Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

കോഴിക്കോട്ട് നിര്‍മിക്കുന്ന പള്ളി പലതും മൂടിവെക്കാനുള്ളത് -സാദിഖലി ശിഹാബ് തങ്ങള്‍

കാസര്‍കോട്: കോഴിക്കോട്ട് നിര്‍മിക്കുന്ന പള്ളി മുടിവെക്കാന്‍ മാത്രമല്ല പലതും മൂടിവെക്കാന്‍ കൂടിയുള്ളതാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മൂടിവെക്കാനുള്ള കാര്യങ്ങളെല്ലാം ക്രമേണ വെളിവാകും. പള്ളിയുടെ പേരില്‍ നടത്തുന്ന സാമ്പത്തിക ചൂഷണത്തില്‍ ആരും വഞ്ചിതരാകരുതെന്നും തങ്ങള്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി കുണിയയില്‍ നടത്തിയ ജില്ലാ സര്‍ഗലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷനായി. മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി.

മുടികളുടെ കെട്ടാണോ.? അതോ പൊതിയോ..?

------------------------------------------------------------------------
പ്രായാധിക്യം കാരണമുള്ള കാഴ്ച കുറവുകൊണ്ട് ചിലപ്പോള്‍ ഉസ്താദിനു മുടികള്‍ കെട്ടിത്തൂക്കിയ ചരടിന്‍റെ കെട്ട് കാണാന്‍ പറ്റിയില്ലായിരിക്കും. എന്നാലും ഇത്രേയും വലിയ പൊതി കണ്ണില്‍ പെടാതിരിക്കുമോ..?  പ്ലീസ്, ദയവു ചെയ്ത് , ഉസ്താദും കുറച്ചുകാലം സമസ്തയില്‍ ഉണ്ടായിരുന്നല്ലോ..? ആ പൈത്യകം ഓര്‍ത്തെങ്കിലും  മുടികളുടെ ആധിക്യവും നീളക്കൂടുതലും സമ്മതിക്കണം. ഇനിയും കണ്ണടച്ച് ഇരുട്ടാക്കരുത്.

മുടി വിവാദത്തിന്റെ പേരില്‍ നടത്തിയ സംവാദ ചര്‍ച്ചയില്‍ നിന്ന്‍ എ പി വിഭാഗം സുന്നികള്‍ മുങ്ങിയതായി പരാതി

ചന്ദ്രിക 2011 മെയ് 21 , ശനി താനൂര്‍: മുടി വിവാദത്തിന്റെ പേരില്‍ നടത്തിയ സംവാദ ചര്‍ച്ചയില്‍ നിന്ന്‍ എ പി വിഭാഗം സുന്നികള്‍ മുങ്ങിയതായി പരാതി. മുടി വിഷയവുമായി ബന്ധപ്പെട്ടു പണ്ഡിത സംവാദം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വ്യഴാഴ്ച താനൂര്‍ ടി ബി യില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നാണ്‍ എ പി വിഭാഗം മുങ്ങിയത്. ഇരുവിഭാഗം സുന്നികളില്‍ നിന്നും 5 പേര്‍ വീതം പങ്കെടുത്ത് ചര്‍ച്ച സംഘടിപ്പിക്കാനായിരുന്നു ധാരണ. ചര്‍ച്ചയില്‍ എ പി വിഭാഗത്തെ പ്രതിനിധീകരിച്ചു ssf താനാളൂര്‍ സെക്ടര്‍ പ്രസിഡന്‍റ്  ബഷീര്‍ സഖാഫിയും ഇ. കെ വിഭാഗത്തെ പ്രതിനിധീകരിച്ചു sys താനൂര്‍ മണ്ഡലം ട്രഷറര്‍ ഹകീം ഫൈസി കാലാടിന്റെയും നേത്രത്വതിലാണ് ചര്‍ച്ച തീരുമാനിച്ചിരുന്നത്. ഇരു വിഭാഗത്തിന്റെയും കീഴിലുള്ള സ്ഥാപനങ്ങളോ സ്ഥലങ്ങളോ വേണ്ട എന്ന കാരണത്താലായിരുന്നു താനൂര്‍ ടി ബി തെരഞ്ഞെടുത്തത്. ചര്‍ച്ചക്കായി വ്യാഴാഴ്ച രാവിലെ പത്ത് മണി മുതല്‍ സമസ്ത പ്രതിനിധികള്‍ ടി ബി യില്‍ കാത്തിരുന്നിട്ടും എ പി വിഭാഗം എത്തിയില്ല. ഇതേ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാതെ ഒഴിഞ്ഞു മാറുകയാണുണ്ടായത് .വിവാദ കേശത്തിന്റെ യാഥാര്‍ത്ഥ്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത എ പി വിഭാഗം സമൂഹത്തോട് മാപ്പ് പറയുകയും മുടിയുടെ പേരില്‍ നടത്തുന്ന സാമ്പത്തിക ചൂഷണം അവസാനിപ്പിക്കുകയും ചെയ്യണമെന്ന്‍ താനൂര്‍ നിയോജക മണ്ഡലം sys  കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ്  കെ എന്‍ സി തങ്ങള്‍ താനാളൂര്‍, ജ.സെക്രട്ടറി സി കെ ഹിദായത്തുള്ള ,ട്രഷറര്‍ ഹകീം ഫൈസി കാലാട്, ഭാരവാഹികളായ സയ്യിദ് ഫഖ്രുദ്ധീന്‍ തങ്ങള്‍ കന്നന്തള്ളി, സഈദ് ദാരിമി താനൂര്‍ അറിയിച്ചു.

