Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

സിറാജ് ഫിത്ന : സത്യത്തെ മറച്ചു പിടിക്കുന്നത് ഭീരുത്വം- ഹാദിയ

നുണകള്‍ മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതും സത്യത്തെ മറച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതുമായ ചില അല്‍പന്മാരുടെ നിലപാട് ഭീരുത്വവും ബുദ്ധിശൂന്യവുമാണെന്ന് ഹാദിയ (ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് ആക്ടിവിറ്റീസ്). പശ്ചിമാഫ്രിക്കന്‍ രാഷ്ട്രമായ സെനഗലിന്റെ തലസ്ഥാനമായ ഡക്കാറില്‍ ജൂണ്‍ 6,7,8 തിയ്യതികളില്‍ നടന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സമ്മേളനത്തില്‍ ഡോ.ബഹാഉദ്ദീന്‍ നദ്വി പങ്കെടുത്തു എന്നത് നുണയാണെന്നും സമ്മേളനത്തിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള കത്ത് പോലും അദ്ദേഹത്തിന് കിട്ടിയിട്ടില്ലെന്നും മര്‍കസ് മീഡിയാ ഫോറം എന്ന ഒരു സംഘം ആളുകള്‍ ഒരു ദിനപത്രത്തില്‍ നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഹാദിയ. 
തെറ്റിദ്ധരിക്കപ്പെട്ട ശുദ്ധ മനസ്കരുടെ അറിവിലേക്കായി സമ്മേളന ഭാരവാഹികളുടെ ക്ഷണക്കത്തടങ്ങിയ രേഖകളും സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോയും ലഭ്യമാണ്. 
 Bahaudheen Usthad While Attending Conference

