Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

വിവാദകേശം ; സമസ്തയുടെ കോട്ടക്കല്‍ വിശദീകരണ സമ്മേളനം

ഉസ്താദ് അഷ്റഫ് ഫൈസി കണ്ണാടിപ്പറമ്പ് & ഉസ്താദ്  അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
[കേരള ഇസ്ലാമിക് ക്ലാസ് റൂം റെക്കോര്‍ഡ്  -Be a Part of  K-I-C-R®© ]
കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍ പ്രവേശിക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക്  താഴെയുള്ള ലിന്‍കില്‍ ക്ലിക്ക് ചെയ്യുക.  K-I-C-R®© Instruction Videos 1)- By Riyas T Ali    2)- By Ismail 

40 കോടിയുടെ പള്ളിക്ക് തെളിവുണ്ടാക്കാന്‍ വിഘടിതരുടെ കൈകടത്തല്‍ ബുഖാരിയിലും

വിവാദകേശ സൂക്ഷിപ്പിനുള്ള പള്ളി പണിയുന്നതില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്യുന്ന വിഘടിത ഫ്ലക്സ്  ബോര്‍ഡുകളില്‍ ഉല്ലേഖനം ചെയ്ത ബുഖാരിയുടെ ഹദീസില്‍ വന്‍ തട്ടിപ്പ് വരുത്തിയിരിക്കുന്നു. ഈ ലോകത്തെക്കാളും അതിലുള്ള സകലതിനേക്കാളും എനിക്കിഷ്ടം തിരുനബി(സ)യുടെ മുടികളില്‍ നിന്ന് ഒരു മുടി ''എന്‍റെ പക്കല്‍ ഉണ്ടായിരിക്കുന്നതാണ് '' എന്ന ഇബ്നു സീരിന്‍ (റ) ന്റെ ഹദീസിലെ വാക്കുകള്‍ ' ഈ ലോകത്തിലെ സകലതിനേക്കാളും അഭികാമ്യമായി ഞാന്‍ കാണുന്നത് ''തിരുകേശ സൂക്ഷിപ്പാണ്'' എന്ന് തിരുത്തി,  കേശ സൂക്ഷിപ്പിന് പള്ളി നിര്‍മ്മിക്കല്‍ അഭികാമ്യമാണെന്ന് വരുത്തി തീര്‍ത്തിരിക്കുന്നു.
حَدَّثَنَا مَالِكُ بْنُ إِسْمَاعِيلَ قَالَ حَدَّثَنَا إِسْرَائِيلُ عَنْ عَاصِمٍ عَنْ ابْنِ سِيرِينَ قَالَ قُلْتُ لِعَبِيدَةَ عِنْدَنَا مِنْ شَعَرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَصَبْنَاهُ مِنْ قِبَلِ أَنَسٍ أَوْ مِنْ قِبَلِ أَهْلِ أَنَسٍ فَقَالَ لَأَنْ تَكُونَ عِنْدِي شَعَرَةٌ مِنْهُ أَحَبُّ إِلَيَّ مِنْ الدُّنْيَا وَمَا فِيهَا
[Bukhari: | Book 4 | No. 172]

--------------------------------------------------------------------------------------------------

