--------------------------------------------------------------------------------------------
കാന്തപുരം സംഘടനാ മര്യാദ പാലിക്കണം
1989-ല്‍ 40 അംഗ സമസ്തയില്‍ നിന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ നേത്യത്തില്‍ പുറത്ത് പോയ 6 പേര്‍ ചേര്‍ന്ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടനയും, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എന്ന പേരില്‍ വിദ്യാഭ്യാസ ഏജന്‍സിയും രൂപീകരിച്ചു രജിസ്തര്‍ ചെയ്തിട്ടുള്ളതും സമസ്ത രജിസ്ത്രേഷന്‍ പ്രകാരമുള്ള ലിസ്റ്റ് സ്വീകരിച്ചതിനെതിരില്‍ വ്യവഹാരത്തിലേര്‍പ്പെട്ടിരുന്നത് കോടതികള്‍ നിരാകരിച്ചതുമാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ ഉസ്താദ് പിണങ്ങോട് അബൂബക്കര്‍ അറിയിച്ചു.
2008-ല്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി വിഘടിതരുടെ അപ്പീല്‍ തള്ളുകയും സമസ്തയുടെ ലിസ്റ്റും, സംഘടനാ സാധുതയും അംഗീകരിച്ചിട്ടുള്ളതും ഇത് സംബന്ധമായ യാതൊരു തര്‍ക്കങ്ങള്‍ക്കും ഇനി നിയമപ്രാബല്യം ഇല്ലാത്തതുമാണ്.
എന്നിരിക്കെ കേരളത്തില്‍ നടത്തുന്ന എ.പി വിഭാഗത്തിന്‍റെ പല പരിപാടികളിലും നോട്ടീസുകളിലും, പരസ്യങ്ങളിലും "സമസ്ത" എന്ന പേര് ഉപയോഗിക്കുന്നത് ബഹുജനങ്ങള്‍ക്ക് സമസ്തയില്‍ ഉള്ള വിശ്വാസ്യത ചൂഷണം ചെയ്യാനുള്ള നടപടിയും ഇത് തികച്ചും അന്യായവുമാണ്. സ്വന്തം പേരില്‍ രജിസ്തര്‍ ചെയ്തിട്ടുള്ള സംഘടനയുടെ വിലാസവും, ലേബലും ഉപയോഗിക്കാനും സമസ്തയുടെ പേര് അനര്‍ഹരായവരായതിനാല്‍ ഉപയോഗിക്കാതിരിക്കാനുള്ള സംഘടനാ മര്യാദ കാന്തപുരം വിഭാഗം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. -------------------------------------------------------------------------------------------
വിഘടതരുടെ സ്വന്തം പേരിലുള്ള സംഘടന അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ. സമ്മേളനത്തിന് ആളെ ക്ഷണിക്കുന്നതും കോടികള്‍ പിരിക്കുന്നതും സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പേരില്‍.
-------------------------------------------------------------------------------------------- പിന്‍കുറിപ്പ്:-
- സമസ്തയുടെ പേരുപയോഗിച്ചാലല്ലേ സംഭാവനക്കും സംഘടനാ പ്രവര്‍ത്തനത്തിനും സുന്നി കൈരളിയുടെ പിന്തുണയുണ്ടാവൂ.. അല്ലാതെ അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ എന്നും പറഞ്ഞ് ഇറങ്ങിയാല്‍ ,പാട്ട(ബക്കറ്റ്) വാങ്ങിക്കാന്‍ ചിലവായ കാശു പോലും കിട്ടില്ലെന്ന വകതിരിവുണ്ടാകാന്‍ അധികം ബുദ്ധിയൊന്നും വേണ്ടല്ലോ....
- Made In China സ്റ്റിക്കര്‍ ഇളക്കിക്കളഞ്ഞ് Made in Japan സ്റ്റിക്കര്‍ ഒട്ടിച്ച് കച്ചോടം ജോറാക്കുന്നവരെയും ''പ്രവര്‍ത്തകന്‍'' കണ്ടിട്ടുണ്ട്.