 Senegal Stamp With Date IN Documents

 Official Letter For Arranging Special Visa Free Boarding

Official Invitation Letter 
 
Ticket Reservation 


 Latest Evidence Of ''Karanthuri Fithna''
-----------------------------------------------------------------------------
തങ്ങളെപ്പോലെ നുണ മാത്രം പറയുന്നവരാണ് എല്ലാവരുമെന്ന ഇത്തരക്കാരുടെ ചിന്താഗതി സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഏതു പട്ടാപ്പകലും സത്യത്തെ മറച്ചു പിടിക്കാനുള്ള ചിലയാളുടെ അഹങ്കാരപൂര്‍ണമായ ധാര്‍ഷ്ട്യത്തെയാണിത് സൂചിപ്പിക്കുന്നത്. എല്ലാം തങ്ങളുടെ കൈയിലാണെന്ന വല്യേട്ടന്‍ മനോഭാവവും മാപ്പര്‍ഹിക്കാത്ത ഹുങ്കുമാണ് ഇവരുടേത്.
--------------------------------------------------------
ഉസ്താദ്‌ ഡോ:ബഹാവുദ്ദീന്‍ നദവി  സെനഗളില്‍ അന്താരാഷ്‌ട്ര ഇസ്ലാമിക് ഉലമാ  സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എന്നതിന് തെളിവായി ക്ഷണക്കത്ത് , വിസ ഓണ്‍ അറൈവല്‍ ലെറ്റര്‍ , അങ്ങോട്ടും തിരിച്ചുമുള്ള ഫ്ലൈറ്റ്‌ ടിക്കറ്റ് , സെനഗലില്‍ ഇമിഗ്രേഷന്‍ സമയത്ത്‌ പാസ്പോര്‍ട്ടില്‍ തിയതിയോടുകൂടെ സീല്‍ ചെയ്തത് , സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോ എന്നിവ പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്. ചുള്ളിക്കോടിന് ക്ഷണക്കത്തും ടിക്കറ്റും കിട്ടി  പക്ഷെ പോവാനായില്ല. (ഇദേഹം വ്യാജമുടി  അനുക്കൂലിയാണെന്ന്‍ സെനഗലുകാരും  അറിഞ്ഞുകാണുമോ ..? ) എന്ന്‍ അദേഹം അവകാശപ്പെടുന്നു. എന്തോ  കരിപ്പൂരില്‍ നിന്ന്‍ ഗ്രീന്‍ സിഗ്നല്‍ കിട്ടിയില്ല എന്ന്‍ കരുതി മറ്റുള്ളവരും താങ്കളെ പ്പോലെയാണെന്ന്‍  കരുതരുത്‌. അവിടെ പോയിട്ടില്ല എന്നതുകൊണ്ട് സമ്മേളന സമയത്ത്‌ സെനഗലിലേക്കും തിരിച്ചുമുള്ള യാത്രാ മുദ്രണങ്ങള്‍ (സീല്‍) താങ്കളുടെ പാസ്പോര്‍ട്ടില്‍ കാണില്ല. അവിടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഒറിജിനല്‍  ഫോട്ടോയും ഉണ്ടാവില്ല. ഇത് രണ്ടും ബഹാവുദ്ദീന്‍ ഉസ്താദ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനി താങ്കളുടെ കയ്യില്‍ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ പരസ്യപ്പെടുത്തുക.മര്‍കസില്‍ വെച്ച് പ്രസംഗിച്ചപ്പോള്‍ ചുള്ളിക്കോട്  സഖാഫി ഉയര്‍ത്തി കാണിച്ച അദ്ദേഹം ഉള്‍പ്പെടുന്ന സെനഗല്‍ സമ്മേളന ഫോട്ടോയും അദേഹത്തിന്റെ പാസ്പോര്‍ട്ടില്‍ അടുത്ത്‌ നടന്ന യാത്രാ വിശദാംഷങ്ങളും പുറത്ത്‌ വിടുക .നമുക്ക്‌ പരിശോധിക്കാം ആരുടെ കയ്യിലാണ് ഒറിജിനല്‍ ഫോട്ടോ ഉള്ളതെന്ന്‍, ആരുടെ പാസ്പോര്‍ട്ടിലാണ് സെനഗലില്‍ പോയി തിരിച്ച് വന്നതിന്റെ രേഖകള്‍ ഉള്ളതെന്നും നോക്കാം.  ആവശ്യമെങ്കില്‍ സൈബര്‍ ഫോറന്‍സിക്‌ വിദഗ്ധരുടെ സഹായവും തേടാം.നമുക്ക്‌ പരിശോധിക്കാം ആരുടെ കയ്യിലാണ് ഒറിജിനല്‍ ഫോട്ടോ ഉള്ളതെന്ന്‍, ആരുടെ പാസ്പോര്‍ട്ടിലാണ് സെനഗലില്‍ പോയി തിരിച്ച് വന്നതിന്റെ രേഖകള്‍ ഉള്ളതെന്നും നോക്കാം.  ആവശ്യമെങ്കില്‍ സൈബര്‍ ഫോറന്‍സിക്‌ വിദഗ്ധരുടെ സഹായവും തേടാം. ഈ വെല്ലുവിളി സ്വീകരിക്കാന്‍ ധൈര്യമുള്ളവര്‍ കാരന്തൂരോ സിറാജുല്‍ ഹുദയിലോ ഗ്ലോബലിലോ മലബാറിലോ ഉണ്ടെങ്കില്‍ തെളിവുകള്‍ പ്രസിദ്ധപ്പെടുത്തുക. ചുള്ളിക്കോട് സഖാഫി നേരിട്ട് വെല്ലുവിളി ഏറ്റെടുത്താലും മതി . വളരെ താഴ്മയോടെ അപേക്ഷിക്കുന്നു-   പ്രവര്‍ത്തകന്‍.

വെല്ലൂരിലെ സനദ് നൗഷാദ് അഹ്സനിയോട് ചോദിക്കൂ...

നൗഷാദ് അഹ്സനി സ്വന്തം കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന വെല്ലൂരിലെ മുടിയുടെ സനദ് കൊണ്ട് ഉടക്ക് വെച്ച് മുടി സംവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറി.  

"മുടിയില്‍ കുടുങ്ങിയ കാന്തപുരം "

ഒരു മുടിയും അതില്‍ പിണഞ്ഞുകുടുങ്ങിയ കുറെ കാരന്തൂരികുട്ടികള്‍ക്കും " ശക്തമായ മറുപടി നല്‍കി കൊണ്ട് തൃശ്ശൂര്‍  ജില്ലയില്‍  ചാവക്കാട് നടന്ന മഹാസമ്മേളനം