മഹിത സംഘടനയാണ് സമസ്ത-തങ്ങള്‍

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ കരുതിയിരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്ത എണ്‍പത്തി അഞ്ചാം  വാര്‍ഷിക പരിപാടിയുടെ പ്രഖ്യാപന സമ്മേളനം മലപ്പുറം കിഴക്കേത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പണ്ഡിതരും സാദാത്തുക്കളും പടുത്തുയര്‍ത്തിയ മഹിത സംഘടനയാണ് സമസ്ത. സമസ്തയുടെയും അതിന്റെ നേതാക്കളുടെയും പേരുകള്‍ ദുരുപയോഗം ചെയ്ത് സമസ്തക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കുതന്ത്രങ്ങളിലൂടെ തങ്ങളുടെ വിപണിക്ക് മാര്‍ക്കറ്റ് കണ്ടെത്തുന്നവരാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സമൂഹത്തില്‍ ഭിന്നിപ്പിന്റെ വിഷവിത്ത് പാകി മതരംഗം മലീമസമാക്കുന്നവരെ സൂക്ഷിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
-------------------------------------------------------------------------------------------- 
കാന്തപുരം സംഘടനാ മര്യാദ പാലിക്കണം
                         1989-ല്‍ 40 അംഗ‍ സമസ്തയില്‍ നിന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ നേത്യത്തില്‍ പുറത്ത് പോയ 6 പേര്‍ ചേര്‍ന്ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടനയും, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എന്ന പേരില്‍ വിദ്യാഭ്യാസ ഏജന്‍സിയും രൂപീകരിച്ചു രജിസ്തര്‍ ചെയ്തിട്ടുള്ളതും സമസ്ത രജിസ്ത്രേഷന്‍ പ്രകാരമുള്ള ലിസ്റ്റ് സ്വീകരിച്ചതിനെതിരില്‍ വ്യവഹാരത്തിലേര്‍പ്പെട്ടിരുന്നത് കോടതികള്‍ നിരാകരിച്ചതുമാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ ഉസ്താദ് പിണങ്ങോട് അബൂബക്കര്‍ അറിയിച്ചു.
                        2008-ല്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി വിഘടിതരുടെ അപ്പീല്‍ തള്ളുകയും സമസ്തയുടെ ലിസ്റ്റും, സംഘടനാ സാധുതയും അംഗീകരിച്ചിട്ടുള്ളതും ഇത് സംബന്ധമായ യാതൊരു തര്‍ക്കങ്ങള്‍ക്കും ഇനി നിയമപ്രാബല്യം ഇല്ലാത്തതുമാണ്. 
                       എന്നിരിക്കെ കേരളത്തില്‍ നടത്തുന്ന എ.പി വിഭാഗത്തിന്‍റെ പല പരിപാടികളിലും നോട്ടീസുകളിലും, പരസ്യങ്ങളിലും "സമസ്ത" എന്ന പേര് ഉപയോഗിക്കുന്നത് ബഹുജനങ്ങള്‍ക്ക് സമസ്തയില്‍ ഉള്ള വിശ്വാസ്യത ചൂഷണം ചെയ്യാനുള്ള നടപടിയും ഇത് തികച്ചും അന്യായവുമാണ്. സ്വന്തം പേരില്‍ രജിസ്തര്‍ ചെയ്തിട്ടുള്ള സംഘടനയുടെ വിലാസവും, ലേബലും ഉപയോഗിക്കാനും സമസ്തയുടെ പേര് അനര്‍ഹരായവരായതിനാല്‍ ഉപയോഗിക്കാതിരിക്കാനുള്ള സംഘടനാ മര്യാദ കാന്തപുരം വിഭാഗം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
-------------------------------------------------------------------------------------------
വിഘടതരുടെ സ്വന്തം പേരിലുള്ള സംഘടന അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ. സമ്മേളനത്തിന് ആളെ ക്ഷണിക്കുന്നതും കോടികള്‍ പിരിക്കുന്നതും സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പേരില്‍. 
--------------------------------------------------------------------------------------------
     പിന്‍കുറിപ്പ്:-
  1.  സമസ്തയുടെ പേരുപയോഗിച്ചാലല്ലേ സംഭാവനക്കും സംഘടനാ പ്രവര്‍ത്തനത്തിനും സുന്നി കൈരളിയുടെ പിന്തുണയുണ്ടാവൂ.. അല്ലാതെ അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ എന്നും പറഞ്ഞ് ഇറങ്ങിയാല്‍ ,പാട്ട(ബക്കറ്റ്) വാങ്ങിക്കാന്‍ ചിലവായ കാശു പോലും കിട്ടില്ലെന്ന വകതിരിവുണ്ടാകാന്‍  അധികം ബുദ്ധിയൊന്നും വേണ്ടല്ലോ....
  2. Made In China സ്റ്റിക്കര്‍ ഇളക്കിക്കളഞ്ഞ്  Made in Japan സ്റ്റിക്കര്‍ ഒട്ടിച്ച്  കച്ചോടം ജോറാക്കുന്നവരെയും ''പ്രവര്‍ത്തകന്‍'' കണ്ടിട്ടുണ്ട്.

