Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

വിവാദ മുടി: പേരോടിന്റെ പ്രസ്താവന വാസ്തവ വിരുദ്ധം – അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌


കോഴിക്കോട്: വിവാദ മുടിയുടെ ആധികാരികത പരിശോധിക്കാന്‍ അബുദാബിയിലേക്ക് വരാന്‍ താന്‍ വെല്ലുവിളിച്ച് പിَന്നീട് മുങ്ങി എന്നുപറയുന്ന പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ പ്രസ്താവന വാസ്ത വിരുദ്ധവും കണ്ണടച്ചിരുട്ടാക്കലുമാണെന്ന് സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുًഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവനയി പറഞ്ഞു.
കാന്തപുരത്തിന് മുടി കൈമാറിയ അബുദാബിയിലെ അറബ് സഹോദരന്റെ കൈവശം ആയിരക്കണക്കിന് മുടിയുണ്ടെന്നും ഒരു വ്യക്തിയുടെ കൈവശം ഇത്രയധികം തിരുകേശമുണ്ടെന്നത് ഇസ്ലാമിക ചരിത്രത്തിന്റെ വെളിച്ചത്തില്‍ സ്ഥിരികരിക്കാന്‍ സാധിക്കില്ലെന്നും താന്‍ പറഞാപ്പോള്‍ ആയിരക്കണക്കിന് മുടികള്‍ അബുദാബിയില്‍ ഇല്ലെന്നു പറഞ്ഞ പേരോടിനെ മുടിയുടെ എണ്ണം പരിശോധിക്കാന്‍ മധ്യസ്ഥന്മാര്‍ മുഖേന അബുദാബിയിലേക്ക് പോകാനാണ് താന്‍വെല്ലുവിളിച്ചത്. ഇക്കര്യത്തിന് അന്നത്തെ പ്രഭാഷണ സി.ഡി. സാക്ഷിയാണ്. മുടിയുടെ ആധികാരികത പരിശോധിക്കാന്‍ അബുദാബിയിലേക്ക്‌പോകാന്‍ താന്‍ വെٌല്ലുവിളിച്ചിട്ടിٌല്ല. അതിന്റെ ആവശ്യവുമില്ല. വിവാദ മുടിക്ക് സനദു (വിശ്വസ്തമായ കൈമാറ്റരേഖ) ഉണ്ടെങ്കിًല്‍ അക്കാര്യം കാണാന്‍ അബുദാബിയില്‍ പോകേണ്ട ആവശ്യമില്ല. സനദ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നിരോധനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. മധ്യസ്ഥരായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും സ്വീകരിക്കാമെന്ന് പരസ്യമായി പ്രഖ്യാപിച്ച പേരോട് അവരുമായി ഫോണിًല്‍ പോലും ബന്ധപ്പെടാതെ തനിച്ച് അബുദാബിയിലെത്തി വീരവാദം പറയുന്നത് പരിഹാസ്യമാണ്. എങ്കിലും ഏകപക്ഷീയമായി അബുദാബിയിലെത്തിയ പേരോടിനൊപ്പം ഖസ്‌റജിയുടെ വസതിയിًല്‍ പോയി വിഷയം അന്വേഷിക്കാന്‍ യു.എ.ഇയിലെ പ്രമുഖ മലയാളി പണ്ഡിതരായ അബ്ദുസ്സലാം ബാഖവി, നൂര്‍ ഫൈസി, അബ്ദുًഗഫൂല്‍ മൗലവി എَന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എَന്നാല്‍ അവര്‍ പേരോടിനെ ഫോണിًല്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. 

മുടിയുടെ ആധികാരികത തെളിയിച്ച് തരികയാണ് പേരോടിന്റെ താത്പര്യമെങ്കില്‍ അബുദാബിയിലുണ്ടെَന്നു അവകാശപ്പെടുَ മുടിയുടെ ആധികാരിക രേഖ അദ്ദേഹം തിരിച്ചുവരുമ്പോള്‍ കേരളത്തില്‍ കൊണ്ടുവന്നു ജനങ്ങള്‍ക്ക് മുമ്പിًല്‍ പരസ്യമായി സമര്‍പ്പിക്കാന്‍ തയ്യാറാവണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.