Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

ഉസ്താദ്‌ ഡോ: ബഹാവുദീന്‍ നദ`വി യുടെ സെനഗല്‍ യാത്ര: ചുള്ളിക്കോട് സഖാഫി പറഞ്ഞത്‌; സുന്നിക്കൂട്ടത്തിന്‍റെ കാട്ടിക്കൂട്ടലുകള്‍

ദുരഭിമാനം എന്നത് കാരന്തൂരികളുടെ ജന്മസിദ്ധമായ കഴിവാണ്. അതുകൊണ്ട് തന്നെ ബുഖാരിയിലെ ഹദീസ് പോലും തിരുത്തി വ്യാജ കേശപ്പള്ളിക്ക് തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്ന ഫ്ലക്സ്‌ ബോര്‍ഡുകള്‍ നാടിന്‍റെ മുക്കിലും മൂലയില്‍ വെച്ചതും ഈ വ്യാജ കേശത്തിന്റെ എല്ലാ കള്ളക്കളികളും പുറത്തായിട്ടും ഒരു ചമ്മലുമില്ലാതെ  വ്യാജ കേശവും അത്  കൊണ്ട് വന്ന ആളെയും ഇപ്പോഴും തോളിലേറ്റി നടക്കുന്നതും  കാണുമ്പോള്‍ സുന്നി കൈരളിക്ക്‌ അത്ഭുതം തോന്നിയിരിക്കാന്‍ ഇടയില്ല. മര്‍കസ്‌ നായകന്‍റെ പൂര്‍വകാലം ശരിക്കറിയുന്നവര്‍ക്ക് പ്രത്യേകിച്ചും.  ഉസ്താദ്‌ ഡോ: ബഹാവുദീന്‍ നദ`വി യുടെ സെനഗല്‍ യാത്രയെ നിഷേധിക്കുന്നവരില്‍ നിന്ന്‍  വ്യത്യസ്തമായ ഒരു സമീപനം ഉണ്ടാവുമെന്ന്‍ പ്രതീക്ഷിക്കുന്നതും മണ്ടത്തരമായിരിക്കും.

 -----------------------------------------------------------------------------------------------------

ഉസ്താദ്‌  ഡോ :ബഹാവുദീന്‍ നദ`വിക്ക് സെനഗല്‍ സമ്മേളനത്തിന് ക്ഷണം കിട്ടിയിട്ടില്ല, അവിടെ പോയിട്ടില്ല, അലി ജുമാ യെ കണ്ടിട്ടില്ല പച്ച കള്ളം എന്ന്‍  മര്‍കസ് മീഡിയ ഫോറം എന്ന ലേബലില്‍ വിളക്ക് പത്രത്തിലൂടെ സഖാഫിമാര്‍ പറഞ്ഞുപോയി. 
-------------------------------------------------
ഈ വാര്‍ത്ത വന്ന അന്ന്‍ തന്നെ www.pravarthakan.blogspot.com     www.skssfnews.com  എന്നിടങ്ങളിലൂടെ ഉസ്താദ്‌ ഡോ:ബഹാവുദ്ദീന്‍ യാത്രയുടെ രേഖകള്‍ പുറത്തു വിട്ടിരുന്നു. നസീര്‍  മുത്തുകുട്ടി അടക്കം ചോദിച്ചവര്‍ക്കൊക്കെ നേരിട്ട് ഇ-മെയില്‍ ഫോര്‍വേര്‍ഡ് ആയും കൊടുത്തിട്ടുണ്ട്. 
