Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

തിരുനബി (സ) യെ പ്രാകൃതനായി ചിത്രീകരിക്കുന്ന വിഘടിതര്‍

വിഘടിതരുടെ മുടി മുഖാമുഖ നാടകം

 ഇത് എസ്.എസ്.എഫ്. പട്ടാമ്പി ഡിവിഷന്‍ കമ്മിറ്റിയംഗവും മലപ്പുറം മഅദിന്‍ ലാംഗ്യേജ് റിസോര്‍സ് സെന്‍റര്‍ ഡയറക്ടറുമായ സുഹൈല്‍ നെടുങ്ങോട്ടൂര്‍ എന്ന വിഘടിതന്‍. 
ഇദ്ദേഹമാണ് സ്വന്തം വിഭാഗം നടത്തിയ മുടി മുഖാമുഖത്തില്‍ ചോദ്യം ചോദിച്ചു തോറ്റു കൊടുത്ത് മുഖാമുഖം വന്‍ "വിജയമാക്കിയത് "

കാരന്തൂരിസവും കമ്മ്യൂണിസവും ഒരേ തൂവല്‍ പക്ഷികള്‍

സഹായിച്ചവരെ തിരിച്ചു സഹായിക്കുന്ന കാരന്തൂരി സംസ്കാരത്തിന്‍റെ പ്രായോഗികതലം

നശിപ്പിക്കപ്പെട്ട എസ്.കെ.എസ്.എസ്.എഫ് ബോര്‍ഡ്‌

ആരാന്‍റെത്  അവനവന്റെതാകുന്ന  കാരന്തൂരി വിദ്യ

വ്യാജ കേശം; വെട്ടിലായ വിഘടിതര്‍ മലക്കം മറിച്ചില്‍ തുടരുന്നു..

കേശം ലഭിച്ചത് അഹമ്മദ്‌ ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെയാണെന്ന് ഇതു വരെ പറഞ്ഞിട്ടില്ലെന്ന് കാന്തപുരം
കോഴിക്കോട്: കേശ വിവാദത്തില്‍ പ്രസക്തമായ ഭാഗം നിഷേധിച്ച് വിഘടിത നേതാവ് കാന്തപുരം നിലപാട് മാറ്റി രംഗത്ത്.വിവാദ മുടി ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെ ലഭിച്ചതാണെന്ന്താന്‍ ഇത് വരെ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം  'റിപ്പോര്‍ട്ടര്‍' ചാനല്‍ നടത്തിയ ഇന്റര്‍വ്യൂ-വില്‍ വ്യക്തമാക്കി യിരിക്കുന്നത്. 
ഖസ്റജി യില്‍ നിന്നും തനിക്കു മുടി ലഭിച്ചത് അദ്ധേഹത്തിന്റെ കുടുംബ പരമ്പരയിലൂടെയാണെന്നായിരുന്നു കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വെച്ച് അദ്ദേഹം പ്രഖ്യാപിചിരുന്നതും അനുയായികള്‍ പ്രചരിപ്പിച്ചിരുന്നതും.  
കാന്തപുരത്തിന്റെ രണ്ടു നിലപാടുകളും കേള്‍ക്കാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: 
2. അങ്ങിനെ പറഞ്ഞിട്ടില്ലെന്ന 'റിപ്പോര്‍ട്ടര്‍' ചാനല്‍ അഭിമുഖ ഭാഗം.
---------------------------------------------------------------------------------------------

 1.  ശംസുല്‍ ഉലമ ഉള്‍പെടെയുള്ള ഉലമാക്കള്‍ സംഘടിത സമുദായ ശക്തിക്ക് ഒപ്പം നില്‍കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ താങ്കള്‍ സമസ്തയില്‍ കുഴപ്പമുണ്ടാക്കി. എന്നിട്ടിപ്പോള്‍ താങ്കള്‍ തന്നെ പറയുന്നു സമുദായം ഒറ്റെക്കെട്ടവണമെന്നു. ഉസ്താദുമാരുടെ അന്നത്തെ തീരുമാനത്തെ എതിര്‍ത്ത് സമുദായത്തില്‍ പ്രശ്നം ഉണ്ടാക്കുകയും അതിപ്പോഴും തുടരുകയും ചെയ്യുന്ന താങ്കളും കൂട്ടരും ഈ സമുദായത്തോട് മാപ്പ് പറയണം .
 2. താങ്കള്‍ കഴിഞ്ഞ ലോകസഭ ഇലക്ഷനില്‍ ഉള്‍പെടെ മുഴുവന്‍ ലോകസഭ തെരഞ്ഞെടുപ്പിലും പരസ്യമായി ലീഗിനെ എതിര്‍ത്തത് കാലം സാക്ഷിയാണ്. മറവിരോഗം വരാനുള്ള പ്രായം താങ്കളെപ്പോലെ എല്ലാവര്ക്കും ആയി എന്നു കരുതരുത്. താങ്കള്‍ റഹമതുള്ളക്കും സ്വലാഹുദ്ധീനും വേണ്ടി വോട്ടു പിടിക്കാന്‍ ഇറങ്ങിയതും കഴിഞ്ഞ ലോക്സഭയില്‍ താങ്കളുടെ അരുമയായ ഹുസൈനെയും എ.പി സുന്നിയാണെന്ന് പറഞ്ഞ ഹംസയെയും ജയിപ്പിക്കാന്‍ നിങ്ങള്‍ പ്രവര്‍ത്തകരെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചതും മറക്കാനായിട്ടില്ല .കാന്തപുരം താങ്കള്‍ക്ക് ഇനി സത്യം പറയാനാവാതെ പോയോ?
 3. ഖസ്രജിയുടെ പിതാവിന്റെ പരമ്പരയിലാണ് മുടിയുള്ളതെന്നു താങ്കള്‍ മര്‍കസില്‍ പ്രസംഗിച്ചതാണ് പിന്നെ താങ്കള്‍ അതെല്ലാം മാറ്റി പറഞ്ഞു, കൂടെ അനുയായികളും. താങ്കള്‍ ആരെയാണ് മണ്ടന്മാരാക്കുന്നത്?
 4.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണ്ടത് ചെയ്യാമെന്നു പിണറായിയോട് പറഞ്ഞിരുന്നു എന്നു താങ്കള്‍ തന്നെ സമ്മതിക്കുന്നു. അവര്‍ വീണ്ടും ആവശ്യപ്പെടാതിരുന്നത് കൊണ്ടാണ് പിന്തുണയുടെ പാലം ഇടതുനിന്നു വലത്തോട്ടെടുത്തത് എന്നും താങ്കള്‍ തന്നെ പറയുന്നു. അല്ല ഉസ്താദെ ഒരു സംശയം ഒരിക്കല്‍ വാക്കു പറഞ്ഞാല്‍ അത് വാഗ്ദത്തമാവില്ലേ ? അതല്ല താങ്കളാണ് പറയുന്നത് എന്നത് കൊണ്ട് പല തവണ പറഞ്ഞ് വിലപേശി ഉറപ്പിക്കണമെന്നാണോ ?. ഉസ്താദിനു മാത്രമുള്ള ഈ മസ്അല അണികള്‍ ഒന്നു പറഞ്ഞു തരണം. 
 5. "ഞങ്ങളുടെ ശക്തികൊണ്ട് തന്നെയാണ് ലീഗ് ജയിച്ച എല്ലാ സീറ്റുകളും, ഞങ്ങളുടെ ശക്തി ഇല്ലായിരുന്നു എങ്കില്‍ ഒന്നോ രണ്ടോ സീറ്റു കിട്ടുമായിരുന്നു. അതല്ല പരസ്യമായി ഞങ്ങള്‍ അതിനെ എതിര്‍ത്തിരുന്നു എങ്കില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് സീറ്റ് കിട്ടുമായിരുന്നു എന്ന്" (അല്ല ഉസ്താദെ നിങ്ങളുടെ എതിര്‍പ്പിന്‍റെ ശക്തി കൂട്ടി പരസ്യമായി എതിര്‍ത്താല്‍ 1-2 ഇല്‍ നിന്നു ലീഗിന്‍റെ സീറ്റ് 2-3 ആയി ഉയരും എന്നല്ലെ നിങ്ങള്‍ പറഞ്ഞത്, ലീഗിനു ഒരു സീറ്റെങ്കിലും കൂടുതല്‍ കിട്ടണമെങ്കില്‍ കാന്തപുരം ലീഗിനെ പരസ്യമായി എതിര്‍ത്താല്‍ മതി എന്നു കാന്തപുരം തന്നെ പറയുന്നു. ലീഗു നേതാക്കള്‍ കേള്‍ക്കുന്നുണ്ടല്ലോ .? ല്ലേ..)
 6. ഞങ്ങളുടെ പ്രവര്‍ത്തി കൊണ്ട് തന്നെയാണ് ഇവിടെ ഭരണ മാറ്റം "ഉണ്ടായിക്കൊണ്ടിരിക്കുന്നത്" എന്നും നിങ്ങള്‍ പറഞ്ഞില്ലേ. അത് കേട്ട് ഉസ്താദിന്‍റെ മുഖത്ത് നോക്കി വേണു ചിരിച്ച സഹതാപച്ചിരിയില്‍ നമുക്കും പങ്കു ചേരാം. ഒരോ 5 വര്‍ഷവും ഭരണം മാറുന്ന കേരളത്തില്‍ ഒരോ തവണയും ഉസ്താദ് ഈ മമ്മൂഞ്ഞിത്തരം എടുത്ത് ചട്ടിയില്‍ വല്ലതും വീഴ്ത്താന്‍ നോക്കിയിട്ടുണ്ട് അല്ലേ.?. ഇപ്പോഴത്തെ ഈ ചട്ടിക്ക് 5 കൊല്ലത്തെ ആയുസ്സെ പരമാവധി ഉള്ളൂ എന്നു ചട്ടിയില്‍ വല്ലതും ഇടാന്‍ ഉദ്ദേശിക്കുന്നവര്‍ ഓര്‍ത്താല്‍ നല്ലത്.
 7. സമസ്തയും ലീഗും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കുള്ള കാരണമായി താങ്കളെ വേണു വിശേഷിപ്പിച്ചപ്പോള്‍ നല്ല സുഖിക്കുന്ന ചിരി ചിരിച്ച് താങ്കള്‍ കേട്ടു നിന്നു. സമുദായത്തില്‍ അടുത്ത ഫിത്ന ഉണ്ടാകാനുള്ള കാരണ മാവുന്നതില്‍ താങ്കള്‍ക്ക് സന്തോഷമേ ഉള്ളൂ എന്ന് മനസ്സിലാകുന്നു.
 8. യഥാര്‍ത്ഥ സമസ്തയെ സമസ്ത എന്നും താങ്കളുടെ ഗ്രൂപ്പിനെ കാന്തപുരം വിഭാഗം എന്നും വേണു പരാമര്‍ശിച്ചപ്പോള്‍ നിസംഗനായി കേട്ടു നില്‍ക്കാന്‍ താങ്കള്‍ കാണിച്ച യാഥാര്‍ത്ഥ്യബോധം എന്നാണാവോ താങ്കള്‍ അണികളിലേക്ക് പകരുന്നത്. സമസ്ത എന്ന പേര് വ്യാജമായി ഉപയോഗിക്കുന്നത് നിര്‍ത്തി നിങ്ങള്‍ സ്വന്തം പേരില്‍ രെജിസ്തര്‍ ചെയ്ത സംഘടനയായ അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ എന്ന പേരില്‍ സംഭാവന പിരിക്കാനും സമ്മേളനം നടത്താനും ധൈര്യം കാണിക്കണം
----------------------------------------------------------------------------------------------------
ഇതല്ലേ കണ്ണിയത് ഉസ്താദ് പറഞ്ഞ മുഖം കെടല്‍ ? നിങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഇനിയും ന്യായീകരിക്കേണ്ടി വരും, കഷ്ടം അവരുടെ ഒരു വിധി. 