കേശ വിവാദം: സംശയം തീര്‍ക്കല്‍ സൂക്ഷിപ്പുകരുടെ ബാധ്യത -ഡോ. അലി ജുമുഅ

കോഴിക്കോട്‌: താന്‍ പങ്കെടുത്ത കാരന്തൂരിലെ മര്‍കസ്‌ സമ്മേളന വേദിയില്‍ വെച്ച് അറബ് സഹോദരന്‍ കൈമാറിയ മുടി, എന്‍റെ സാനിധ്യം ഉണ്ടായതിനാല്‍ ആ മുടി സ്വീകരിക്കാനോ നിരാകരിക്കാനോ തെളിവാകില്ലെന്നും മുടിക്ക് തന്‍റെ അംഗീകാരമുന്ടെന്ന പ്രചരണം തെറ്റാണെന്നും ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തി ഡോ. അലി ജുമുഅ പ്രസ്താവിച്ചു.ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വെച്ച് നടന്ന അന്താരാഷ്ട ഇസ്ലാമിക സമ്മേളനാന്തരം നടത്തിയ കൂടിക്കാഴ്ച്ചയില്‍ വെച്ച് ദാറുല്‍ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി വൈസ്‌ ചാന്‍സിലറും അന്തരാരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്'വിയുമായി അഭിപ്രായം പങ്കുവെക്കുകയായിരുന്നു ഡോ. അലി ജുമുഅ. നബിയുടെ മുടിയാണോ എന്ന് സംശയമുണ്ടെങ്കില്‍ മുടിക്ക് നിഴലുണ്ടോ എന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈജിപ്തിലെ മസ്ജിദ്‌ ഹുസൈനിലെ തിരുകേശം ഇപ്രകാരം പരിശോധിച്ച് ഉറപ്പ് വരുത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മുസ്ലിംകളുടെ പ്രതിനിധിയായിട്ടാണ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്'വി സെനഗലില്‍ നടന്ന അന്താരാഷ്ട ഇസ്ലാമിക സമ്മേളനത്തില്‍ പങ്കെടുത്തത്.

മുടിയില്‍ വഞ്ചിതരാവരുത് : സൈനുല്‍ ഉലമ ചെറുശ്ശേരി

"ലോകമുസ്‌ലിംകള്‍ മുഴുവനും നെഞ്ചോടു ചേര്‍ത്തുവെക്കുന്ന അതുല്യ വ്യക്തി പ്രഭാവ ത്തിന്റെ ഉടമയാണ് മുഹമ്മദ് നബി (സ) . നബിയുടെ മൊഴിമുത്തുകളെയും പ്രവൃത്തി കളെയുമെന്നപോലെ അവിടത്തെ തിരുശേഷി പ്പുകളെയും ആദരവോടെയാണ് മുസ്‌ലിം കള്‍ വീക്ഷിച്ചുപോരുന്നത്. 
'എന്റെ പേരില്‍ മനഃപൂര്‍വം കളവു പറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടമുറപ്പിച്ചു കൊള്ളട്ടെ' എന്നാണ്  പ്രവാചകവചനം. നബിയുടേതെന്ന് പറയുന്ന എന്തിനും ആധികാരികത തെളിയിക്കുന്ന സംശുദ്ധമായ കൈമാറ്റപരമ്പര (സനദ്) ആവശ്യമാണ്.

അല്ലാത്തപക്ഷം, നബിയുടേതെന്ന വ്യാജാവകാശവാദവുമായി പലരും രംഗത്തുവരും. കച്ചവടതാല്‍പര്യാര്‍ഥം പലരും നബിയുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയ പലതും അപ്രസക്തമായത് സനദിന്റെ കാര്യത്തില്‍ കാണിച്ച കണിശത കൊണ്ടാണ്.

വെല്ലുരിലെ സനദ് വിഘടിതര്‍ ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതെന്തിന്.?

സനദുള്ള തിരുകേശങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങലിലും ഉണ്ട് എന്നതാണ് സമസ്തയുടെ നിലപാട്. ഗസ്റജിയന്‍ മുടിക്ക് സനദ് ഇല്ല എന്നും. മീറ്ററുകള്‍ നീളമുള്ള ആയിരക്കണക്കിനുള്ള മുടികളില്‍ നിന്ന് ഒരു കഷ്ണം ഇറക്കുമതി ചെയ്യുകയും. 25000 രുപക്കുള്ള മുസല്ലയായും 1000 രൂപക്കുള്ള മുടിപ്പള്ളി ഫോട്ടോയായും മുടിയിട്ട വെള്ളമായും പണ സമ്പാദനം നടത്തുകയും മുടിപ്പള്ളിക്ക് വേണ്ടി സമുദായത്തിലെ പാവപ്പെട്ടവരില്‍ നിന്ന് ആയിരങ്ങള്‍ ഒരു കണക്കുമില്ലാതെ സംഭാവന വാങ്ങി പണക്കാര്‍ക്കുതകുന്ന തരത്തില്‍ റിയല്‍ എസ്റ്റേറ്റ് സംരംഭം തുടങ്ങാനിരിക്കുന്നു. ഈ കേശം "തിരു" തന്നെ എന്നതിന്‍റെ അടിസ്ഥാനമായ സനദ് അന്വേഷിക്കുന്നവരോട് ലോകത്ത് സ്ഥിരപ്പെട്ട തിരുകേശങ്ങളുടെ സനദ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതെന്തിനാണ്?. ഒരു സനദ് കിട്ടിയാല്‍ അത് കോപ്പിയടിച്ച് ന്യൂസിലാന്‍റ് സഖാഫിയെക്കൊണ്ട് പുതിയ ഗസ്റജിയന്‍ നസബ ഉണ്ടാക്കാനാണോ.? നടപ്പില്ല മക്കളെ...

