Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

ആഫ്രിക്കന്‍ യുവ പണ്ഡിതന്‍; മുടിക്കാരോട് ചില ഒടുക്കത്തെ ചോദ്യങ്ങള്‍

മുടിക്കാര്‍ ഇവിടെ കൊണ്ട് വരുമെന്ന് പറഞ്ഞു വീമ്പിളക്കിയത്
 1. ആഫ്രിക്കയിലെ അത്ഭുത ബാലനെന്നു ലോക പ്രസിദ്ധനായ വ്യക്തിയെ.
 2. പറഞ്ഞപേര് :: A) സഈദ്‌ ഹസന്‍ എന്ന സഈദ് ജോണ്‍ B)സഊദ് ഹസ്സന്‍ C)സഈദ്‌ ഹുസൈന്‍ D) ശരഫുദ്ധീന്‍ ഖലീഫ .

 3.    കാണിച്ച ഫോട്ടോ -  ഷെയ്ഖ്‌ ശരീഫ് മിക്ദാദിയുടെ http://www.facebook.com/sheikhshariff
 4. പ്രചരിപ്പിച്ച വീഡിയോ  - ഷെയ്ഖ്‌ ശരഫുദ്ധീന്‍ ഖലീഫയുടെ http://www.youtube.com/watch?v=RVWFqOron5g  
 5. പ്രചരിപ്പിച്ച ജനനതിയതിയും മറ്റു വിവരങ്ങളും - ഷെയ്ഖ്‌ ശരഫുദ്ധീന്‍ ഖലീഫയുടെതായി ഇന്‍റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍  http://www.discoveringislam.org/tanzanian_boy.htm
 6. പത്രക്കാരെക്കൊണ്ട് പറയിപ്പിച്ചത് / ഔദ്യോഗിക പക്ഷത്തു നിന്നും ഒരു തിരുത്തലും ഇല്ലാതിരുന്ന ഒരു പത്ര വാര്‍ത്ത 
ഇത്രയൊക്കെ  ചെയ്തു , പറഞ്ഞു , എഴുതി പ്രചരിപ്പിച്ച് ഇവര്‍ കൊണ്ടുവന്നയാള്‍ ?

--------------------------------------------------------------------------------------
മാറിക്കൊണ്ടിരുന്ന ആഫ്രിക്കന്‍ ബാല സിദ്ധാന്തങ്ങള്‍
 1. ഫോട്ടോയിലും വീഡിയോയിലും കണ്ട ലോക പ്രശസ്ത അത്ഭുതബാലന്‍ സഈദ് ഹുസൈന്‍ ഖാദിസ്സിയ്യയില്‍ വരുന്നു എന്ന്
  ---- 16 ന് കേരളത്തില്‍ വന്ന ബാലനെക്കുറിച്ച് 20 ന് വരെ കാന്തപുരത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൌണ്ടില്‍ പോലും മിക്ദാദിയുടെ ഫോട്ടോ ഉപയോഗിച്ചു---  ഇവിടെ വന്ന ആളും ഇവര്‍ പ്രചരിപ്പിച്ച ഫോട്ടോയിലുള്ള ആളും തമ്മിലുള്ള വൈരുദ്ധ്യം ഈ ബ്ലോഗിലൂടെ തന്നെ പുറം ലോകമറിഞ്ഞത് എല്ലാവരും മനസ്സിലാക്കി.   എന്നാല്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോയിലും ഫോട്ടോയിലും ഉള്ള ആള്‍ വേറെയാണെന്നും ഇവര്‍ രണ്ടുപേരുമല്ല ഇവിടെ വന്നത് എന്നും ആദ്യമേ തിരുത്തിക്കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടായിരുന്നില്ല.
 2. പ്രവര്‍ത്തകന്‍റെ  ആദ്യ പോസ്റ്റിനു ശേഷം - മിക്ദാദി യുടെ ഫോട്ടോ മാത്രമേ ഞങ്ങള്‍ തെറ്റായി ഉപയോഗിച്ചുള്ളു. കണ്ഫ്യുഷന്‍ ഉണ്ടാകിയത് പ്രവര്‍ത്തകനും ( ഈ ബ്ലോഗെഴുത്തുക്കാരനും) അസൂയക്കരായ ചില SK കുട്ടികളും ആണ് എന്ന് .
 3. നമുക്കെല്ലാം സുപരിചിതമായ വീഡിയോയിലുള്ള ശരഫുദ്ധീന്‍ ഖലീഫയാണ് ഇവിടെ വന്നത് അയാളും സഈദ് ഹസനും ഒരാളാണെന്ന്
  ഈ വാദം ഇപ്പോഴും(28-09-2012) വിഘടിത  സൈറ്റുകളില്‍ നില നില്‍ക്കുന്നു. ( http://www.muhimmath.com/Details.aspx?id=15280#/ http://hasaniyyamadrasa.blogspot.in/2012/09/blog-post_21.html/ http://muslimvoi.wordpress.com/ ) സ്ക്രീന്‍ ഷോട്ട് ഈ ബ്ലോഗില്‍ മുകളില്‍ കൊടുത്തിട്ടുണ്ട് 
 4. ഒടുക്കം സഈദ് ഹസന്‍ തിരിച്ചു വിമാനം കയറുന്നതിനു തൊട്ടുമുന്‍പ് നല്‍കിയ അഭിമുഖത്തോടനുബന്ധിച്ച് ശാന്തപുരം ബാഖവി പരിചയപ്പെടുത്തിയപ്പോള്‍ പറഞ്ഞത് . http://www.kiwi6.com/file/8a5cfmb9pt " സഈദ്‌ ഹസന്‍ ജോണ്‍ അല്ലാഹുവില്‍ നിന്ന് അനുഗ്രഹീതനായ ഒരു വ്യക്തിത്വമാണ്, ശരീഫ് മിക്ദാദി എന്നും സഈദ് ഹസന്‍ ജോണ്‍ എന്നും ഷെയ്ഖ്‌ ശരഫുദ്ധീന്‍ ഖലീഫ  എന്നും മൂന്നു വ്യക്തികള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. ഇതില്‍ ആദ്യം വന്ന ശരീഫ് മിക്ദാദിയുടെ പ്രവചന പ്രകാരം ഇനിയും രണ്ടുപേരെക്കൂടി പ്രതീക്ഷിക്കുന്നു. " 
---------------------------------------------------------------------------------------------------------
മുടിക്കാര്‍ തന്നെ പ്രചരിപ്പിച്ച ഫോട്ടോയിലോ വീഡിയോയിലോ ഉള്ള ആളല്ല ഇവിടെ വന്നത്. പക്ഷേങ്കില്‍ വന്ന ആളും ഒരത്ഭുതം തന്നെ എന്ന്
-----------------------------------------------------------------------------------------------------------
ഖാദിസിയ്യയിലും മര്‍കസിലും മറ്റും വന്ന സഈദ് ഹസന്‍ എന്ന യുവ പണ്ഡിതന്‍ നല്ല ദഅവാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളായിരിക്കാം. ഇവിടുത്തെ ഇപ്പോഴത്തെ വിവാദത്തില്‍ അദ്ദേഹം നിരപരാധിയും ആയിരിക്കാം
--------------------------------------------------------------------------------------------------------------------------
നിങ്ങള്‍ കൊണ്ട് വന്ന കുട്ടിയെ എന്ത് പേരില്‍ വിളിച്ചാലും നമുക്ക് വിരോധമില്ല.  അത്ഭുതം എന്നോ മഹാത്ഭുതം എന്നോ വിളിച്ചോളൂ.  പക്ഷെ കള്ള പ്രചാരണങ്ങളിലൂടെ അനര്‍ഹമായ പരിഗണന നേടിയെടുക്കരുത്.  പ്രശസ്തരുടെ പ്രശസ്തി ദുരുപയോഗം ചെയ്തു സമുദായത്തെ പറ്റിക്കരുത്
-------------------------------------------------------------------------------

