Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

"പ്രവാചക കേശം; വിഘടിത വെബ് സൈറ്റിന്‍റെ ഒളിച്ച് കളി"

ചില കേന്ദ്രങ്ങള്‍ പ്രവാചകന്‍റെ തിരുകേശമായി അവതരിപ്പിച്ച കേശത്തിന്‍റെ ആയിരങ്ങള്‍ ഉള്‍കൊള്ളുന്നതും ഏതാണ്ട് അര മീറ്ററോളം നീളം വരുന്നതും ഒരു മുഴതോളം നീളം വരുന്നതും ഒക്കെയായ  അര ഡസനോളം  മുടിക്കെട്ടുകളുടെയും ചിത്രങ്ങള്‍ പരസ്യമായപ്പോള്‍ വിഘടിത വിഭാഗം ആദ്യം ചെയ്തത് അത്തരം ഫോട്ടോകളെ നിഷേധിക്കുകയും അത് കള്ള പ്രചരണമാണെന്ന് വാദിക്കുകയുമാണ്. ബെയലക്സ് മെസ്സനജ്ജറിലെ വിഘടിത റൂം മുഫ്തി ''കേള്‍വിക്കാരന്‍'' അത് വഹാബികള്‍ പ്രചരിപ്പിക്കുന്നതാണെന്നും പറഞ്ഞു. അപ്പോഴാണ് വിഘടിത വിഭാഗം വെബ് സൈറ്റിലും ആ ഫോട്ടോ ഉണ്ട് എന്ന് ചില 'കേള്‍വിക്കാര്‍' ഉണര്‍ത്തിയത്. അതിനെക്കുറിച്ച് അറിയില്ലെന്നും അത്തരം ചര്‍ച്ചകള്‍ പ്രവാചകനെ നിന്ദിക്കുന്നതിനു തുല്യമാണെന്നും പറഞ്ഞ് കേള്‍വിക്കാരന്‍ ഉസ്താദ് തല്‍കാലം തടിയൂരി. എന്നാല്‍ താമസിയാതെ തന്നെ, വിമര്‍ശനവിധേയമായ സ്വന്തം വെബ് സൈറ്റിലെ സൂഫിസം സെക്ഷനിലെ 114- നമ്പര്‍ ലേഖനവും ചിത്രവും അപ്രത്യക്ഷമായി.( http://imanguide.com/ar/component/content/article/1-sufism/114-blessed-hair ).. വിമര്‍ശനങ്ങളും തെളിവ് സഹിതമുള്ള പൊളിച്ചെഴുത്തുകളും ശക്തമായപ്പോള്‍ ആ ലേഖനം തിരിച്ചുവന്നു. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞപ്പോള്‍ ആ ലേഖനം വീണ്ടും അപ്രത്യക്ഷമായിരിക്കുന്നു. (21-03-2011). ഇനി ഈ ലേഖനം തിരിച്ചു വരുമോ ..?....

വീണ്ടും വന്നോ ? ഇല്ലയോ? അതല്ല വേറെ വല്ല ലേഖനവും അവിടെ തിരുകിയോ എന്നറിയാനാഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കുക  http://imanguide.com/ar/component/content/article/1-sufism/114-blessed-hair 

----------------------------------------------------------------------------------------------------------
 2011 മാര്‍ച്ച് 8 ന് വിഘടിത വെബ് സൈറ്റില് http://imanguide.com/ar/component/content/article/1-sufism/114-blessed-hair എന്ന അഡ്രസ്സില്‍ ഉണ്ടായിരുന്ന ലേഖനവും ഫോട്ടോയും.
 ------------------------------------------------------------------------------------------------------------


2011 മാര്‍ച്ച് 21 ന് അതേ ലിന്‍കില്‍ കാണപ്പെട്ട എറര്‍ മെസേജ് (114 -നമ്പര്‍ ലേഖനം ഇല്ലെന്ന്.)
------------------------------------------------------------------------------------------------------