വിഘടിത സനദുകള്‍ കാലാന്തരങ്ങളിലൂടെ...

-::കാലാന്തരങ്ങള്‍ എന്നു കാണുമ്പോള്‍ അത്ര വലിയ കാലയളവാണെന്ന് കരുതിപ്പോകരുത്. വിഘടിതര്‍ക്ക് പുതിയ വാദഗതികള്‍ കൊണ്ടുവരാന്‍ ആഴ്ചകളും ദിവസങ്ങളും തന്നെ അധികമാണ്::-
  1. ഫോണില്‍ വിളിച്ചിട്ട് സനദ് കിട്ടാത്തതില്‍ ക്ഷോഭിച്ചവര്‍ക്കായി സനദ് പരസ്യമായി വായിച്ചാണ് ഈ മുടി കൈമാറുന്നത്[പേരോട്@മര്‍കസ് സമ്മേളനം] 
  2. ദീനില്‍ സനദ് അനിവാര്യമായതിനാലാണ് സനദ് ഇവിടെ വായിച്ചത്[കാന്തപുരം@മര്‍കസ് സമ്മേളനം] 
  3. മര്‍കസില്‍ വായിച്ചത് നസബയാ കൂട്ടരെ.. സനദല്ല[പേരോട്@കുറ്റിയാടി] 
  4. സനദ് മര്‍കസിലുണ്ടെന്നും ആര് വന്നാലും കാണിക്കാമെന്നും- എല്ലാ വിഘടിതരും ഒന്നിച്ച് പറഞ്ഞിരുന്നു. 
  5. പരസ്യമായി വായിക്കാനുള്ളതല്ല സനദ് എന്ന് എ.പി യുടെ മകനും പേരോടും ഒന്നിച്ച് പത്രസമ്മേളനത്തില്‍ വെച്ച്. 
  6. ഒന്നാമത്തെ മുടിയുടെ സനദ് കോട്ടക്കല്‍ വെച്ച് എ.പി പരസ്യമായി വായിച്ചെന്ന് അണികള്‍.
  7. ഗസ്റജിയുടെ വീട്ടില്‍ അടിരേഖ ഉണ്ടെന്നും അവിടെപോയി  സനദ് തെളിയിക്കും എന്നും (പത്രസമ്മേളനം).
  8. നിങ്ങളുടെ കുട്ടികള്‍ക്ക് സനദ് ഉണ്ടോ എന്നും ഹോട്ടലില് ഇറച്ചിക്ക് നിങ്ങള്‍ സനദ് ചോദിക്കാറുണ്ടോ എന്നും -പേരോട്. 
  9. സനദ് വേണമെന്ന് ഏത് കിത്താബിലാ ഉള്ളത് എന്ന് പേരോട്. 
  10. സനദ് വേണ്ടതില്ല എന്ന് ആലുവയില്‍ വെച്ച് എ.പി. ഉസ്താദ്.