ഫ്യൂസ് പോയ പെന്‍ ക്യാമറയും തുടരുന്ന കപട ആരോപണങ്ങളും

                      വിഘടിതര്‍ മുടി ക്കുടുക്കില്‍ കിടന്നു കഷ്ടപ്പെടുമ്പോഴും കപട ആരോപണങ്ങള്‍ തുടരുന്നു.  വ്യാജ മുടികളുടെ ഉറവിടം ബോംബയിലെ ജാലിയ വാലാ ബ്രാന്‍ഡ്‌ ഹോള്‍സെയില്‍ മുടി വില്‍പ്പന കേന്ദ്രമാണ് എന്നതിനുള്ള അനിഷേധ്യമായ തെളിവുകള്‍ പുറത്തു വന്നപ്പോള്‍, ഈ വസ്തുതകളെ ക്കുറിച്ച് ഒന്നും പറയാതെ അണികളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു വിഘടിതര്‍ ചെയ്തത്.  ഹമീദ്‌ ഫൈസി ഉസ്താദിന്റെ പക്കല്‍ നിന്ന് പെന്‍ കാമറ പിടിച്ചു എന്ന കള്ള വാദമാണ് അണികളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ ആദ്യം വിഘടിതര്‍ പറഞ്ഞത്‌.  എന്തിനേറെ ഉസ്താദും കൂടെയുള്ളവരും ജാലിയവാലയുടെ കൈമുത്തുന്നത് പെന്‍ ക്യാമറയില്‍ ഞമ്മളെ കയ്യിലുണ്ട് എന്ന് വരെ നൗഷാദ്‌ അഹ്സനി പറഞ്ഞു വെച്ചു.  വാക്കിന് വ്യവസ്ഥയുള്ള വല്ലവരും ബാക്കി യുണ്ടെങ്കില്‍,  നിങ്ങളുടെ കയ്യിലുണ്ട് എന്ന് പറയപ്പെടുന്ന പെന്‍ ക്യാമറയില്‍ നിന്ന് ഹമീദ്‌ ഫൈസി ഉള്‍പ്പെടുന്ന ജാലിയവാല വീഡിയോ ദൃശ്യം പുറത്ത്‌ വിട്ട് നിങ്ങളുടെ കള്ള ആരോപണം തെളിയിക്കാന്‍ തയാറാകണം. നമുക്ക് കാണാല്ലോ ആരാണ് കള്ള ക്ലിപ്പുകള്‍ വെച്ച് ആളെ പറ്റിക്കുന്നത് എന്ന്.  കള്ള ക്ലിപ്പുകള്‍ കൊണ്ട് ഒരു വ്യാജ മുടി തിരുകേശമാകില്ല അഹ്സനീ.   
                  
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വീണ്ടും വന്നു കൊണ്ടിരിക്കുന്നു "വിസ്മയപാര്‍ക്കിലെ വിസ്മയ വിനോദങ്ങളില്‍"  അബ്ദുല്‍ ഹമീദ്‌ ഫൈസി ഉസ്താദ്‌ പങ്കെടുത്തു എന്നും അത് വല്യ അപരാധമായിപ്പോയി എന്നും അത് കള്ളമുടിയുടെ കുരുത്തക്കേടാണ് എന്നുവരെയും തട്ടിവിട്ടു.  അതു പറയാന്‍ കാരണമായതെന്ന നിലയില്‍ ഫേസ്ബുക്കില്‍ കണ്ട  ഫോട്ടോ കാണുക.
 
ഈ ഫോട്ടോ ഒറിജിനല്‍ ആണെങ്കില്‍ തന്നെ അതില്‍ വിമര്‍ശിക്കപ്പെടേണ്ട എന്ത് അപരാധമാണ് ഉള്ളത്. മതത്തിന്റെ ചിഹ്നങ്ങളെയും വേഷങ്ങളെയും പരിപൂര്‍ണമായി ഉയര്‍ത്തിപ്പിടിക്കുന്ന, കുട്ടികളോട് അളവറ്റ വാല്‍സല്യം കാണിച്ച തിരുനബി ചര്യ അറിയുന്ന ഒരു പണ്ഡിതനെയല്ലാതെ എന്ത് "കുറ്റമാണ്" നിങ്ങള്‍ ഈ ഫോട്ടോയില്‍ കണ്ടത്‌. കോലാഹലമുണ്ടാക്കി ആളെക്കൂട്ടി വ്യാജ മുടിവിമര്‍ശകരായ പണ്ഡിതരെ മുഴുവന്‍ ചീത്ത വിളിക്കുന്നതിനു മുന്‍പ്‌ കാരണമായിപ്പറഞ്ഞ  പറഞ്ഞ ആന മണ്ടത്തരം തെളിവുകള്‍ ചുരുങ്ങിയ പക്ഷം വിമര്‍ശകരെന്കിലും കാണേണ്ടതായിരുന്നു. വിഘടിതരുടെ ബെയലക്സ് ക്ലാസ്‌ റൂമില്‍ പ്രദര്‍ശിപ്പിക്കാനോ അന്വേഷിച്ചു ചെന്നിട്ട് വിട്ടു തരാനോ കൂട്ടാക്കാതിരുന്ന ഈ ചിത്രം ഉസ്താദുമാരെ അവഹേളിക്കുന്ന എല്ലാ വിഘടിതനും കണ്ടിരിക്കണം.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം അണ പൊട്ടി; SKSSF പ്രഖ്യാപന സമ്മേളനം താക്കീതായി

29 September 2011പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ പ്രക്ഷോപങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട്‌ ടാഗൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.  

50 കേന്ദ്രങ്ങളില്‍ പ്രധിഷേധ സംഗമങ്ങള്‍; ഡിസംബറില്‍ ബഹു ജന പ്രക്ഷോഭം

ലീഗും മര്‍കസുകാരുടെ അപചയവും

പാണക്കാട് സാദാത്തീങ്ങളെയും മുസ്ലിം ലീഗ് നേതാക്കളെയും നിരന്തരം അവഹേളികുകയും ലീഗ് സ്ഥാനാര്‍ഥികളെ തോല്പിക്കാന്‍ മാര്‍കിസ്റ്റ് കമ്യൂണിസ്റ്റ്‌ കൂട്ട് കെട്ടുണ്ടാക്കി കേരളത്തില്‍ പലയിടത്തും രഹസ്യമായും പരസ്യമായും എ.പി സുന്നികള്‍ അനൌദ്യോഗികമായി കമ്യൂണിസ്റ്റ്‌ സഖ്യക്ഷിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകവരെ ചെയ്ത് അവസാനം പേര് തന്നെ അരിവാള്‍ സുന്നി ആയ ചരിത്രമാണ് വിഘടിതരുടെ, എ.പികളുടെ ടോട്ടല്‍ ബാലന്‍സ് ഷീറ്റ്..

ബോംബെവാലയും പുലിവാലും- മുജീബ്‌ ഫൈസി പൂലോട്- മലപ്പുറം പ്രസംഗം

വ്യാജ മുടിക്കുവേണ്ടിയുള്ള വൈകൃതങ്ങള്‍- എം.ടി. അബൂബക്‌ര്‍ ദാരിമി പനങ്ങാങ്ങര

`നേര്‍ക്കുനേര്‍' വിമര്‍ശകന്റെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വരെയുള്ള, തിരുശേഷിപ്പുകളുടെ ആധികാരികത സംബന്ധിച്ച നിലപാട്‌ ഇപ്രകാരമായിരുന്നു. ``....അത്‌ (നബി(സ്വ)യുടെ മുടി) കിട്ടിയത്‌ സുന്ദരമായി സനദ്‌ വെച്ച്‌, അതിന്റെ അവലംബം വെച്ചുകൊണ്ടാണ്‌ മുടികള്‍ സൂക്ഷിച്ചുവരുന്ന എല്ലാ വിശ്വസ്‌ത കേന്ദ്രങ്ങളിലും സൂക്ഷിച്ചുവരുന്നത്‌.... ആദരവായ നബി തങ്ങളുടെ മുടി സൂക്ഷിച്ച സ്ഥലങ്ങള്‍ നമ്മുടെ ഇന്ത്യയില്‍ തന്നെ അതിന്റെ വ്യക്തമായ അവലംബങ്ങളോട്‌ കൂടെ, അതാരില്‍നിന്നു കിട്ടി, എവിടെനിന്നു കിട്ടി, എങ്ങനെ കിട്ടി എന്നു പരമ്പര മുറിയാതെ സനദുവെച്ചിട്ടാണ്‌ സൂക്ഷിക്കുക. അല്ലാത്തത്‌ വിശ്വാസികള്‍ കണക്കിലെടുക്കുകയില്ല, വിവരമുള്ളവര്‍ കണക്കിലെടുക്കുകയില്ല. അല്ലാഹുവിന്റെ റസൂലിന്റെ എന്ത്‌ശേഷിപ്പുകളുണ്ടെങ്കിലും ആ തിരുശേഷിപ്പുകള്‍ എവിടെനിന്നു കിട്ടി, ആരിലൂടെ കിട്ടി, എങ്ങനെ കൈവന്നു, എവിടെവരെ എത്തിനിന്നു, എന്നതിന്‌ ശരിക്കും സനദുണ്ടാകും...'' (ദാറുസുന്ന, പാപ്പിനിപ്പാറ ഇറക്കിയ എംപിത്രിയില്‍നിന്ന്‌)

മുടി വ്യാജമായാലും വേണ്ടീല്ല നമ്മക്ക് "കായ്‌ " കിട്ടിയാല്‍ മതി


ആയിരം രൂപക്ക്‌ വ്യാജമുടിപ്പള്ളി ഫോട്ടോ കൊടുക്കുന്ന കാന്തപുരവും പെട്ട് പോയ അണികളും

വിവാദകേശം; ആധികാരികത പരിശോധിച്ച്‌ വിവാദം അവസാനിപ്പിക്കണം : SKSSF യു.എ.ഇ.നാഷണല്‍ കമ്മിറ്റി

കേരള മുസ്‌ലിംകള്‍ക്കിടയില്‍ അടുത്ത കാലത്ത്‌ വിവാദകേശവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന അഭിപ്രായഭിന്നത പരിഹരിക്കുന്നതിനും അബൂദാബിയിലെ കേശദാതാവുമായി ബന്ധപ്പെട്ട്‌ അതിന്റെ ആധികാരികത പരിശോധിച്ച്‌ വിവാദം അവസാനിപ്പിക്കുന്നതിനും എ.പി.വിഭാഗം തയ്യാറാവണമെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. യു.എ.ഇ. നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുവിഭാഗത്തിന്റെയും പ്രമുഖപണ്ഡിതന്‍മാര്‍ യു.എ.ഇല്‍ എത്തിയ പശ്‌ചാതലത്തില്‍ മദ്ധ്യസ്ഥന്‍മാര്‍ മുഖേന അബൂദാബിയില്‍ പോയി കേശ കൈമാറ്റ ശൃംഖല (സനദ്‌) പരിശോധിക്കാന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌.വിഭാഗം തയ്യാറാണെന്നും മറുവിഭാഗം തയ്യാറാണെങ്കില്‍ അക്കാര്യത്തില്‍ അനുകൂലമായി പ്രതികരിക്കണമെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ആവശ്യപ്പെട്ടു. 
ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തോട്‌ പ്രതികരിക്കുകയായിരുന്നു എസ്‌.കെ.എസ്‌.എസ്‌.എഫ്‌. യു.എ.ഇ. നാഷണല്‍ കമ്മിറ്റി. നാഷണല്‍കമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ്‌ ശുഐബ്‌ തങ്ങള്‍ ആദ്ധ്യക്ഷം വഹിച്ചു. അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍ ഉദ്‌ഘാടനം ചെയ്‌തു. റസാഖ്‌ വളാഞ്ചേരി, കരീം ഫൈസി മുക്കൂട്‌, അബ്‌ദുല്ല ബാഖവി, ശരീഫ്‌ ഹുദവി, ഹകീം ഫൈസി, ഹൈദറലി ഹുദവി എന്നിവര്‍ പങ്കെടുത്തു. കരീം എടപ്പാള്‍ നന്ദി പറഞ്ഞു.