ഹുദവിയുടെ കാരന്തൂര്‍ സന്ദര്‍ശനവും എ.പി. അബൂബക്കര്‍ മുസ്ലിയാറുടെ ബുഖാരി ക്ലാസ്സും

(Title Of This Post Is Blogger's Contribution) 

By .Abid Hudavi

അസ്സലാമു അലൈക്കും...
മര്‍കസ് വിശേഷവുമായി പ്രത്യക്ഷ്യപ്പെടാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.....
ദിവസം 2011 മാര്‍ച്ച് 10 -ം  തീയതി വ്യാഴാഴ്ച ...... സമയം രാവിലെ 8.05 നു ഞാനും എന്റെ രണ്ടു  ഏപി സുഹൃത്തുക്കളും
കാരന്തൂര്‍ മര്‍കസില്‍ എത്തി ....ഭവ്യതയോടെ ഓഫീസിനു മുന്നിലെത്തി..
ഹനീഫ് സഖാഫി എന്ന ഒരു സഹോദരന്‍ ഞങ്ങളെ ആവേശ പൂര്‍വ്വം സ്വീകരിച്ച്‌  "ഉസ്താദിന്റെ ബുഖാരി ദര്സു മുകളില്‍ നടക്കുന്നുണ്ട് അങ്ങോട്ട്‌ പോകാം" എന്നും പറഞ്ഞു ഞങ്ങള്‍ മൂവരെയും അങ്ങോട്ടേക്ക് ആനയിച്ചു....
അവിടെ സമാപന പ്രാര്‍ത്ഥന നടക്കുകയായിരുന്നു അന്നേരം ....8 മിനിറ്റ്  അവിടെ നിന്നു... പ്രാര്‍ത്ഥന കഴിഞ്ഞ്‌ പ്രസ്തുത സഖാഫി ഞങ്ങളെ താഴെ കാന്തപുരത്തിന്റെ സ്വീകരണ മുറിയിലേക്ക് കൊണ്ട് പോയി ....അല്‍പ സമയത്തിനുള്ളില്‍ അദ്ദേഹം അവിടെ എത്തി...
ഞങ്ങള്‍ മൂവരുടെയും ആഗമനോദ്ദേശ്യം രണ്ടാമത്തെ ശാരെ മുബാരകും അതിന്റെ സനതും കാണലായിരുന്നു......
ദൂതന്‍ മുഘേന ഞങ്ങളുടെ ആവശ്യം (ഞാന്‍ ഹുദവി ആണെന്ന കാര്യം തുറന്നു പറഞ്ഞിരുന്നു) കാന്തപുരത്തിന് മുമ്പില്‍ വെച്ചപ്പോള്‍   "വരവ്  ഔദ്യോഗികം ആണോ?"  എന്ന് ചോദിച്ചു ....."അല്ല " എന്ന് മറുപടി കൊടുത്തപ്പോള്‍ "എന്നാല്‍ കാണിക്കേണ്ട കാര്യമില്ലല്ലോ" എന്നായി പ്രതികരണം ....
ഒപ്പമുള്ള ഒരു സുഹൃത്ത്‌ കെഞ്ചി ...." ഏതായാലും ഞങ്ങള്‍ വന്ന സ്ഥിതിക്ക് .....?" 
" എന്നാല്‍ നോക്കാം" എന്ന മറുപടി കിട്ടി ....ഞങ്ങള്‍ കാത്തു കാത്തു സമയം നീക്കി....
ഇനി ഞങ്ങളുടെ ഊഴം... ഞങ്ങള്‍ അല്ലാത്തവരോട് പുറത്തു പോകാന്‍ ഓര്‍ഡര്‍ ....
പിന്നീട് ഞാന്‍ കണ്ടത്  കാന്തപുരത്തിന്റെ കയ്യില്‍ ഒരു സ്ലെയ്ടിന്റെ അത്ര വലിപ്പത്തിലുള്ള ഫ്രെയിം ചെയ്ത ഫലകമാണ് ......ഞങ്ങളെ അടുത്തേക്ക് വിളിച്ചു ...എന്നെ പ്രത്യേകിച്ചും.....
ഇതാ വന്നോളൂ .... സനദ് കേട്ടോളൂ... എന്ന്  പറഞ്ഞ്‌ വായന തുടങ്ങി... (ഫോട്ടോ അറ്റാച്ച്  ചെയ്തിട്ടുണ്ട് )
"സനദ് മൂയെ മുബാറക് " എന്ന തല വാചകത്തില്‍ ഉര്‍ദ് വിലുള്ള ഒരു സാക്ഷ്യ പത്രമാണ്‌ ഞങ്ങളെ വായിച്ചു കേള്പ്പിച്ചത് ....
സനദ് അല്ല ...." ബരകാതി കുടുംബം അത്യാതരവോടെ കാത്തു സൂക്ഷിച്ചു  പോരുന്ന മൂയെ ഷെയ്ഖ്‌ അബൂബകരിനു കൊടുക്കുന്നു .... വലതു ഭാഗത്ത് നാലോ അഞ്ചോ പേരുടെ സാക്ഷ്യവും...മൂന്നു സീലും ....." (ഫോട്ടോ ശ്രദ്ദിച്ചു നോക്കണം .... ഒരു സൗദി സീലും കാണാം....  ..).... ഇതാണ് ആ സനദിന്റെ ആകെത്തുക .....

