Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

ഹുദവിയുടെ കാരന്തൂര്‍ സന്ദര്‍ശനവും എ.പി. അബൂബക്കര്‍ മുസ്ലിയാറുടെ ബുഖാരി ക്ലാസ്സും

(Title Of This Post Is Blogger's Contribution) 

By .Abid Hudavi

അസ്സലാമു അലൈക്കും...
മര്‍കസ് വിശേഷവുമായി പ്രത്യക്ഷ്യപ്പെടാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.....
ദിവസം 2011 മാര്‍ച്ച് 10 -ം  തീയതി വ്യാഴാഴ്ച ...... സമയം രാവിലെ 8.05 നു ഞാനും എന്റെ രണ്ടു  ഏപി സുഹൃത്തുക്കളും
കാരന്തൂര്‍ മര്‍കസില്‍ എത്തി ....ഭവ്യതയോടെ ഓഫീസിനു മുന്നിലെത്തി..
ഹനീഫ് സഖാഫി എന്ന ഒരു സഹോദരന്‍ ഞങ്ങളെ ആവേശ പൂര്‍വ്വം സ്വീകരിച്ച്‌  "ഉസ്താദിന്റെ ബുഖാരി ദര്സു മുകളില്‍ നടക്കുന്നുണ്ട് അങ്ങോട്ട്‌ പോകാം" എന്നും പറഞ്ഞു ഞങ്ങള്‍ മൂവരെയും അങ്ങോട്ടേക്ക് ആനയിച്ചു....
അവിടെ സമാപന പ്രാര്‍ത്ഥന നടക്കുകയായിരുന്നു അന്നേരം ....8 മിനിറ്റ്  അവിടെ നിന്നു... പ്രാര്‍ത്ഥന കഴിഞ്ഞ്‌ പ്രസ്തുത സഖാഫി ഞങ്ങളെ താഴെ കാന്തപുരത്തിന്റെ സ്വീകരണ മുറിയിലേക്ക് കൊണ്ട് പോയി ....അല്‍പ സമയത്തിനുള്ളില്‍ അദ്ദേഹം അവിടെ എത്തി...
ഞങ്ങള്‍ മൂവരുടെയും ആഗമനോദ്ദേശ്യം രണ്ടാമത്തെ ശാരെ മുബാരകും അതിന്റെ സനതും കാണലായിരുന്നു......
ദൂതന്‍ മുഘേന ഞങ്ങളുടെ ആവശ്യം (ഞാന്‍ ഹുദവി ആണെന്ന കാര്യം തുറന്നു പറഞ്ഞിരുന്നു) കാന്തപുരത്തിന് മുമ്പില്‍ വെച്ചപ്പോള്‍   "വരവ്  ഔദ്യോഗികം ആണോ?"  എന്ന് ചോദിച്ചു ....."അല്ല " എന്ന് മറുപടി കൊടുത്തപ്പോള്‍ "എന്നാല്‍ കാണിക്കേണ്ട കാര്യമില്ലല്ലോ" എന്നായി പ്രതികരണം ....
ഒപ്പമുള്ള ഒരു സുഹൃത്ത്‌ കെഞ്ചി ...." ഏതായാലും ഞങ്ങള്‍ വന്ന സ്ഥിതിക്ക് .....?" 
" എന്നാല്‍ നോക്കാം" എന്ന മറുപടി കിട്ടി ....ഞങ്ങള്‍ കാത്തു കാത്തു സമയം നീക്കി....
ഇനി ഞങ്ങളുടെ ഊഴം... ഞങ്ങള്‍ അല്ലാത്തവരോട് പുറത്തു പോകാന്‍ ഓര്‍ഡര്‍ ....
പിന്നീട് ഞാന്‍ കണ്ടത്  കാന്തപുരത്തിന്റെ കയ്യില്‍ ഒരു സ്ലെയ്ടിന്റെ അത്ര വലിപ്പത്തിലുള്ള ഫ്രെയിം ചെയ്ത ഫലകമാണ് ......ഞങ്ങളെ അടുത്തേക്ക് വിളിച്ചു ...എന്നെ പ്രത്യേകിച്ചും.....
ഇതാ വന്നോളൂ .... സനദ് കേട്ടോളൂ... എന്ന്  പറഞ്ഞ്‌ വായന തുടങ്ങി... (ഫോട്ടോ അറ്റാച്ച്  ചെയ്തിട്ടുണ്ട് )
"സനദ് മൂയെ മുബാറക് " എന്ന തല വാചകത്തില്‍ ഉര്‍ദ് വിലുള്ള ഒരു സാക്ഷ്യ പത്രമാണ്‌ ഞങ്ങളെ വായിച്ചു കേള്പ്പിച്ചത് ....
സനദ് അല്ല ...." ബരകാതി കുടുംബം അത്യാതരവോടെ കാത്തു സൂക്ഷിച്ചു  പോരുന്ന മൂയെ ഷെയ്ഖ്‌ അബൂബകരിനു കൊടുക്കുന്നു .... വലതു ഭാഗത്ത് നാലോ അഞ്ചോ പേരുടെ സാക്ഷ്യവും...മൂന്നു സീലും ....." (ഫോട്ടോ ശ്രദ്ദിച്ചു നോക്കണം .... ഒരു സൗദി സീലും കാണാം....  ..).... ഇതാണ് ആ സനദിന്റെ ആകെത്തുക .....