മര്കസിലെ മുടി ശാസ്ത്രീയ പരിശോധന നടത്തേണ്ടതില്ല - കാന്തപുരം

മര്കസിലെ  വിവാദ വ്യാജ മുടിയെ കുറിച്ച് ,അത്  സത്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനില്ലെന്നു കാന്തപുരം ദുബായിയില്‍ വെച്ച് അഭിപ്രായപ്പെട്ടു. ഞങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടത് കൊണ്ടാണ് വിശ്വസിക്കുന്നതെന്നും ബോധ്യപ്പെടാത്തവര്‍ വിശ്വസിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-------------------------------------------------------------------------

 1. ദീനിന്‍റെ  അടിത്തറയാണ് സനദ്‌ എന്നും മുത്തസ്സിലായ സനദോട് കൂടെയാണ് ഈ മുടി കിട്ടിയതെന്നും അത് വായിച്ചു കേട്ടു എന്നും  മര്‍കസ്‌ സമ്മേളനത്തില്‍ വെച്ച്  കാന്തപുരം ഉസ്താദും,  ടെലഫോണില്‍ സനദ്‌ ചോദിച്ച് കിട്ടാത്തതില്‍ ക്ഷോഭിച്ചവര്‍ക്കായി സനദ്‌ വായിച്ചാണ് മുടി നീക്കം ചെയ്യുന്നത് എന്ന്‍  പേരോടും മര്‍കസ്‌ സമ്മേളനത്തില്‍ വെച്ച് പറഞ്ഞിരുന്നല്ലോ? ആ സനദ്‌ എവിടെ ഉസ്താദുമാരെ? അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കില്‍, അത് കാണിച്ചിരുന്നു എങ്കില്‍ ഈ ശാസ്ത്രീയ പരീക്ഷണത്തിന്റെ ആവശ്യം വരില്ലായിരുന്നല്ലോ.?. വീഡിയോ കാണുക
 2. മുത്തസിലായ സനദ്‌ എന്ന്‍ കാന്തപുരം പറഞ്ഞ മര്‍കസ്‌ സമ്മേളനത്തില്‍ വായിക്കപ്പെട്ട രേഖ സനദല്ല നസബയാണെന്ന് മാസങ്ങള്‍ കഴിഞ്ഞ്  പേരോട്‌ ഉസ്താദ്‌ തിരുത്തി.
 3. സ്വപ്നകഥ കളിലൂടെ കുപ്രസിദ്ധനായ വിഘടിത നേതാവ്‌ പകര അഹ്സനി ഇത്തരം ശാസ്ത്രീയ പരീക്ഷണങ്ങളെ ക്കുറിച്ച്  ( മുടി കത്തിച്ചു നോക്കുന്നതിനെ ക്കുറിച്ച് ) തന്‍റെ പ്രസംഗത്തില്‍ വാചാലമായി പറഞ്ഞത്‌ ആളുകള്‍ മറന്നിട്ടില്ല ഉസ്താദേ.  വീഡിയോ കാണുക
 4.  തങ്ങള്‍ക്ക് മുടി കിട്ടിയ അതേ കേന്ദ്രത്തില്‍ നിന്ന് തന്നെയാണ് സമസ്തയുടെ പ്രധിനിധികള്‍ക്കും മുടി കിട്ടിയത്‌ എന്ന് മുന്‍പ്‌ കളിയാട്ടമുക്ക് വെച്ച് കാന്തപുരം സമ്മതിച്ചിരുന്നു.  വീഡിയോ കാണുക
------------------------------------------------------------------------------------
തിരിയേണ്ടവര്‍ക്ക്‌ തിരിഞ്ഞിട്ടുണ്ട് ഉസ്താദേ. തിരിഞ്ഞിട്ടും പൊട്ടന്‍ കളിക്കുന്നവരും ഉണ്ട് അവര്‍  മുടിയില്‍ കുടുങ്ങി നട്ടം തിരിയുകയേ ഉള്ളൂ 


വ്യാജ മുടി; വിഘടിതര്‍ അക്രമപാതയിലേക്ക്.. ആലപ്പുഴയില്‍ വിശദീകരണ യോഗം കയ്യേറാന്‍ ശ്രമം.

ആലപ്പുഴ: വിവാദ കേശം സംബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് തൃക്കുന്നപ്പുഴ മേഖലാ കമ്മിറ്റി പാനൂര്‍ പുത്തന്‍പുര ജങ്ഷനില്‍ സംഘടിപ്പിച്ച സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിത ശ്രമം. സംഘര്‍ഷത്തില്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.
എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് മുസ്തഫ അഷ്‌റഫി കക്കുപ്പടി പ്രസംഗിക്കവെ പതിയാങ്കര കൊച്ചുപാണ്ട്യാലയില്‍ നൗഷാദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒരുസംഘം എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞ് വേദിക്കരികിലേക്ക് എത്തി. എന്നാല്‍ ഒരാള്‍ക്ക് വേദിയില്‍ കയറി ചോദ്യം ചോദിക്കാമെന്ന് സമ്മതം നല്‍കിയപ്പോള്‍ അതിന് വഴങ്ങാതെ എല്ലാവരും കൂടി വേദിയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തടയാന്‍ ശ്രമിച്ച എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനും സംഘാടകനുമായ പാനൂര്‍ പെരുമ്പുഴയില്‍ ഹുസൈന് മര്‍ദനമേറ്റു. ഹുസൈനെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ പിന്നീട് മതില്‍ചാടി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് തൃക്കുന്നപ്പുഴ എസ്.ഐ റാംമോഹന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. സംഘര്‍ഷത്തിനിടെ തങ്ങളുടെ രണ്ട് ലാപ്‌ടോപ്പുകള്‍ നഷ്ടപ്പെട്ടതായും സാധനസാമഗ്രികള്‍ക്ക് കേടുസംഭവിച്ചതായും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കി.

ഉസ്താദ്‌ ഡോ: ബഹാവുദീന്‍ നദ`വി യുടെ സെനഗല്‍ യാത്ര: ചുള്ളിക്കോട് സഖാഫി പറഞ്ഞത്‌; സുന്നിക്കൂട്ടത്തിന്‍റെ കാട്ടിക്കൂട്ടലുകള്‍

ദുരഭിമാനം എന്നത് കാരന്തൂരികളുടെ ജന്മസിദ്ധമായ കഴിവാണ്. അതുകൊണ്ട് തന്നെ ബുഖാരിയിലെ ഹദീസ് പോലും തിരുത്തി വ്യാജ കേശപ്പള്ളിക്ക് തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്ന ഫ്ലക്സ്‌ ബോര്‍ഡുകള്‍ നാടിന്‍റെ മുക്കിലും മൂലയില്‍ വെച്ചതും ഈ വ്യാജ കേശത്തിന്റെ എല്ലാ കള്ളക്കളികളും പുറത്തായിട്ടും ഒരു ചമ്മലുമില്ലാതെ  വ്യാജ കേശവും അത്  കൊണ്ട് വന്ന ആളെയും ഇപ്പോഴും തോളിലേറ്റി നടക്കുന്നതും  കാണുമ്പോള്‍ സുന്നി കൈരളിക്ക്‌ അത്ഭുതം തോന്നിയിരിക്കാന്‍ ഇടയില്ല. മര്‍കസ്‌ നായകന്‍റെ പൂര്‍വകാലം ശരിക്കറിയുന്നവര്‍ക്ക് പ്രത്യേകിച്ചും.  ഉസ്താദ്‌ ഡോ: ബഹാവുദീന്‍ നദ`വി യുടെ സെനഗല്‍ യാത്രയെ നിഷേധിക്കുന്നവരില്‍ നിന്ന്‍  വ്യത്യസ്തമായ ഒരു സമീപനം ഉണ്ടാവുമെന്ന്‍ പ്രതീക്ഷിക്കുന്നതും മണ്ടത്തരമായിരിക്കും.

സനദില്ലാത്ത കേശങ്ങള്‍ നബിയുടെതെന്ന്‍ വിശ്വാസികള്‍ കണക്കിലെടുക്കില്ല - നജീബ് മൌലവി

വിശ്വസ്തമായ എല്ലാ കേന്ദ്രങ്ങളിലും തിരുമുടി സൂക്ഷിക്കുന്നത് ഇടമുറിയാത്ത സനദോടുകൂടിയാണെന്നും അങ്ങനെയല്ലാത്തത് വിശ്വാസികളും വിവരമുള്ളവരും കണക്കിലെടുക്കില്ലെന്നും സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ നേതാവ്‌ നജീബ് മൌലവി മുമ്പ്‌ പ്രസംഗിച്ചിട്ടുണ്ട്. അതിനു വിരുദ്ധമായ ഒരു വാദം അദേഹത്തിന് ഇപ്പോള്‍ ഉണ്ടോ എന്ന്‍ അദ്ദേഹം നിലപാട്‌ വ്യക്തമാക്കണം

കള്ളക്കേശക്കാര്‍ നുണപ്രചണം നിറുത്തണം: ഡോ.ബഹാഉദ്ദീന്‍ നദ്‌വി

തിരൂരങ്ങാടി : ആദ്യം വടക്കേ ഇന്ത്യയില്‍ നിന്നും പിന്നീട്‌ അബൂദബിയില്‍ നിന്നും അജ്ഞാതരോമങ്ങള്‍ കൊണ്ട്‌ വന്ന്‌ വിശ്വസനീയ രേഖകളില്ലാതെ തിരുകേശമാണെന്നു തട്ടി വിടുകയും അതിന്റെ സൂക്ഷിപ്പിനുള്ള പള്ളിനിര്‍മാണത്തിനെന്ന പേരില്‍ പാവപ്പെട്ട വിശ്വാസികളെ കബളിപ്പിച്ച്‌ കോടിക്കണക്കിനു രൂപ പിഴിഞ്ഞെടുക്കുകയും ചെയ്‌ത്‌ ഒടുവില്‍ സമൂഹ മധ്യേ ഇളിഭ്യരായവര്‍ വസ്‌തുതകള്‍ ഒന്നൊന്നായി വെളിച്ചത്തു വന്നിട്ടും നുണ പ്രചരങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്‌ മാപ്പര്‍ഹിക്കാത്ത പാതകമാണെന്നും ളോഹയിട്ടവരുടെ ഈ കപവവേല നിറുത്തി വെക്കണമെന്നും അന്താരാഷ്‌ട്ര പണ്ഡിതസഭാ അംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ആവശ്യപ്പെട്ടു.

