ചന്ദ്രിക: 2011 ഏപ്രില്‍ 15 വെള്ളി
മലപ്പുറം : വീട്ടില്‍ വരുന്നവര്‍ സംഭാവനകൂപ്പണ്‍ നല്‍കുമ്പോള്‍ ആതിഥ്യമര്യാദയുടെ പേരില്‍ വാങ്ങുന്നത് മൊബൈലില്‍ ഫോട്ടോയെടുത്ത് മാധ്യമങ്ങളിലൂടെയും ഫ്ലക്സ് ബോര്‍ഡുകളായും പ്രചരിപ്പിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇത് സംബന്ധമായി ഒരു പത്രത്തില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് തറവാട്ടിലേക്ക് കടന്നുവരുന്നവരെ ആതിഥ്യമര്യാദയോടെ സ്വീകരിക്കുന്നത് കുടുംബ പാരമ്പര്യമാണ്. സംഘടനാപരമായോ മറ്റോ എതിരഭിപ്രായമുള്ളവരാണെന്‍കില്‍ പോലും ആദരവ് നല്‍കുന്നതാണ് പതിവ്. സംഭാവന ചോദിച്ചാലും നിരസിക്കാറില്ല. അതിനര്‍ത്ഥം അത്തരം വിഷയങ്ങളുമായി ആശയപരമായ യോജിപ്പുണ്ട് എന്നല്ല. ഒരു സംഭാവനകൂപ്പണ്‍ തന്ന് അത് മൊബൈലില്‍ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചത് അഭിലഷണീയമല്ല. ബന്ധപ്പെട്ടവര്‍ ഇതില്‍ നിന്ന് പിന്‍മാറണം- ഹൈദരലി തങ്ങള്‍ പറഞ്ഞു.
----------------------------------------------------------------------------------------
പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തെ ക്ഷേത്രം അക്രമികള്‍ നശിപ്പിച്ചപ്പോള്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അവിടെ ഓടിയെത്തുകയും സംഭാവന കൊടുക്കുകയും സാദിഖലി ശിഹാബ് തങ്ങള്‍ആ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനുള്ള പിരിവിന്ന് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും ഹൈന്ദവ സമൂഹം ആ സംഭാവനക്കൂപ്പണ്‍ ഉപയോഗിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് നാം കണ്ടിട്ടോ കേട്ടിട്ടോ ഇല്ല..