Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

വിവാദ കേശം; സമുദായത്തെ വഞ്ചിച്ച് വാങ്ങിയ പണം തിരിച്ച് നല്‍കണം- ഹൈദരലി ശിഹാബ് തങ്ങള്‍

വ്യാജമുടിയുടെ പേരില്‍ ആളുകളെ കബളിപ്പിക്കാനാണ് ചിലര്‍ ഇറങ്ങി തിരിച്ചതെന്നും കച്ചവട താത്പര്യമാണ് ഇതിന് പിന്നിലെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതിനാല്‍ ആരെയെങ്കിലും വഞ്ചിച്ച് കൂപ്പണ്‍ നല്‍കി പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ ആ പണം തിരിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പതിനായിരക്കണക്കിന് ഉലമാക്കള്‍ പങ്കെടുത്ത, പ്രൗഡഗംഭീരമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മധ്യമേഖല ഉലമാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
PLAY VIDEO
-------------------------------------------------------------------
എ.പി ഉസ്താദ് പണം തിരിച്ചു നല്‍കുമോ..?!.. എങ്കില്‍ പാണക്കാട് കുടുംബത്തോടുള്ള മഹബ്ബത്ത്(?) നിറഞ്ഞൊഴുകുന്ന വഹാബ് സഖാഫിക്കും എതിര്‍പ്പ് കാണില്ല. അപ്പോള്‍പിന്നെ പറ്റിക്കപ്പെട്ടവരെല്ലാരോടും "സ്വഫ് സ്വഫ്" ആയി നില്‍ക്കാന്‍ പകര അഹ്സനി ആഹ്വാനം ചെയ്യും (സ്വപ്നത്തിലല്ല. ജീവനോടെ), ആദ്യം കാണുന്ന മുറിയില്‍ എ.പി ഉസ്താദ് ഉണ്ടാകുമായിരിക്കും, പണം തിരിച്ച് വാങ്ങിക്കാനുള്ള ടിക്കറ്റ് തരാന്‍.