"വിവാദ കേശങ്ങളുടെ നാള്‍ വഴികള്‍ " വി.സി.ഡി. പ്രകാശനം കാളമ്പാടി ഉസ്താദ്‌ നിര്‍വഹിക്കുന്നു

ഇസ്ലാമിക്‌ സാഹിത്യ അകാദമി തയാറാക്കിയ "വിവാദ കേശങ്ങളുടെ നാള്‍ വഴികള്‍" വി.സി.ഡി. പ്രകാശനം സമസ്ത പ്രസിഡണ്ട് ഉസ്താദ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാര്‍ നിര്‍വഹിച്ചു

വിഘടിതരുടെ ദുരഭിമാനം ഹദീസിനോടും

ഫ്ലക്സ്‌  ബോര്‍ഡുകളില്‍ ഹദീസില്‍ വെട്ടിപ്പ് നടത്തി എന്ന്‍ ബോധ്യപ്പെട്ടിട്ടും വിഘടിതരുടെ സ്വതസിദ്ധമായ ദുരഭിമാനം കാരണം തിരുത്താന്‍  തയാറാവുന്നില്ല.
-----------------------------------------------------------
വ്യാജകേശ സൂക്ഷിപ്പിനുള്ള പള്ളി പണിയുന്നതില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്യുന്ന വിഘടിത ഫ്ലക്സ്  ബോര്‍ഡുകളില്‍ ഉല്ലേഖനം ചെയ്ത ബുഖാരിയുടെ ഹദീസില്‍ വന്‍ തട്ടിപ്പ് വരുത്തിയിയത് വന്‍ വിവാദമായിരുന്നു. ഈ ലോകത്തെക്കാളും അതിലുള്ള സകലതിനേക്കാളും എനിക്കിഷ്ടം തിരുനബി(സ)യുടെ മുടികളില്‍ നിന്ന് ഒരു മുടി ''എന്‍റെ പക്കല്‍ ഉണ്ടായിരിക്കുന്നതാണ് '' എന്ന ഇബ്നു സീരിന്‍ (റ) ന്റെ ഹദീസിലെ വാക്കുകള്‍ ' ഈ ലോകത്തിലെ സകലതിനേക്കാളും അഭികാമ്യമായി ഞാന്‍ കാണുന്നത് ''തിരുകേശ സൂക്ഷിപ്പാണ്'' എന്ന് തിരുത്തി,  കേശ സൂക്ഷിപ്പിന് പള്ളി നിര്‍മ്മിക്കല്‍ അഭികാമ്യമാണെന്ന് വരുത്തി തീര്‍ത്തിരിക്കുകയായിരുന്നു
حَدَّثَنَا مَالِكُ بْنُ إِسْمَاعِيلَ قَالَ حَدَّثَنَا إِسْرَائِيلُ عَنْ عَاصِمٍ عَنْ ابْنِ سِيرِينَ قَالَ قُلْتُ لِعَبِيدَةَ عِنْدَنَا مِنْ شَعَرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَصَبْنَاهُ مِنْ قِبَلِ أَنَسٍ أَوْ مِنْ قِبَلِ أَهْلِ أَنَسٍ فَقَالَ لَأَنْ تَكُونَ عِنْدِي شَعَرَةٌ مِنْهُ أَحَبُّ إِلَيَّ مِنْ الدُّنْيَا وَمَا فِيهَا
[Bukhari: | Book 4 | No. 172]

 ( കോഴിക്കോട്‌ മാവൂര്‍ റോഡിലുള്ള വിഘടിത പള്ളിയുടെ മുന്നില്‍ വെച്ചിട്ടുള്ള ബോര്‍ഡ്‌ ആണിത്) മാസങ്ങളായി ഇത് അവിടെ തന്നെ ഉണ്ട്.
 എന്നാല്‍ ഈ അടുത്ത കാലത്ത്‌ ചില പ്രദേശങ്ങളില്‍ വെച്ച് ശ്രദ്ധയില്‍ പെട്ട ഒരു ബോര്‍ഡ്‌.  അതും കൂടെ നിങ്ങള്‍ കാണുക. 

ഇതിലെ വെട്ടിപ്പും തട്ടിപ്പും ഇസ്ലാമിലെ ചിഹ്നങ്ങളെയും പ്രമാണങ്ങളെയും വിഘടിതര്‍ സമീപിക്കുന്ന രീതിയും ജനങ്ങള്‍ മനസ്സിലാക്കിയതിലെ വിഘടിത ജാള്യത വ്യക്തമാവുന്നുണ്ട് . എന്നാല്‍ വളരെ ഗുരുതരമായ ഈ വിഷയത്തിന്‍റെ മറുമരുന്ന് ഏതെങ്കിലും ഒറ്റയിട്ട സ്ഥലങ്ങളിലെ ഫ്ലക്സ്‌ ബോര്‍ഡുകളില്‍ തിരുത്തി ഒന്നും അറിയാത്ത പോലെ ഇരിക്കലല്ല. തെറ്റ്‌ ബോധ്യപ്പെട്ട സ്ഥിതിക്ക വ്യാജ ഹദീസ്‌ പ്രദര്‍ശിപ്പിച്ച എല്ലാ ബോര്‍ഡുകളും മാതൃകാപരമായി നശിപ്പിക്കണം. ഖേദപ്രകടനം നടത്തുകയും വേണം. ഹദീസില്‍ വ്യാജം ചമയ്ക്കുന്നത് പോലെ തന്നെ ഗൌരവമുള്ളതാണ്  തിരുശേഷിപ്പുകളില്‍ വ്യാജം കൊണ്ടുവരുന്നത് എന്ന് അറിയാത്തവരൊന്നും അല്ല കേരള സുന്നികള്‍ എന്ന് വിഘടിതര്‍ ഓര്‍ക്കുന്നതും  നന്ന്‍. ആ വിഷയത്തില്‍ എടുത്ത്‌ മാറ്റപ്പെടുന്നത് ഫ്ലക്സ്‌ ബോര്‍ഡുകള്‍ ആയിരിക്കില്ല കേട്ടോ.

പ്രവാചക നിന്ദ നടത്തിയവരെ ഖാസിയാക്കുന്നത് അപമാനം

മലപ്പുറം: പ്രവാചക കേശം എന്നവകാശപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുകയും അതിനുവേണ്ടി വിശുദ്ധ ഹദീസ്‌ വചനങ്ങള്‍ വരെ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രവാചക നിന്ദക്ക് നേതൃത്വം നല്‍കുകയും ചെയ്ത കാന്തപുരം എ .പി അബൂബക്കര്‍ മുസ്ലിയാരെ ഖാസിയായി അവരോധിക്കാനുള്ള ശ്രമങ്ങള്‍ സമുദായത്തിന് അപമാനകരമാണെന്ന് എസ്. കെ. എസ്. എസ്. എഫ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലാ സംയുക്ത ഖാസിയാണെന്ന് അവകാശപ്പെടുന്ന കാന്തപുരത്തെ ജില്ലയിലെ ഏതെല്ലാം മഹല്ലുകളാണ് അംഗീകരിച്ചതെന്ന് പരസ്യപ്പെടുത്തണം. സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു
------------------------------------------------------------------------------

  ഇതിനു ധൈര്യമുള്ള ഗ്ലോബലുകാരോ മലബാറുകാരോ ഉണ്ടെങ്കില്‍ മഹല്ലുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

തിരുകേശത്തിന് നിഴലുണ്ടാവുമോ? ഒ എം തരുവണ x നൌഷാദ് അഹ്സനി

എല്ലാ കള്ളത്തരങ്ങളും പൊളിക്കപ്പെട്ട ജാലിയന്‍ വാല മുടിയെക്കുരിച്ച് ഉള്ള ചോദ്യങ്ങള്‍ക്ക്‌ അഹ്സനി മറുപടി നല്‍കുന്ന വിധം കാണുക കേള്‍ക്കുക

(14/07/2011 @ Malappuram Town Hall)
"  പിന്നെ ഒരു ചോദ്യം കൂടെ ഉള്ളതെന്താ ? നിഴലില്ല എന്ന്‍ ഇപ്പോള്‍ നിങ്ങള്‍ പറഞ്ഞതോ ? ഒ.എം തരുവണ എഴുതിട്ടുണ്ട്  നിഴല്‍ നോക്കാന്‍ പാടില്ലാ എന്ന്‍. അത് എഴുതിയത് നിങ്ങള്‍ക്ക്‌ മനസ്സിലായില്ല എന്‍റെ മൌലിയാരെ; അപ്പറഞ്ഞതെന്താണെന്ന്‍  അറിയുമോ ? ശരിക്ക്  കേട്ടോ അത് ഒന്നുകൂടി വായിച്ചു നോക്കിയാല്‍ മതി. ഒരു ശഹ്ര്‍ മുബാറക്‌ രസൂലുല്ലാഹിയുടെ ശഹ്ര്‍ ആണോ അല്ലേ?.  അതിനെ തീരുമാനിക്കാനുള്ള മാനദണ്ഡം ഇതിനു നിഴലുണ്ടോ ഇല്ലേ എന്ന്‍ നോക്കലല്ലാ. അത് ഉറപ്പാണ് അത്  അങ്ങനെ തന്നെയാണ്. അതൊരു മാനദണ്ഡമല്ലാ. അതിനു മാനദണ്ഡം അത് മുസ്ലിമീങ്ങള്‍ ക്കിടയില്‍ അറിയപ്പെട്ടതാണോ പന്ധിതന്‍മാര്‍ അംഗീകരിച്ചതാണോ ഇതാണതിന്‍റെ  മാനദണ്ഡം അതെ സമയം "നിഴല്‍" അത് ഒരു മുഅജിസതാണ് ഇനി നിഴല്‍ ഉണ്ടായി എന്ന്‍ തോന്നിയാല്‍ തന്നെ അത് ശഹ്ര്‍ മുബാറക്‌  അല്ല എന്ന് പറയാനുള്ള തെളിവല്ല. അതാണ്  ഒ.എം തരുവണ പറഞ്ഞത്‌ . അപ്പൊ ഒ.എം തരുവണ നാലാം ക്ലാസ്‌ വരെ ആണ് എന്നാണല്ലോ പറഞ്ഞത്‌  ആ നാലാം ക്ലാസും നിങ്ങള്‍ക്ക്‌ ഇല്ലാതെ പോയതാണ് ഇവിടെ കഷ്ടമായി പോയത്‌ . പണി ഇതാണല്ലോ. അപ്പൊ സഹോദരന്മാരെ ഈ പറഞ്ഞതിനൊക്കെ ഞങ്ങള്‍ മറുപടി പറഞ്ഞൂ...   
-----------------------------------------------------------------
ഒ .എം .തരുവണ എഴുതിയതെന്ത്‌? അഹ്സനി അതിലുള്ളത് എന്നരീതിയില്‍ പറഞ്ഞതെന്ത് ? എല്ലാം കഴിഞ്ഞ് ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞിട്ടുണ്ട് എന്നൊരു കസര്‍ത്ത്‌.  കാഴ്ചക്കാരും കേള്‍വിക്കാരും ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട് അഹ്സനീ. വിഘടിത ഗ്രൂപ്പിലെ നിഴല്‍ വാദികളെ മൊത്തം യുക്തിവാദികള്‍ ആക്കുന്ന ഒ.എം മുഫ്തി യെ തിരുത്താനെങ്കിലും തയാറാകണം അഹ്സനീ അതല്ലേ മര്യാദ ?