അത് കഴിഞ്ഞ് ചുള്ളിക്കോട് സഖാഫി മര്‍കസില്‍ വെച്ച് പ്രസംഗിച്ചപ്പോഴും വിഘടിത ക്ലിപ്പ് വിരുതന്മാര്‍ നെറ്റ് വഴിയും ചില സംശയങ്ങളിലേക്ക് മാത്രമായി കൂടുമാറി. എന്നാല്‍ ഉസ്താദിനെ കുറിച്ച് കള്ളം ആരോപിച്ചതില്‍ ക്ഷമ ചോദിക്കാനോ മര്‍കസ്‌ മീഡിയ ഫോറം കാരെ തിരുത്താനോ ഒരു വിഘടിതനും തയാറായില്ല. ഈ അവസരത്തിലാണ് ഈ സന്ദേഹവാദികളുടെ കയ്യിലുണ്ട് എന്ന് അവര്‍ അവകാശപ്പെടുന്ന തെളിവുകള്‍ പരസ്യപ്പെടുതാനും ഒരു മൂന്നാം കക്ഷിയായി ഒരു സൈബര്‍ ഫോറന്‍സിക്‌  വിദഗ്ദനെയും ഉള്‍പെടുത്തി അനുകൂലവും പ്രതികൂലവുമായി ഉള്ളതും ഉണ്ടെന്നു അവകാശപ്പെടുന്നതുമായ എല്ലാ തെളിവുകളും പരിശോധിക്കാനും ആരാണ് വ്യാജ തെളിവുണ്ടാക്കുന്നത് എന്ന് തെളിയിക്കാനും ഞാന്‍ ഇതേ ബ്ലോഗിലൂടെ എല്ലാ വിഘടിതരോടുമായി വെല്ലുവിളിച്ചിരുന്നു (10/07/2011). ഒരു വിഘടിതനും ഇത് വരെതയ്യാറായിട്ടില്ല. പക്ഷെ ഉസ്താദ്‌ പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ ക്കെതിരെ  ചില ഹിമാലയന്‍ അബദ്ധങ്ങള്‍ തെളിവായി അവതരിപ്പിച്ച്  അതില്‍ സംശയം ജനിപ്പിക്കാനുള്ള വിഫല ശ്രമത്തിലാണ് വിഘടിതരും അവരുടെ സുന്നിക്കൂട്ടം ബ്ലോഗും. 
------------------------------------------------------------------------
സമ്മേളന  സമയത്ത്‌ ഉസ്താദ്‌ കര്‍ണാടകയിലായിരുന്നെന്നും നെറ്റ് വഴി വിഘടിതര്‍ പ്രചരിപ്പിച്ചു. അത്  ഇതാ തെളിയിക്കുന്നേ എന്ന്‍  പരസ്യം വിട്ട ശേഷം വിഘടിത റൂമിലൂടെ കേള്‍പ്പിച്ച ഖതമുല്‍ ബുഖാരി സമ്മേളനത്തില്‍ ചുള്ളിക്കോട് സഖാഫി പറഞ്ഞത്‌ കേള്‍ക്കുക 


ഈ പ്രസംഗത്തില്‍ സെനഗല്‍ യാത്രയെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളും അതില്‍ നിന്ന്‍ മനസ്സിലാകുന്നതും  :-
  •  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ക്ഷണം കിട്ടിയിരുന്നു എന്നും ഉസ്താദിന്റെ കൂടെ പോകാന്‍ ചുള്ളിക്കോട് അവസരം ചോദിച്ചു വാങ്ങിച്ചിരുന്നു എന്നും ഇരുവര്‍ക്കും  ക്ഷണകത്ത്, വിസ ഓണ്‍ അറൈവല്‍ ലെറ്റര്‍, ടിക്കറ്റ്‌, എന്നിവ ലഭിച്ചിരുന്നു പക്ഷെ പോകാനായില്ല എന്ന് 
  • പല  തവണ സെനഗല്‍ സമ്മേളനത്തിന്‍റെ ഔദ്യോഗിക ഭാരവാഹിയെ (hachem2000@gmail.com)  ഇ-മെയിലില്‍ ബന്ധപ്പെടുകയും ഉസ്താദ്‌ ഡോ:ബഹാവുദ്ദീന്‍  പങ്കെടുത്തോ  എന്ന വിഷയത്തില്‍ അന്വേഷണം നടത്തുകയും അത് അവര്‍ക്ക്‌ ഒരു ശല്യമായപ്പോള്‍ അവര്‍ തന്നെ മെയിലിലൂടെ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു എന്ന്. 
  • പ്രതിനിധികളുടെ പേരും വിവരങ്ങളും ഓര്‍മ്മയില്‍ നിന്നെടുത്താണ് മറുപടി പറയുന്നതെന്ന് പ്രതികരിച്ച സെനഗല്‍ സമ്മേളന ഭാരവാഹികളോട്  അവിടെ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധികളുടെ ലിസ്റ്റ് ഔദ്യോഗികമായി അറിയിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ( ഉസ്താദ്‌ ഡോ:ബഹാവുദ്ദീന്‍ അവിടെ പങ്കെടുത്തിട്ടില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രത അപാരം)
  • ചുള്ളിക്കോട് സഖാഫിയുടെ ആവര്‍ത്തിച്ചുള്ള അന്വേഷണത്തിന്  ശേഷം  സെനഗലില്‍   പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധികള്‍ എന്ന ലേബലില്‍ സമ്മേളന ഭാരവാഹികള്‍ ഒരു ലിസ്റ്റ് അയച്ചിട്ടുണ്ട് പോലും. 
  • സഖാഫിയുടെ പ്രസംഗത്തില്‍ സെനഗലില്‍ പോയിട്ടില്ല എന്ന് സമ്മതിച്ച  കാന്തപുരത്തിന്‍റെയും ചുള്ളിക്കോട് സഖാഫിയുടെയും പേര്‍  ആ ലിസ്റ്റില്‍ ഉണ്ട്  എന്നും അദ്ദേഹം പറയുന്നു. 
  • സമ്മേളനത്തില്‍ പങ്കെടുക്കാത്ത കാന്തപുരവും ചുള്ളിക്കോടും ഉള്ള; സമ്മേളനത്തില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് യാഥാര്‍ത്ഥ്യം അല്ല  എന്ന് ഏറ്റവും കൂടുതല്‍ ബോധ്യമുണ്ടാവേണ്ടത് ചുള്ളിക്കോടിനല്ലേ ?. 
  • തെറ്റാണെന്ന് ചുള്ളിക്കൊടിനു തന്നെ ബോധ്യമുള്ള ആ ലിസ്റ്റില്‍ ബഹാവുദ്ദീന്‍  ഉസ്താദിനെ വിട്ടു പോയിട്ടുണ്ട് എന്നതാണ് ചുള്ളിക്കോട് സഖാഫിയുടെ തെളിവ്‌.  
  • ആ  തെളിവിന്റെ ബലത്തിലാണ് അദ്ദേഹം സിറാജിലെ വിവാദ വാര്‍ത്തക്ക്  യെസ്  പറഞ്ഞത്‌. ( എന്‍റെ സഖാഫി ഉസ്താദ്‌, ഞാന്‍ സുല്ലിട്ടു . ഈ പ്രവര്‍ത്തന മികവില്‍ ) പക്ഷെ ഊരിപ്പോരാനുള്ള പഴുത് വിട്ടേച്ച് വേണം ന്യൂസ് കൊടുക്കാനെന്നും സിറാജുകാരെ അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു എന്നും സഖാഫി സമ്മതിക്കുന്നുണ്ട്. ആ മുന്നറിയിപ്പ്‌ സിറാജുകാര്‍ തള്ളി എന്ന്‍ മുകളില്‍ കൊടുത്ത ന്യൂസ് കണ്ടാല്‍ അറിയാം.
