Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

തിരുകേശത്തിന് നിഴലുണ്ടാവുമോ? ഒ എം തരുവണ x നൌഷാദ് അഹ്സനി

എല്ലാ കള്ളത്തരങ്ങളും പൊളിക്കപ്പെട്ട ജാലിയന്‍ വാല മുടിയെക്കുരിച്ച് ഉള്ള ചോദ്യങ്ങള്‍ക്ക്‌ അഹ്സനി മറുപടി നല്‍കുന്ന വിധം കാണുക കേള്‍ക്കുക

(14/07/2011 @ Malappuram Town Hall)
"  പിന്നെ ഒരു ചോദ്യം കൂടെ ഉള്ളതെന്താ ? നിഴലില്ല എന്ന്‍ ഇപ്പോള്‍ നിങ്ങള്‍ പറഞ്ഞതോ ? ഒ.എം തരുവണ എഴുതിട്ടുണ്ട്  നിഴല്‍ നോക്കാന്‍ പാടില്ലാ എന്ന്‍. അത് എഴുതിയത് നിങ്ങള്‍ക്ക്‌ മനസ്സിലായില്ല എന്‍റെ മൌലിയാരെ; അപ്പറഞ്ഞതെന്താണെന്ന്‍  അറിയുമോ ? ശരിക്ക്  കേട്ടോ അത് ഒന്നുകൂടി വായിച്ചു നോക്കിയാല്‍ മതി. ഒരു ശഹ്ര്‍ മുബാറക്‌ രസൂലുല്ലാഹിയുടെ ശഹ്ര്‍ ആണോ അല്ലേ?.  അതിനെ തീരുമാനിക്കാനുള്ള മാനദണ്ഡം ഇതിനു നിഴലുണ്ടോ ഇല്ലേ എന്ന്‍ നോക്കലല്ലാ. അത് ഉറപ്പാണ് അത്  അങ്ങനെ തന്നെയാണ്. അതൊരു മാനദണ്ഡമല്ലാ. അതിനു മാനദണ്ഡം അത് മുസ്ലിമീങ്ങള്‍ ക്കിടയില്‍ അറിയപ്പെട്ടതാണോ പന്ധിതന്‍മാര്‍ അംഗീകരിച്ചതാണോ ഇതാണതിന്‍റെ  മാനദണ്ഡം അതെ സമയം "നിഴല്‍" അത് ഒരു മുഅജിസതാണ് ഇനി നിഴല്‍ ഉണ്ടായി എന്ന്‍ തോന്നിയാല്‍ തന്നെ അത് ശഹ്ര്‍ മുബാറക്‌  അല്ല എന്ന് പറയാനുള്ള തെളിവല്ല. അതാണ്  ഒ.എം തരുവണ പറഞ്ഞത്‌ . അപ്പൊ ഒ.എം തരുവണ നാലാം ക്ലാസ്‌ വരെ ആണ് എന്നാണല്ലോ പറഞ്ഞത്‌  ആ നാലാം ക്ലാസും നിങ്ങള്‍ക്ക്‌ ഇല്ലാതെ പോയതാണ് ഇവിടെ കഷ്ടമായി പോയത്‌ . പണി ഇതാണല്ലോ. അപ്പൊ സഹോദരന്മാരെ ഈ പറഞ്ഞതിനൊക്കെ ഞങ്ങള്‍ മറുപടി പറഞ്ഞൂ...   
-----------------------------------------------------------------
ഒ .എം .തരുവണ എഴുതിയതെന്ത്‌? അഹ്സനി അതിലുള്ളത് എന്നരീതിയില്‍ പറഞ്ഞതെന്ത് ? എല്ലാം കഴിഞ്ഞ് ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞിട്ടുണ്ട് എന്നൊരു കസര്‍ത്ത്‌.  കാഴ്ചക്കാരും കേള്‍വിക്കാരും ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട് അഹ്സനീ. വിഘടിത ഗ്രൂപ്പിലെ നിഴല്‍ വാദികളെ മൊത്തം യുക്തിവാദികള്‍ ആക്കുന്ന ഒ.എം മുഫ്തി യെ തിരുത്താനെങ്കിലും തയാറാകണം അഹ്സനീ അതല്ലേ മര്യാദ ?