ഹകീമിനോട് ഒരപേക്ഷ

കാര്യങ്ങള്‍ കൈവിട്ടു പോയി എന്നുറപ്പായപ്പോള്‍ ,കേശ വിവാദത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചു എന്ന് പറയപ്പെടുന്ന കാന്തപുരം മുശാവറയിലെ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാരെയും,കൂട്ടത്തില്‍ ധൈര്യത്തിന് തെറി പ്രഭാഷണ കലാകാരന്‍ പത്തപ്പിരിയനെയും കൂടെ കൂട്ടി ഉമ്രക്കും സൌദി യിലെ അസംതൃപ്ത ഐ സി എഫു ( കാന്തപുരം ഗ്രൂപ്പിന്റെ പുതിയ നാമം ) കാരെ സമാശ്വസിപ്പിക്കാനുമായി എത്തിയ അഖിലേന്ത്യാ നേതാവിന്റെ മകന്‍ ഡോക്ടര്‍ അബ്ദുല്‍ ഹകീം അസ്ഹരി വിവാദ വിഷയങ്ങള്‍ ഒക്കെ, ഒന്നും സംഭവിക്കാത്ത മട്ടില്‍ വിസ്മരിച്ച് സുന്നത് ജമാഅത്തും താത്വിക ചിന്തകളും ഒക്കെ ആയി സന്ദര്‍ശനം തുടരുകയാണ്.
ഇനി അതാണ്‌ നല്ലത്. സംഭവിച്ചതെല്ലാം കണ്ടും കേട്ടും കഴിഞ്ഞ മുശ്താക്കിനു ഒരാഗ്രഹം ..

കേശവിവാദം: പ്രമാണങ്ങള്‍ പറയുന്നത്- അബ്ദുല്‍ ഹമീദ്‌ ഫൈസി

(11-07-2011 ഇല്‍ ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം) 
ഉസ്താദ്‌ അബ്ദുല്‍ ഹമീദ്‌ ഫൈസി 
2011 ജനുവരിയില്‍ കാരന്തൂര്‍ മര്‍ക്കസ് സമ്മേളനത്തില്‍വെച്ച് കൈമാറ്റം ചെയ്യപ്പെട്ട പ്രവാചകരുടേതെന്ന് പറയപ്പെടുന്ന കേശം സംബന്ധിച്ച വിവാദം തുടരുകയാണ്. ഇതിനിടയില്‍ പ്രവാചകപ്രഭുവിനെ ഇകഴ്ത്തിക്കാണിക്കാനും പ്രാകൃതമായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നു.
അബുദാബി പൗരന്‍ അഹ്്മദ് ഖസ്റജി കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ക്ക് നല്‍കിയ കേശം പ്രവാചകരുടേതല്ലെന്ന് വിലയിരുത്താന്‍ മൂന്ന് കാരണങ്ങളാണ് മുഖ്യമായും ഉള്ളത്.
 1. മുടി കൈമാറിപ്പോന്ന "സനദോ' (ശൃംഖല) മുടി പ്രവാചകരുടേതാണെന്ന് വിശ്വസിക്കാവുന്ന തെളിവുകളോ ഇല്ല
 2. മുടിയുടെ അസാമാന്യ നീളം
 3. എണ്ണത്തിലെ ആധിക്യം

തൃശൂര്‍ ജില്ല SSF-കാര്‍ SKSSF-ന്‍റെ സംവാദ വെല്ലുവിളി സ്വീകരിച്ചില്ല

ഉസ്താദ്‌ ഡോ : ബഹാവുദീന്‍റെ സെനഗല്‍ യാത്രയെ നിഷേധിച്ച വിളക്കുപത്രത്തെ അനുകൂലിക്കുന്നവരോട

ഉസ്താദ്‌ ഡോ:ബഹാവുദ്ദീന്‍ നദവി  സെനഗളില്‍ അന്താരാഷ്‌ട്ര ഇസ്ലാമിക് ഉലമാ  സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എന്നതിന് തെളിവായി ക്ഷണക്കത്ത് , വിസ ഓണ്‍ അറൈവല്‍ ലെറ്റര്‍ , അങ്ങോട്ടും തിരിച്ചുമുള്ള ഫ്ലൈറ്റ്‌ ടിക്കറ്റ് , സെനഗലില്‍ ഇമിഗ്രേഷന്‍ സമയത്ത്‌ പാസ്പോര്‍ട്ടില്‍ തിയതിയോടുകൂടെ സീല്‍ ചെയ്തത് , സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോ എന്നിവ പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്. .ചുള്ളിക്കോടിന് ക്ഷണക്കത്തും ടിക്കറ്റും കിട്ടി  പക്ഷെ പോവാനായില്ല. (ഇദേഹം വ്യാജമുടി  അനുക്കൂലിയാണെന്ന്‍ സെനഗലുകാരും  അറിഞ്ഞുകാണുമോ ..? )  എന്ന്‍ അദേഹം അവകാശപ്പെടുന്നു. എന്തോ  കരിപ്പൂരില്‍ നിന്ന്‍ ഗ്രീന്‍ സിഗ്നല്‍ കിട്ടിയില്ല എന്ന്‍ കരുതി മറ്റുള്ളവരും താങ്കളെ പ്പോലെയാണെന്ന്‍  കരുതരുത്‌. അവിടെ പോയിട്ടില്ല എന്നതുകൊണ്ട് സമ്മേളന സമയത്ത്‌ സെനഗലിലേക്കും തിരിച്ചുമുള്ള യാത്രാ മുദ്രണങ്ങള്‍ (സീല്‍) താങ്കളുടെ പാസ്പോര്‍ട്ടില്‍ കാണില്ല. അവിടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഒറിജിനല്‍  ഫോട്ടോയും ഉണ്ടാവില്ല. ഇത് രണ്ടും ബഹാവുദ്ദീന്‍ ഉസ്താദ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനി താങ്കളുടെ കയ്യില്‍ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ പരസ്യപ്പെടുത്തുക . മര്‍കസില്‍ വെച്ച് പ്രസംഗിച്ചപ്പോള്‍ ചുള്ളിക്കോട്  സഖാഫി ഉയര്‍ത്തി കാണിച്ച അദ്ദേഹം ഉള്‍പ്പെടുന്ന സെനഗല്‍ സമ്മേളന ഫോട്ടോയും അദേഹത്തിന്റെ പാസ്പോര്‍ട്ടില്‍ അടുത്ത്‌ നടന്ന യാത്രാ വിശദാംഷങ്ങളും പുറത്ത്‌ വിടുക .നമുക്ക്‌ പരിശോധിക്കാം ആരുടെ കയ്യിലാണ് ഒറിജിനല്‍ ഫോട്ടോ ഉള്ളതെന്ന്‍, ആരുടെ പാസ്പോര്‍ട്ടിലാണ് സെനഗലില്‍ പോയി തിരിച്ച് വന്നതിന്റെ രേഖകള്‍ ഉള്ളതെന്നും നോക്കാം.  ആവശ്യമെങ്കില്‍ സൈബര്‍ ഫോറന്‍സിക്‌ വിദഗ്ധരുടെ സഹായവും തേടാം. ഈ വെല്ലുവിളി സ്വീകരിക്കാന്‍ ധൈര്യമുള്ളവര്‍ കാരന്തൂരോ സിറാജുല്‍ ഹുദയിലോ ഗ്ലോബലിലോ മലബാറിലോ ഉണ്ടെങ്കില്‍ തെളിവുകള്‍ പ്രസിദ്ധപ്പെടുത്തുക. ചുള്ളിക്കോട് സഖാഫി നേരിട്ട് വെല്ലുവിളി ഏറ്റെടുത്താലും മതി . വളരെ താഴ്മയോടെ അപേക്ഷിക്കുന്നു-

   പ്രവര്‍ത്തകന്‍- Dr.Rahman.V@ Beyluxe Messenger

ജാലിയ വാല , ഉസ്താദ്‌ ആന്‍റ് ശൈഖ്‌ ഓഫ് കാന്തപുരം , ബോംബെ

മര്‍കസില്‍ വര്‍ഷങ്ങളായുള്ള ബരകാത്തി സയ്യിദന്മാരില്‍ നിന്നെന്ന്‍ അവകാശപ്പെട്ട കേശം ഇയാളില്‍ നിന്നാണ് കിട്ടിയതെന്ന്‍ വിഘടിത വിഭാഗം തന്നെ സമ്മതിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ശിഷ്യനും മുരീദുമാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്ന്‍ വിഘടിതര്‍ തന്നെ അവകാശപ്പെട്ടിരുന്നു. ഈ മുടിക്ക് സനദ് ഇല്ലാത്തതിനാല്‍ സനദ് ആവശ്യപ്പെട്ടുകൊണ്ട് കാന്തപുരം ഇദേഹത്തിനെഴുതിയ കത്ത്‌ സമസ്ത നേതാക്കള്‍ നേരിട്ട് കണ്ടിട്ടുണ്ട്. അഹമ്മദ്‌ ഖസ്റജി 20/05/2007 കേശം ആവശ്യപ്പെട്ടുള്ള കത്ത്‌ നല്‍കിയതിന്‍` പ്രകാരം അദ്ദേഹത്തിനും കേശം നല്‍കിയിരുന്നു. ഖസ്റജി ഉള്‍പ്പെടെ പലരും നല്‍കിയ അപേക്ഷകള്‍ സമസ്ത നേതാക്കള്‍ നേരില്‍ കണ്ടു. 
പ്രവാചകന്‍റെത് എന്നവകാശപ്പെടുന്ന ആയിരക്കനക്കിന്‍ മുടികള്‍,  പ്രവാചകന്‍റെ പുതപ്പ്, വടി തുടങ്ങിയവയും ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ കളര്‍ ഫോട്ടോ ,മുടിക്കെട്ടുകള്‍ താടിരോമങ്ങള്‍ തുടങ്ങിയ "തിരു"ശേഷിപ്പുകള്‍  ഇദ്ദേഹത്തിന്‍റെ കൈവശമുണ്ട്. ഇതിനൊന്നും യാതൊരു രേഖകളും അദേഹത്തിന്‍റെ കൈവശമില്ല എന്ന് മാത്രമല്ല രേഖാമൂലം ആവശ്യപ്പെടുന്ന ആര്‍ക്കും ഇവ നല്‍കാനും ഇദേഹം തയാറാണ്.

സനദിന്റെ തിരുവഴികള്‍

By Usthad Fisal Niyaz Hudawi        www.manalthitta.blogspot.com
കള്‍ട്ടുകള്‍ രൂപപ്പെടുമ്പോള്‍

വിവിധ കാലങ്ങളില്‍  ഇസ്ലാമിനുള്ളില്‍ വിവിധ ചിന്താധാരകള്‍ രൂപപ്പെടുകയും വളര്‍ത്തിയെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിലെ അടിസ്ഥാന നിയമങ്ങള്‍ക്ക് പുറത്തായ പലതും വാദിച്ചവരും പ്രവാചകത്വം വാദിച്ചവരും ഇസ്ലാമില്‍ നിന്ന് തന്നെ പുറന്തള്ളപ്പെട്ടിട്ടുമുണ്ട്. പ്രവാചകന്‍റെ കാലത്ത് തന്നെ പ്രവാചകത്വം വാദിച്ചുവന്ന മുസൈലിമയും അസ് വദ അല്‍-അന്‍സിയും അക്കുട്ടത്ത്തില്‍ പെടും. പില്‍ക്കാലത്ത്‌ അത്തരമൊരു വാദവുമായി വന്നയാളാണ് മിര്‍സ ഗുലാം അഹ്മെദ് ഖാദിയാനി (1835-1908). ഗുലാം അഹ്മദിന്‍റെ ആശയങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിന്റെ ശത്രുക്കളുടെ കരങ്ങളുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ബഹായിസം ഉള്‍പ്പെടെയുള്ള പലതും പല കാലഘട്ടങ്ങളിലായി രൂപപെട്ടിടുണ്ട്. 

