എന്നിട്ട് ഫൈസിക്ക് സ്വീകാര്യനായ കുഞ്ഞാലിക്കുട്ടി സാഹിബിനെയും, മുനവ്വറലി തങ്ങളെയും മധ്യസ്ഥരായി ഞാന്‍ അംഗീകരിച്ചിരിക്കുന്നു. ഇതും പറഞ്ഞ് മൂപ്പര് നേരെ അബൂദാബിയിലേക്ക് വണ്ടി കയറി.
മുജാഹിദുകളോടെല്ലാം നിങ്ങള്‍ വെല്ലുവിളി നടത്താറുണ്ടല്ലോ, ഇങ്ങനെതന്നെയാണോ അതിന്റെയും സ്ഥിതി. മധ്യസ്ഥന്മാരെ അറിയിക്കാതെ, അവരെ ബന്ധപ്പെടാതെ വ്യവസ്ഥകളൊന്നും തെയ്യാറാക്കാതെ ഞാനിതാ അബൂദാബിയില് വെല്ലു വിളി സ്വീകരിച്ച് കാത്തിരിക്കുന്നു എന്ന് പറയാന്‍ മാത്രം അല്പനായല്ലോ ഇയാള്‍ എന്നത് കഷ്ടം തന്നെ.
--------------------------------------------------------------
ഹമീദ് ഫൈസി വെല്ലുവിളിച്ചതെന്ത്?. പേരോട് ഏറ്റെടുത്തതെന്ത്.? എങ്ങനെ?
ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസി 25-05-2011 ന് കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടത്തിയ പ്രഭാഷണം
------------------------------------------------------------------
ഫോണില്‍ ചോദിച്ചിട്ട് സനദ് ലഭിക്കത്തവര്ക്ക് വേണ്ടി സനദ് ജനലക്ഷങ്ങള്‍ക്ക് മുമ്പില്‍ വായിക്കുന്നു എന്ന് പേരോട് പറഞ്ഞത് നമ്മുക്ക് മറക്കാം...
മര്‍ക്കസില്‍ വായിച്ചത് സനദല്ല നസബയാണെന്ന് പിന്നീട് കുറ്റ്യാടിയില്‍ പേരോട് മാറ്റി പറഞ്ഞതും നമ്മുക്ക് മറക്കാം....
നമുക്ക് കിട്ടിയ മുടിയുടെ സനദ് നിങ്ങള്‍ വായിച്ചു കേട്ടു എന്ന് കാന്തപുരം മര്‍ക്കസ് സമ്മേളനത്തില്‍ പറഞ്ഞതും നമുക്ക് മറക്കാം...
ഇനിയെങ്കിലും അബൂദാബിയില്‍ നിന്ന് പേരോട് സനദില്ലാതെ കേരളത്തിലേക്ക് വരരുത്.. എന്നേ നമുക്ക് പറയാനുള്ളൂ...