  • അതിനു പുറമേ ബഹാവുദീന്‍ ഉസ്താദ്‌ പ്രസിദ്ധപ്പെടുത്തിയ ഫോട്ടോ വ്യാജമാണെന്ന്‍  വരുത്തി തീര്‍ക്കാന്‍ വേണ്ടി പലതും അദ്ദേഹം പറയുന്നുമുണ്ട്. സഖാഫി സെനഗല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോയും പൊക്കി കാണിച്ചു. (നിങ്ങള്‍ പറഞ്ഞ തെളിവുകളൊക്കെ ഒന്ന് പരസ്യപ്പെടുത്ത്. നമുക്ക്‌ നോക്കാലോ ആരാണ് തെളിവുകളില്‍  കൃത്രിമം കാണിക്കുന്നതെന്ന്. എന്‍റെ വെല്ലുവിളി സ്വീകരിക്കുക വിഘടിതരെ )
  • ബഹാവുദീന്‍ ഉസ്താദിന്റെ പാസ്പോര്‍ട്ടിലെ യാത്ര രേഖകളെ കുറിച്ച് ഒന്നും പറയുന്നത് കേട്ടില്ല. 
ചുള്ളിക്കോട്  സഖാഫി തനിക്ക് പങ്കെടുത്തവരുടെ ലിസ്റ്റ് കിട്ടി എന്ന് പറഞ്ഞ hachem2000@gmail.com എന്ന മെയിലിലേക്ക് സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധികളുടെ ഫോട്ടോ ആവശ്യപ്പെട്ട് നമ്മുടെ ഒരു പ്രവര്‍ത്തകന്‍ അയച്ച മെയിലിനു മറുപടി കിട്ടിയിട്ടുണ്ട്. അതില്‍ ബഹാവുദീന്‍ ഉസ്താദിന്റെ ഫോട്ടോ ഉണ്ട് . (ഉസ്താദ്‌ പ്രസിദ്ധപ്പെടുത്തുകയും നിങ്ങളും മറ്റു വിഘടിതരും വ്യാജമെന്ന് തെളിയിക്കാന്‍ വിഫല ശ്രമം നടത്തുന്നതുമായ അതേ ഫോട്ടോ ആണത്).  hachem2000@gmail.com എന്ന ഐഡി  യില്‍ നിന്നുള്ള പ്രസ്തുത  ഈ മെയില്‍ ഫോര്‍വേഡ് ചെയ്തു തരാന്‍ ആ പ്രവര്‍ത്തകന്‍ തയാറാണ് ആവശ്യമുള്ള മലബാര്‍ /ഗ്ലോബല്‍ അഡ്മിന്‍ മാര്‍ KICR  ഇല്‍ അന്വേഷിക്കുക. ചുള്ളിക്കോട് സഖാഫി നേരിട്ട്  ആവശ്യപ്പെട്ടാലും മതി
ഇതില്‍ നിന്ന്‍ വ്യക്തമാവുന്ന ഒരു കാര്യമുണ്ട്. ഈ ഫോട്ടോയില്‍ കാണുന്ന, ബഹാവുദീന്‍ ഉസ്താദ്‌ എന്ന് നമുക്ക്‌ സുപരിചിതനായ വ്യക്തി സെനഗല്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്ന കാര്യത്തില്‍ സമ്മേളന ഭാരവാഹികള്‍ക്ക്‌ സംശയമില്ല എന്ന്.സമ്മേളനത്തില്‍ പങ്കെടുക്കാത്ത രണ്ടു പേരടങ്ങിയ ലിസ്റ്റ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ എന്ന പേരില്‍ സെനഗലില്‍ നിന്നുള്ളവര്‍  അയച്ചു വെങ്കില്‍, പങ്കെടുത്ത ആളുകളുടെ പേര് വിവരത്തില്‍ hachem2000@gmail.com എന്ന ഐഡി യിലുള്ള സഹോദരന് തെറ്റിദ്ധാരണ ഉണ്ട് എന്ന്‍ വ്യക്തമാണ്. അത് തെറ്റിദ്ധാരണ യാണ് എന്ന് ബോധ്യമുള്ള ചുള്ളിക്കോട് സഖാഫി  തന്നെ ഒരു വ്യാജ വാര്‍ത്ത കൊണ്ടുണ്ടാവുന്ന താല്‍കാലിക ലാഭത്തിന് വേണ്ടി അത് തെളിവായി പറഞ്ഞ് സ്വയം അപഹാസ്യനാവുകയായിരുന്നു.