ഇതിനു പുറമേ വ്യാജ ആത്മീയ സരണികള്‍ കൂണുകള്‍ പൊലെ ലോകത്തിന്റെ 

ബ്ലാക്ക് ആന്‍റ് വൈറ്റ് യുഗത്തിലെ കൂപമണ്ഡൂകങ്ങള്‍

2011, ജൂലൈ 4, തിങ്കളാഴ്ച  വിഘടിതര്‍ പ്രസിദ്ധപ്പെടുത്തിയ ഇ-മെയിലിലുള്ള പുതുതായി കൊണ്ടു വന്ന വാദം ഒന്നു  കാണുക. പിന്നീട് അത് വ്യാജ മുടി ന്യായീകരിക്കാനുള്ള വിഫല ശ്രമം നടത്തുന്ന വിഘടിത ബ്ലോഗിലെ പോസ്റ്റുമായി
 സത്യത്തില്‍, അബൂദാബിയിലുള്ള ഹസന്‍ ഖസ്റജിയുടെയും ബഹാവുദ്ദീന്‍ ഉസ്താദിന്‍റെയും ഒരു പൊതു സുഹ്യത്ത് വഴിയാണ് കത്തിന് ശ്രമിച്ചത്. കത്ത് കിട്ടിയ ഉടനെ സുഹ്യത്ത് അത് ഫാക്സ് അയച്ചു. കത്ത് കണ്ട ഉസ്താദിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് കൂടുതല്‍ വിശദീകരിച്ച 3 പേജുള്ള കത്ത് അന്നു തന്നെ ഹസന്‍ ഖസ്റജി തയ്യാറാക്കി. ഈ കത്തുകളുടെ ഒറിജിനല്‍ നാട്ടില്‍ വരുന്ന ആള്‍ വശം നേരിട്ടും കൈമാറിയിട്ടുണ്ട്. ഇത്തരത്തില്‍ നേരിട്ട് കിട്ടിയ കത്തുകളാണ് പത്രക്കാര്‍ക്ക് കോപ്പിയെടുത്ത് കൊടുത്തതും ദാറുല്‍ഹുദാ സമ്മേളനത്തില്‍ വായിച്ചതും. ഈ കത്തുകളെ വ്യാജമാക്കാനാണ് ഫാക്സില്‍ നീല മഷിയില്‍ ഒപ്പുള്ള കത്തോ..? കത്ത് പ്രസവിക്കുമോ? എന്നൊക്കെ സഖാഫിമാരും അഹ്സനിമാരും എഴുന്നള്ളിച്ച് അവരുടെ വിവരമില്ലായ്മയും തൊലിക്കട്ടിയും തെളിയിച്ചത്.  ഇനി ഫാക്സിലൂടെ കളറിലുള്ള കത്ത് കിട്ടില്ലല്ലോ എന്ന വിഘടിത കണ്ടുപിടിത്തം ഒന്നു പരിശോധിക്കാം. When was the first colour fax എന്നതിനുള്ള ഗൂഗിള്‍ സെര്‍ച്ച് റിസല്‍റ്റാണ് താഴെക്കാണുന്നത്
നിറങ്ങളോട് കൂടെ ഫാക്സ് അയക്കാനുള്ള സാങ്കേതിക വിദ്യക്ക് സ്വതന്ത്ര ഇന്ത്യയേക്കാള്‍ പ്രായമുണ്ട് എന്നറിയുന്ന ഒരാളെങ്കിലും വിഘടിത പാളയത്തില്‍ ഇല്ല എന്നത് കഷ്ടമായിപ്പോയി. സര്‍വ്വ വ്യാപകമായി ലഭ്യമായിട്ട് തന്നെ പതിറ്റാണ്ടുകളായി.  കളര്‍ ഫാക്സ് മെഷീനില്‍ നിന്നോ അതല്ലെങ്കില്‍ ഫാക്സ് അയക്കാന്‍ സൗകര്യമുള്ള സോഫ്റ്റ് വെയറുകളില്‍ നിന്നോ വെബ്സൈറ്റുകളില്‍ നിന്നോ കളറിലുള്ള രേഖകള്‍ അതുപോലെ ഫാക്സായി അയക്കാം എന്നിരിക്കെ ഇത്തരം ഹിമാലയന്‍ പൊട്ടത്തരങ്ങള്‍ തെളിവായി ഉദ്ധരിച്ചത് വെറും കാരന്തൂരിത്തരമായിപ്പോയി എന്നേ പറയാനുള്ളൂ.
-------------------------------------------------------------------
 • കാര്യം കൈവിട്ടുപോയി വ്യാജന്മാരെ. ഇനി അണികളെ ആശ്വസിപ്പിക്കാന്‍ പൊടിക്കൈകള്‍ പ്രയോഗിക്കുകയല്ലാതെ നിവ്യത്തിയില്ല അല്ലെ? പക്ഷേ പൊട്ടത്തരം പുറത്ത് വിടുമ്പോള്‍ മനസ്സിലാക്കുക, എന്തു പൊട്ടത്തരം കേട്ടാലും തക്ബീര്‍ മുഴക്കുന്ന അണികള്‍ മാത്രമല്ല പൊതുജനങ്ങള്‍ കൂടെ ഇതൊക്കെ കാണുന്നുണ്ട്.. കേള്‍കുന്നുണ്ട്.
വിവരക്കേട് ഒരു പാതകമല്ല വിഘടിതരെ.. എന്നാല്‍ അത് അലങ്കാരമാക്കി കഴുത്തിലണിഞ്ഞ് അഹങ്കരിക്കുന്നത് അല്‍പം കടന്ന കയ്യാണ്

SYS Press Meet Report 01-07-2011

കാന്തപുരം മതനേതൃസ്ഥാനത്ത് നിന്ന് മാറി മാറിനില്‍ക്കുക- SYS

കോഴിക്കോട് : അബുദാബിയിലെ അഹ്മദ് ഖസ്‌റജിയില്‍ നിന്ന് കാന്തപുരത്തിന് കിട്ടിയതെന്ന് അവകാശപ്പെടുന്ന കേശം മുംബൈയിലെ ഇഖ്ബാല്‍ ജാലിയാവാല എന്ന വ്യക്തിയില്‍ നിന്ന് ലഭിച്ചതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭ്യമായതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാലിയാവാലയില്‍ നിന്ന് ലഭിച്ച ഏഴു കേശങ്ങളും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. തട്ടിപ്പ് പുറത്തായ സ്ഥിതിക്ക് കാന്തപുരം മതനേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുക്കം ഉമ്മര്‍ ഫൈസി, അശ്‌റഫ് ഫൈസി കണ്ണാടിപറമ്പ്, മുസ്തഫ മുണ്ടുപ്പാറ, പി.കെ മുഹമ്മദ്കുട്ടി മുസ്്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സിറാജ് ഫിത്ന : സത്യത്തെ മറച്ചു പിടിക്കുന്നത് ഭീരുത്വം- ഹാദിയ

നുണകള്‍ മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതും സത്യത്തെ മറച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതുമായ ചില അല്‍പന്മാരുടെ നിലപാട് ഭീരുത്വവും ബുദ്ധിശൂന്യവുമാണെന്ന് ഹാദിയ (ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് ആക്ടിവിറ്റീസ്). പശ്ചിമാഫ്രിക്കന്‍ രാഷ്ട്രമായ സെനഗലിന്റെ തലസ്ഥാനമായ ഡക്കാറില്‍ ജൂണ്‍ 6,7,8 തിയ്യതികളില്‍ നടന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സമ്മേളനത്തില്‍ ഡോ.ബഹാഉദ്ദീന്‍ നദ്വി പങ്കെടുത്തു എന്നത് നുണയാണെന്നും സമ്മേളനത്തിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള കത്ത് പോലും അദ്ദേഹത്തിന് കിട്ടിയിട്ടില്ലെന്നും മര്‍കസ് മീഡിയാ ഫോറം എന്ന ഒരു സംഘം ആളുകള്‍ ഒരു ദിനപത്രത്തില്‍ നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഹാദിയ. 
തെറ്റിദ്ധരിക്കപ്പെട്ട ശുദ്ധ മനസ്കരുടെ അറിവിലേക്കായി സമ്മേളന ഭാരവാഹികളുടെ ക്ഷണക്കത്തടങ്ങിയ രേഖകളും സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോയും ലഭ്യമാണ്. 
 Bahaudheen Usthad While Attending Conference

 Senegal Stamp With Date IN Documents

 Official Letter For Arranging Special Visa Free Boarding

Official Invitation Letter 
 
Ticket Reservation 


 Latest Evidence Of ''Karanthuri Fithna''
-----------------------------------------------------------------------------
തങ്ങളെപ്പോലെ നുണ മാത്രം പറയുന്നവരാണ് എല്ലാവരുമെന്ന ഇത്തരക്കാരുടെ ചിന്താഗതി സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഏതു പട്ടാപ്പകലും സത്യത്തെ മറച്ചു പിടിക്കാനുള്ള ചിലയാളുടെ അഹങ്കാരപൂര്‍ണമായ ധാര്‍ഷ്ട്യത്തെയാണിത് സൂചിപ്പിക്കുന്നത്. എല്ലാം തങ്ങളുടെ കൈയിലാണെന്ന വല്യേട്ടന്‍ മനോഭാവവും മാപ്പര്‍ഹിക്കാത്ത ഹുങ്കുമാണ് ഇവരുടേത്.
--------------------------------------------------------
ഉസ്താദ്‌ ഡോ:ബഹാവുദ്ദീന്‍ നദവി  സെനഗളില്‍ അന്താരാഷ്‌ട്ര ഇസ്ലാമിക് ഉലമാ  സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എന്നതിന് തെളിവായി ക്ഷണക്കത്ത് , വിസ ഓണ്‍ അറൈവല്‍ ലെറ്റര്‍ , അങ്ങോട്ടും തിരിച്ചുമുള്ള ഫ്ലൈറ്റ്‌ ടിക്കറ്റ് , സെനഗലില്‍ ഇമിഗ്രേഷന്‍ സമയത്ത്‌ പാസ്പോര്‍ട്ടില്‍ തിയതിയോടുകൂടെ സീല്‍ ചെയ്തത് , സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോ എന്നിവ പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്. ചുള്ളിക്കോടിന് ക്ഷണക്കത്തും ടിക്കറ്റും കിട്ടി  പക്ഷെ പോവാനായില്ല. (ഇദേഹം വ്യാജമുടി  അനുക്കൂലിയാണെന്ന്‍ സെനഗലുകാരും  അറിഞ്ഞുകാണുമോ ..? ) എന്ന്‍ അദേഹം അവകാശപ്പെടുന്നു. എന്തോ  കരിപ്പൂരില്‍ നിന്ന്‍ ഗ്രീന്‍ സിഗ്നല്‍ കിട്ടിയില്ല എന്ന്‍ കരുതി മറ്റുള്ളവരും താങ്കളെ പ്പോലെയാണെന്ന്‍  കരുതരുത്‌. അവിടെ പോയിട്ടില്ല എന്നതുകൊണ്ട് സമ്മേളന സമയത്ത്‌ സെനഗലിലേക്കും തിരിച്ചുമുള്ള യാത്രാ മുദ്രണങ്ങള്‍ (സീല്‍) താങ്കളുടെ പാസ്പോര്‍ട്ടില്‍ കാണില്ല. അവിടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഒറിജിനല്‍  ഫോട്ടോയും ഉണ്ടാവില്ല. ഇത് രണ്ടും ബഹാവുദ്ദീന്‍ ഉസ്താദ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനി താങ്കളുടെ കയ്യില്‍ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ പരസ്യപ്പെടുത്തുക.മര്‍കസില്‍ വെച്ച് പ്രസംഗിച്ചപ്പോള്‍ ചുള്ളിക്കോട്  സഖാഫി ഉയര്‍ത്തി കാണിച്ച അദ്ദേഹം ഉള്‍പ്പെടുന്ന സെനഗല്‍ സമ്മേളന ഫോട്ടോയും അദേഹത്തിന്റെ പാസ്പോര്‍ട്ടില്‍ അടുത്ത്‌ നടന്ന യാത്രാ വിശദാംഷങ്ങളും പുറത്ത്‌ വിടുക .നമുക്ക്‌ പരിശോധിക്കാം ആരുടെ കയ്യിലാണ് ഒറിജിനല്‍ ഫോട്ടോ ഉള്ളതെന്ന്‍, ആരുടെ പാസ്പോര്‍ട്ടിലാണ് സെനഗലില്‍ പോയി തിരിച്ച് വന്നതിന്റെ രേഖകള്‍ ഉള്ളതെന്നും നോക്കാം.  ആവശ്യമെങ്കില്‍ സൈബര്‍ ഫോറന്‍സിക്‌ വിദഗ്ധരുടെ സഹായവും തേടാം.നമുക്ക്‌ പരിശോധിക്കാം ആരുടെ കയ്യിലാണ് ഒറിജിനല്‍ ഫോട്ടോ ഉള്ളതെന്ന്‍, ആരുടെ പാസ്പോര്‍ട്ടിലാണ് സെനഗലില്‍ പോയി തിരിച്ച് വന്നതിന്റെ രേഖകള്‍ ഉള്ളതെന്നും നോക്കാം.  ആവശ്യമെങ്കില്‍ സൈബര്‍ ഫോറന്‍സിക്‌ വിദഗ്ധരുടെ സഹായവും തേടാം. ഈ വെല്ലുവിളി സ്വീകരിക്കാന്‍ ധൈര്യമുള്ളവര്‍ കാരന്തൂരോ സിറാജുല്‍ ഹുദയിലോ ഗ്ലോബലിലോ മലബാറിലോ ഉണ്ടെങ്കില്‍ തെളിവുകള്‍ പ്രസിദ്ധപ്പെടുത്തുക. ചുള്ളിക്കോട് സഖാഫി നേരിട്ട് വെല്ലുവിളി ഏറ്റെടുത്താലും മതി . വളരെ താഴ്മയോടെ അപേക്ഷിക്കുന്നു-   പ്രവര്‍ത്തകന്‍.

