കാസര്‍കോട്: കോഴിക്കോട്ട് നിര്‍മിക്കുന്ന പള്ളി മുടിവെക്കാന്‍ മാത്രമല്ല പലതും മൂടിവെക്കാന്‍ കൂടിയുള്ളതാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മൂടിവെക്കാനുള്ള കാര്യങ്ങളെല്ലാം ക്രമേണ വെളിവാകും. പള്ളിയുടെ പേരില്‍ നടത്തുന്ന സാമ്പത്തിക ചൂഷണത്തില്‍ ആരും വഞ്ചിതരാകരുതെന്നും തങ്ങള്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി കുണിയയില്‍ നടത്തിയ ജില്ലാ സര്‍ഗലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷനായി. മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി.