Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

ഫ്യൂസ് പോയ പെന്‍ ക്യാമറയും തുടരുന്ന കപട ആരോപണങ്ങളും

                      വിഘടിതര്‍ മുടി ക്കുടുക്കില്‍ കിടന്നു കഷ്ടപ്പെടുമ്പോഴും കപട ആരോപണങ്ങള്‍ തുടരുന്നു.  വ്യാജ മുടികളുടെ ഉറവിടം ബോംബയിലെ ജാലിയ വാലാ ബ്രാന്‍ഡ്‌ ഹോള്‍സെയില്‍ മുടി വില്‍പ്പന കേന്ദ്രമാണ് എന്നതിനുള്ള അനിഷേധ്യമായ തെളിവുകള്‍ പുറത്തു വന്നപ്പോള്‍, ഈ വസ്തുതകളെ ക്കുറിച്ച് ഒന്നും പറയാതെ അണികളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു വിഘടിതര്‍ ചെയ്തത്.  ഹമീദ്‌ ഫൈസി ഉസ്താദിന്റെ പക്കല്‍ നിന്ന് പെന്‍ കാമറ പിടിച്ചു എന്ന കള്ള വാദമാണ് അണികളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ ആദ്യം വിഘടിതര്‍ പറഞ്ഞത്‌.  എന്തിനേറെ ഉസ്താദും കൂടെയുള്ളവരും ജാലിയവാലയുടെ കൈമുത്തുന്നത് പെന്‍ ക്യാമറയില്‍ ഞമ്മളെ കയ്യിലുണ്ട് എന്ന് വരെ നൗഷാദ്‌ അഹ്സനി പറഞ്ഞു വെച്ചു.  വാക്കിന് വ്യവസ്ഥയുള്ള വല്ലവരും ബാക്കി യുണ്ടെങ്കില്‍,  നിങ്ങളുടെ കയ്യിലുണ്ട് എന്ന് പറയപ്പെടുന്ന പെന്‍ ക്യാമറയില്‍ നിന്ന് ഹമീദ്‌ ഫൈസി ഉള്‍പ്പെടുന്ന ജാലിയവാല വീഡിയോ ദൃശ്യം പുറത്ത്‌ വിട്ട് നിങ്ങളുടെ കള്ള ആരോപണം തെളിയിക്കാന്‍ തയാറാകണം. നമുക്ക് കാണാല്ലോ ആരാണ് കള്ള ക്ലിപ്പുകള്‍ വെച്ച് ആളെ പറ്റിക്കുന്നത് എന്ന്.  കള്ള ക്ലിപ്പുകള്‍ കൊണ്ട് ഒരു വ്യാജ മുടി തിരുകേശമാകില്ല അഹ്സനീ.   
                  
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വീണ്ടും വന്നു കൊണ്ടിരിക്കുന്നു "വിസ്മയപാര്‍ക്കിലെ വിസ്മയ വിനോദങ്ങളില്‍"  അബ്ദുല്‍ ഹമീദ്‌ ഫൈസി ഉസ്താദ്‌ പങ്കെടുത്തു എന്നും അത് വല്യ അപരാധമായിപ്പോയി എന്നും അത് കള്ളമുടിയുടെ കുരുത്തക്കേടാണ് എന്നുവരെയും തട്ടിവിട്ടു.  അതു പറയാന്‍ കാരണമായതെന്ന നിലയില്‍ ഫേസ്ബുക്കില്‍ കണ്ട  ഫോട്ടോ കാണുക.
 
ഈ ഫോട്ടോ ഒറിജിനല്‍ ആണെങ്കില്‍ തന്നെ അതില്‍ വിമര്‍ശിക്കപ്പെടേണ്ട എന്ത് അപരാധമാണ് ഉള്ളത്. മതത്തിന്റെ ചിഹ്നങ്ങളെയും വേഷങ്ങളെയും പരിപൂര്‍ണമായി ഉയര്‍ത്തിപ്പിടിക്കുന്ന, കുട്ടികളോട് അളവറ്റ വാല്‍സല്യം കാണിച്ച തിരുനബി ചര്യ അറിയുന്ന ഒരു പണ്ഡിതനെയല്ലാതെ എന്ത് "കുറ്റമാണ്" നിങ്ങള്‍ ഈ ഫോട്ടോയില്‍ കണ്ടത്‌. കോലാഹലമുണ്ടാക്കി ആളെക്കൂട്ടി വ്യാജ മുടിവിമര്‍ശകരായ പണ്ഡിതരെ മുഴുവന്‍ ചീത്ത വിളിക്കുന്നതിനു മുന്‍പ്‌ കാരണമായിപ്പറഞ്ഞ  പറഞ്ഞ ആന മണ്ടത്തരം തെളിവുകള്‍ ചുരുങ്ങിയ പക്ഷം വിമര്‍ശകരെന്കിലും കാണേണ്ടതായിരുന്നു. വിഘടിതരുടെ ബെയലക്സ് ക്ലാസ്‌ റൂമില്‍ പ്രദര്‍ശിപ്പിക്കാനോ അന്വേഷിച്ചു ചെന്നിട്ട് വിട്ടു തരാനോ കൂട്ടാക്കാതിരുന്ന ഈ ചിത്രം ഉസ്താദുമാരെ അവഹേളിക്കുന്ന എല്ലാ വിഘടിതനും കണ്ടിരിക്കണം.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം അണ പൊട്ടി; SKSSF പ്രഖ്യാപന സമ്മേളനം താക്കീതായി

29 September 2011പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ പ്രക്ഷോപങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട്‌ ടാഗൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.  

