Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

വിവാദകേശം;വിശ്വാസികള്‍ വഞ്ചിതരാവരുത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

കോഴിക്കോട്: കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിപ്പുണ്ടെന്നവകാശപ്പെടുന്ന വിവാദ മുടിയുടെ ശരിയായ അടിസ്ഥാനം (സനദ്) തെളിയിക്കപ്പെടുന്നതുവരെ ആരും അതില്‍ വഞ്ചിതരാവരുതെന്ന് സമസ്ത മുശാവറ മുന്നറിയിപ്പു നല്‍കി. പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന മുടി സൂക്ഷിക്കുന്നതിനായി 40 കോടി ചെലവില്‍ പള്ളി പണിയുമെന്ന് പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതസഭ അറിയിച്ചു.കോഴിക്കോട് സമസ്ത ഓഫീസില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.ആനക്കര കോയക്കുട്ടി മുസ്ലിയാര്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍, പി.പി. ഇബ്രാഹിം മുസ്ലിയാര്‍ പാറന്നൂര്‍, ടി.എ. ബാപ്പു മുസ്ലിയാര്‍, പി.കെ.എം. ബാവ മുസ്ലിയാര്‍, കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സംസാരിച്ചു.