------------------------------------------------------------------------
ഇനി ചെയ്യാനുള്ളത് അദ്ദേഹം വാഗ്ദാനം ചെയ്തതുപോലെ തെറ്റ് തിരുത്തി ക്ഷമ ചോദിക്കലാണ് 
-------------------------------------------------------------------------
ആദ്യം പുറത്ത്‌ വിട്ട ഫോട്ടോക്ക്  പുറമേ ഉസ്താദും ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തി അലി ജുമ യും ഒന്നിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോകളും ലഭ്യമായിരുന്നു


ഈ ഫോട്ടോകള്‍ ലഭ്യമായത് കൊസോവയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വ്യക്തിയുടെ    ( الأستاذ الدكتور بكر إسماعيل الكوسوفي ) ഫേസ് ബുക്ക്‌ ആല്‍ബത്തില്‍ ( مؤتمر علماء الأمة - السنغال ) നിന്നാണ്. ഈ അഡ്രസില്‍ നിന്ന് ഈ ഫോട്ടോകളും അദ്ദേഹം അപ്ലോഡ്‌ ചെയ്ത മറ്റു സമ്മേളന ഫോട്ടോകളും കാണാം. ഇവിടെ കൊടുത്ത മൂന്ന് ഫോട്ടോകളും കൂടുതല്‍ വ്യക്തതക്ക് വേണ്ടി Irfan View 4.28  സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രീസൈസ്‌  ചെയ്ത് വലുതാക്കിയിട്ടുണ്ട്.  
ഈ തെളിവുകളെല്ലാം കണ്ട ശേഷവും സെനഗല്‍ യാത്രാ  ഫോട്ടോകളിലും  രേഖകളിലും എഡിറ്റിംഗ് നടന്നിട്ടുണ്ട് എന്ന് വാദിച്ച്  വിഘടിതര്‍ അവരുടെ തൊലിക്കട്ടി തെളിയിച്ചു കൊണ്ടിരിക്കുന്നു. സുന്നി കൂട്ടം എന്ന വിഘടിത ബ്ലോഗിന്‍റെ കാട്ടികൂട്ടലുകളിലേക്ക്--
---------------------------------------------------------------------
കൂരിയാട്‌ നദ വി സെനഗളില്‍ എന്ന ആദ്യ പോസ്റ്റില്‍ ഉസ്താദ്‌ പുറത്ത്‌ വിട്ട ഫോട്ടോയില്‍ അവിടെ ഇവിടെ കുത്തി വരഞ്ഞു എഡിറ്റിംഗ് ആന്നെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു
------------------------------------------------
ഫോട്ടോയില്‍ വരഞ്ഞു കാണിച്ചു ബ്ലോഗുണ്ടാക്കിയ വിദ്വാന്  അദ്ധേഹത്തിന്റെ ആവശ്യപ്രകാരം ഞാനയച്ചു കൊടുത്ത ഈമെയിലില്‍ ഉണ്ടായിരുന്ന ഫോട്ടോ താഴെ കാണിക്കുന്നു
ഇത് വ്യാജമാണെന്ന് വരുത്തി തീര്‍ക്കാന്‍ സ്വന്തം ബ്ലോഗിലൂടെ വിമര്‍ശകര്‍ ഈ ഫോട്ടോയുടെ മുകളിലും താഴെയും ഒഴിവാക്കിയ ഫോട്ടോയില്‍ അവിടവിടെ വരഞ്ഞിട്ടു
 ---------------------------------------------------------------------------------------
ക്രമപ്രകാരം ഓരോന്നും പരിശോധിക്കാം
  1. പിന്നിലിരിക്കുന്ന  വ്യക്തിയുടെ മടിയിലുള്ള ഒരു പുസ്തകത്തിലെ ഇരുണ്ട കോളം. അതിലെന്തിനാണ് വരഞ്ഞത് എന്ന്‍ വരയല്‍ കാരന്‍ തന്നെ പറയണം
  2. കൊടിയുടെ ഇടയിലൂടെ താഴത്തെ നീല നിറം കാണുന്നുണ്ടല്ലോ എന്നാവും വരയല്‍ കാരന്‍ ഉദേശിച്ചത്‌ എന്ന് അനുമാനിക്കുന്നു. താഴെ കൊടുത്ത ചിത്രത്തില്‍  ക്ലിക്ക്‌ ചെയ്ത് വലുതാക്കികണ്ട് അതിലെ കൊടിയുടെ മൂല ശ്രദ്ധിക്കുക. കൊടിയുടെ മൂലകളില്‍ തൊങ്ങലുകള്‍ ഇല്ല എന്നുമനസ്സിലാകും  (താഴെ ചിത്രം -1)  
  3.  കൊടിയുടെ ആപേക്ഷികമായ നീളക്കൂടുതല്‍  ആയിരിക്കും ഉദേശിച്ചത്‌ എന്ന്‍ തോന്നുന്നു. ഞാന്‍ ആദ്യമേ മെയില്‍ വഴികൊടുത്തിട്ടുള്ള ഫോട്ടോയില്‍ കൂടുതല്‍ വ്യക്തമായി ഇത മനസ്സിലാകും. ഈ ഫോട്ടോയില്‍ കാണുന്ന കൊടിയുടെ നീളത്തിന് സമാനമായ ഒരു ഫോട്ടോ കൊസോവയില്‍ നിന്നുള്ള സഹോദരനും അപ്ലോഡ്‌ ചെയ്തിട്ടുണ്ട്.     (താഴെ ചിത്രം -2)    facebook foto link 
  4. നാലും ആറും ഒന്നിച്ച് താഴെ 6 ഇല്‍
  5. ഉസ്താദിന്റെ കോട്ടിന്റെ കയ്യില്‍ എങ്ങനെ ഉള്ളിലേക്ക് കുഴിച്ചില്‍ വന്നു എന്നാണ് വരയല്‍ കാരന്‍ ഉദേശിച്ചത്‌.---  കോട്ടിന്റെയും അത് ധരിക്കുന്ന വ്യക്തിയുടെയും തോളിലെയും മറ്റുമുള്ള  അളവ്  വ്യത്യാസങ്ങള്‍ കൊണ്ട്  അങ്ങനെ വരും --  തെളിവ്‌   http://www.askandyaboutclothes.com/forum/showthread.php?103891-Dimples-on-upper-arm-of-jacket  കോട്ടിന്റെയും ജാകറ്റിന്റെയുമൊക്കെ അപ്പര്‍ ആമില്‍ ഉള്ലോട്ടുള്ള കുഴി /ഡിമ്പിള്‍ വരുന്നതിനെ കുറിച്ച് വസ്ത്രങ്ങളെ ക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ്‌ ഫോറത്തിലെ ചര്‍ച്ചയാണ് ഈ ലിങ്ക്  ഇത്  മര്‍കസ്‌ മുടി വിമര്‍ശകര്‍ നടത്തുന്ന സൈറ്റ്‌ അല്ല എന്നും ഓര്‍ക്കുക. ഞാന്‍ മുമ്പ്  കൊടുത്ത ഉസ്താദും അലി ജുമ യും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോകളില്‍ വലതു കയ്യില്‍ സമാനമായ കുഴി കാണാന്‍ സാധിക്കും ( Photo-1 , Photo-2 , Photo-3 ). ആ ഫോട്ടോകള്‍ കൊസോവയില്‍ നിന്നു പങ്കെടുത്ത വ്യക്തി നെറ്റില്‍ കയറ്റിയതാണ്. അദ്ധേഹവും വിഘടിതരുടെ വ്യാജമുടിയെ കുറിച്ച് കേട്ടിട്ടുപോലുമുണ്ടാകില്ല.