ഇത് സനദ് അല്ല എന്ന് ഞാന്‍ മാത്രമല്ല പറയുന്നത് .....വായിച്ചു കഴിഞ്ഞ കാന്തപുരവും പറഞ്ഞു.... ഇതിന്റെ വ്യക്തമായ സനടൊക്കെ എന്റെ കൈ വശമുണ്ട് ....! (അപ്പൊ അദ്ദേഹം വായിച്ചതോ? കഥയില്‍ ചോദ്യമില്ല....)
അതീവ ജാഗ്രതോടെയായിരുന്നു വായന കഴിയുവോളം അദ്ദേഹത്തിന്റെ ആ പിടുത്തം .... എന്തോ മറച്ചു വെക്കാന്‍ ശ്രമിക്കുന്നത് പോലെ....
വായന കഴിഞ്ഞയുടന്‍ മുന്നിലേക്ക് ഒരു സഖാഫി ഓടി വന്ന്‍ പറഞ്ഞു  ..... "ഉസ്താതെ...രണ്ടാമതെതിന്റെ സനദ് പിന്നെ ......"
ഉടന്‍ കാന്തപുരവും  ഏറ്റു പറഞ്ഞു....." അതെ,അതെ...അത് പിന്നെ സംശയിക്കേണ്ടതില്ല ല്ലോ ..... ജന ലക്ഷങ്ങളുടെ മുമ്പില്‍ വെച്ചല്ലേ വായിച്ചു കേള്പിച്ചത് ....അതിന്റെ സീഡിയുമുണ്ടല്ലോ .!"
അവസാനം എന്നോടായി ഒരു വാക്ക് കൂടെ പറഞ്ഞു......
"ഹിതായതുള്ളവര്‍  ഇത് അംഗീകരിക്കും......  അല്ലാത്തവര്‍ക്ക് പോകാം .....
കുഫ്ര്‍ വരണ്ടല്ലോ എന്ന്‍ വിചാരിച്ചു വായിച്ചതാ......."

--------------------------------------------------------------------------------

സനദ് കാണിച്ചിട്ടില്ല,, അവര്ക്ക് തന്നെ ഉറപ്പില്ലാത്ത ആദ്യത്തെ മുടിയുടെ കൂടെയുള്ള സര്ട്ടിഫിക്കറ്റ് മാത്രമാണാ കാണുന്നത്. ഉറുദുവിലുള്ള അതില് സൌദിയുടെ സീല് എന്ന വിരോധാഭാസവും...
ഖസ്റജി സനദിന് പോയ അവര്ക്ക് അതിനെക്കുറിച്ച് ഒരു വിവരവും നല്കിയില്ല....
 -------------------------------------------------------------------------------------------------------------


