Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

ലൗഡ് സ്പീക്കർ ഖുതുബയും ചില സഹോദരങ്ങളുടെ തെറ്റിധാരണകളും

ലൗഡ് സ്പീക്കർ ഖുതുബയെ ക്കുറിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിൽ  ഈ അടുത്ത് നടന്ന വാട്സാപ്പ് സംവാദം ഭൂരിഭാഗവും കേട്ടു.
കർമ്മശാസ്ത്രത്തിൻറെ കൂടെ ഭൗതികശാസ്ത്രവും ചർച്ചയായപ്പോൾ  പലരുടെയും പല തീരുമാനങ്ങളും തെറ്റിദ്ധാരണയുടെ പുറത്താണോ എന്ന സംശയം  ബാക്കി ആകുന്നു.

ഭൗതികശാസ്ത്ര തെളിവുകൾ രണ്ടു വിഭാഗവും കൊണ്ടുവന്നത് 

കക്ഷി ബി കൊണ്ട് വന്ന (SCERTടെക്സ്റ്റ് ബുക്ക് താഴെ 





കക്ഷി എ  കൊണ്ട് വന്ന കൊണ്ട് വന്ന സ്ക്രീൻ ഷോട്ടും വിവരണവും താഴെ 


സ്‌കൂൾ പാഠപുസ്തകം തെളിവായി പോരാ എന്ന് പറഞ്ഞ വിഭാഗം കൊണ്ടുവന്ന സ്ക്രീന്ഷോട്ട്  ഏതു ആധികാരിക സ്രോതസ്സിൽ നിന്ന് കിട്ടിയതാണെന്നു സംവാദത്തിൽ പറഞ്ഞു കേട്ടില്ല. എന്റെ അന്വേഷണത്തിൽ അത് ഈ സ്വകാര്യ വെബ്സൈറ്റ് ലിങ്കിലെ വിവരങ്ങളാണ് https://www.electronics-notes.com/articles/electronic_components/valves-tubes/triode-valve-vacuum-tube.php 

ഈ ബ്ലോഗ്ഗിൽ മുൻപ് എഴുതിയതിൽ  മൈക്രോഫോണിൽ നിന്നുള്ള സിഗ്നൽ കാതോഡിൽ കൊടുക്കുന്നു എന്ന് തെറ്റായി എഴുതിയിരുന്നു. അത് ഒഴിവാക്കിയിട്ടുണ്ട്.

കക്ഷി ബി കൊണ്ട് വന്ന തെളിവ് വെച്ച് പറയാൻ ശ്രമിച്ചത് . മൈക്രോഫോൺ ശബ്ദത്തെ വൈദ്യുതി ആക്കി മാറ്റും ആംപ്ലിഫയർ അവയെ ശാക്തീകരിച്ച സിഗ്നലുകളാക്കി സ്പീക്കറിൽ ഉയർന്ന ശബ്ദമാക്കി പുറപ്പെടീക്കും.

കക്ഷി എ സ്ക്രീൻഷോട്ട് വെച്ച് പറയാൻ ശ്രമിച്ചത് - ആംപ്ലിഫയർ എന്ന നിലയിൽ ട്രയോട് വാൽവിന്റെ പ്രവർത്തനത്തിൽ മൈക്രോഫോണിൽ നിന്ന് കിട്ടുന്ന  സിഗ്നൽ  കൊടുക്കുന്ന ഗ്രിഡിൽ നിന്ന് നേരിട്ട് ഔട്ട് പൂട്ടിലേക്കു വൈദ്യുതി പ്രവഹിക്കുന്നില്ല. 

അത് കൊണ്ട് അത് കൃത്രിമമാണ് എന്നാണ് വിവക്ഷ എന്ന് കരുതുന്നു. 

ഇത് സംബന്ധമായി അബ്ബാസ് പിഎം എന്ന ഒരു എഞ്ചിനീയർ വാട്സാപ്പിൽ തന്ന ഒരു ടെക്സ്റ്റ് ചുവടെ കൊടുക്കുന്നു 
-------------------------------------------------------------------------------

"ഞാൻ P. S. അബ്ബാസ്, കേന്ദ്രസർക്കാർ സ്ഥാപനമായ പാലക്കാട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ (ITI LTD) അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രോണിക്സ്) ആയി ജോലി ചെയ്യുന്നു. ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ സെക്ഷൻ തലവൻ ആണ്. ലൗഡ് സ്പീക്കറിന്റെ ശബ്ദത്തെ കുറിച്ച് ആധികാരികമായി തന്നെ കുറിക്കാൻ ആണ് ഇത്രയും കുറിച്ചത്.

സ്പീക്കർ ശബ്ദത്തെ കുറിച്ച് നടക്കുന്ന കോലാഹലങ്ങൾ ക്കിടയിൽ ആണ് ഞാൻ കോഴ്സ് ചെയ്യുന്നത്. ശബ്ദം മാറുന്നു എന്ന വാദത്തോട് ആദ്യം യോജിക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ അല്പം മനസ്സിരുത്തിയാൽ ലൗഡ് സ്പീക്കർ ശബ്ദത്തിലെ കൃത്രിമത്വം മനസിലാകും.

മൈക്കിന് മുമ്പിൽ സംസാരിക്കുന്നതിന്റെ പതിൻമടങ്ങ് ശബ്ദം ആണല്ലോ ലൗഡ് സ്പീക്കറിൽ കേൾക്കുന്നത്. പുറമേ നിന്ന് പ്രായോഗിക്കുന്ന വൈദ്യുതിയുടെ സഹായത്തോടെ ആണിത്. ഇവിടെ രണ്ട് സാധ്യതകളാണ് പരിശോധിക്കേണ്ടത്. 1) വൈദ്യുതിയുടെ സഹായത്തോടെ ആദ്യശബ്ദം ഉയർത്തുക. 2) ആദ്യശബ്ദത്തിന് സമാനമായി ഉയർന്ന ശബ്ദം കൃത്രിമമായി നിർമിക്കുക

എല്ലാവർക്കും മനസിലാകുന്ന ഒരു ഉദാഹരണം കൊടുക്കുന്നു. നാരങ്ങാവെള്ളത്തിൽ ശുദ്ധവെള്ളം ചേർത്ത് അളവ് കൂട്ടാം. പക്ഷെ ചേർക്കുന്ന വെള്ളത്തിന്റെ അളവ് കൂടുന്നതനുസരിച്ച് നാരങ്ങ വെള്ളത്തിന്റെ രുചിയും സ്വഭാവവും വ്യത്യാസപ്പെടും. ഇത് പോലെ വൈദ്യുതി ചെന്ന് നിലവിലുള്ള ശബ്ദത്തെ ശക്തിപ്പെടുത്തുകയായിരുന്നെങ്കിൽ ചെറുതായി ഉയർത്തമ്പോഴും വലുതായി ഉയർത്തുമ്പോഴും വ്യത്യാസം ഉണ്ടാവണം. ക്രമാതീതമായി പ്രയോഗിച്ചാൽ ഒരു മുഴക്കം മാത്രം അനുഭവപ്പെടും. പക്ഷെ ലൗഡ് സ്പീക്കറിൽ സംഭവിക്കുന്നത് അങ്ങനെ അല്ലല്ലോ. ചെറുതായും വലുതായും ഉയർത്തുമ്പോൾ ഒരേ വ്യക്തത (clarity) അനുഭവപ്പെടുന്നു. ഇതിൽ നിന്ന് വൈദ്യുതി കൊണ്ട് ശബ്ദം ഉയർത്തുകയല്ല, സമാനമായ ഉയർന്ന ശബ്ദം കൃത്രിമമായി നിർമിക്കുകയാണ് ഇതിന്റെ ധർമം എന്ന് മനസ്സിലാക്കാമല്ലോ.

ഇനി ലൗഡ് സ്പീക്കർ സംവിധാനത്തിന്റെ സാങ്കേതിക വശം പരിശോധിക്കാം. ട്രയോഡ്
വാൽവിന്റെ കണ്ടുപിടിത്തത്തോടെയാണ് ആംപ്ലിഫയർ എന്ന ആശയം ഉദിക്കുന്നത്. പിന്നീട് transistor, integrated chip, microchip തുടങ്ങിയവ ഉടലെടുത്തു. ആകാരത്തിലെ ചെറുപ്പവും പ്രവർത്തനമികവും ഒന്നിനൊന്നു മെച്ചപ്പെട്ടെങ്കിലും പ്രവർത്തനതത്വം എല്ലാത്തിനും ഒന്നു തന്നെ.