വെല്ലൂരിലെ സനദ് നൗഷാദ് അഹ്സനിയോട് ചോദിക്കൂ...

നൗഷാദ് അഹ്സനി സ്വന്തം കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന വെല്ലൂരിലെ മുടിയുടെ സനദ് കൊണ്ട് ഉടക്ക് വെച്ച് മുടി സംവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറി.  

"മുടിയില്‍ കുടുങ്ങിയ കാന്തപുരം "

ഒരു മുടിയും അതില്‍ പിണഞ്ഞുകുടുങ്ങിയ കുറെ കാരന്തൂരികുട്ടികള്‍ക്കും " ശക്തമായ മറുപടി നല്‍കി കൊണ്ട് തൃശ്ശൂര്‍  ജില്ലയില്‍  ചാവക്കാട് നടന്ന മഹാസമ്മേളനം

കേശ വിവാദം: സംശയം തീര്‍ക്കല്‍ സൂക്ഷിപ്പുകരുടെ ബാധ്യത -ഡോ. അലി ജുമുഅ

കോഴിക്കോട്‌: താന്‍ പങ്കെടുത്ത കാരന്തൂരിലെ മര്‍കസ്‌ സമ്മേളന വേദിയില്‍ വെച്ച് അറബ് സഹോദരന്‍ കൈമാറിയ മുടി, എന്‍റെ സാനിധ്യം ഉണ്ടായതിനാല്‍ ആ മുടി സ്വീകരിക്കാനോ നിരാകരിക്കാനോ തെളിവാകില്ലെന്നും മുടിക്ക് തന്‍റെ അംഗീകാരമുന്ടെന്ന പ്രചരണം തെറ്റാണെന്നും ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തി ഡോ. അലി ജുമുഅ പ്രസ്താവിച്ചു.ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വെച്ച് നടന്ന അന്താരാഷ്ട ഇസ്ലാമിക സമ്മേളനാന്തരം നടത്തിയ കൂടിക്കാഴ്ച്ചയില്‍ വെച്ച് ദാറുല്‍ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി വൈസ്‌ ചാന്‍സിലറും അന്തരാരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്'വിയുമായി അഭിപ്രായം പങ്കുവെക്കുകയായിരുന്നു ഡോ. അലി ജുമുഅ. നബിയുടെ മുടിയാണോ എന്ന് സംശയമുണ്ടെങ്കില്‍ മുടിക്ക് നിഴലുണ്ടോ എന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈജിപ്തിലെ മസ്ജിദ്‌ ഹുസൈനിലെ തിരുകേശം ഇപ്രകാരം പരിശോധിച്ച് ഉറപ്പ് വരുത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മുസ്ലിംകളുടെ പ്രതിനിധിയായിട്ടാണ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്'വി സെനഗലില്‍ നടന്ന അന്താരാഷ്ട ഇസ്ലാമിക സമ്മേളനത്തില്‍ പങ്കെടുത്തത്.

മുടിയില്‍ വഞ്ചിതരാവരുത് : സൈനുല്‍ ഉലമ ചെറുശ്ശേരി

"ലോകമുസ്‌ലിംകള്‍ മുഴുവനും നെഞ്ചോടു ചേര്‍ത്തുവെക്കുന്ന അതുല്യ വ്യക്തി പ്രഭാവ ത്തിന്റെ ഉടമയാണ് മുഹമ്മദ് നബി (സ) . നബിയുടെ മൊഴിമുത്തുകളെയും പ്രവൃത്തി കളെയുമെന്നപോലെ അവിടത്തെ തിരുശേഷി പ്പുകളെയും ആദരവോടെയാണ് മുസ്‌ലിം കള്‍ വീക്ഷിച്ചുപോരുന്നത്. 
'എന്റെ പേരില്‍ മനഃപൂര്‍വം കളവു പറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടമുറപ്പിച്ചു കൊള്ളട്ടെ' എന്നാണ്  പ്രവാചകവചനം. നബിയുടേതെന്ന് പറയുന്ന എന്തിനും ആധികാരികത തെളിയിക്കുന്ന സംശുദ്ധമായ കൈമാറ്റപരമ്പര (സനദ്) ആവശ്യമാണ്.

അല്ലാത്തപക്ഷം, നബിയുടേതെന്ന വ്യാജാവകാശവാദവുമായി പലരും രംഗത്തുവരും. കച്ചവടതാല്‍പര്യാര്‍ഥം പലരും നബിയുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയ പലതും അപ്രസക്തമായത് സനദിന്റെ കാര്യത്തില്‍ കാണിച്ച കണിശത കൊണ്ടാണ്.

വെല്ലുരിലെ സനദ് വിഘടിതര്‍ ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതെന്തിന്.?

സനദുള്ള തിരുകേശങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങലിലും ഉണ്ട് എന്നതാണ് സമസ്തയുടെ നിലപാട്. ഗസ്റജിയന്‍ മുടിക്ക് സനദ് ഇല്ല എന്നും. മീറ്ററുകള്‍ നീളമുള്ള ആയിരക്കണക്കിനുള്ള മുടികളില്‍ നിന്ന് ഒരു കഷ്ണം ഇറക്കുമതി ചെയ്യുകയും. 25000 രുപക്കുള്ള മുസല്ലയായും 1000 രൂപക്കുള്ള മുടിപ്പള്ളി ഫോട്ടോയായും മുടിയിട്ട വെള്ളമായും പണ സമ്പാദനം നടത്തുകയും മുടിപ്പള്ളിക്ക് വേണ്ടി സമുദായത്തിലെ പാവപ്പെട്ടവരില്‍ നിന്ന് ആയിരങ്ങള്‍ ഒരു കണക്കുമില്ലാതെ സംഭാവന വാങ്ങി പണക്കാര്‍ക്കുതകുന്ന തരത്തില്‍ റിയല്‍ എസ്റ്റേറ്റ് സംരംഭം തുടങ്ങാനിരിക്കുന്നു. ഈ കേശം "തിരു" തന്നെ എന്നതിന്‍റെ അടിസ്ഥാനമായ സനദ് അന്വേഷിക്കുന്നവരോട് ലോകത്ത് സ്ഥിരപ്പെട്ട തിരുകേശങ്ങളുടെ സനദ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതെന്തിനാണ്?. ഒരു സനദ് കിട്ടിയാല്‍ അത് കോപ്പിയടിച്ച് ന്യൂസിലാന്‍റ് സഖാഫിയെക്കൊണ്ട് പുതിയ ഗസ്റജിയന്‍ നസബ ഉണ്ടാക്കാനാണോ.? നടപ്പില്ല മക്കളെ...

വിഘടിത സനദുകള്‍ കാലാന്തരങ്ങളിലൂടെ...

-::കാലാന്തരങ്ങള്‍ എന്നു കാണുമ്പോള്‍ അത്ര വലിയ കാലയളവാണെന്ന് കരുതിപ്പോകരുത്. വിഘടിതര്‍ക്ക് പുതിയ വാദഗതികള്‍ കൊണ്ടുവരാന്‍ ആഴ്ചകളും ദിവസങ്ങളും തന്നെ അധികമാണ്::-
 1. ഫോണില്‍ വിളിച്ചിട്ട് സനദ് കിട്ടാത്തതില്‍ ക്ഷോഭിച്ചവര്‍ക്കായി സനദ് പരസ്യമായി വായിച്ചാണ് ഈ മുടി കൈമാറുന്നത്[പേരോട്@മര്‍കസ് സമ്മേളനം] 
 2. ദീനില്‍ സനദ് അനിവാര്യമായതിനാലാണ് സനദ് ഇവിടെ വായിച്ചത്[കാന്തപുരം@മര്‍കസ് സമ്മേളനം] 
 3. മര്‍കസില്‍ വായിച്ചത് നസബയാ കൂട്ടരെ.. സനദല്ല[പേരോട്@കുറ്റിയാടി] 
 4. സനദ് മര്‍കസിലുണ്ടെന്നും ആര് വന്നാലും കാണിക്കാമെന്നും- എല്ലാ വിഘടിതരും ഒന്നിച്ച് പറഞ്ഞിരുന്നു. 
 5. പരസ്യമായി വായിക്കാനുള്ളതല്ല സനദ് എന്ന് എ.പി യുടെ മകനും പേരോടും ഒന്നിച്ച് പത്രസമ്മേളനത്തില്‍ വെച്ച്. 
 6. ഒന്നാമത്തെ മുടിയുടെ സനദ് കോട്ടക്കല്‍ വെച്ച് എ.പി പരസ്യമായി വായിച്ചെന്ന് അണികള്‍.
 7. ഗസ്റജിയുടെ വീട്ടില്‍ അടിരേഖ ഉണ്ടെന്നും അവിടെപോയി  സനദ് തെളിയിക്കും എന്നും (പത്രസമ്മേളനം).
 8. നിങ്ങളുടെ കുട്ടികള്‍ക്ക് സനദ് ഉണ്ടോ എന്നും ഹോട്ടലില് ഇറച്ചിക്ക് നിങ്ങള്‍ സനദ് ചോദിക്കാറുണ്ടോ എന്നും -പേരോട്. 
 9. സനദ് വേണമെന്ന് ഏത് കിത്താബിലാ ഉള്ളത് എന്ന് പേരോട്. 
 10. സനദ് വേണ്ടതില്ല എന്ന് ആലുവയില്‍ വെച്ച് എ.പി. ഉസ്താദ്.