----------------------------------------------------------------------------------------------------------
"സനദ് മൂയെ മുബാറക് " എന്ന തല വാചകത്തില്‍ ഉര്‍ദ് വിലുള്ള ഒരു സാക്ഷ്യ പത്രം വായിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ". സനദ് അല്ല ...." ബരകാതി കുടുംബം അത്യാതരവോടെ കാത്തു സൂക്ഷിച്ചു  പോരുന്ന മൂയെ ഷെയ്ഖ്‌ അബൂബകരിനു കൊടുക്കുന്നു .... വലതു ഭാഗത്ത് നാലോ അഞ്ചോ പേരുടെ സാക്ഷ്യവും...മൂന്നു സീലും ....." (ഫോട്ടോ ശ്രദ്ദിച്ചു നോക്കണം .... ഒരു സൗദി സീലും കാണാം..).. ... ഇതാണ് ആ സനദിന്റെ ആകെത്തുക .....

---------------------------------------------------------------------------------------


കുഫ്ര്‍ വരണ്ടല്ലോ എന്ന്‍ വിചാരിച്ചു വായിച്ചതാ.......വരുന്നവര്‍ക്കെല്ലാം കാണിച്ചു കൊടുക്കേണ്ട കാര്യം നമുക്കില്ല........ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം....
-------------------------------------------------------------------------------------------------------

തിരുനബി കേശം; ആത്മീയ ചൂഷണത്തിനെതിരെ ശബ്‌ദിച്ചതിന്‌ നശീകരണ പ്രവര്‍ത്തനം നടത്തി


തിരൂരങ്ങാടി : പ്രവാചകന്റേതെന്ന്‌ അവകാശപ്പെട്ട്‌ വ്യാജ കേശങ്ങള്‍ സൂക്ഷിച്ച്‌ ആത്മീയവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ നടത്തുന്നതിനെതിരെ ശബ്‌ദിച്ചതിന്‌ സാമൂഹിവിരുദ്ധര്‍ ആയിരക്കണക്കിന്‌ രൂപയുടെ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തെളിച്ചം മാസിക റീഡേഴ്‌സ്‌ ഫോറത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ചെമ്മാട്‌ സ്ഥാപിച്ച വിവിധ ബോഡുകളാണ്‌ നശിപ്പിച്ചത്‌.  

കേരളത്തിലെ ലക്ഷക്കണക്കിന്‌ വിശ്വാസികളെ കബളിപ്പിച്ച്‌ സാമ്പത്തിക ചൂഷണം നടത്തി തിരുകേശ ജലമെന്ന വ്യാജേന പാനീയ വിതരണം നടത്തിയത്‌ എതിര്‍ത്തതിനെത്തുടര്‍ന്നായിരുന്നു ഇത്‌. കേരളത്തിലെ ചില കേന്ദ്രങ്ങള്‍ക്ക്‌ കേശം കൈമാറിയ അബൂദാബിയിലെ ഡോ.അഹ്‌മദ്‌ ഖസ്‌റജി ആയിരക്കണക്കിന്‌ കേശങ്ങള്‍ മുറിച്ച്‌ കൊടുക്കുന്ന ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു 'തിരുകോശങ്ങില്ലാത്ത കേശങ്ങള്‍ ' എന്ന പേരില്‍ ഉയര്‍ന്ന ബോഡുകള്‍‍. 