വിഘടിത ചൂഷണത്തിന്‍റെ ഭൂതവും വര്‍ത്തമാനവും

കൂടിയതുക ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ അഖിലേന്ത്യാ സുന്നി വിദ്യഭ്യാസ ബോര്‍ഡ് ഓര്‍ഗനൈസര്‍ അബ്ദുല്‍ നൂര്‍ ബാഖവിയും അഖിലേന്ത്യാ സുന്നി ശൈഖുനാ കാന്തപുരവും ഉറ്റ കൂട്ടുകാര്‍. പോലീസ് പിടിച്ചെടുത്ത നൂറിന്റെ അഞ്ച് ആഡംബര കാറുകള്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കിടന്ന് തുരുമ്പിക്കുകയാണ്. ഈ കാറുകളിലായിരുന്നു കാന്തപുരവും അഖിലേന്ത്യാ ഓര്‍ഗനൈസര്‍ നൂര്‍ ബാഖവിയും സഞ്ചരിച്ചിരുന്നത്. ശൈഖുനായുടെ കറാമത്ത് എന്നല്ലാതെ എന്തു പറയാനാ... പണം നിക്ഷേപിച്ചവര്‍ അധികവും ശൈഖുനായുടെ അനുയായികള്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 5000 രൂപ ലാഭം നല്‍കാമെന്നുപറഞ്ഞാണ് അബ്ദുല്‍ നൂര്‍ പണം സ്വീകരിച്ചിരുന്നത് (തനി ഹറാം തന്നെ!!). സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അയ്യായിരത്തോളംപേരാണ് നൂറിന്റെ സ്ഥാപനത്തില്‍ പണംനിക്ഷേപിച്ചത്. നൂറ് കോടിയോളം രൂപയാണ് നൂര്‍ നിക്ഷേപമായി സ്വീകരിച്ചത്.
 --------------------------------------------------------
2011 ലെ ഓഫര്‍ - സാധാരണക്കാരില്‍ സാധാരണക്കാരായ പാവപ്പെട്ടവര്‍ക്ക് 25000 രൂപക്ക് ഒരു മുസല്ലയും കൂടെ ഫ്രീ ബര്‍കത്തും, ആയിരം രൂപക്ക് ഒരു മുടിപ്പള്ളി ഫോട്ടോയും കിട്ടും. മുടിപള്ളിക്ക് ചുറ്റും വരുന്ന ഫ്ലാറ്റുകള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ [എന്ത് അഭ്യാസമാണാവോ അവിടെ പഠിപ്പിക്കുക.?], ആശുപത്രികള്‍ എന്നിവയില്‍ നിന്ന് ലാഭമെടുക്കാന്‍ പണക്കാര്‍ക്ക്  നിക്ഷേപത്തിനുള്ള അവസരം

തിരുശേഷിപ്പുകള്‍: ചരിത്രവും ചൂഷകരും

മൗലാനാ മൂസക്കുട്ടി ഹസ്‌റത്ത്‌
നബി(സ)യെ അളവറ്റു സ്‌നേഹിച്ചിരുന്ന അവിടുത്തെ അനുചരന്മാര്‍, നബിയുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ട സകല വസ്‌തുക്കളെയും ആദരിക്കല്‍ നബിയോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണ്‌. അതുല്യ സ്‌നേഹത്തിന്റെ വേരുകള്‍ എത്രമാത്രം വ്യാപ്‌തിയില്‍ പരന്ന്‌ വികസിച്ചു ചെന്നെത്തിയിട്ടുണ്ടെന്ന്‌ കണക്കാക്കാന്‍ സാധ്യമല്ല. നബി(സ)യുമായുള്ള ഒരു ചെറിയ ബന്ധംപോലും ആ സ്‌നേഹ വികാരങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ പര്യാപ്‌തമായതായിരുന്നു. റസൂല്‍(സ) അന്ത്യവിശ്രമം കൊളളുന്ന മദീന, നബി(സ)യുടെ കുടുംബക്കാര്‍, തിരുമേനിയുടെ ഖബറിടം, പള്ളി, മിമ്പര്‍, ശരീരസ്‌പര്‍ശനമേറ്റ ജലം, വസ്‌ത്രം, സ്‌പര്‍ശിച്ച കരങ്ങള്‍, ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായ കണ്ണുകള്‍, തിരുശരീരത്തിലെ രോമങ്ങള്‍, വിയര്‍പ്പ്‌ കണങ്ങള്‍, രക്തം, മോതിരം, തലപ്പാവ്‌, മുണ്ട്‌, മേല്‍തട്ടം, വടി, വിരിപ്പ്‌, ജുബ്ബ, വായ സ്‌പര്‍ശിച്ച പാനപാത്രങ്ങള്‍ ഇങ്ങനെ പോകുന്നു ആ വിശുദ്ധ സ്‌നേഹത്തിന്റെ അതിരില്ലാ പ്രചോദനങ്ങള്‍. 

വിവാദ മുടി: പേരോടിന്റെ പ്രസ്താവന വാസ്തവ വിരുദ്ധം – അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌


കോഴിക്കോട്: വിവാദ മുടിയുടെ ആധികാരികത പരിശോധിക്കാന്‍ അബുദാബിയിലേക്ക് വരാന്‍ താന്‍ വെല്ലുവിളിച്ച് പിَന്നീട് മുങ്ങി എന്നുപറയുന്ന പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ പ്രസ്താവന വാസ്ത വിരുദ്ധവും കണ്ണടച്ചിരുട്ടാക്കലുമാണെന്ന് സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുًഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവനയി പറഞ്ഞു.
കാന്തപുരത്തിന് മുടി കൈമാറിയ അബുദാബിയിലെ അറബ് സഹോദരന്റെ കൈവശം ആയിരക്കണക്കിന് മുടിയുണ്ടെന്നും ഒരു വ്യക്തിയുടെ കൈവശം ഇത്രയധികം തിരുകേശമുണ്ടെന്നത് ഇസ്ലാമിക ചരിത്രത്തിന്റെ വെളിച്ചത്തില്‍ സ്ഥിരികരിക്കാന്‍ സാധിക്കില്ലെന്നും താന്‍ പറഞാപ്പോള്‍ ആയിരക്കണക്കിന് മുടികള്‍ അബുദാബിയില്‍ ഇല്ലെന്നു പറഞ്ഞ പേരോടിനെ മുടിയുടെ എണ്ണം പരിശോധിക്കാന്‍ മധ്യസ്ഥന്മാര്‍ മുഖേന അബുദാബിയിലേക്ക് പോകാനാണ് താന്‍വെല്ലുവിളിച്ചത്. ഇക്കര്യത്തിന് അന്നത്തെ പ്രഭാഷണ സി.ഡി. സാക്ഷിയാണ്. മുടിയുടെ ആധികാരികത പരിശോധിക്കാന്‍ അബുദാബിയിലേക്ക്‌പോകാന്‍ താന്‍ വെٌല്ലുവിളിച്ചിട്ടിٌല്ല. അതിന്റെ ആവശ്യവുമില്ല. വിവാദ മുടിക്ക് സനദു (വിശ്വസ്തമായ കൈമാറ്റരേഖ) ഉണ്ടെങ്കിًല്‍ അക്കാര്യം കാണാന്‍ അബുദാബിയില്‍ പോകേണ്ട ആവശ്യമില്ല. സനദ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നിരോധനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. മധ്യസ്ഥരായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും സ്വീകരിക്കാമെന്ന് പരസ്യമായി പ്രഖ്യാപിച്ച പേരോട് അവരുമായി ഫോണിًല്‍ പോലും ബന്ധപ്പെടാതെ തനിച്ച് അബുദാബിയിലെത്തി വീരവാദം പറയുന്നത് പരിഹാസ്യമാണ്. എങ്കിലും ഏകപക്ഷീയമായി അബുദാബിയിലെത്തിയ പേരോടിനൊപ്പം ഖസ്‌റജിയുടെ വസതിയിًല്‍ പോയി വിഷയം അന്വേഷിക്കാന്‍ യു.എ.ഇയിലെ പ്രമുഖ മലയാളി പണ്ഡിതരായ അബ്ദുസ്സലാം ബാഖവി, നൂര്‍ ഫൈസി, അബ്ദുًഗഫൂല്‍ മൗലവി എَന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എَന്നാല്‍ അവര്‍ പേരോടിനെ ഫോണിًല്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. 

മുടിയുടെ ആധികാരികത തെളിയിച്ച് തരികയാണ് പേരോടിന്റെ താത്പര്യമെങ്കില്‍ അബുദാബിയിലുണ്ടെَന്നു അവകാശപ്പെടുَ മുടിയുടെ ആധികാരിക രേഖ അദ്ദേഹം തിരിച്ചുവരുമ്പോള്‍ കേരളത്തില്‍ കൊണ്ടുവന്നു ജനങ്ങള്‍ക്ക് മുമ്പിًല്‍ പരസ്യമായി സമര്‍പ്പിക്കാന്‍ തയ്യാറാവണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തോണി മറിഞ്ഞാല്‍ പുറമാണ് നല്ലത്. പക്ഷേ മറിഞ്ഞ തോണിയുടെ പുറത്താണെന്ന ബോധം വേണം. സൂക്ഷിച്ചില്ലെങ്കില്‍ മുങ്ങിത്താഴും