  6. നാലും ആറും:- എന്താണ് വരയല്‍ കാരന്‍ ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല. അവിടങ്ങളില്‍ ഫോട്ടോയുടെ ഡീട്ടൈല്‍സ്  കുറവുണ്ട് എന്നാണ് ഉദേശിച്ചത്‌ എങ്കില്‍ നെറ്റില്‍ മറ്റു സ്രോതസ്സുകളില്‍ നിന്ന് ഇതേ സമ്മേളനത്തിന്‍റെ ഫോട്ടോകള്‍ തരാം അതിലുള്ള ഡീട്ടൈല്‍സ്  കുറവ്‌ അന്വേഷിക്കാന്‍ പോയാല്‍ ചുവപ്പ് മഷികൊണ്ട് ആ ഫോട്ടോകള്‍ മൊത്തത്തില്‍ വരക്കേണ്ടി വരും. ഈ ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്തവര്‍ എന്തിനു വേണ്ടിയാണ്  അവയില്‍ എഡിറ്റ്‌ ചെയ്തിട്ടുണ്ടാവുക എന്ന്‍ വരയലുകാരനോട് ആരെങ്കിലും ചോദിച്ചാല്‍? (താഴെ ചിത്രം -3 താഴെ ചിത്രം -4)   Links Where These Photos Are Uploaded   link 1  link2
  7. ഒരേ വീതിയിലുള്ള ഒരു  വസ്തു വിനെ നമ്മള്‍ നോക്കുമ്പോള്‍ നമ്മില്‍ നിന്ന് അകന്ന്‍ നില്‍കുന്ന ഭാഗം ആപേക്ഷികമായി വീതി കുറവുള്ളതായി തോന്നും.  ഇതേ തത്വം കൊണ്ടാണ് ആകാശത്ത് കൂടെ പറന്നു പോകുന്ന വിമാനം നമ്മുടെ ചെറു വിരളിനോളം ചെറുതായി കാണുന്നത്. ഇതൊക്കെ കുട്ടികള്‍ക്കെന്നപോലെ പറഞ്ഞു തരേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ഈ കാര്യത്തെ കുറിച്ചുള്ള ബോധ്യമില്ലാത്തത് കൊണ്ടാണ്  7- നമ്പര്‍ കുത്തിവര വന്നിട്ടുള്ളത്. 