ഇത് സനദ് അല്ല എന്ന് ഞാന്‍ മാത്രമല്ല പറയുന്നത് .....വായിച്ചു കഴിഞ്ഞ കാന്തപുരവും പറഞ്ഞു.... ഇതിന്റെ വ്യക്തമായ സനടൊക്കെ എന്റെ കൈ വശമുണ്ട് ....! (അപ്പൊ അദ്ദേഹം വായിച്ചതോ? കഥയില്‍ ചോദ്യമില്ല....)
അതീവ ജാഗ്രതോടെയായിരുന്നു വായന കഴിയുവോളം അദ്ദേഹത്തിന്റെ ആ പിടുത്തം .... എന്തോ മറച്ചു വെക്കാന്‍ ശ്രമിക്കുന്നത് പോലെ....
വായന കഴിഞ്ഞയുടന്‍ മുന്നിലേക്ക് ഒരു സഖാഫി ഓടി വന്ന്‍ പറഞ്ഞു  ..... "ഉസ്താതെ...രണ്ടാമതെതിന്റെ സനദ് പിന്നെ ......"
ഉടന്‍ കാന്തപുരവും  ഏറ്റു പറഞ്ഞു....." അതെ,അതെ...അത് പിന്നെ സംശയിക്കേണ്ടതില്ല ല്ലോ ..... ജന ലക്ഷങ്ങളുടെ മുമ്പില്‍ വെച്ചല്ലേ വായിച്ചു കേള്പിച്ചത് ....അതിന്റെ സീഡിയുമുണ്ടല്ലോ .!"
അവസാനം എന്നോടായി ഒരു വാക്ക് കൂടെ പറഞ്ഞു......
"ഹിതായതുള്ളവര്‍  ഇത് അംഗീകരിക്കും......  അല്ലാത്തവര്‍ക്ക് പോകാം .....
കുഫ്ര്‍ വരണ്ടല്ലോ എന്ന്‍ വിചാരിച്ചു വായിച്ചതാ......."

--------------------------------------------------------------------------------

സനദ് കാണിച്ചിട്ടില്ല,, അവര്ക്ക് തന്നെ ഉറപ്പില്ലാത്ത ആദ്യത്തെ മുടിയുടെ കൂടെയുള്ള സര്ട്ടിഫിക്കറ്റ് മാത്രമാണാ കാണുന്നത്. ഉറുദുവിലുള്ള അതില് സൌദിയുടെ സീല് എന്ന വിരോധാഭാസവും...
ഖസ്റജി സനദിന് പോയ അവര്ക്ക് അതിനെക്കുറിച്ച് ഒരു വിവരവും നല്കിയില്ല....
 -------------------------------------------------------------------------------------------------------------


----------------------------------------------------------------------------------------------------------
"സനദ് മൂയെ മുബാറക് " എന്ന തല വാചകത്തില്‍ ഉര്‍ദ് വിലുള്ള ഒരു സാക്ഷ്യ പത്രം വായിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ". സനദ് അല്ല ...." ബരകാതി കുടുംബം അത്യാതരവോടെ കാത്തു സൂക്ഷിച്ചു  പോരുന്ന മൂയെ ഷെയ്ഖ്‌ അബൂബകരിനു കൊടുക്കുന്നു .... വലതു ഭാഗത്ത് നാലോ അഞ്ചോ പേരുടെ സാക്ഷ്യവും...മൂന്നു സീലും ....." (ഫോട്ടോ ശ്രദ്ദിച്ചു നോക്കണം .... ഒരു സൗദി സീലും കാണാം..).. ... ഇതാണ് ആ സനദിന്റെ ആകെത്തുക .....

---------------------------------------------------------------------------------------


കുഫ്ര്‍ വരണ്ടല്ലോ എന്ന്‍ വിചാരിച്ചു വായിച്ചതാ.......വരുന്നവര്‍ക്കെല്ലാം കാണിച്ചു കൊടുക്കേണ്ട കാര്യം നമുക്കില്ല........ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം....
-------------------------------------------------------------------------------------------------------