കാരന്തൂരുകാരെ സഹായിച്ചത് ആര്? തിരിച്ച് ആരെ സഹായിക്കണം? പ്രമുഖ വിഘടിതന്‍ മുള്ളൂര്‍ക്കര സഖാഫിയുടെ രാഷ്ട്രീയ "വയള്"

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ  വേളയില്‍ CPIM വേദിയില്‍ വെച്ച് ,"സഹായിച്ചവരെ തിരിച്ച് സഹായിക്കും" എന്ന കാന്തപുരം നിലപാടിനു മുള്ളൂര്‍ക്കര സഖാഫി കൂടുതല്‍ വ്യക്തത നല്‍കിയിരുന്നു. ആ പ്രസംഗത്തിന്‍റെ വീഡിയോ കാണുക.  
തന്നെ സഖാവ് എന്ന് എതിരാളികള്‍ വിളിക്കുന്നതില്‍ ഇപ്പോള്‍ സന്തോഷിക്കുന്ന ഈ സഖാഫി, തന്‍റെ സഹയാത്രികരും സഖാക്കള്‍ എന്ന പേരില്‍ അറിയപ്പെടണം എന്നാഗ്രഹിക്കുന്നു പോലും.
-------------------------------------------------------------------------
  • വിഘടിതര്‍ കോട്ടക്കലില്‍ വെച്ചെടുത്ത വിവാദ രാഷ്ട്രീയ നയ പ്രഖ്യാപന രേഖ ഫലം ചെയ്യുന്നുണ്ട്. വിഘടിതരുടെ ഇടത് കൂറ് പുറത്ത് കാണിക്കാനും, തെരഞ്ഞെടുപ്പ് ഫലം വന്നു തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുന്ന പതിവു കാന്തപുരം ശൈലിയില്‍ നിന്ന് മാറാനും പുതിയ രാഷ്ട്രീയ നയം കാരണമാവട്ടെ.
  •  ഇത്തരം ചുവപ്പന്‍ കുഞ്ഞാടുകളെ സമൂഹവും നേത്യത്വവും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയിട്ടുണ്ട്.