.
------------------------------------------------------------------------  
ബാക്കിയാവുന്ന ചോദ്യങ്ങള്‍:
 1. നിങ്ങള്‍ പറയുന്നതനുസരിച്ച് ഇത്തരത്തിലെ ആദ്യത്തെ ബാലനായ മിക്ദാദിയുടെ പ്രവചനമനുസരിച്ച് രണ്ടാമതായി സഈദ് ഹസന്‍ (മര്‍കസില്‍ വന്ന ആള്‍) വന്നു,  പിന്നീട് ശരഫുദ്ധീന്‍ ഖലീഫ വന്നു  ഇനിയും രണ്ടുപേരെ സമാനമായി പ്രതീക്ഷിക്കുന്നു.  പക്ഷെ ഇവിടെ വന്ന ആളുടെ ഫോട്ടോ ശരീഫ് മിക്ദാദി സ്വന്തം ഫേസ്ബുക്ക് ആല്‍ബത്തില്‍ ചേര്‍ത്തിട്ടുണ്ട്.  "എനിക്കിയാളെ അറിയില്ല എന്നും ആള്‍മാറാട്ടം നടന്നിട്ടുണ്ട് എന്നും ലോകത്ത് ഇത്തരം വ്യാജം നടക്കുന്നതില്‍ ഖേദിക്കുന്നു." എന്നും ചേര്‍ത്തിരിക്കുന്നു. [ I don't know who that is, An Imposter, I am sorry that world has come to this forgery ]. ഇതാണോ ഇവിടെ വന്ന ബാലന്‍റെ ഏറ്റവും വലിയ അത്ഭുതം? Photo Link 1Photo Link 2  സ്ക്രീന്‍ ഷോട്ട് തൊട്ടുമുകളില്‍ ഉണ്ട്.
 2. ആഫ്രിക്കയിലെ അത്ഭുതബാലന്‍ എന്ന്‍ ഒരു ശരാശരി മലയാളി മുസ്ലിമിന് പരിചയമുണ്ടായിരുന്ന ലോക പ്രശസ്തിയുള്ള ശരഫുദ്ധീന്‍ ഖലീഫയുടെ പേരും പ്രശസ്തിയും വീഡിയോയും ദുരുപയോഗം ചെയ്തതെന്തിന്?
 3. ആഫ്രിക്കന്‍ ലോകത്ത് വളരെ പ്രശസ്തനായ ലോകത്ത് പല മുസ്ലിം വ്യക്തിത്വങ്ങള്‍ക്കും പരിചയമുള്ള ശരീഫ് മിക്ദാദി എന്ന പ്രശസ്തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്തതെന്തിന്?
 4. ഷാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം പറഞ്ഞതനുസരിച്ച് അവര്‍ക്ക് 12 കൊല്ലമായി അറിയുന്ന ആളാണ്‌ ഇവിടെ വന്നത്.   വന്ന ആളുടെ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പിയും മറ്റു അടിരേഖകളും ആഫ്രിക്കയിലെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നും പറയുന്നു.  ഇനി ഇയാളുടെ അടിരേഖ അന്വേഷിക്കാന്‍ ആഫ്രിക്കയിലേക്ക് ക്ഷണിക്കുമോ ഉസ്താദേ ?  
 5. ഇത്രയൊക്കെ ഇയാളെക്കുറിച്ച് നിങ്ങള്‍ക്ക് അറിഞ്ഞിട്ടും ഇത്രയും തെറ്റിദ്ധാരണകള്‍ സ്വന്തം അണികള്‍ക്കിടയിലും. വിഘടിത സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ ഉള്‍പ്പടെ (http://www.muhimmath.com/Details.aspx?id=15280 ) പത്രവാര്‍ത്തകളില്‍ (മാധ്യമം 21/09/2012) പോലുംകടന്നു കൂടാന്‍ ഇടയാക്കിയതെന്തേ?
 6. ഇനി വന്ന തെറ്റിദ്ധാരണകള്‍ സമയത്തിന് ഇടപെട്ടു തീര്‍ക്കാതിരുന്നതെന്തേ? (സെപ്തംപര്‍ 16 മുതല്‍ 23 വരെ ഇയാള്‍ കേരളത്തിലുണ്ടായിരുന്നല്ലോ)    ആനയിച്ചു കൊണ്ടുനടന്ന സ്വീകരണ സ്ഥലങ്ങളിലെല്ലാം അണികളെ നിങ്ങള്‍ പ്രതീക്ഷയുടെ മുനയില്‍ നിര്‍ത്തിയത് പെട്ടെന്നങ്ങ് തച്ചുടക്കേണ്ട എന്ന്‍ കരുതിയാണോ?
 7. ശരഫുദ്ധീന്‍ ഖലീഫ എന്ന ബാലനെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും സൂചിപ്പിക്കുന്നത് അയാള്‍ ജനിച്ചത് ഒരു ക്രിസ്തീയ കുടുംബത്തിലാണ് എന്നാണ്. ശാന്തപുരത്തിന്‍റെ പ്രസംഗം അനുസരിച്ചു ഇയാള്‍ ജനിച്ചത് മുസ്ലിം കുടുംബത്തിലാണ്.  ഇതിന്‍റെ യാഥാര്‍ത്യമെന്താണ്? Link 1   Link 2
----------------------------------------------------------------------------------
ഷെയ്ഖ്‌ ശരീഫ് മിക്ദാദി കേരളത്തില്‍ കാന്തപുരത്തിനെ കാണാന്‍ വരുന്നുണ്ടോ ?
വിഘടിതര്‍ ഇയാളെ കൊണ്ടുവരാതിരിക്കരുത് എന്നാണ് എന്റെ അഭിപ്രായം.  ഇന്ത്യയില്‍ വരാനുള്ള ആഗ്രഹവും അതിനുള്ള കാരണവും മിക്ദാദി തന്നെ വ്യകതമാക്കിയിട്ടുണ്ട്. ഇപ്പോള്‍ നടന്ന കള്ളം വൃത്തിയായി പറഞ്ഞു കൊടുക്കാനുള്ള ആഗ്രഹം മിക്ദാദിക്കുണ്ട് ഇതിനായി ഇന്ത്യയില്‍  വരാനാഗ്രഹമുണ്ട് എന്നാണ് മിക്ദാദി ഫേസ്ബുക്കിലൂടെ എഴുതിയത്. [ I WOULD LIKE TO COME TO INDIA TO GET RID OF THIS LIE]
------------------------------------------------------------------------------------
ഈ കാര്യത്തിലെ സംശയ നിവാരണത്തിന് വേണ്ടി ബന്ധപ്പെടാന്‍ എന്ന നിലയില്‍ ശാന്തപുരം നല്‍കിയ ഇമെയില്‍ വിലാസത്തിലേക്ക് [shanthapuram@gmail.com]  ഈ ചോദ്യങ്ങള്‍ അയച്ചു കൊടുത്തിട്ടുണ്ട്. അദ്ദേഹം എന്തെങ്കിലും പ്രതികരിച്ചാല്‍,  ആ പ്രതികരണം ഇവിടെ നല്‍കുന്നതാണ്.  ഇതേ ചോദ്യങ്ങള്‍ വായനക്കാരുടെ  മനസ്സിലും ഉദിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും ചോദിക്കാം.