മൈക്കിൽ നിന്ന് വരുന്ന, signal എന്ന് വിളിക്കപ്പെടുന്ന വൈദ്യുതതരംഗം triode valve ന്റെ grid ൽ പ്രായോഗിക്കുമ്പോൾ; cathode ൽ നിന്ന് anode ലേക്കുള്ള നേർധാരാ പ്രവാഹത്തിൽ (DC) signal ന്റെ പതിൻമടങ്ങ് വലുപ്പമുള്ള വൈദ്യുതതരംഗം (amplified signal) പ്രത്യക്ഷപ്പെടുന്നു. Coulomb ന്റെ electrostatic നിയമം അനുസരിച്ച് ആണിത്. ഈ amplified signal ഉപയോഗിച്ചാണ് ലൗഡ് സ്പീക്കറിൽ ഉയർന്ന ശബ്ദം സൃഷ്ടിക്കുന്നത്. വായുവിൽ മർദം ഉണ്ടാക്കി ശബ്ദം നിർമിക്കാനുള്ള എല്ലാ സംവിധാനവും അതിൽ ഉണ്ട്. Input signal പ്രായോഗിക്കുന്ന grid ൽ നിന്ന് amplified signal ലഭിക്കുന്ന output ലേക്ക്‌ യാതൊരു തരത്തിലും വൈദ്യുതപ്രവാഹം ഉണ്ടാകുന്നില്ല.

മൈക്കിൽ നിന്ന് വരുന്ന വൈദ്യുതതരംഗത്തിന് സാമാനമായി amplifier ൽ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഉയർന്ന വൈദ്യുതതരംഗമാണ് ലൗഡ് സ്പീക്കറിൽ എത്തുന്നതെങ്കിൽ, ആ വൈദ്യുതി കൊണ്ട് ഉൽപ്പാദിപ്പിക്കുന്ന ശബ്ദം എങ്ങനെ ഖത്തീബിന്റെ ശബ്ദം ആകും?"

---------------------------------------------------------------------------------------------------------------------------------




1) വൈദ്യുതിയുടെ സഹായത്തോടെ ആദ്യശബ്ദം ഉയർത്തുക.

2) ആദ്യശബ്ദത്തിന് സമാനമായി ഉയർന്ന ശബ്ദം കൃത്രിമമായി നിർമിക്കുക




ഈ രണ്ടു സാധ്യത കളാണ് എന്നും ഇതിൽ രണ്ടാമത്തേത് ആണ് പ്രശ്നം എന്നും വിശദീകരണത്തിൽ നിന്ന് കിട്ടുന്നത്. ഈ വാദം അംഗീകരിച്ചാൽ വൈദ്യുതി ഉപയോഗിച്ച് ശബ്ദം ഉയർത്തിയാൽ അത് കൃത്രിമമല്ല എന്ന് മനസ്സിലാകുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ വാദത്തിലേക്കു എത്തിയത് എന്നറിയില്ല എങ്കിലും.




ട്രയോഡ് വാൾവുകളും ട്രാൻസിസ്‌റ്ററുകളും ഉപയോഗിച്ചു ആംപ്ലിഫയ് ചെയ്യുമ്പോൾ വൈദ്യുതിയുടെ സഹായത്തോടെ അല്ല എന്നാണോ സുഹൃത്ത് കരുതുന്നത്.




എങ്കിൽ അത് വൈദ്യുതി എന്നത് ചാർജ്ജുകളുടെ പ്രയാണം മാത്രമാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നാണ്.




ചോദിതകണങ്ങളുടെ ചലനഫലമായുണ്ടാകുന്ന ഊർജ്ജപ്രവാഹം എന്നാണ് വൈദ്യുതി എന്ന പദത്തിന്റെ സാമാന്യവിവക്ഷ. എന്നാൽ, വൈദ്യുതചോദന, വൈദ്യുതമർദ്ദം, വൈദ്യുതപ്രവാഹം, വൈദ്യുതമണ്ഡലം തുടങ്ങി, ഒന്നിലധികം പ്രതിഭാസങ്ങളെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചുവരുന്നു https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%A6%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B4%BF






Electricity is the set of physical phenomena associated with the presence and motion of matter that has a property of electric charge. https://en.wikipedia.org/wiki/Electricity




അദ്ദേഹത്തിന്റെ തന്നെ ടെക്സ്റ്റിൽ ഉള്ളത് പ്രകാരം "പതിൻമടങ്ങ് വലുപ്പമുള്ള വൈദ്യുതതരംഗം (amplified signal) പ്രത്യക്ഷപ്പെടുന്നതാണ്".