50 കേന്ദ്രങ്ങളില്‍ പ്രധിഷേധ സംഗമങ്ങള്‍; ഡിസംബറില്‍ ബഹു ജന പ്രക്ഷോഭം

ലീഗും മര്‍കസുകാരുടെ അപചയവും

പാണക്കാട് സാദാത്തീങ്ങളെയും മുസ്ലിം ലീഗ് നേതാക്കളെയും നിരന്തരം അവഹേളികുകയും ലീഗ് സ്ഥാനാര്‍ഥികളെ തോല്പിക്കാന്‍ മാര്‍കിസ്റ്റ് കമ്യൂണിസ്റ്റ്‌ കൂട്ട് കെട്ടുണ്ടാക്കി കേരളത്തില്‍ പലയിടത്തും രഹസ്യമായും പരസ്യമായും എ.പി സുന്നികള്‍ അനൌദ്യോഗികമായി കമ്യൂണിസ്റ്റ്‌ സഖ്യക്ഷിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകവരെ ചെയ്ത് അവസാനം പേര് തന്നെ അരിവാള്‍ സുന്നി ആയ ചരിത്രമാണ് വിഘടിതരുടെ, എ.പികളുടെ ടോട്ടല്‍ ബാലന്‍സ് ഷീറ്റ്..

ബോംബെവാലയും പുലിവാലും- മുജീബ്‌ ഫൈസി പൂലോട്- മലപ്പുറം പ്രസംഗം

വ്യാജ മുടിക്കുവേണ്ടിയുള്ള വൈകൃതങ്ങള്‍- എം.ടി. അബൂബക്‌ര്‍ ദാരിമി പനങ്ങാങ്ങര

`നേര്‍ക്കുനേര്‍' വിമര്‍ശകന്റെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വരെയുള്ള, തിരുശേഷിപ്പുകളുടെ ആധികാരികത സംബന്ധിച്ച നിലപാട്‌ ഇപ്രകാരമായിരുന്നു. ``....അത്‌ (നബി(സ്വ)യുടെ മുടി) കിട്ടിയത്‌ സുന്ദരമായി സനദ്‌ വെച്ച്‌, അതിന്റെ അവലംബം വെച്ചുകൊണ്ടാണ്‌ മുടികള്‍ സൂക്ഷിച്ചുവരുന്ന എല്ലാ വിശ്വസ്‌ത കേന്ദ്രങ്ങളിലും സൂക്ഷിച്ചുവരുന്നത്‌.... ആദരവായ നബി തങ്ങളുടെ മുടി സൂക്ഷിച്ച സ്ഥലങ്ങള്‍ നമ്മുടെ ഇന്ത്യയില്‍ തന്നെ അതിന്റെ വ്യക്തമായ അവലംബങ്ങളോട്‌ കൂടെ, അതാരില്‍നിന്നു കിട്ടി, എവിടെനിന്നു കിട്ടി, എങ്ങനെ കിട്ടി എന്നു പരമ്പര മുറിയാതെ സനദുവെച്ചിട്ടാണ്‌ സൂക്ഷിക്കുക. അല്ലാത്തത്‌ വിശ്വാസികള്‍ കണക്കിലെടുക്കുകയില്ല, വിവരമുള്ളവര്‍ കണക്കിലെടുക്കുകയില്ല. അല്ലാഹുവിന്റെ റസൂലിന്റെ എന്ത്‌ശേഷിപ്പുകളുണ്ടെങ്കിലും ആ തിരുശേഷിപ്പുകള്‍ എവിടെനിന്നു കിട്ടി, ആരിലൂടെ കിട്ടി, എങ്ങനെ കൈവന്നു, എവിടെവരെ എത്തിനിന്നു, എന്നതിന്‌ ശരിക്കും സനദുണ്ടാകും...'' (ദാറുസുന്ന, പാപ്പിനിപ്പാറ ഇറക്കിയ എംപിത്രിയില്‍നിന്ന്‌)

മുടി വ്യാജമായാലും വേണ്ടീല്ല നമ്മക്ക് "കായ്‌ " കിട്ടിയാല്‍ മതി


ആയിരം രൂപക്ക്‌ വ്യാജമുടിപ്പള്ളി ഫോട്ടോ കൊടുക്കുന്ന കാന്തപുരവും പെട്ട് പോയ അണികളും