Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

മുടി വിവാദത്തിന്റെ പേരില്‍ നടത്തിയ സംവാദ ചര്‍ച്ചയില്‍ നിന്ന്‍ എ പി വിഭാഗം സുന്നികള്‍ മുങ്ങിയതായി പരാതി

ചന്ദ്രിക 2011 മെയ് 21 , ശനി താനൂര്‍: മുടി വിവാദത്തിന്റെ പേരില്‍ നടത്തിയ സംവാദ ചര്‍ച്ചയില്‍ നിന്ന്‍ എ പി വിഭാഗം സുന്നികള്‍ മുങ്ങിയതായി പരാതി. മുടി വിഷയവുമായി ബന്ധപ്പെട്ടു പണ്ഡിത സംവാദം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വ്യഴാഴ്ച താനൂര്‍ ടി ബി യില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നാണ്‍ എ പി വിഭാഗം മുങ്ങിയത്. ഇരുവിഭാഗം സുന്നികളില്‍ നിന്നും 5 പേര്‍ വീതം പങ്കെടുത്ത് ചര്‍ച്ച സംഘടിപ്പിക്കാനായിരുന്നു ധാരണ. ചര്‍ച്ചയില്‍ എ പി വിഭാഗത്തെ പ്രതിനിധീകരിച്ചു ssf താനാളൂര്‍ സെക്ടര്‍ പ്രസിഡന്‍റ്  ബഷീര്‍ സഖാഫിയും ഇ. കെ വിഭാഗത്തെ പ്രതിനിധീകരിച്ചു sys താനൂര്‍ മണ്ഡലം ട്രഷറര്‍ ഹകീം ഫൈസി കാലാടിന്റെയും നേത്രത്വതിലാണ് ചര്‍ച്ച തീരുമാനിച്ചിരുന്നത്. ഇരു വിഭാഗത്തിന്റെയും കീഴിലുള്ള സ്ഥാപനങ്ങളോ സ്ഥലങ്ങളോ വേണ്ട എന്ന കാരണത്താലായിരുന്നു താനൂര്‍ ടി ബി തെരഞ്ഞെടുത്തത്. ചര്‍ച്ചക്കായി വ്യാഴാഴ്ച രാവിലെ പത്ത് മണി മുതല്‍ സമസ്ത പ്രതിനിധികള്‍ ടി ബി യില്‍ കാത്തിരുന്നിട്ടും എ പി വിഭാഗം എത്തിയില്ല. ഇതേ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാതെ ഒഴിഞ്ഞു മാറുകയാണുണ്ടായത് .വിവാദ കേശത്തിന്റെ യാഥാര്‍ത്ഥ്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത എ പി വിഭാഗം സമൂഹത്തോട് മാപ്പ് പറയുകയും മുടിയുടെ പേരില്‍ നടത്തുന്ന സാമ്പത്തിക ചൂഷണം അവസാനിപ്പിക്കുകയും ചെയ്യണമെന്ന്‍ താനൂര്‍ നിയോജക മണ്ഡലം sys  കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ്  കെ എന്‍ സി തങ്ങള്‍ താനാളൂര്‍, ജ.സെക്രട്ടറി സി കെ ഹിദായത്തുള്ള ,ട്രഷറര്‍ ഹകീം ഫൈസി കാലാട്, ഭാരവാഹികളായ സയ്യിദ് ഫഖ്രുദ്ധീന്‍ തങ്ങള്‍ കന്നന്തള്ളി, സഈദ് ദാരിമി താനൂര്‍ അറിയിച്ചു.