വിവാദ കേശം; അടിസത്തരേഖ അബൂദബിയിലാണുള്ളതെന്ന വ്യാഖ്യാനം വിചിത്രമാണെന്ന് സമസ്ത

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അവകാശപ്പെടുന്ന കേശം പ്രവാചകന്‍േറതാണെന്ന് തെളിയിക്കുന്ന സനദ് ഹാജരാക്കാനാവാതെ അതിന്റെ അടിസത്തരേഖ അബൂദബിയിലാണുള്ളതെന്ന വ്യാഖ്യാനം വിചിത്രമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും സെക്രട്ടറിമാരായ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാരും പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.പ്രവാചകന്റെ വാക്ക്, പ്രവൃത്തി, അനുവാദങ്ങള്‍, ശേഷിപ്പുകള്‍ ഇവയൊക്കെ വിശ്വാസയോഗ്യമായ പരമ്പരയിലൂടെ ലഭിക്കുമ്പോഴാണ് അത് അംഗീകരിക്കുക. ഈ വ്യവസ്ഥയുടെ പേരാണ് സനദ് എന്നത്. മുസ്‌ലിം ലോകം സ്വീകരിച്ചുവരുന്നതും അംഗീകരിക്കപ്പെട്ടതുമായ ഇസ്‌ലാമിക നടപടിക്രമമാണിത്. സനദ് ചോദിക്കുമ്പോള്‍ ഗള്‍ഫില്‍ അടിരേഖയുണ്ടെന്ന് പറയുന്നത് കൗതുകകരം മാത്രമല്ല, മതസ്‌പര്‍ശിയായ മറുപടി പോലുമല്ല. സാധാരണ ഭൂമികള്‍ക്കും മറ്റും ഉള്ളതുപോലെ ആധാരവും അടിയാധാരവും എന്ന വിചിത്രമായ നിലപാട് കൗതുകകരമാണെന്നും സനദ് തെളിയിക്കാനാവാത്തത് സനദില്ലാത്തത് കൊണ്ടാണെന്ന്  ബോധ്യപ്പെടുത്തുന്നതാണ് കാന്തപുരത്തിന്റെ പുതിയ നിലപാടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.കേശം അബൂദബിയില്‍ നിന്നാണ് കൊണ്ടുവന്നതെങ്കില്‍ സനദുണ്ടെങ്കില്‍ അതുകൊണ്ടുവരാനെന്താണ് തടസ്സമെന്നും നേതാക്കള്‍ ചോദിച്ചു.
-------------------------------------------------------------------
സമസ്തയുടെ ഉലമാക്കളുടെ ശിക്ഷണത്തില്‍ , "വാഹിദ്" "ഇസ്നാനി" മുതല്‍ ഐച്ചാം കുഴിച്ചാം ഓതിപ്പഠിച്ചപ്പോള്‍ സനദും നസബയും വേര്‍തിരിഞ്ഞു പഠിച്ച പേരോടിനും ഉസ്താദിനും സനദ് വിഷയത്തില്‍ പുതിയ കണ്‍ഫ്യൂഷന്‍. രണ്ട് വല്യ ഫോറിന്‍ പെട്ടിയിലിട്ട്, രണ്ട് കൂട്ടര്‍ക്ക് താങ്ങിപ്പിടിച്ച് കൊണ്ട് വന്ന് പരിശോധിക്കേണ്ട"കനപ്പെട്ട" എന്തോ മുതലാണ് സനദ് എന്നാണ് വിചിത്രവും കൗതുകകരവുമായ എറ്റവും പുതിയ വെളിപ്പെടുത്തല്‍  (12/05/2011, സോറി; തിയതി ഇടല്‍ ഫര്‍ളാണ്. എപ്പഴാ അടുത്ത വാദം ഇറങ്ങുന്നത് എന്നറിയില്ലല്ലോ.!).

വിവാദ കേശം; സമുദായത്തെ വഞ്ചിച്ച് വാങ്ങിയ പണം തിരിച്ച് നല്‍കണം- ഹൈദരലി ശിഹാബ് തങ്ങള്‍

വ്യാജമുടിയുടെ പേരില്‍ ആളുകളെ കബളിപ്പിക്കാനാണ് ചിലര്‍ ഇറങ്ങി തിരിച്ചതെന്നും കച്ചവട താത്പര്യമാണ് ഇതിന് പിന്നിലെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതിനാല്‍ ആരെയെങ്കിലും വഞ്ചിച്ച് കൂപ്പണ്‍ നല്‍കി പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ ആ പണം തിരിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പതിനായിരക്കണക്കിന് ഉലമാക്കള്‍ പങ്കെടുത്ത, പ്രൗഡഗംഭീരമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മധ്യമേഖല ഉലമാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
PLAY VIDEO
-------------------------------------------------------------------
എ.പി ഉസ്താദ് പണം തിരിച്ചു നല്‍കുമോ..?!.. എങ്കില്‍ പാണക്കാട് കുടുംബത്തോടുള്ള മഹബ്ബത്ത്(?) നിറഞ്ഞൊഴുകുന്ന വഹാബ് സഖാഫിക്കും എതിര്‍പ്പ് കാണില്ല. അപ്പോള്‍പിന്നെ പറ്റിക്കപ്പെട്ടവരെല്ലാരോടും "സ്വഫ് സ്വഫ്" ആയി നില്‍ക്കാന്‍ പകര അഹ്സനി ആഹ്വാനം ചെയ്യും (സ്വപ്നത്തിലല്ല. ജീവനോടെ), ആദ്യം കാണുന്ന മുറിയില്‍ എ.പി ഉസ്താദ് ഉണ്ടാകുമായിരിക്കും, പണം തിരിച്ച് വാങ്ങിക്കാനുള്ള ടിക്കറ്റ് തരാന്‍.

അരുതായിരുന്നു.. ഒരിക്കലും .......

സമസ്തയെ തോല്‍പ്പിക്കാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ തെരഞ്ഞെടുത്ത വഴി, ദീനിന്റെ അടിസ്ഥാന ശില ഇളക്കുന്നതായിപ്പോയി . അരുതായിരുന്നു.. ഒരിക്കലും .. "സമസ്ത"ക്ക്‌  ഡ്യൂപ്ലിക്കേറ്റടിച്ചത്  പോലെ   മുസ്ലിം ലോകം ആദരിക്കുന്ന പ്രവാചക തിരു ശേഷിപ്പുകള്‍ക്കു  ഡ്യൂപ്ലിക്കേറ്റിറക്കി  "തിരു ശേഷിപ്പിന്റെ ഖാദിം" എന്ന പദവി ആഗ്രഹിച്ചത്  "സമസ്ത" യോടല്ല മറിച്ച്  മുസ്ലിം ലോകം ജീവനെക്കാളേറെ  സ്നേഹിക്കുന്ന അശ് റഫുല്‍ ഖല്‍ഖ്  റസൂലുല്ലഹി (സ) തങ്ങളോടുള്ള അനാദരവായിപ്പോയി. വാചക കസര്‍ത്തുകള്‍ കൊണ്ടോ മാധ്യമ തമസ്കരണം കൊണ്ടോ ഒരു ശരി മറച്ചു വെക്കാന്‍ കഴിയില്ല. ഒരു പാട് വിശദീകരിച്ചാല്‍ ഒരു  അസത്യം  സത്യമാവുകയുമില്ല. പള്ളിയും അതിനു ചുറ്റിലും, ഫ്ലാറ്റുകളും ഹോട്ടലുകളും ഷോപ്പിങ്ങ് കോംപ്ലക്സുകളും ഉണ്ടാക്കിയാല്‍ ആ ബിസിനസ്സില്‍ പലര്‍ക്കും ഗുണമുണ്ടാകും.  പലവിധത്തില്‍. അതൊരലങ്കാരമായും, അഹങ്കാരമായും, ഉയര്‍ന്നു നില്‍ക്കുമ്പോള്‍  തകര്‍ന്നു പോകുന്നത്  അഹ് ലു സുന്നത്ത് വല്‍ ജമാ അത്തിന്റെ അഖീദ ആയിരിക്കും .. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട; ആഖിറത്തെക്കുറിച്ച് ഓര്‍ത്തെങ്കിലും.!