Coulomb ന്റെ electrostatic നിയമം അനുസരിച്ച് ആണിത്. എന്ത് പേരിട്ട വിളിച്ചാലും ഈ പ്രപഞ്ചം സംവിധാനിച്ചവൻ കൊടുത്ത ഒരു പ്രത്യേകതയാണ് അത്. വൈദ്യുത മണ്ഡലത്തിൻറെ ഗുണങ്ങളിൽ പെട്ടതാണ് കടന്നു പോകുന്ന ചാർജുകൾ സ്വാധീനിക്കാനുള്ള കഴിവ്. മനുഷ്യഇടപെടലോ പ്രകൃതി പ്രതിഭാസങ്ങളല്ലാത്ത എന്തെങ്കിലും ശക്തിയോ അവിടെ ഇല്ല.




"ഈ amplified signal ഉപയോഗിച്ചാണ് ലൗഡ് സ്പീക്കറിൽ ഉയർന്ന ശബ്ദം സൃഷ്ടിക്കുന്നത്"


എന്തിനാണ് വെറുതെ ശബ്ദം സൃഷ്ടിക്കുന്നതാണ് എന്ന് എഴുതുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനല്ലാതെ


ആംപ്ലിഫൈഡ് സിഗ്നൽ ഉണ്ടാക്കുന്നിടത്താണ് ചർച്ച നടന്നത് മുഴുവൻ. അവിടെ വൈദ്യുതി പ്രവഹിക്കുന്നില്ല അതുകൊണ്ടു അവിടെ നടക്കുന്നത് കൃത്രിമ മാണ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്. അവിടെ പോലും ആ ആംപ്ലിഫൈഡ് സിഗ്നൽ പ്രത്യക്ഷപ്പെടുന്നതാണ് എന്നാണു താങ്കൾ എഴുതിയത്. പിന്നെ എവിടെയാണ് കൃത്രിമമായ സൃഷ്ടിപ്പ് നടക്കുന്നത്. ഉണ്ടെങ്കിൽ അതിന്റെ സൃഷ്ടാവ് ആരാണ്. ഉപകരണം ഉണ്ടാക്കിയ ആളാണോ അതോ ഉപകരണമോ ?. ഉപകരണം ഉണ്ടാക്കിയ ആളാണ് സൃഷ്ടാവ് എങ്കിൽ അയാൾ മരണപ്പെടുകയും ഉപകരണം ബാക്കിയാവുകയും ചെയ്‌താൽ. പിന്നീട് അതിൽ നിന്നുണ്ടാവുന്ന കൂടിയ ശബ്ദത്തിന്റെ സൃഷ്ടാവ് ആരാണ് ?


ട്രയോഡ് ആംപ്ളിഫയർ കളിൽ ആവട്ടെ ട്രാൻസിസ്റ്റർ ആംപ്ളിഫയർ കളിൽ ആവട്ടെ മൈക്രോഫോണിൽ നിന്നുള്ള വൈദ്യുതി തന്നെയാണ് ഔട്ട് പുട്ട് സിഗ്നലിലെ വേവ് ഫോം തീരുമാനിക്കുന്നത്. വൈദ്യുത ധാര / കറണ്ട് നേരിട്ട് പ്രവഹിക്കുന്നില്ല അതുകൊണ്ടു അവിടെ ആംപ്ലിഫിക്കേഷൻ ഉപയോഗിക്കുന്നത് വൈദ്യുതി അല്ല എന്ന് പറയുന്നത് വിഡ്ഢിത്തം ആണ്. ട്രയോഡ് വാൽവിൽ മൈക്കിൽ നിന്ന് കൊടുക്കുന്ന സിഗ്‌നൽ ഉണ്ടാകുന്ന വൈദ്യുതിയുടെ എലെക്ട്രോസ്റ്റാറ്റിക് ശക്തിയാണ് അത് ചെയ്യുന്നത്.


____________________________________________________



കേൾവി കുറവുള്ളവർ ഉപയോഗിക്കുന്ന ശ്രവണസഹായികളിൽ ഉപയോഗിക്കുന്നത് നിങ്ങൾ വിമർശിച്ച അതേ സാങ്കേതിക വിദ്യയാണ്.