ലോകത്ത്‌ അപൂര്‍വ്വമായി സൂക്ഷിക്കപ്പെടുന്ന തിരുകേശ കഷ്‌ണങ്ങള്‍ ചരിത്രത്തില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ ആയിരക്കണക്കിന്‌ മുടികള്‍ ഒരിടത്തു സൂക്ഷിക്കുന്ന വിവരം ചരിത്രത്തിലെവിടെയും രേഖപ്പട്ട്‌ കാണാത്തത്‌, ആയിരക്കണക്കിന്‌ മുടികള്‍ കൈവശം വെച്ചിരുന്ന വ്യക്തി ഇതിനെക്കുറിച്ച്‌ പറയുകയോ യു.എ.ഇ ഗവണ്‍മെന്റിന്‌ ഒരൊറ്റ തിരുകേശത്തിന്റെ നാരു പോലും നല്‍കുകയോ ചെയ്യാതിരുന്നത്‌, ജനങ്ങളെ കബളിപ്പിക്കാനായി തിരുകേശത്തിന്റെ സനദിന്‌ പകരം കുടുംബ സനദ്‌ വായിച്ചത്‌, അര മീറ്ററും ഒരു മുഴത്തോളവും വലിപ്പമുള്ള നീണ്ടമുടികള്‍ കൈവശം വെക്കുന്നത്‌ എന്നീ ചോദ്യങ്ങളുന്നയിച്ചുള്ളതായിരുന്നതായിരുന്നു ബോഡുകള്‍. ഇത്‌ തങ്ങളുടെ നിലനില്‍പ്പിന്‌ തന്നെ ഭീഷണിയാകുമെന്ന്‌ കണ്ടപ്പോഴാണ്‌ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇവര്‍ മുതിര്‍ന്നത്‌.  

തങ്ങളുടെ കപടതയും ചൂഷണങ്ങളും പൊതുസമൂഹത്തിന്‌ മുമ്പില്‍ തുറന്നുകാട്ടിയതിന്റെ പേരിലാണ്‌ ആയിരക്കണക്കിന്‌ രൂപയുടെ മുഴുവന്‍ ബോഡുകളും നശിപ്പിച്ചതെന്ന്‌ തെളിച്ചം റീഡേഴ്‌സ്‌ ഫോറം ഭാരവാഹികളായ സി.മജീദ്‌ ചുങ്കത്തറ, റിയാസ്‌ കാരാട്‌, അഹ്‌മദ്‌ മദാര്‍ കുട്ടി നഹ എന്നിവര്‍ ആരോപിച്ചു. തിരുശേഷിപ്പുകളില്‍ വിശ്വസിക്കുന്ന 90 ശതമാനത്തോളം വരുന്ന മുസ്‌ലിംകളെ വഞ്ചിച്ച്‌ സ്വന്തം ശരീരം സംരക്ഷിക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢശ്രമങ്ങളാണ്‌ ഇതിന്റെ പിന്നിലെന്നും ഇവര്‍ പറഞ്ഞു..

തിരുനബികേശം ആധികാരികത പരിശോധിക്കണം : ഡോ.ബഹാഉദ്ദീന്‍ നദ്‌വി

26 February 2011
കോഴിക്കോട്‌ : ലോകമെമ്പാടുമുള്ള മുസ്‌ലിം ജനകോടികളുടെ നേതാവായ പ്രവാചകന്‍ മുഹമ്മദ്‌ നബി തിരുമേനിയുടെ കേശമെന്ന പേരില്‍ ആയിരക്കണക്കിന്‌ വിശ്വാസികളെ വിഡ്‌ഢികളാക്കുന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആത്മീയ തട്ടിപ്പ്‌ കരുതലോടെ കാണണമെന്നും അതില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി. ഇന്നലെ കോഴിക്കോട്‌ നടന്ന ``നബിദിനാഘോഷം ലോക രാഷ്‌ട്രങ്ങളില്‍'' എന്ന പുസ്‌തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 2009 സെപ്‌റ്റംബറില്‍ അബൂദാബിയില്‍ നടന്ന ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തില്‍ പ്രവാചകന്റേതെന്ന്‌ അവകാശപ്പെടുന്ന ആയിരക്കണക്കിന്‌ കേശങ്ങളാണ്‌ ഡോ.അഹ്‌മദ്‌ ഖസ്‌റജി പ്രദര്‍ശിപ്പിക്കുകയും അടുത്ത മിത്രങ്ങള്‍ക്ക്‌ കൈമാറുകയും ചെയ്‌തത്‌. പ്രവാചകന്റെ തിരു കേശം ലോകത്തെ അത്യപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ്‌ സൂക്ഷിപ്പുള്ളത്‌. എന്നാല്‍ പ്രവാചകന്റെ വിയോഗത്തിന്‌ ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇത്രയേറെ കേശങ്ങളുമായി ആരെങ്കിലും വിശ്വാസത്തെ ചൂഷണം ചെയ്യുന്നത്‌ സാമാന്യ ബുദ്ധിക്ക്‌ നിരക്കാത്തതാണ്‌.