വിഘടിത ചൂഷണത്തിന്‍റെ ഭൂതവും വര്‍ത്തമാനവും

കൂടിയതുക ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ അഖിലേന്ത്യാ സുന്നി വിദ്യഭ്യാസ ബോര്‍ഡ് ഓര്‍ഗനൈസര്‍ അബ്ദുല്‍ നൂര്‍ ബാഖവിയും അഖിലേന്ത്യാ സുന്നി ശൈഖുനാ കാന്തപുരവും ഉറ്റ കൂട്ടുകാര്‍. പോലീസ് പിടിച്ചെടുത്ത നൂറിന്റെ അഞ്ച് ആഡംബര കാറുകള്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കിടന്ന് തുരുമ്പിക്കുകയാണ്. ഈ കാറുകളിലായിരുന്നു കാന്തപുരവും അഖിലേന്ത്യാ ഓര്‍ഗനൈസര്‍ നൂര്‍ ബാഖവിയും സഞ്ചരിച്ചിരുന്നത്. ശൈഖുനായുടെ കറാമത്ത് എന്നല്ലാതെ എന്തു പറയാനാ... പണം നിക്ഷേപിച്ചവര്‍ അധികവും ശൈഖുനായുടെ അനുയായികള്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 5000 രൂപ ലാഭം നല്‍കാമെന്നുപറഞ്ഞാണ് അബ്ദുല്‍ നൂര്‍ പണം സ്വീകരിച്ചിരുന്നത് (തനി ഹറാം തന്നെ!!). സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അയ്യായിരത്തോളംപേരാണ് നൂറിന്റെ സ്ഥാപനത്തില്‍ പണംനിക്ഷേപിച്ചത്. നൂറ് കോടിയോളം രൂപയാണ് നൂര്‍ നിക്ഷേപമായി സ്വീകരിച്ചത്.
 --------------------------------------------------------
2011 ലെ ഓഫര്‍ - സാധാരണക്കാരില്‍ സാധാരണക്കാരായ പാവപ്പെട്ടവര്‍ക്ക് 25000 രൂപക്ക് ഒരു മുസല്ലയും കൂടെ ഫ്രീ ബര്‍കത്തും, ആയിരം രൂപക്ക് ഒരു മുടിപ്പള്ളി ഫോട്ടോയും കിട്ടും. മുടിപള്ളിക്ക് ചുറ്റും വരുന്ന ഫ്ലാറ്റുകള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ [എന്ത് അഭ്യാസമാണാവോ അവിടെ പഠിപ്പിക്കുക.?], ആശുപത്രികള്‍ എന്നിവയില്‍ നിന്ന് ലാഭമെടുക്കാന്‍ പണക്കാര്‍ക്ക്  നിക്ഷേപത്തിനുള്ള അവസരം

തിരുശേഷിപ്പുകള്‍: ചരിത്രവും ചൂഷകരും

മൗലാനാ മൂസക്കുട്ടി ഹസ്‌റത്ത്‌
നബി(സ)യെ അളവറ്റു സ്‌നേഹിച്ചിരുന്ന അവിടുത്തെ അനുചരന്മാര്‍, നബിയുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ട സകല വസ്‌തുക്കളെയും ആദരിക്കല്‍ നബിയോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണ്‌. അതുല്യ സ്‌നേഹത്തിന്റെ വേരുകള്‍ എത്രമാത്രം വ്യാപ്‌തിയില്‍ പരന്ന്‌ വികസിച്ചു ചെന്നെത്തിയിട്ടുണ്ടെന്ന്‌ കണക്കാക്കാന്‍ സാധ്യമല്ല. നബി(സ)യുമായുള്ള ഒരു ചെറിയ ബന്ധംപോലും ആ സ്‌നേഹ വികാരങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ പര്യാപ്‌തമായതായിരുന്നു. റസൂല്‍(സ) അന്ത്യവിശ്രമം കൊളളുന്ന മദീന, നബി(സ)യുടെ കുടുംബക്കാര്‍, തിരുമേനിയുടെ ഖബറിടം, പള്ളി, മിമ്പര്‍, ശരീരസ്‌പര്‍ശനമേറ്റ ജലം, വസ്‌ത്രം, സ്‌പര്‍ശിച്ച കരങ്ങള്‍, ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായ കണ്ണുകള്‍, തിരുശരീരത്തിലെ രോമങ്ങള്‍, വിയര്‍പ്പ്‌ കണങ്ങള്‍, രക്തം, മോതിരം, തലപ്പാവ്‌, മുണ്ട്‌, മേല്‍തട്ടം, വടി, വിരിപ്പ്‌, ജുബ്ബ, വായ സ്‌പര്‍ശിച്ച പാനപാത്രങ്ങള്‍ ഇങ്ങനെ പോകുന്നു ആ വിശുദ്ധ സ്‌നേഹത്തിന്റെ അതിരില്ലാ പ്രചോദനങ്ങള്‍. 

വിവാദ മുടി: പേരോടിന്റെ പ്രസ്താവന വാസ്തവ വിരുദ്ധം – അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌


കോഴിക്കോട്: വിവാദ മുടിയുടെ ആധികാരികത പരിശോധിക്കാന്‍ അബുദാബിയിലേക്ക് വരാന്‍ താന്‍ വെല്ലുവിളിച്ച് പിَന്നീട് മുങ്ങി എന്നുപറയുന്ന പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ പ്രസ്താവന വാസ്ത വിരുദ്ധവും കണ്ണടച്ചിരുട്ടാക്കലുമാണെന്ന് സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുًഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവനയി പറഞ്ഞു.
കാന്തപുരത്തിന് മുടി കൈമാറിയ അബുദാബിയിലെ അറബ് സഹോദരന്റെ കൈവശം ആയിരക്കണക്കിന് മുടിയുണ്ടെന്നും ഒരു വ്യക്തിയുടെ കൈവശം ഇത്രയധികം തിരുകേശമുണ്ടെന്നത് ഇസ്ലാമിക ചരിത്രത്തിന്റെ വെളിച്ചത്തില്‍ സ്ഥിരികരിക്കാന്‍ സാധിക്കില്ലെന്നും താന്‍ പറഞാപ്പോള്‍ ആയിരക്കണക്കിന് മുടികള്‍ അബുദാബിയില്‍ ഇല്ലെന്നു പറഞ്ഞ പേരോടിനെ മുടിയുടെ എണ്ണം പരിശോധിക്കാന്‍ മധ്യസ്ഥന്മാര്‍ മുഖേന അബുദാബിയിലേക്ക് പോകാനാണ് താന്‍വെല്ലുവിളിച്ചത്. ഇക്കര്യത്തിന് അന്നത്തെ പ്രഭാഷണ സി.ഡി. സാക്ഷിയാണ്. മുടിയുടെ ആധികാരികത പരിശോധിക്കാന്‍ അബുദാബിയിലേക്ക്‌പോകാന്‍ താന്‍ വെٌല്ലുവിളിച്ചിട്ടിٌല്ല. അതിന്റെ ആവശ്യവുമില്ല. വിവാദ മുടിക്ക് സനദു (വിശ്വസ്തമായ കൈമാറ്റരേഖ) ഉണ്ടെങ്കിًല്‍ അക്കാര്യം കാണാന്‍ അബുദാബിയില്‍ പോകേണ്ട ആവശ്യമില്ല. സനദ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നിരോധനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. മധ്യസ്ഥരായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും സ്വീകരിക്കാമെന്ന് പരസ്യമായി പ്രഖ്യാപിച്ച പേരോട് അവരുമായി ഫോണിًല്‍ പോലും ബന്ധപ്പെടാതെ തനിച്ച് അബുദാബിയിലെത്തി വീരവാദം പറയുന്നത് പരിഹാസ്യമാണ്. എങ്കിലും ഏകപക്ഷീയമായി അബുദാബിയിലെത്തിയ പേരോടിനൊപ്പം ഖസ്‌റജിയുടെ വസതിയിًല്‍ പോയി വിഷയം അന്വേഷിക്കാന്‍ യു.എ.ഇയിലെ പ്രമുഖ മലയാളി പണ്ഡിതരായ അബ്ദുസ്സലാം ബാഖവി, നൂര്‍ ഫൈസി, അബ്ദുًഗഫൂല്‍ മൗലവി എَന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എَന്നാല്‍ അവര്‍ പേരോടിനെ ഫോണിًല്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. 

മുടിയുടെ ആധികാരികത തെളിയിച്ച് തരികയാണ് പേരോടിന്റെ താത്പര്യമെങ്കില്‍ അബുദാബിയിലുണ്ടെَന്നു അവകാശപ്പെടുَ മുടിയുടെ ആധികാരിക രേഖ അദ്ദേഹം തിരിച്ചുവരുമ്പോള്‍ കേരളത്തില്‍ കൊണ്ടുവന്നു ജനങ്ങള്‍ക്ക് മുമ്പിًല്‍ പരസ്യമായി സമര്‍പ്പിക്കാന്‍ തയ്യാറാവണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തോണി മറിഞ്ഞാല്‍ പുറമാണ് നല്ലത്. പക്ഷേ മറിഞ്ഞ തോണിയുടെ പുറത്താണെന്ന ബോധം വേണം. സൂക്ഷിച്ചില്ലെങ്കില്‍ മുങ്ങിത്താഴും

സംഗതി തട്ടിപ്പാണെന്ന് സ്വയം ബോധ്യമുണ്ടായപ്പോള്‍ തിരുകേശത്തെ കുറിച്ച് അറബികളത് വിശ്വസിക്കുകയില്ലെന്ന് നേരത്തെ മനസ്സിലാക്കിയ കാന്തപുരം വിഭാഗം റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍  മുടിയെക്കുറിച്ച് വിശദീകരണമേയില്ല..!. ഗള്‍ഫ് ടൈംസില്‍ 13.3.2011 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.        See The Link
  മര്‍കസ് വെബ് സൈറ്റില്‍ ഇപ്പോഴുമുള്ള പരസ്യത്തിലെ "ശേറ് മുബാറക്" വിശേഷങ്ങളും കൂടെ കാണൂ
"പ്രവാചകരുടെ തിരുകേശം സൂക്ഷിക്കുന്നതില്‍ പങ്കാളികളാകാന്‍ തിരുനബിസ്‌നേഹികള്‍ക്ക് അപൂര്‍വ അവസരമാണ്"  എന്ന്  തുടങ്ങുന്ന മുടിപ്പള്ളി പരസ്യം ഇപ്പോഴും മര്‍കസ് സൈറ്റില്‍ ഉണ്ട്. "പള്ളിയുണ്ടാക്കുന്നത് മുടി വെക്കാനാണെന്ന് ആരു പറഞ്ഞു" എന്ന് സഖാഫിമാരെക്കൊണ്ട് പറയിപ്പിക്കും മുമ്പ് ഈ പരസ്യം ഒന്നു ഡിലീറ്റ് ചെയ്യാമായിരുന്നു. മുടിക്കെട്ടുകളുടെ ചിത്രം സ്വന്തം സൈറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്ത വിദ്വാനെ ഏല്‍പിച്ചിരുന്നുവെങ്കില്‍ സംഗതി ക്ലീനായേനെ.. ഇനിയും സമയമുണ്ട്.... വേഗമാവട്ടെ ..

ഗസ്റജിയന്‍ മുടികളുടെ ആധിക്യം: എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പുത്രന്‍റെ ഗ്രന്ധം വിഘടിതര്‍ക്ക് വിലങ്ങുതടി

അച്ചടിച്ച പ്രസ്സില്‍ നിന്നും വിപണിയില്‍ നിന്നും പിന്‍വലിച്ച എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പുത്രന്‍റെ ഗ്രന്ധം  "തിരുകേശം മദീനയുടെ സമ്മാനം".. വിവാദവരികള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം