Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

ഉസ്താദ്‌ ഡോ: ബഹാവുദീന്‍ നദ`വി യുടെ സെനഗല്‍ യാത്ര: ചുള്ളിക്കോട് സഖാഫി പറഞ്ഞത്‌; സുന്നിക്കൂട്ടത്തിന്‍റെ കാട്ടിക്കൂട്ടലുകള്‍

ദുരഭിമാനം എന്നത് കാരന്തൂരികളുടെ ജന്മസിദ്ധമായ കഴിവാണ്. അതുകൊണ്ട് തന്നെ ബുഖാരിയിലെ ഹദീസ് പോലും തിരുത്തി വ്യാജ കേശപ്പള്ളിക്ക് തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്ന ഫ്ലക്സ്‌ ബോര്‍ഡുകള്‍ നാടിന്‍റെ മുക്കിലും മൂലയില്‍ വെച്ചതും ഈ വ്യാജ കേശത്തിന്റെ എല്ലാ കള്ളക്കളികളും പുറത്തായിട്ടും ഒരു ചമ്മലുമില്ലാതെ  വ്യാജ കേശവും അത്  കൊണ്ട് വന്ന ആളെയും ഇപ്പോഴും തോളിലേറ്റി നടക്കുന്നതും  കാണുമ്പോള്‍ സുന്നി കൈരളിക്ക്‌ അത്ഭുതം തോന്നിയിരിക്കാന്‍ ഇടയില്ല. മര്‍കസ്‌ നായകന്‍റെ പൂര്‍വകാലം ശരിക്കറിയുന്നവര്‍ക്ക് പ്രത്യേകിച്ചും.  ഉസ്താദ്‌ ഡോ: ബഹാവുദീന്‍ നദ`വി യുടെ സെനഗല്‍ യാത്രയെ നിഷേധിക്കുന്നവരില്‍ നിന്ന്‍  വ്യത്യസ്തമായ ഒരു സമീപനം ഉണ്ടാവുമെന്ന്‍ പ്രതീക്ഷിക്കുന്നതും മണ്ടത്തരമായിരിക്കും.

സനദില്ലാത്ത കേശങ്ങള്‍ നബിയുടെതെന്ന്‍ വിശ്വാസികള്‍ കണക്കിലെടുക്കില്ല - നജീബ് മൌലവി

വിശ്വസ്തമായ എല്ലാ കേന്ദ്രങ്ങളിലും തിരുമുടി സൂക്ഷിക്കുന്നത് ഇടമുറിയാത്ത സനദോടുകൂടിയാണെന്നും അങ്ങനെയല്ലാത്തത് വിശ്വാസികളും വിവരമുള്ളവരും കണക്കിലെടുക്കില്ലെന്നും സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ നേതാവ്‌ നജീബ് മൌലവി മുമ്പ്‌ പ്രസംഗിച്ചിട്ടുണ്ട്. അതിനു വിരുദ്ധമായ ഒരു വാദം അദേഹത്തിന് ഇപ്പോള്‍ ഉണ്ടോ എന്ന്‍ അദ്ദേഹം നിലപാട്‌ വ്യക്തമാക്കണം

കള്ളക്കേശക്കാര്‍ നുണപ്രചണം നിറുത്തണം: ഡോ.ബഹാഉദ്ദീന്‍ നദ്‌വി

തിരൂരങ്ങാടി : ആദ്യം വടക്കേ ഇന്ത്യയില്‍ നിന്നും പിന്നീട്‌ അബൂദബിയില്‍ നിന്നും അജ്ഞാതരോമങ്ങള്‍ കൊണ്ട്‌ വന്ന്‌ വിശ്വസനീയ രേഖകളില്ലാതെ തിരുകേശമാണെന്നു തട്ടി വിടുകയും അതിന്റെ സൂക്ഷിപ്പിനുള്ള പള്ളിനിര്‍മാണത്തിനെന്ന പേരില്‍ പാവപ്പെട്ട വിശ്വാസികളെ കബളിപ്പിച്ച്‌ കോടിക്കണക്കിനു രൂപ പിഴിഞ്ഞെടുക്കുകയും ചെയ്‌ത്‌ ഒടുവില്‍ സമൂഹ മധ്യേ ഇളിഭ്യരായവര്‍ വസ്‌തുതകള്‍ ഒന്നൊന്നായി വെളിച്ചത്തു വന്നിട്ടും നുണ പ്രചരങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്‌ മാപ്പര്‍ഹിക്കാത്ത പാതകമാണെന്നും ളോഹയിട്ടവരുടെ ഈ കപവവേല നിറുത്തി വെക്കണമെന്നും അന്താരാഷ്‌ട്ര പണ്ഡിതസഭാ അംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ആവശ്യപ്പെട്ടു.

"വിവാദ കേശങ്ങളുടെ നാള്‍ വഴികള്‍ " വി.സി.ഡി. പ്രകാശനം കാളമ്പാടി ഉസ്താദ്‌ നിര്‍വഹിക്കുന്നു

ഇസ്ലാമിക്‌ സാഹിത്യ അകാദമി തയാറാക്കിയ "വിവാദ കേശങ്ങളുടെ നാള്‍ വഴികള്‍" വി.സി.ഡി. പ്രകാശനം സമസ്ത പ്രസിഡണ്ട് ഉസ്താദ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാര്‍ നിര്‍വഹിച്ചു

വിഘടിതരുടെ ദുരഭിമാനം ഹദീസിനോടും

ഫ്ലക്സ്‌  ബോര്‍ഡുകളില്‍ ഹദീസില്‍ വെട്ടിപ്പ് നടത്തി എന്ന്‍ ബോധ്യപ്പെട്ടിട്ടും വിഘടിതരുടെ സ്വതസിദ്ധമായ ദുരഭിമാനം കാരണം തിരുത്താന്‍  തയാറാവുന്നില്ല.
-----------------------------------------------------------
വ്യാജകേശ സൂക്ഷിപ്പിനുള്ള പള്ളി പണിയുന്നതില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്യുന്ന വിഘടിത ഫ്ലക്സ്  ബോര്‍ഡുകളില്‍ ഉല്ലേഖനം ചെയ്ത ബുഖാരിയുടെ ഹദീസില്‍ വന്‍ തട്ടിപ്പ് വരുത്തിയിയത് വന്‍ വിവാദമായിരുന്നു. ഈ ലോകത്തെക്കാളും അതിലുള്ള സകലതിനേക്കാളും എനിക്കിഷ്ടം തിരുനബി(സ)യുടെ മുടികളില്‍ നിന്ന് ഒരു മുടി ''എന്‍റെ പക്കല്‍ ഉണ്ടായിരിക്കുന്നതാണ് '' എന്ന ഇബ്നു സീരിന്‍ (റ) ന്റെ ഹദീസിലെ വാക്കുകള്‍ ' ഈ ലോകത്തിലെ സകലതിനേക്കാളും അഭികാമ്യമായി ഞാന്‍ കാണുന്നത് ''തിരുകേശ സൂക്ഷിപ്പാണ്'' എന്ന് തിരുത്തി,  കേശ സൂക്ഷിപ്പിന് പള്ളി നിര്‍മ്മിക്കല്‍ അഭികാമ്യമാണെന്ന് വരുത്തി തീര്‍ത്തിരിക്കുകയായിരുന്നു
حَدَّثَنَا مَالِكُ بْنُ إِسْمَاعِيلَ قَالَ حَدَّثَنَا إِسْرَائِيلُ عَنْ عَاصِمٍ عَنْ ابْنِ سِيرِينَ قَالَ قُلْتُ لِعَبِيدَةَ عِنْدَنَا مِنْ شَعَرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَصَبْنَاهُ مِنْ قِبَلِ أَنَسٍ أَوْ مِنْ قِبَلِ أَهْلِ أَنَسٍ فَقَالَ لَأَنْ تَكُونَ عِنْدِي شَعَرَةٌ مِنْهُ أَحَبُّ إِلَيَّ مِنْ الدُّنْيَا وَمَا فِيهَا
[Bukhari: | Book 4 | No. 172]

 ( കോഴിക്കോട്‌ മാവൂര്‍ റോഡിലുള്ള വിഘടിത പള്ളിയുടെ മുന്നില്‍ വെച്ചിട്ടുള്ള ബോര്‍ഡ്‌ ആണിത്) മാസങ്ങളായി ഇത് അവിടെ തന്നെ ഉണ്ട്.
 എന്നാല്‍ ഈ അടുത്ത കാലത്ത്‌ ചില പ്രദേശങ്ങളില്‍ വെച്ച് ശ്രദ്ധയില്‍ പെട്ട ഒരു ബോര്‍ഡ്‌.  അതും കൂടെ നിങ്ങള്‍ കാണുക. 

ഇതിലെ വെട്ടിപ്പും തട്ടിപ്പും ഇസ്ലാമിലെ ചിഹ്നങ്ങളെയും പ്രമാണങ്ങളെയും വിഘടിതര്‍ സമീപിക്കുന്ന രീതിയും ജനങ്ങള്‍ മനസ്സിലാക്കിയതിലെ വിഘടിത ജാള്യത വ്യക്തമാവുന്നുണ്ട് . എന്നാല്‍ വളരെ ഗുരുതരമായ ഈ വിഷയത്തിന്‍റെ മറുമരുന്ന് ഏതെങ്കിലും ഒറ്റയിട്ട സ്ഥലങ്ങളിലെ ഫ്ലക്സ്‌ ബോര്‍ഡുകളില്‍ തിരുത്തി ഒന്നും അറിയാത്ത പോലെ ഇരിക്കലല്ല. തെറ്റ്‌ ബോധ്യപ്പെട്ട സ്ഥിതിക്ക വ്യാജ ഹദീസ്‌ പ്രദര്‍ശിപ്പിച്ച എല്ലാ ബോര്‍ഡുകളും മാതൃകാപരമായി നശിപ്പിക്കണം. ഖേദപ്രകടനം നടത്തുകയും വേണം. ഹദീസില്‍ വ്യാജം ചമയ്ക്കുന്നത് പോലെ തന്നെ ഗൌരവമുള്ളതാണ്  തിരുശേഷിപ്പുകളില്‍ വ്യാജം കൊണ്ടുവരുന്നത് എന്ന് അറിയാത്തവരൊന്നും അല്ല കേരള സുന്നികള്‍ എന്ന് വിഘടിതര്‍ ഓര്‍ക്കുന്നതും  നന്ന്‍. ആ വിഷയത്തില്‍ എടുത്ത്‌ മാറ്റപ്പെടുന്നത് ഫ്ലക്സ്‌ ബോര്‍ഡുകള്‍ ആയിരിക്കില്ല കേട്ടോ.

പ്രവാചക നിന്ദ നടത്തിയവരെ ഖാസിയാക്കുന്നത് അപമാനം

മലപ്പുറം: പ്രവാചക കേശം എന്നവകാശപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുകയും അതിനുവേണ്ടി വിശുദ്ധ ഹദീസ്‌ വചനങ്ങള്‍ വരെ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രവാചക നിന്ദക്ക് നേതൃത്വം നല്‍കുകയും ചെയ്ത കാന്തപുരം എ .പി അബൂബക്കര്‍ മുസ്ലിയാരെ ഖാസിയായി അവരോധിക്കാനുള്ള ശ്രമങ്ങള്‍ സമുദായത്തിന് അപമാനകരമാണെന്ന് എസ്. കെ. എസ്. എസ്. എഫ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലാ സംയുക്ത ഖാസിയാണെന്ന് അവകാശപ്പെടുന്ന കാന്തപുരത്തെ ജില്ലയിലെ ഏതെല്ലാം മഹല്ലുകളാണ് അംഗീകരിച്ചതെന്ന് പരസ്യപ്പെടുത്തണം. സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു
------------------------------------------------------------------------------

  ഇതിനു ധൈര്യമുള്ള ഗ്ലോബലുകാരോ മലബാറുകാരോ ഉണ്ടെങ്കില്‍ മഹല്ലുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

തിരുകേശത്തിന് നിഴലുണ്ടാവുമോ? ഒ എം തരുവണ x നൌഷാദ് അഹ്സനി

എല്ലാ കള്ളത്തരങ്ങളും പൊളിക്കപ്പെട്ട ജാലിയന്‍ വാല മുടിയെക്കുരിച്ച് ഉള്ള ചോദ്യങ്ങള്‍ക്ക്‌ അഹ്സനി മറുപടി നല്‍കുന്ന വിധം കാണുക കേള്‍ക്കുക

(14/07/2011 @ Malappuram Town Hall)
"  പിന്നെ ഒരു ചോദ്യം കൂടെ ഉള്ളതെന്താ ? നിഴലില്ല എന്ന്‍ ഇപ്പോള്‍ നിങ്ങള്‍ പറഞ്ഞതോ ? ഒ.എം തരുവണ എഴുതിട്ടുണ്ട്  നിഴല്‍ നോക്കാന്‍ പാടില്ലാ എന്ന്‍. അത് എഴുതിയത് നിങ്ങള്‍ക്ക്‌ മനസ്സിലായില്ല എന്‍റെ മൌലിയാരെ; അപ്പറഞ്ഞതെന്താണെന്ന്‍  അറിയുമോ ? ശരിക്ക്  കേട്ടോ അത് ഒന്നുകൂടി വായിച്ചു നോക്കിയാല്‍ മതി. ഒരു ശഹ്ര്‍ മുബാറക്‌ രസൂലുല്ലാഹിയുടെ ശഹ്ര്‍ ആണോ അല്ലേ?.  അതിനെ തീരുമാനിക്കാനുള്ള മാനദണ്ഡം ഇതിനു നിഴലുണ്ടോ ഇല്ലേ എന്ന്‍ നോക്കലല്ലാ. അത് ഉറപ്പാണ് അത്  അങ്ങനെ തന്നെയാണ്. അതൊരു മാനദണ്ഡമല്ലാ. അതിനു മാനദണ്ഡം അത് മുസ്ലിമീങ്ങള്‍ ക്കിടയില്‍ അറിയപ്പെട്ടതാണോ പന്ധിതന്‍മാര്‍ അംഗീകരിച്ചതാണോ ഇതാണതിന്‍റെ  മാനദണ്ഡം അതെ സമയം "നിഴല്‍" അത് ഒരു മുഅജിസതാണ് ഇനി നിഴല്‍ ഉണ്ടായി എന്ന്‍ തോന്നിയാല്‍ തന്നെ അത് ശഹ്ര്‍ മുബാറക്‌  അല്ല എന്ന് പറയാനുള്ള തെളിവല്ല. അതാണ്  ഒ.എം തരുവണ പറഞ്ഞത്‌ . അപ്പൊ ഒ.എം തരുവണ നാലാം ക്ലാസ്‌ വരെ ആണ് എന്നാണല്ലോ പറഞ്ഞത്‌  ആ നാലാം ക്ലാസും നിങ്ങള്‍ക്ക്‌ ഇല്ലാതെ പോയതാണ് ഇവിടെ കഷ്ടമായി പോയത്‌ . പണി ഇതാണല്ലോ. അപ്പൊ സഹോദരന്മാരെ ഈ പറഞ്ഞതിനൊക്കെ ഞങ്ങള്‍ മറുപടി പറഞ്ഞൂ...   
-----------------------------------------------------------------
ഒ .എം .തരുവണ എഴുതിയതെന്ത്‌? അഹ്സനി അതിലുള്ളത് എന്നരീതിയില്‍ പറഞ്ഞതെന്ത് ? എല്ലാം കഴിഞ്ഞ് ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞിട്ടുണ്ട് എന്നൊരു കസര്‍ത്ത്‌.  കാഴ്ചക്കാരും കേള്‍വിക്കാരും ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട് അഹ്സനീ. വിഘടിത ഗ്രൂപ്പിലെ നിഴല്‍ വാദികളെ മൊത്തം യുക്തിവാദികള്‍ ആക്കുന്ന ഒ.എം മുഫ്തി യെ തിരുത്താനെങ്കിലും തയാറാകണം അഹ്സനീ അതല്ലേ മര്യാദ ?

ഹകീമിനോട് ഒരപേക്ഷ

കാര്യങ്ങള്‍ കൈവിട്ടു പോയി എന്നുറപ്പായപ്പോള്‍ ,കേശ വിവാദത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചു എന്ന് പറയപ്പെടുന്ന കാന്തപുരം മുശാവറയിലെ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാരെയും,കൂട്ടത്തില്‍ ധൈര്യത്തിന് തെറി പ്രഭാഷണ കലാകാരന്‍ പത്തപ്പിരിയനെയും കൂടെ കൂട്ടി ഉമ്രക്കും സൌദി യിലെ അസംതൃപ്ത ഐ സി എഫു ( കാന്തപുരം ഗ്രൂപ്പിന്റെ പുതിയ നാമം ) കാരെ സമാശ്വസിപ്പിക്കാനുമായി എത്തിയ അഖിലേന്ത്യാ നേതാവിന്റെ മകന്‍ ഡോക്ടര്‍ അബ്ദുല്‍ ഹകീം അസ്ഹരി വിവാദ വിഷയങ്ങള്‍ ഒക്കെ, ഒന്നും സംഭവിക്കാത്ത മട്ടില്‍ വിസ്മരിച്ച് സുന്നത് ജമാഅത്തും താത്വിക ചിന്തകളും ഒക്കെ ആയി സന്ദര്‍ശനം തുടരുകയാണ്.
ഇനി അതാണ്‌ നല്ലത്. സംഭവിച്ചതെല്ലാം കണ്ടും കേട്ടും കഴിഞ്ഞ മുശ്താക്കിനു ഒരാഗ്രഹം ..

കേശവിവാദം: പ്രമാണങ്ങള്‍ പറയുന്നത്- അബ്ദുല്‍ ഹമീദ്‌ ഫൈസി

(11-07-2011 ഇല്‍ ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം) 
ഉസ്താദ്‌ അബ്ദുല്‍ ഹമീദ്‌ ഫൈസി 
2011 ജനുവരിയില്‍ കാരന്തൂര്‍ മര്‍ക്കസ് സമ്മേളനത്തില്‍വെച്ച് കൈമാറ്റം ചെയ്യപ്പെട്ട പ്രവാചകരുടേതെന്ന് പറയപ്പെടുന്ന കേശം സംബന്ധിച്ച വിവാദം തുടരുകയാണ്. ഇതിനിടയില്‍ പ്രവാചകപ്രഭുവിനെ ഇകഴ്ത്തിക്കാണിക്കാനും പ്രാകൃതമായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നു.
അബുദാബി പൗരന്‍ അഹ്്മദ് ഖസ്റജി കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ക്ക് നല്‍കിയ കേശം പ്രവാചകരുടേതല്ലെന്ന് വിലയിരുത്താന്‍ മൂന്ന് കാരണങ്ങളാണ് മുഖ്യമായും ഉള്ളത്.
  1. മുടി കൈമാറിപ്പോന്ന "സനദോ' (ശൃംഖല) മുടി പ്രവാചകരുടേതാണെന്ന് വിശ്വസിക്കാവുന്ന തെളിവുകളോ ഇല്ല
  2. മുടിയുടെ അസാമാന്യ നീളം
  3. എണ്ണത്തിലെ ആധിക്യം

തൃശൂര്‍ ജില്ല SSF-കാര്‍ SKSSF-ന്‍റെ സംവാദ വെല്ലുവിളി സ്വീകരിച്ചില്ല

ഉസ്താദ്‌ ഡോ : ബഹാവുദീന്‍റെ സെനഗല്‍ യാത്രയെ നിഷേധിച്ച വിളക്കുപത്രത്തെ അനുകൂലിക്കുന്നവരോട