സമസ്ത എന്ന പദം ഉപയോഗിക്കാന്‍ വിഘടിതര്‍ക്ക് അധികാരമില്ല: ശൈഖുനാ ചെറുശ്ശേരി

കാസര്‍കോട്: തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യംവെച്ച്, സഹായിച്ചവരെ സഹായിക്കുമെന്ന് പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പിനുശേഷം വിജയിച്ചവരുടെ കൂടെ നിന്നുകൊണ്ട് ഞങ്ങളാണ് വിജയിപ്പിച്ചതെന്ന് പറയുകയും ചെയ്യുന്ന വില കുറഞ്ഞ രാഷ്ട്രീയ നയം സമസ്തക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. സമസ്ത എന്ന പദം ഉപയോഗിക്കാന്‍ എന്തുകൊണ്ടും പൂര്‍ണ അധികാരമുള്ളത് കണ്ണിയത്തും ശംസുല്‍ ഉലമയും നേതൃത്വം നല്‍കിയ പണ്ഡിത സഭയുടെ അനുയായികള്‍ക്ക് മാത്രമാണെന്നും വിഘടിതര്‍ക്ക് ആ പദം ഉപയോഗിക്കാന്‍ അധികാരമില്ലെന്നും ചെറുശ്ശേരി കൂട്ടിച്ചേര്‍ത്തു. ബെളിഞ്ചം ശാഖാ എസ്.കെ.എസ്.എസ്.എഫിന്റെയും ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.      

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ക്കെതിരില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതം: സമസ്ത

             സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രടറി സ്ഥാനത്ത്  ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ തുടരുന്നതിനെതിരെ ഇന്നേവരെ ഒരു കോടതിയിലും വിലക്ക് നിലനില്‍കുന്നില്ലെന്നിരിക്കെ  കഴിഞ്ഞ ദിവസങ്ങളില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും സമസ്ത വിരോധികളുടെ സ്യഷ്ടിയുമാണ്.
             ടി.സി.മുഹമ്മദ് മുസ്ലിയാര്‍ എന്നൊരാള്‍ 1988-ല്‍ സമസ്തക്കും ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്ലിയാര്‍ക്കും എതിരെ ബഹു: കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ OS-697/88 നമ്പറായി കൊടുത്ത കേസ് പ്രസ്തുത കോടതി തള്ളുകയും അതിന്നു ശേഷം ബഹു:ജില്ലാ കോടതിയിലും, കേരള ഹൈകോടതിയിലും അദ്ദേഹം കൊടുത്തിരുന്ന അപ്പീലുകളും തള്ളിക്കൊണ്‍ട് സമസ്തക്ക് അനുകൂലമായി വിധി പറയുകയാണുണ്‍ടായത്.
            ടി.സി.മുഹമ്മദ് മുസ്ലിയാരുടെ മേല്‍ നമ്പ്ര് കേസ് മുന്‍സിഫ് കോടതി 6-11-1993-ന് തള്ളി ഉത്തരവിട്ട തൊട്ടടുത്ത ദിവസമായ 10-11-1993-ന് ടി.സി.മുഹമ്മദ് മുസ്ലിയാരുടെ കേസിലെ അതേ വാദഗതികളും ആവശ്യങ്ങളും ഉന്നയിച്ചു എ.ത്വാഹാ മൗലവിയും, ബാപ്പുട്ടി ദാരിമി എന്നൊരാളും ബഹു: കോഴിക്കോട് സബ് കോടതിയില്‍ OS-773/93-നമ്പറായി കേസ് കൊടുക്കുകയുണ്‍ടായി. മേല്‍ കേസ് വിചാരണക്കുവരുന്നതിനു മുമ്പ് ടി.സിയുടെ കേസില്‍ ഹാജരാക്കിയ രേഖകള്‍ക്ക് പുറമെ അന്നേ തിയതിവരെ ഉപയോഗിച്ച മുശാവറയുടെയും, ജനറല്‍ കൗണ്‍സിലിന്‍റെയും മുഴുവന്‍ രേഖകളും സമസ്ത ഹാജരാക്കിയ കൂട്ടത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത മുശാവറ മിനുട്സ്  Ext B 7 ആയും, ജനറല്‍ കൗണ്‍സില്‍ മിനുട്സ്  Ext B 25 ആയും കോടതി പരിഗണിച്ചിട്ടുള്ളതാണ്.
             സമസ്തയുടെ കീഴ്വഴക്ക പ്രകാരവും, 1934ല്‍ രജിസ്റ്റര്‍ ചെയ്ത നിയമാവലിയിലെ 6-J വകുപ്പിന്‍റെ അടിസ്ഥാനത്തിലും 29-8-1996 ന് ചേര്‍ന്ന മുശാവറ യോഗവും 15-09-1996 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലും അഐക്യകണ്ഠേന ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തതും മറ്റും നിയമാനുസ്യതമാണെന്ന് കണ്‍ട് സബ് കോടതി മേല്‍ അന്യായം തള്ളിയതുമാണ്.             പ്രസ്തുത വിധിക്കെതിരെ അന്യായക്കാര്‍ ബഹു: കോഴിക്കോട് ജില്ലാ കോടതിയില്‍ കൊടുത്തിരുന്ന അപ്പീല്‍ ഈയിടെ ബഹു: കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ കോടതി മുമ്പാകെ പരിഗണനക്ക് വരികയും ഒരു വിധി പറയുകയും ഉണ്‍ടായി. പ്രസ്തുത വിധിയില്‍ ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത് നിയമാനുസ്യതമല്ലെന്ന് പറഞ്ഞ കോടതി ഇരു ഭാഗക്കാരുടെയും വാദം കേട്ട ശേഷം അന്നുതന്നെ ആ പരാമര്‍ശം സ്റ്റേ ചെയ്യുകയാണുണ്‍ടായത്. ഈ സാഹചര്യത്തിലാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ക്കെതിരെ തെറ്റായ വാര്‍ത്ത ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും പ്രസ്തുത വാര്‍ത്തയില്‍ ആരും വഞ്ചിതരാവരുതെന്നും ഇതിനാല്‍ അറിയിക്കുന്നു.