ജുമുഅ ഖുതുബ കേട്ട ആകെ നാല്പത് ആളിൽ ഒരാൾ ശ്രവണ സഹായി വെച്ചാണ് ഖുതുബ കേട്ടത് എങ്കിൽ ആ ഖുതുബ ശരിയാകുമോ?

പള്ളിയിൽ വരുന്ന ആളുകളിലെ ചെവി തപ്പി ശ്രവണ സാഹായി ഉണ്ടോന്നു തപ്പിക്കൊണ്ടിരിക്കണോ ? ജമാഅത്ത് സമയത്ത് ഇമാമിന്റെ ചലനങ്ങൾ അറിഞ്ഞു തുടരലും മുന്തിപോകാതിരിക്കലും വേണമല്ലോ? ശ്രവണ സഹായി വെച്ച് കേൾവി ഉള്ള ആൾക്ക് ഇമാമിൽ നിന്നുള്ള ശബ്ദങ്ങൾ അടിസ്ഥാനമാക്കി തുടരാമോ ? കാഴ്ച തന്നെ ആശ്രയിക്കണോ ? അന്ധനാണെങ്കിലോ വെളിച്ചക്കുറവുകൊണ്ടു കാണാൻ പറ്റാതിരിക്കുമ്പോഴോ ഇമാമിന്റെ ചലനങ്ങൾ ശബ്ദം വഴി ശ്രവണ സഹായിയിലൂടെ അറിഞ്ഞാലും അതനുസരിച്ചു പ്രവർത്തിക്കാൻ പറ്റുമോ? നികാഹിന്റെ വേളയിൽ ശ്രവണ സഹായി ഉപയോഗിക്കുന്ന വരനോ വലിയ്യിനോ നികാഹിന്റെ വചനങ്ങൾ ചൊല്ലിക്കൊടുക്കാൻ പറ്റുമോ?



ഇതൊക്കെ എപ്പോഴെങ്കിലും കർമ്മ ശാസ്ത്ര വിഷയമായി വന്നിട്ടുണ്ടോ ? ഇല്ലെങ്കിൽ എന്തുകൊണ്ട് ?


----------------------------------------------------------------------------------------------------------------

പിന്നെ സംവാദത്തിൽ ആംപ്ലിഫയർ ആയി താരതമ്യം ചെയ്തത് ട്രാൻസ്‌ലേഷൻ പരിപാടികളെ ആണ്. ആംപ്ലിഫയർ മനുഷ്യൻ ഉണ്ടാക്കിയ ഒരു ഉപകരണം മാത്രമാണ്. അതിനു എന്തൊക്കെ ഗുണങ്ങളുണ്ടോ അതെല്ലാം അതിലുപയോഗിച്ച ഭൗതിക വസ്തുക്കൾക്കും സംവിധാനങ്ങൾക്കും പടച്ചവൻ കൊടുത്ത പ്രത്യേകതകളെ ഉപയോഗപ്പെടുത്തിയാണ്.

ട്രാൻസ്ലേഷൻ / ഭാഷാന്തരം നടത്തുമ്പോൾ ഒരു മനുഷ്യ ഇടപെടൽ അനിവാര്യമാണ്. അത് നേരിട്ട് കേട്ട് വേറെ ഒരാൾ പറയുന്നതാകാം അല്ലെങ്കിൽ ഓട്ടോമാറ്റിക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി കേട്ട ശബ്ദത്തെ അപഗ്രഥിച്ചു അർത്ഥം മനസ്സിലാക്കി അതെ അർഥം ഉള്ള മൊഴിമാറ്റം ചെയ്യേണ്ട ഭാഷ യിലെ മുൻപ് റെക്കോർഡ് ചെയ്തു വെച്ച വാക്കുകളും വാചകങ്ങളും പ്ലേയ് ചെയ്തിട്ടും ആകാം. മനുഷ്യ ഇടപെടലോ റെക്കോർഡഡ് ശബ്ദമോ മുൻ‌കൂർ പ്രോഗ്രാം ചെയ്ത മനുഷ്യ നിർദേശങ്ങളും ഇല്ലാതെ ട്രാൻസ്ലേഷൻ നടക്കില്ല. അതിനെ ആംപ്ലിഫിക്കേഷനുമായി താരതമ്യം ചെയ്തത് ബാലിശമായി പോയി.

------------------------------------------------------------------------------------------------------------------