സംഗതി തട്ടിപ്പാണെന്ന് സ്വയം ബോധ്യമുണ്ടായപ്പോള്‍ തിരുകേശത്തെ കുറിച്ച് അറബികളത് വിശ്വസിക്കുകയില്ലെന്ന് നേരത്തെ മനസ്സിലാക്കിയ കാന്തപുരം വിഭാഗം റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍  മുടിയെക്കുറിച്ച് വിശദീകരണമേയില്ല..!. ഗള്‍ഫ് ടൈംസില്‍ 13.3.2011 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.        See The Link
  മര്‍കസ് വെബ് സൈറ്റില്‍ ഇപ്പോഴുമുള്ള പരസ്യത്തിലെ "ശേറ് മുബാറക്" വിശേഷങ്ങളും കൂടെ കാണൂ
"പ്രവാചകരുടെ തിരുകേശം സൂക്ഷിക്കുന്നതില്‍ പങ്കാളികളാകാന്‍ തിരുനബിസ്‌നേഹികള്‍ക്ക് അപൂര്‍വ അവസരമാണ്"  എന്ന്  തുടങ്ങുന്ന മുടിപ്പള്ളി പരസ്യം ഇപ്പോഴും മര്‍കസ് സൈറ്റില്‍ ഉണ്ട്. "പള്ളിയുണ്ടാക്കുന്നത് മുടി വെക്കാനാണെന്ന് ആരു പറഞ്ഞു" എന്ന് സഖാഫിമാരെക്കൊണ്ട് പറയിപ്പിക്കും മുമ്പ് ഈ പരസ്യം ഒന്നു ഡിലീറ്റ് ചെയ്യാമായിരുന്നു. മുടിക്കെട്ടുകളുടെ ചിത്രം സ്വന്തം സൈറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്ത വിദ്വാനെ ഏല്‍പിച്ചിരുന്നുവെങ്കില്‍ സംഗതി ക്ലീനായേനെ.. ഇനിയും സമയമുണ്ട്.... വേഗമാവട്ടെ ..

ഗസ്റജിയന്‍ മുടികളുടെ ആധിക്യം: എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പുത്രന്‍റെ ഗ്രന്ധം വിഘടിതര്‍ക്ക് വിലങ്ങുതടി

അച്ചടിച്ച പ്രസ്സില്‍ നിന്നും വിപണിയില്‍ നിന്നും പിന്‍വലിച്ച എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പുത്രന്‍റെ ഗ്രന്ധം  "തിരുകേശം മദീനയുടെ സമ്മാനം".. വിവാദവരികള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം

ഹമീദ് ഫൈസിയുടെ വെല്ലുവിളിയും പേരോടിന്‍റെ അബൂദാബിയിലേക്കുള്ള ഒളിച്ചോട്ടവും

എന്തിനായിരുന്നു ഫൈസി സഖാഫിയെ വെല്ലുവിളിച്ചത്.  ഖസ്റജിയുടെ പക്കല്‍ മുടിക്കെട്ടുകള്‍ തന്നെയുണ്ടെന്ന് പ്രസംഗിച്ച ഫൈസിയെ പരിഹസിച്ച് അങ്ങനെ ഇല്ല ആര് പറഞ്ഞു, പച്ച കള്ളം എന്നൊക്കെ പേരോട് ഒച്ച വെച്ച പ്പോള്‍ ഫൈസി മാന്യമായി നിങ്ങളെ ഖസ്റജിയുടെ വീട്ടില്‍ പോയി മുടിക്കെട്ടുകളുടെ എണ്ണവും ആധിക്യവും പരിശോധിക്കാന്‍ തയ്യാറുണ്ടോ, ചെലവ് ഞങ്ങള്‍ വഹിക്കാം ഇതായിരുന്നു വെല്ലുവിളി.  അതിന് സഖാഫി ഫൈസിയുടെ ക്ലിപ്പ് കട്ട് ചെയ്ത് ഖസ്റജിയുടെ വീട്ടില്‍ പോയി മുടിയുടെ ആധികാരിത പരിശോധിക്കാന്‍  ഫൈസിയുടെ വെല്ലുവിളി സ്വീകരിക്കുന്നു എന്നാക്കി, മിടു മിടുക്കന്‍
    എന്നിട്ട് ഫൈസിക്ക് സ്വീകാര്യനായ കുഞ്ഞാലിക്കുട്ടി സാഹിബിനെയും, മുനവ്വറലി തങ്ങളെയും മധ്യസ്ഥരായി ഞാന്‍ അംഗീകരിച്ചിരിക്കുന്നു.  ഇതും പറഞ്ഞ് മൂപ്പര് നേരെ അബൂദാബിയിലേക്ക് വണ്ടി കയറി.
    മുജാഹിദുകളോടെല്ലാം നിങ്ങള്‍ വെല്ലുവിളി നടത്താറുണ്ടല്ലോ, ഇങ്ങനെതന്നെയാണോ  അതിന്റെയും സ്ഥിതി. മധ്യസ്ഥന്മാരെ അറിയിക്കാതെ, അവരെ ബന്ധപ്പെടാതെ വ്യവസ്ഥകളൊന്നും തെയ്യാറാക്കാതെ ഞാനിതാ അബൂദാബിയില് വെല്ലു വിളി സ്വീകരിച്ച് കാത്തിരിക്കുന്നു എന്ന് പറയാന്‍ മാത്രം അല്പനായല്ലോ ഇയാള്‍ എന്നത് കഷ്ടം തന്നെ.  