ലോകത്തുള്ള 90 ശതമാനം മുസ്‌ലിംകളും തിരുശേഷിപ്പുകളില്‍ വിശ്വസിക്കുന്നവരാണ്‌. എന്നാല്‍ വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാനായി അതിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച്‌ പള്ളികളും സാംസ്‌കാരിക കേന്ദ്രങ്ങളും നിര്‍മ്മിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതിന്‌ വലിയ വില നല്‍കേണ്ടി വരും. നേരത്തെ പ്രവാചകന്റെ തിരു കേശം തങ്ങളുടെ സ്ഥാപനത്തില്‍ സൂക്ഷിച്ചിരിപ്പുണ്ടെന്ന്‌ വാദിക്കുകയും അതിന്റെ പേരില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതിനിടെ വ്യക്തമായ സനദ്‌ പരിശോധിക്കാനായി ഉത്തരവാദപ്പെട്ടവര്‍ക്ക്‌ നേരെ വെല്ലുവിളികളുയര്‍ന്നപ്പോള്‍ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. അത്‌ വിലപ്പോവില്ലെന്ന്‌ കണ്ടപ്പോഴാണ്‌ പുതിയ കേശവുമായി ഇവര്‍ രംഗത്തെത്തിയത്‌.

ഒരു കേശപ്രദര്‍ശനത്തിന്‍റെ ദ്യശ്യങ്ങളിലേക്ക്.

കഴിഞ്ഞ 2009 സെപ്‌റ്റംബറില്‍ അബൂദാബിയില്‍ നടന്ന ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തില്‍ പ്രവാചകന്റേതെന്ന്‌ അവകാശപ്പെടുന്ന ആയിരക്കണക്കിന്‌ കേശങ്ങളാണ്‌ ഡോ.അഹ്‌മദ്‌ ഖസ്‌റജി പ്രദര്‍ശിപ്പിക്കുകയും അടുത്ത മിത്രങ്ങള്‍ക്ക്‌ കൈമാറുകയും ചെയ്‌തത്........‌ഒരു കേശപ്രദര്‍ശനത്തിന്‍റെ ദ്യശ്യങ്ങളിലേക്ക്. ....      കേശ പ്രദര്‍ശന വേളയില്‍ സന്നിഹിതനായിരുന്ന എ.പി.ഉസ്താദിനെയും കാണാം-2,3 ഫോട്ടോകളില്‍
----------------------------------------------------------------------------------------------

മുടികളുടെ കെട്ടാണോ.? അതോ പൊതിയോ..?

------------------------------------------------------------------------
പ്രായാധിക്യം കാരണമുള്ള കാഴ്ച കുറവുകൊണ്ട് ചിലപ്പോള്‍ ഉസ്താദിനു മുടികള്‍ കെട്ടിത്തൂക്കിയ ചരടിന്‍റെ കെട്ട് കാണാന്‍ പറ്റിയില്ലായിരിക്കും. എന്നാലും ഇത്രേയും വലിയ പൊതി കണ്ണില്‍ പെടാതിരിക്കുമോ..?  പ്ലീസ്, ദയവു ചെയ്ത് , ഉസ്താദും കുറച്ചുകാലം സമസ്തയില്‍ ഉണ്ടായിരുന്നല്ലോ..? ആ പൈത്യകം ഓര്‍ത്തെങ്കിലും  മുടികളുടെ ആധിക്യവും നീളക്കൂടുതലും സമ്മതിക്കണം. ഇനിയും കണ്ണടച്ച് ഇരുട്ടാക്കരുത്.
----------------------------------------------------------------------------------------------