കോഴിക്കോട് , 21-04-2011                                       എന്ന്,
സമസ്ത കേരള ജംഇയ്യതുല്‍ ഉലമാക്ക് വേണ്‍ടി
  1. കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, പ്രസിഡന്‍റ് (Sd/-)
  2. സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, വൈസ്  പ്രസിഡന്‍റ്  (Sd/-)
  3. സി.കോയക്കുട്ടി മുസ്ലിയാര്‍, വൈസ്  പ്രസിഡന്‍റ്  (Sd/-)
  4. എം.ടി.അബ്ദുള്ള മുസ്ലിയാര്‍, വൈസ്  പ്രസിഡന്‍റ് (Sd/-)
  5. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി  (Sd/-)
  6. കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, സെക്രട്ടറി (Sd/-)
  7. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സെക്രട്ടറി (Sd/-)
  8. പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്ലിയാര്‍, ട്രഷറര്‍ (Sd/-)                                                       

വിവാദകേശം;വിശ്വാസികള്‍ വഞ്ചിതരാവരുത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

കോഴിക്കോട്: കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിപ്പുണ്ടെന്നവകാശപ്പെടുന്ന വിവാദ മുടിയുടെ ശരിയായ അടിസ്ഥാനം (സനദ്) തെളിയിക്കപ്പെടുന്നതുവരെ ആരും അതില്‍ വഞ്ചിതരാവരുതെന്ന് സമസ്ത മുശാവറ മുന്നറിയിപ്പു നല്‍കി. പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന മുടി സൂക്ഷിക്കുന്നതിനായി 40 കോടി ചെലവില്‍ പള്ളി പണിയുമെന്ന് പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതസഭ അറിയിച്ചു.കോഴിക്കോട് സമസ്ത ഓഫീസില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.ആനക്കര കോയക്കുട്ടി മുസ്ലിയാര്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍, പി.പി. ഇബ്രാഹിം മുസ്ലിയാര്‍ പാറന്നൂര്‍, ടി.എ. ബാപ്പു മുസ്ലിയാര്‍, പി.കെ.എം. ബാവ മുസ്ലിയാര്‍, കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സംസാരിച്ചു.

