Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

വിഘടിത ചൂഷണത്തിന്‍റെ ഭൂതവും വര്‍ത്തമാനവും

കൂടിയതുക ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ അഖിലേന്ത്യാ സുന്നി വിദ്യഭ്യാസ ബോര്‍ഡ് ഓര്‍ഗനൈസര്‍ അബ്ദുല്‍ നൂര്‍ ബാഖവിയും അഖിലേന്ത്യാ സുന്നി ശൈഖുനാ കാന്തപുരവും ഉറ്റ കൂട്ടുകാര്‍. പോലീസ് പിടിച്ചെടുത്ത നൂറിന്റെ അഞ്ച് ആഡംബര കാറുകള്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കിടന്ന് തുരുമ്പിക്കുകയാണ്. ഈ കാറുകളിലായിരുന്നു കാന്തപുരവും അഖിലേന്ത്യാ ഓര്‍ഗനൈസര്‍ നൂര്‍ ബാഖവിയും സഞ്ചരിച്ചിരുന്നത്. ശൈഖുനായുടെ കറാമത്ത് എന്നല്ലാതെ എന്തു പറയാനാ... പണം നിക്ഷേപിച്ചവര്‍ അധികവും ശൈഖുനായുടെ അനുയായികള്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 5000 രൂപ ലാഭം നല്‍കാമെന്നുപറഞ്ഞാണ് അബ്ദുല്‍ നൂര്‍ പണം സ്വീകരിച്ചിരുന്നത് (തനി ഹറാം തന്നെ!!). സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അയ്യായിരത്തോളംപേരാണ് നൂറിന്റെ സ്ഥാപനത്തില്‍ പണംനിക്ഷേപിച്ചത്. നൂറ് കോടിയോളം രൂപയാണ് നൂര്‍ നിക്ഷേപമായി സ്വീകരിച്ചത്.
 --------------------------------------------------------
2011 ലെ ഓഫര്‍ - സാധാരണക്കാരില്‍ സാധാരണക്കാരായ പാവപ്പെട്ടവര്‍ക്ക് 25000 രൂപക്ക് ഒരു മുസല്ലയും കൂടെ ഫ്രീ ബര്‍കത്തും, ആയിരം രൂപക്ക് ഒരു മുടിപ്പള്ളി ഫോട്ടോയും കിട്ടും. മുടിപള്ളിക്ക് ചുറ്റും വരുന്ന ഫ്ലാറ്റുകള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ [എന്ത് അഭ്യാസമാണാവോ അവിടെ പഠിപ്പിക്കുക.?], ആശുപത്രികള്‍ എന്നിവയില്‍ നിന്ന് ലാഭമെടുക്കാന്‍ പണക്കാര്‍ക്ക്  നിക്ഷേപത്തിനുള്ള അവസരം