--------------------------------------------------------------
ഹമീദ് ഫൈസി വെല്ലുവിളിച്ചതെന്ത്?. പേരോട് ഏറ്റെടുത്തതെന്ത്.? എങ്ങനെ?
ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസി 25-05-2011 ന് കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടത്തിയ പ്രഭാഷണം


------------------------------------------------------------------
ഫോണില്ചോദിച്ചിട്ട് സനദ് ലഭിക്കത്തവര്ക്ക് വേണ്ടി സനദ് ജനലക്ഷങ്ങള്ക്ക് മുമ്പില്വായിക്കുന്നു എന്ന് പേരോട് പറഞ്ഞത് നമ്മുക്ക് മറക്കാം...
മര്ക്കസില്വായിച്ചത് സനദല്ല നസബയാണെന്ന് പിന്നീട് കുറ്റ്യാടിയില്പേരോട് മാറ്റി പറഞ്ഞതും നമ്മുക്ക് മറക്കാം....
നമുക്ക് കിട്ടിയ മുടിയുടെ സനദ് നിങ്ങള്വായിച്ചു കേട്ടു എന്ന് കാന്തപുരം മര്ക്കസ് സമ്മേളനത്തില്പറഞ്ഞതും നമുക്ക് മറക്കാം... 
ഇനിയെങ്കിലും അബൂദാബിയില്നിന്ന് പേരോട് സനദില്ലാതെ കേരളത്തിലേക്ക് വരരുത്.. എന്നേ നമുക്ക് പറയാനുള്ളൂ...

വിവാദകേശം: വിഘടിത വിഭാഗം ആലപ്പുഴ ജില്ല മുശാവറ മെമ്പര്‍ ആറ്റക്കോയ തങ്ങളുടെ നിലപാട്

വിവാദ കേശം ; തുറന്ന സംവാദത്തില്‍ നിന്ന് വിഘടിത വിഭാഗം വീണ്ടും പിന്മാറി

വിവാദ കേശവുമായി ബന്ധപ്പെട്ട് തുറന്ന സംവാദത്തിന് ഒരുക്കമാണെന്ന് വിളിച്ച് പറയുന്ന കാന്തപുരം വിഭാഗം കാര്യത്തിനോടടുക്കുമ്പോള്‍ മുടന്തന്‍ ന്യായം പറഞ്ഞ് ഒളിച്ചോടുന്നു. കഴിഞ്ഞ ദിവസം കിഴിശ്ശേരി തനിയംപുറത്ത് വിഘടിത വിഭാഗം മദ്രസയില്‍ വെച്ച് നടന്ന, സംവാദ വ്യവസ്ഥ തയ്യാറാക്കാനുള്ള യോഗമാണ് വിഘടിതര്‍ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ എടുത്ത് വെച്ച് ഒളിച്ചോട്ടം നടത്തിയത്.
സമസ്തയുടെ ഭാഗത്ത് നിന്ന് അലി അക്ബര്‍ ബാഖവി, ബഷീര്‍ ബാഖവി തനിയംപുറം, അബൂബക്കര്‍ ദാരിമി, മുജീബ് ഫൈസി പൂലോട്, സലീം ഫൈസി എന്നിവര്‍ പങ്കെടുത്തു. വിഘടിത വിഭാഗത്തില്‍ നിന്ന് ബീരാന്‍കുട്ടി അസ്ലമി, നൗഷാദ് അഹ്സനി, അന്‍വര്‍ അന്‍വരി തുടങ്ങിയവരുള്‍പ്പെടെ 5 പേരാണെത്തിയത്.

മര്‍കസിലെ മുടി: ഒന്ന് തലമുടി,പിന്നെ താടിയില്‍ നിന്നും കയ്യില്‍ നിന്നുമുള്ള രോമങ്ങള്‍- ത്വാഹിര്‍ സഖാഫി

അവസാനം ത്വാഹിര്‍ സ്വഖാഫി മഞ്ചേരി പുതിയ വെടി പൊട്ടിച്ചിരിക്കുന്നു. കാന്തപുരത്തിന് മൂന്ന് മുടി കിട്ടിയിരിക്കുന്നു .ഒന്ന് നബി(സ)യുടെ തല മുടിയാണ് മറ്റൊന്ന് താടി രോമമാണ് മറ്റൊന്ന് കയ്യിലെ രോമമാണ്.. വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയതും ന്യൂസിലാന്‍റ് വഴി പുതിയ സനദ് ഉണ്ടാക്കിയതുമായ "മൂയെ മുബാറക്" താടി രോമങ്ങളും കയ്യിലെ രോമങ്ങളും ഉള്‍കൊള്ളുന്നുവോ.?