ഉസ്താദ്‌ ഡോ:ബഹാവുദ്ദീന്‍ നദവി  സെനഗളില്‍ അന്താരാഷ്‌ട്ര ഇസ്ലാമിക് ഉലമാ  സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എന്നതിന് തെളിവായി ക്ഷണക്കത്ത് , വിസ ഓണ്‍ അറൈവല്‍ ലെറ്റര്‍ , അങ്ങോട്ടും തിരിച്ചുമുള്ള ഫ്ലൈറ്റ്‌ ടിക്കറ്റ് , സെനഗലില്‍ ഇമിഗ്രേഷന്‍ സമയത്ത്‌ പാസ്പോര്‍ട്ടില്‍ തിയതിയോടുകൂടെ സീല്‍ ചെയ്തത് , സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോ എന്നിവ പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്. .ചുള്ളിക്കോടിന് ക്ഷണക്കത്തും ടിക്കറ്റും കിട്ടി  പക്ഷെ പോവാനായില്ല. (ഇദേഹം വ്യാജമുടി  അനുക്കൂലിയാണെന്ന്‍ സെനഗലുകാരും  അറിഞ്ഞുകാണുമോ ..? )  എന്ന്‍ അദേഹം അവകാശപ്പെടുന്നു. എന്തോ  കരിപ്പൂരില്‍ നിന്ന്‍ ഗ്രീന്‍ സിഗ്നല്‍ കിട്ടിയില്ല എന്ന്‍ കരുതി മറ്റുള്ളവരും താങ്കളെ പ്പോലെയാണെന്ന്‍  കരുതരുത്‌. അവിടെ പോയിട്ടില്ല എന്നതുകൊണ്ട് സമ്മേളന സമയത്ത്‌ സെനഗലിലേക്കും തിരിച്ചുമുള്ള യാത്രാ മുദ്രണങ്ങള്‍ (സീല്‍) താങ്കളുടെ പാസ്പോര്‍ട്ടില്‍ കാണില്ല. അവിടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഒറിജിനല്‍  ഫോട്ടോയും ഉണ്ടാവില്ല. ഇത് രണ്ടും ബഹാവുദ്ദീന്‍ ഉസ്താദ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനി താങ്കളുടെ കയ്യില്‍ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ പരസ്യപ്പെടുത്തുക . മര്‍കസില്‍ വെച്ച് പ്രസംഗിച്ചപ്പോള്‍ ചുള്ളിക്കോട്  സഖാഫി ഉയര്‍ത്തി കാണിച്ച അദ്ദേഹം ഉള്‍പ്പെടുന്ന സെനഗല്‍ സമ്മേളന ഫോട്ടോയും അദേഹത്തിന്റെ പാസ്പോര്‍ട്ടില്‍ അടുത്ത്‌ നടന്ന യാത്രാ വിശദാംഷങ്ങളും പുറത്ത്‌ വിടുക .നമുക്ക്‌ പരിശോധിക്കാം ആരുടെ കയ്യിലാണ് ഒറിജിനല്‍ ഫോട്ടോ ഉള്ളതെന്ന്‍, ആരുടെ പാസ്പോര്‍ട്ടിലാണ് സെനഗലില്‍ പോയി തിരിച്ച് വന്നതിന്റെ രേഖകള്‍ ഉള്ളതെന്നും നോക്കാം.  ആവശ്യമെങ്കില്‍ സൈബര്‍ ഫോറന്‍സിക്‌ വിദഗ്ധരുടെ സഹായവും തേടാം. ഈ വെല്ലുവിളി സ്വീകരിക്കാന്‍ ധൈര്യമുള്ളവര്‍ കാരന്തൂരോ സിറാജുല്‍ ഹുദയിലോ ഗ്ലോബലിലോ മലബാറിലോ ഉണ്ടെങ്കില്‍ തെളിവുകള്‍ പ്രസിദ്ധപ്പെടുത്തുക. ചുള്ളിക്കോട് സഖാഫി നേരിട്ട് വെല്ലുവിളി ഏറ്റെടുത്താലും മതി . വളരെ താഴ്മയോടെ അപേക്ഷിക്കുന്നു-

   പ്രവര്‍ത്തകന്‍- Dr.Rahman.V@ Beyluxe Messenger

ജാലിയ വാല , ഉസ്താദ്‌ ആന്‍റ് ശൈഖ്‌ ഓഫ് കാന്തപുരം , ബോംബെ

മര്‍കസില്‍ വര്‍ഷങ്ങളായുള്ള ബരകാത്തി സയ്യിദന്മാരില്‍ നിന്നെന്ന്‍ അവകാശപ്പെട്ട കേശം ഇയാളില്‍ നിന്നാണ് കിട്ടിയതെന്ന്‍ വിഘടിത വിഭാഗം തന്നെ സമ്മതിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ശിഷ്യനും മുരീദുമാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്ന്‍ വിഘടിതര്‍ തന്നെ അവകാശപ്പെട്ടിരുന്നു. ഈ മുടിക്ക് സനദ് ഇല്ലാത്തതിനാല്‍ സനദ് ആവശ്യപ്പെട്ടുകൊണ്ട് കാന്തപുരം ഇദേഹത്തിനെഴുതിയ കത്ത്‌ സമസ്ത നേതാക്കള്‍ നേരിട്ട് കണ്ടിട്ടുണ്ട്. അഹമ്മദ്‌ ഖസ്റജി 20/05/2007 കേശം ആവശ്യപ്പെട്ടുള്ള കത്ത്‌ നല്‍കിയതിന്‍` പ്രകാരം അദ്ദേഹത്തിനും കേശം നല്‍കിയിരുന്നു. ഖസ്റജി ഉള്‍പ്പെടെ പലരും നല്‍കിയ അപേക്ഷകള്‍ സമസ്ത നേതാക്കള്‍ നേരില്‍ കണ്ടു. 
പ്രവാചകന്‍റെത് എന്നവകാശപ്പെടുന്ന ആയിരക്കനക്കിന്‍ മുടികള്‍,  പ്രവാചകന്‍റെ പുതപ്പ്, വടി തുടങ്ങിയവയും ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ കളര്‍ ഫോട്ടോ ,മുടിക്കെട്ടുകള്‍ താടിരോമങ്ങള്‍ തുടങ്ങിയ "തിരു"ശേഷിപ്പുകള്‍  ഇദ്ദേഹത്തിന്‍റെ കൈവശമുണ്ട്. ഇതിനൊന്നും യാതൊരു രേഖകളും അദേഹത്തിന്‍റെ കൈവശമില്ല എന്ന് മാത്രമല്ല രേഖാമൂലം ആവശ്യപ്പെടുന്ന ആര്‍ക്കും ഇവ നല്‍കാനും ഇദേഹം തയാറാണ്.

സനദിന്റെ തിരുവഴികള്‍

By Usthad Fisal Niyaz Hudawi        www.manalthitta.blogspot.com
കള്‍ട്ടുകള്‍ രൂപപ്പെടുമ്പോള്‍

വിവിധ കാലങ്ങളില്‍  ഇസ്ലാമിനുള്ളില്‍ വിവിധ ചിന്താധാരകള്‍ രൂപപ്പെടുകയും വളര്‍ത്തിയെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിലെ അടിസ്ഥാന നിയമങ്ങള്‍ക്ക് പുറത്തായ പലതും വാദിച്ചവരും പ്രവാചകത്വം വാദിച്ചവരും ഇസ്ലാമില്‍ നിന്ന് തന്നെ പുറന്തള്ളപ്പെട്ടിട്ടുമുണ്ട്. പ്രവാചകന്‍റെ കാലത്ത് തന്നെ പ്രവാചകത്വം വാദിച്ചുവന്ന മുസൈലിമയും അസ് വദ അല്‍-അന്‍സിയും അക്കുട്ടത്ത്തില്‍ പെടും. പില്‍ക്കാലത്ത്‌ അത്തരമൊരു വാദവുമായി വന്നയാളാണ് മിര്‍സ ഗുലാം അഹ്മെദ് ഖാദിയാനി (1835-1908). ഗുലാം അഹ്മദിന്‍റെ ആശയങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിന്റെ ശത്രുക്കളുടെ കരങ്ങളുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ബഹായിസം ഉള്‍പ്പെടെയുള്ള പലതും പല കാലഘട്ടങ്ങളിലായി രൂപപെട്ടിടുണ്ട്. 

ഇതിനു പുറമേ വ്യാജ ആത്മീയ സരണികള്‍ കൂണുകള്‍ പൊലെ ലോകത്തിന്റെ 

ബ്ലാക്ക് ആന്‍റ് വൈറ്റ് യുഗത്തിലെ കൂപമണ്ഡൂകങ്ങള്‍

2011, ജൂലൈ 4, തിങ്കളാഴ്ച  വിഘടിതര്‍ പ്രസിദ്ധപ്പെടുത്തിയ ഇ-മെയിലിലുള്ള പുതുതായി കൊണ്ടു വന്ന വാദം ഒന്നു  കാണുക. പിന്നീട് അത് വ്യാജ മുടി ന്യായീകരിക്കാനുള്ള വിഫല ശ്രമം നടത്തുന്ന വിഘടിത ബ്ലോഗിലെ പോസ്റ്റുമായി
 സത്യത്തില്‍, അബൂദാബിയിലുള്ള ഹസന്‍ ഖസ്റജിയുടെയും ബഹാവുദ്ദീന്‍ ഉസ്താദിന്‍റെയും ഒരു പൊതു സുഹ്യത്ത് വഴിയാണ് കത്തിന് ശ്രമിച്ചത്. കത്ത് കിട്ടിയ ഉടനെ സുഹ്യത്ത് അത് ഫാക്സ് അയച്ചു. കത്ത് കണ്ട ഉസ്താദിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് കൂടുതല്‍ വിശദീകരിച്ച 3 പേജുള്ള കത്ത് അന്നു തന്നെ ഹസന്‍ ഖസ്റജി തയ്യാറാക്കി. ഈ കത്തുകളുടെ ഒറിജിനല്‍ നാട്ടില്‍ വരുന്ന ആള്‍ വശം നേരിട്ടും കൈമാറിയിട്ടുണ്ട്. ഇത്തരത്തില്‍ നേരിട്ട് കിട്ടിയ കത്തുകളാണ് പത്രക്കാര്‍ക്ക് കോപ്പിയെടുത്ത് കൊടുത്തതും ദാറുല്‍ഹുദാ സമ്മേളനത്തില്‍ വായിച്ചതും. ഈ കത്തുകളെ വ്യാജമാക്കാനാണ് ഫാക്സില്‍ നീല മഷിയില്‍ ഒപ്പുള്ള കത്തോ..? കത്ത് പ്രസവിക്കുമോ? എന്നൊക്കെ സഖാഫിമാരും അഹ്സനിമാരും എഴുന്നള്ളിച്ച് അവരുടെ വിവരമില്ലായ്മയും തൊലിക്കട്ടിയും തെളിയിച്ചത്.  ഇനി ഫാക്സിലൂടെ കളറിലുള്ള കത്ത് കിട്ടില്ലല്ലോ എന്ന വിഘടിത കണ്ടുപിടിത്തം ഒന്നു പരിശോധിക്കാം. When was the first colour fax എന്നതിനുള്ള ഗൂഗിള്‍ സെര്‍ച്ച് റിസല്‍റ്റാണ് താഴെക്കാണുന്നത്
നിറങ്ങളോട് കൂടെ ഫാക്സ് അയക്കാനുള്ള സാങ്കേതിക വിദ്യക്ക് സ്വതന്ത്ര ഇന്ത്യയേക്കാള്‍ പ്രായമുണ്ട് എന്നറിയുന്ന ഒരാളെങ്കിലും വിഘടിത പാളയത്തില്‍ ഇല്ല എന്നത് കഷ്ടമായിപ്പോയി. സര്‍വ്വ വ്യാപകമായി ലഭ്യമായിട്ട് തന്നെ പതിറ്റാണ്ടുകളായി.  കളര്‍ ഫാക്സ് മെഷീനില്‍ നിന്നോ അതല്ലെങ്കില്‍ ഫാക്സ് അയക്കാന്‍ സൗകര്യമുള്ള സോഫ്റ്റ് വെയറുകളില്‍ നിന്നോ വെബ്സൈറ്റുകളില്‍ നിന്നോ കളറിലുള്ള രേഖകള്‍ അതുപോലെ ഫാക്സായി അയക്കാം എന്നിരിക്കെ ഇത്തരം ഹിമാലയന്‍ പൊട്ടത്തരങ്ങള്‍ തെളിവായി ഉദ്ധരിച്ചത് വെറും കാരന്തൂരിത്തരമായിപ്പോയി എന്നേ പറയാനുള്ളൂ.
-------------------------------------------------------------------
  • കാര്യം കൈവിട്ടുപോയി വ്യാജന്മാരെ. ഇനി അണികളെ ആശ്വസിപ്പിക്കാന്‍ പൊടിക്കൈകള്‍ പ്രയോഗിക്കുകയല്ലാതെ നിവ്യത്തിയില്ല അല്ലെ? പക്ഷേ പൊട്ടത്തരം പുറത്ത് വിടുമ്പോള്‍ മനസ്സിലാക്കുക, എന്തു പൊട്ടത്തരം കേട്ടാലും തക്ബീര്‍ മുഴക്കുന്ന അണികള്‍ മാത്രമല്ല പൊതുജനങ്ങള്‍ കൂടെ ഇതൊക്കെ കാണുന്നുണ്ട്.. കേള്‍കുന്നുണ്ട്.
വിവരക്കേട് ഒരു പാതകമല്ല വിഘടിതരെ.. എന്നാല്‍ അത് അലങ്കാരമാക്കി കഴുത്തിലണിഞ്ഞ് അഹങ്കരിക്കുന്നത് അല്‍പം കടന്ന കയ്യാണ്

SYS Press Meet Report 01-07-2011

കാന്തപുരം മതനേതൃസ്ഥാനത്ത് നിന്ന് മാറി മാറിനില്‍ക്കുക- SYS

കോഴിക്കോട് : അബുദാബിയിലെ അഹ്മദ് ഖസ്‌റജിയില്‍ നിന്ന് കാന്തപുരത്തിന് കിട്ടിയതെന്ന് അവകാശപ്പെടുന്ന കേശം മുംബൈയിലെ ഇഖ്ബാല്‍ ജാലിയാവാല എന്ന വ്യക്തിയില്‍ നിന്ന് ലഭിച്ചതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭ്യമായതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാലിയാവാലയില്‍ നിന്ന് ലഭിച്ച ഏഴു കേശങ്ങളും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. തട്ടിപ്പ് പുറത്തായ സ്ഥിതിക്ക് കാന്തപുരം മതനേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുക്കം ഉമ്മര്‍ ഫൈസി, അശ്‌റഫ് ഫൈസി കണ്ണാടിപറമ്പ്, മുസ്തഫ മുണ്ടുപ്പാറ, പി.കെ മുഹമ്മദ്കുട്ടി മുസ്്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.