സമസ്ത: തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ലെന്ന് എസ്.വൈ.എസ്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനറല്‍ സെക്രടറി സ്ഥാനത്തു നിന്ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെ നീക്കിയതായ വാര്‍ത്തകള്‍ വസ്തുതാപരമല്ലെന്ന് സുന്നിയുവജനസംഘം സംസ്ഥാന സെക്രടറിമാരായ പിണങ്ങോട് അബൂബക്കര്‍, ഉമര്‍ ഫൈസി മുക്കം, കെ.മമ്മദ് ഫൈസി, പി.പി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂകോട്ടൂര്‍, കെ.എ.റഹ'മാന്‍ ഫൈസി എന്നിവര്‍ അറിയിച്ചു.
               ഒരു വിഭാഗം പലപ്പോഴായി നിരവധി വ്യവഹാരങ്ങള്‍ കൊടുത്തിട്ടുള്ളതും കോടതികള്‍ പല കേസ്സുകളിലും സമസ്തക്ക് അനുകൂലമായ വിധം തീര്‍പ്പാക്കിയിട്ടുള്ളതുമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സമസ്തയുടെ ലിസ്റ്റും നിയമസാധുതയും അംഗീകരിച്ചിട്ടുള്ളതുമാണ്.
              എന്നാല്‍ 1989-ല്‍ കായംകുളം താഹാ മൗലവിയും മറ്റും ചേര്‍ന്ന് സമസ്തക്കെതിരെ കൊടുത്ത അപ്പീല്‍ അനുവദിച്ച് കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ 'ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ജനറല്‍ ബോഡിയാല്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെന്ന കാരണം പറഞ്ഞു സെക്രടറി സ്ഥാനം നിലനില്‍കുന്നതല്ലെന്ന പരാമര്‍ശം' പ്രസ്തുത കോടതി അന്നേ ദിവസം തന്നെ സ്റ്റേ ചെയ്തതും , അതു കൊണ്ട് വിധിപരാമര്‍ശം നിലനില്‍കാത്തതുമാണ്.
             സമസ്തക്കെതിരില്‍ തല്‍പരകക്ഷികള്‍ നടത്തുന്ന എല്ലാ വ്യവഹാരങ്ങളും സമസ്ത വ്യവസ്ഥാപിതമായും ഭരണഘടനക്കും നീതിന്യായ വ്യവസ്ഥകള്‍ക്കും പൂര്‍ണ്ണമായി വിധേയമായി നേരിടുന്നതാണെന്നും സമസ്തക്കെതിരില്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും നേതാക്കള്‍ അറിയിച്ചു.

സംഭാവനാ കൂപ്പണ്‍ നല്‍കുന്ന ചിത്രമെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയല്ല: തങ്ങള്‍

പ്രവാചക തിരുമേനിയുടെതെന്നു അവകാശപ്പെടുന്ന എന്നാല്‍ അത് തെളിയിക്കുന്ന സനദ്‌-പരമ്പര രേഖകളില്ലാത്ത 'വിവാദകേശം' സൂക്ഷിക്കാന്‍ കോഴിക്കോട്‌ ജില്ലയില്‍ ഒരു ഉള്‍പ്രദേശത്ത് പള്ളിയുള്‍പ്പെടുന്ന വമ്പിച്ച ആഡംബര മ്യൂസിയം പണിയുവാന്‍ ഒരു വിഭാഗം ആള്‍ക്കാര്‍ കോടിക്കണക്കിന് രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി 'മുടിമുക്കിയ വെള്ളം' വിതരണം നടത്തിയും ക്യാഷ്‌ കൂപ്പണുകളിലൂടെയും വീടു-സ്ഥാപാനന്തരം കയറി ഇറങ്ങുകയും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ വരികയും സംഭാവന ആവശ്യപ്പെടുകയും ഉണ്ടായീ. ബഹുമാനപ്പെട്ട ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പാണക്കാട് തറവാടിന്‍റെ എക്കാലത്തെയും ആ മഹത്തായ ആതിഥ്യമര്യാദയോടെ സ്വീകരിച്ച് സംഭാവന കൊടുത്തുവിടുകയുമുണ്ടായി. പക്ഷെ അതവിടെ തീര്‍ന്നില്ല! തങ്ങളില്‍ നിന്ന് പണം ചോദിച്ച് വാങ്ങി അതിന്‍റെ ഫോട്ടോ ഈ പിരിവുകാര്‍ മൊബൈലില്‍ എടുക്കുകയും അത് പ്രിന്‍റ് ചെയ്തും ഇമെയില്‍ ഫോര്‍വേര്‍ഡ്, ഫ്ലെക്സ്‌ ബോര്‍ഡ്‌ വഴിയും പലരെയും കാട്ടി തെറ്റിദ്ധരിപ്പിച്ച് പണസമാഹരണം ഗംഭീരമാക്കുകയും വ്യാജ മുടിയെന്നു പ്രസ്താവിച്ച പ്രമുഖ സുന്നീ പണ്ഡിതരെ പരിഹസിക്കുവാനും തുടങ്ങിയന്നറിഞ്ഞ തങ്ങളവറുകള്‍ പുറത്തുവിട്ട പ്രസ്താവന താഴെ വായിക്കാം...തങ്ങള്‍ ഡയരക്ടറായ ചന്ദ്രിക പത്രം പ്രസിദ്ധീകരിച്ചത്‌.
ചന്ദ്രിക: 2011 ഏപ്രില്‍ 15 വെള്ളി
         മലപ്പുറം : വീട്ടില്‍ വരുന്നവര്‍ സംഭാവനകൂപ്പണ്‍ നല്‍കുമ്പോള്‍ ആതിഥ്യമര്യാദയുടെ പേരില്‍ വാങ്ങുന്നത് മൊബൈലില്‍ ഫോട്ടോയെടുത്ത് മാധ്യമങ്ങളിലൂടെയും ഫ്ലക്സ് ബോര്‍ഡുകളായും പ്രചരിപ്പിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇത് സംബന്ധമായി ഒരു പത്രത്തില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
                  പാണക്കാട് തറവാട്ടിലേക്ക് കടന്നുവരുന്നവരെ ആതിഥ്യമര്യാദയോടെ സ്വീകരിക്കുന്നത് കുടുംബ പാരമ്പര്യമാണ്. സംഘടനാപരമായോ മറ്റോ എതിരഭിപ്രായമുള്ളവരാണെന്‍കില്‍ പോലും ആദരവ് നല്‍കുന്നതാണ് പതിവ്. സംഭാവന ചോദിച്ചാലും നിരസിക്കാറില്ല. അതിനര്‍ത്ഥം അത്തരം വിഷയങ്ങളുമായി ആശയപരമായ യോജിപ്പുണ്ട് എന്നല്ല. ഒരു സംഭാവനകൂപ്പണ്‍ തന്ന് അത് മൊബൈലില്‍ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചത് അഭിലഷണീയമല്ല. ബന്ധപ്പെട്ടവര്‍ ഇതില്‍ നിന്ന് പിന്‍മാറണം- ഹൈദരലി തങ്ങള്‍ പറഞ്ഞു.
----------------------------------------------------------------------------------------
പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തെ ക്ഷേത്രം അക്രമികള്‍ നശിപ്പിച്ചപ്പോള്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അവിടെ ഓടിയെത്തുകയും സംഭാവന കൊടുക്കുകയും സാദിഖലി ശിഹാബ് തങ്ങള്‍ആ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനുള്ള പിരിവിന്ന് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും ഹൈന്ദവ സമൂഹം ആ സംഭാവനക്കൂപ്പണ്‍ ഉപയോഗിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് നാം കണ്ടിട്ടോ കേട്ടിട്ടോ ഇല്ല..

മര്‍കസിലെ മുടി; ദാറുല്‍ഹുദാ വിദ്യാര്‍ത്ഥിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്

മര്‍കസിലെ മുടി . മര്‍കസിലെ മുടിയുടെ സത്യമന്വേഷിച്ച് ചെന്ന ദാറുല്‍ഹുദാ വിദ്യാര്‍ത്ഥിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. By Darul Huda Islamic University Student Muhammed Raees

തിരുകേശം: വിവാദത്തിലെ വസ്തുതകള്‍. കോഴിക്കോട് നടന്ന SKSSF വിശദീകരണ സമ്മേളനം.

അവസാനം.....എല്ലാ കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ .....വന്നു....കേരളം കാത്തിരുന്ന ശബ്ദം.....അന്ധകാരത്തിന്‍റെ, അയാഥാര്‍ത്ഥ്യത്തിന്‍റെ കാര്‍മേഘങ്ങള്‍ നീങ്ങി മറഞ്ഞിരിക്കുന്നു...ഇനി യാഥാര്‍ത്ഥ്യം മാത്രം.......സത്യം എല്ലാ കാലത്തും മൂടി വെക്കാനാകില്ല... അന്ധമായ അനുകരണം കൊണ്ട് വഴി പിഴച്ചവരെ....തിരിച്ചു വരിക... ഹഖിന്റെ മാര്‍ഗത്തിലേക്ക്‌ ...ശംസുല്‍ ഉലമയുടെ ‌...കണ്ണിയത്ത്‌ ഉസ്താദിന്‍റെ പാതയിലേക്ക്‌....