മര്‍കസിലെ മുടിക്ക് സനദുണ്ടോ. അതോ ഇല്ലേ.?. പേരോട് ഫോണില്‍ സത്യം പറഞ്ഞപ്പോള്‍.

ഉസ്താദ് കുറ്റ്യാടിയില്‍ പറഞ്ഞത്  മാത്രം കേട്ടവര്‍ ദയവായി  ക്ഷമയോടെ ഇത് കൂടെ ഒന്ന് കേള്‍ക്കുക. കിട്ടിയിട്ടില്ലാത്ത ഒരു സനദിനെ കുറിച്ച് എന്റെ കയ്യിലുണ്ടെന്ന് പറയുന്ന പേരോട്  ഫോണില്‍ പറയുന്ന ഭാഗം കേള്‍ക്കുക. റസൂല്‍  ( സ ) തങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യം വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതായിരുന്നു......Play Video
-------------------------------------------------------------------------------------
സ്ഥിരം കളവു പറയണമെന്നില്ല , ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വാസ്തവ വിരുദ്ധമായ കാര്യം പറഞ്ഞവരില്‍ നിന്നു ദീനിന്റെ കാര്യം സ്വീകാര്യമല്ല ..അത്തരക്കാരില്‍ നിന്നു വരുന്ന എന്തും അപ്പടി തള്ളിക്കളയുകയാണ്  ഇമാം ബുഖാരി  മുതല്‍ സകല മുഹദ്ദിസുകളും സ്വീകരിച്ച നിലപാട്.

കുപ്രചരണങ്ങള്‍ക്ക് തങ്ങള്‍ തന്നെ മറുപടി പറയുന്നു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ വിഘടിതര്‍ നടത്തിയ കുപ്രചരണങ്ങള്‍ക്ക് തങ്ങള്‍ തന്നെ മറുപടി പറയുന്നു. Play Video

വിവാദകേശം ; അഹ് മദ് ഖസ്രാജിയുടെ ജേഷ്ഠന്‍ ഹസന്‍ ഖസ്രാജിയുടെ നിലപാട്

------------------------------------------------------------------------------------
Links to high Quality Letter Images - ARABIC   MALAYALAM TRANSLATION
------------------------------------------------------------------------------------
"സമസ്തക്കെതിരെ കേസുകൊടുത്തവരെ അല്ലാഹു മുഖം കെടുത്തട്ടെ. ആമീന്‍"
- മഹാനായ കണ്ണിയത്ത് ഉസ്താദ്-1989.

തിരുനബി കേശം (?) വിശദീകരണം: കുറ്റിയാടി സുന്നി സമ്മേളനം

USTHAD HAMEED FAIZY SPEECH AT KUTTYADI

തിരുനബി കേശം (?) വിശദീകരണം: പെരിന്തല്‍മണ്ണ

പ്രൊ. കെ. ആലികുട്ടി മുസ്ലിയാര്‍  
സത്താര്‍ പന്തല്ലൂര്‍                        
ഉസ്താദ്‌ ഖാസിമി 01                          
ഉസ്താദ്‌ ഖാസിമി 02                           മുഹമ്മദ്കുട്ടി ഫൈസി                    

    വിഘടിതരെ സമൂഹത്തില്‍ നിന്നും അകറ്റുക

     ജാബ്ബിര്‍ തൃകരിപ്പൂര്‍ (ദാറുല്‍ഹുദാ)
    ഭാഗം 1   
    ഭാഗം 2  

    വിവാദകേശം; വിശദീകരണം : കണ്ണൂര്‍ ജില്ല SKSSF സമ്മേളനം

    • സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍              
    • ഉസ്താദ്‌ അബ്ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്
    • ഉസ്താദ്‌ അബ്ദുസമദ്‌ പൂക്കോട്ടൂര്‍                          
    • ഉസ്താദ്‌ അഷ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്                                                              (Sourced from http://alhidaya786.blogspot.com/p/blog-page_9815.html)