Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

സിറാജ് ഫിത്ന : സത്യത്തെ മറച്ചു പിടിക്കുന്നത് ഭീരുത്വം- ഹാദിയ

നുണകള്‍ മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതും സത്യത്തെ മറച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതുമായ ചില അല്‍പന്മാരുടെ നിലപാട് ഭീരുത്വവും ബുദ്ധിശൂന്യവുമാണെന്ന് ഹാദിയ (ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് ആക്ടിവിറ്റീസ്). പശ്ചിമാഫ്രിക്കന്‍ രാഷ്ട്രമായ സെനഗലിന്റെ തലസ്ഥാനമായ ഡക്കാറില്‍ ജൂണ്‍ 6,7,8 തിയ്യതികളില്‍ നടന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സമ്മേളനത്തില്‍ ഡോ.ബഹാഉദ്ദീന്‍ നദ്വി പങ്കെടുത്തു എന്നത് നുണയാണെന്നും സമ്മേളനത്തിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള കത്ത് പോലും അദ്ദേഹത്തിന് കിട്ടിയിട്ടില്ലെന്നും മര്‍കസ് മീഡിയാ ഫോറം എന്ന ഒരു സംഘം ആളുകള്‍ ഒരു ദിനപത്രത്തില്‍ നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഹാദിയ. 
തെറ്റിദ്ധരിക്കപ്പെട്ട ശുദ്ധ മനസ്കരുടെ അറിവിലേക്കായി സമ്മേളന ഭാരവാഹികളുടെ ക്ഷണക്കത്തടങ്ങിയ രേഖകളും സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോയും ലഭ്യമാണ്. 
 Bahaudheen Usthad While Attending Conference

 Senegal Stamp With Date IN Documents

 Official Letter For Arranging Special Visa Free Boarding

Official Invitation Letter 
 
Ticket Reservation 


 Latest Evidence Of ''Karanthuri Fithna''
-----------------------------------------------------------------------------
തങ്ങളെപ്പോലെ നുണ മാത്രം പറയുന്നവരാണ് എല്ലാവരുമെന്ന ഇത്തരക്കാരുടെ ചിന്താഗതി സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഏതു പട്ടാപ്പകലും സത്യത്തെ മറച്ചു പിടിക്കാനുള്ള ചിലയാളുടെ അഹങ്കാരപൂര്‍ണമായ ധാര്‍ഷ്ട്യത്തെയാണിത് സൂചിപ്പിക്കുന്നത്. എല്ലാം തങ്ങളുടെ കൈയിലാണെന്ന വല്യേട്ടന്‍ മനോഭാവവും മാപ്പര്‍ഹിക്കാത്ത ഹുങ്കുമാണ് ഇവരുടേത്.
--------------------------------------------------------
ഉസ്താദ്‌ ഡോ:ബഹാവുദ്ദീന്‍ നദവി  സെനഗളില്‍ അന്താരാഷ്‌ട്ര ഇസ്ലാമിക് ഉലമാ  സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എന്നതിന് തെളിവായി ക്ഷണക്കത്ത് , വിസ ഓണ്‍ അറൈവല്‍ ലെറ്റര്‍ , അങ്ങോട്ടും തിരിച്ചുമുള്ള ഫ്ലൈറ്റ്‌ ടിക്കറ്റ് , സെനഗലില്‍ ഇമിഗ്രേഷന്‍ സമയത്ത്‌ പാസ്പോര്‍ട്ടില്‍ തിയതിയോടുകൂടെ സീല്‍ ചെയ്തത് , സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോ എന്നിവ പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്. ചുള്ളിക്കോടിന് ക്ഷണക്കത്തും ടിക്കറ്റും കിട്ടി  പക്ഷെ പോവാനായില്ല. (ഇദേഹം വ്യാജമുടി  അനുക്കൂലിയാണെന്ന്‍ സെനഗലുകാരും  അറിഞ്ഞുകാണുമോ ..? ) എന്ന്‍ അദേഹം അവകാശപ്പെടുന്നു. എന്തോ  കരിപ്പൂരില്‍ നിന്ന്‍ ഗ്രീന്‍ സിഗ്നല്‍ കിട്ടിയില്ല എന്ന്‍ കരുതി മറ്റുള്ളവരും താങ്കളെ പ്പോലെയാണെന്ന്‍  കരുതരുത്‌. അവിടെ പോയിട്ടില്ല എന്നതുകൊണ്ട് സമ്മേളന സമയത്ത്‌ സെനഗലിലേക്കും തിരിച്ചുമുള്ള യാത്രാ മുദ്രണങ്ങള്‍ (സീല്‍) താങ്കളുടെ പാസ്പോര്‍ട്ടില്‍ കാണില്ല. അവിടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഒറിജിനല്‍  ഫോട്ടോയും ഉണ്ടാവില്ല. ഇത് രണ്ടും ബഹാവുദ്ദീന്‍ ഉസ്താദ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനി താങ്കളുടെ കയ്യില്‍ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ പരസ്യപ്പെടുത്തുക.മര്‍കസില്‍ വെച്ച് പ്രസംഗിച്ചപ്പോള്‍ ചുള്ളിക്കോട്  സഖാഫി ഉയര്‍ത്തി കാണിച്ച അദ്ദേഹം ഉള്‍പ്പെടുന്ന സെനഗല്‍ സമ്മേളന ഫോട്ടോയും അദേഹത്തിന്റെ പാസ്പോര്‍ട്ടില്‍ അടുത്ത്‌ നടന്ന യാത്രാ വിശദാംഷങ്ങളും പുറത്ത്‌ വിടുക .നമുക്ക്‌ പരിശോധിക്കാം ആരുടെ കയ്യിലാണ് ഒറിജിനല്‍ ഫോട്ടോ ഉള്ളതെന്ന്‍, ആരുടെ പാസ്പോര്‍ട്ടിലാണ് സെനഗലില്‍ പോയി തിരിച്ച് വന്നതിന്റെ രേഖകള്‍ ഉള്ളതെന്നും നോക്കാം.  ആവശ്യമെങ്കില്‍ സൈബര്‍ ഫോറന്‍സിക്‌ വിദഗ്ധരുടെ സഹായവും തേടാം.നമുക്ക്‌ പരിശോധിക്കാം ആരുടെ കയ്യിലാണ് ഒറിജിനല്‍ ഫോട്ടോ ഉള്ളതെന്ന്‍, ആരുടെ പാസ്പോര്‍ട്ടിലാണ് സെനഗലില്‍ പോയി തിരിച്ച് വന്നതിന്റെ രേഖകള്‍ ഉള്ളതെന്നും നോക്കാം.  ആവശ്യമെങ്കില്‍ സൈബര്‍ ഫോറന്‍സിക്‌ വിദഗ്ധരുടെ സഹായവും തേടാം. ഈ വെല്ലുവിളി സ്വീകരിക്കാന്‍ ധൈര്യമുള്ളവര്‍ കാരന്തൂരോ സിറാജുല്‍ ഹുദയിലോ ഗ്ലോബലിലോ മലബാറിലോ ഉണ്ടെങ്കില്‍ തെളിവുകള്‍ പ്രസിദ്ധപ്പെടുത്തുക. ചുള്ളിക്കോട് സഖാഫി നേരിട്ട് വെല്ലുവിളി ഏറ്റെടുത്താലും മതി . വളരെ താഴ്മയോടെ അപേക്ഷിക്കുന്നു-   പ്രവര്‍ത്തകന്‍.