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവ്വായി പറഞ്ഞ ഫോട്ടോകള്‍ 1,2,3,4 അതെ ക്രമത്തില്‍
 
-------------------------------------------------------------------------------
ഈ ബ്ലോഗുകാരന്‍ രണ്ടാമതൊന്നും കൂടെ പോസ്റ്റി അതില്‍ വീണ്ടും ഇതേ കുത്തിവര ഫോട്ടോ വെച്ചിട്ടുണ്ട് പുറമേ കുറെ വാദങ്ങളും 
----------------------------------------------------------------------------------









സുന്നിക്കൂട്ടത്തിലെ  കാട്ടിക്കൂട്ടലുകാരന്‍ പുതുതായി രണ്ടാമത്തെ പോസ്റ്റില്‍ ഉന്നയിച്ച  വാദങ്ങള്‍
  1. അലിജുമയും ബഹാവുദീന്‍ ഉസ്താദും ഒന്നിച്ച് നില്‍കുന്ന ഫോട്ടോയില്‍ പണ്ടുള്ള ഫോട്ടോയിലുണ്ടായിരുന്ന ഒരാളെ കാണാനില്ല എന്ന് . അതെ ശരിയാണല്ലോ വിഘടിതാ എന്നിട്ടോ?. അത് കൊണ്ട് എന്താ സുഹൃത്തെ. സമ്മേളനത്തില്‍ വെചെടുക്കപ്പെടുന്ന എല്ലാ ഫോട്ടോയിലും എല്ലാരും ഒരേ പൊസിഷനില്‍ കണ്ടാലെ ആ ഫോട്ടോകള്‍ സത്യമാകൂ എന്നില്ല സഹോദരാ. കൊസോവയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വ്യക്തിയുടെ    ( الأستاذ الدكتور بكر إسماعيل الكوسوفي ) ഫേസ് ബുക്ക്‌ ആല്‍ബത്തില്‍ ( مؤتمر علماء الأمة - السنغال ) നിന്നുള്ള രണ്ടു ഫോട്ടോകള്‍ നമുക്ക്‌ കാണാം
  2.  ക്ഷണകത്തിലെ തിയതി എഴുതിയ ഫോണ്ട് മാറ്റമുണ്ട് പോലും.:------ താഴെ ഞാന്‍ ഒരു ക്ഷണ കത്ത് കൊടുക്കുന്നു The General Forum of Non-Governmental Arab and African Organizations എന്ന സൈറ്റിന്റെ http://fongaf.org/en/?p=613 പേജില്‍ കൊടുത്തിട്ടുള്ള  ഇതെ സെനെഗല്‍ സമ്മേളനത്തിന് ഒരു ആഫ്രിക്കന്‍ പ്രധിനിതിക്ക്‌ ഫെബ്രുവരിയില്‍ അയച്ച കത്താണ്. ഈ കത്തില്‍ കാണുന്ന ഡേറ്റ് ഫോണ്ട് ശ്രദ്ധിക്കുക അത് ബ്ലോഗുകാരന്‍ വിമര്‍ശന വിധേയമാക്കിയ അതെ ഫോണ്ട് ആണ്. നമ്മുടെ പ്രവര്‍ത്തകന്‍റെ ഇ-മെയിലിലേക്ക് സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ അംഗത്തിന്‍റെ ഫോട്ടോ ആവശ്യപ്പെട്ടപ്പോള്‍ ബഹാവുദീന്‍ ഉസ്താടിന്റെ ഫോട്ടോ അയച്ചു തന്ന hachem2000@gmail.com  എന്ന സെനഗല്‍ സമ്മേളന ഭാരവാഹികളുടെ ഒഫീഷ്യല്‍ മെയില്‍ ഐഡി യും ഈ ആഫ്രിക്കന്‍ ക്ഷണ കത്തില്‍ കാണാനുണ്ട് 
  3. ക്ഷണകത്തില്‍ എഴുതപ്പെട്ട ഉസ്താദിന്റെ പേരിന്‍റെ താഴെ ഭാഗം കട്ട് ആയാണ് അദ്ദേഹം കണ്ടത്‌ എന്ന്‍ --- ബ്ലോഗുകാരനോട് ഒരുകാര്യം മാത്രമേ പറയാനുള്ളൂ. ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങള്‍ ആവശ്യപ്പെട്ടത്‌ പ്രകാരം സെനെഗല്‍ യാത്ര തെളിവുകള്‍ ഉള്‍പ്പെടുന്ന ഒരു ഇമെയില്‍ അയച്ചിരുന്നു. ആ തെളിവുകള്‍ പ്രസിദ്ധപ്പെടുത്തിയ അന്ന്‍ തന്നെ. അതില്‍ തന്ന ഫോട്ടോയോ ക്ഷനകത്തോ അല്ല നിങ്ങള്‍ വിമര്‍ശനത്തിന് തിരഞ്ഞെടുത്തത്‌. നിങ്ങള്‍ വരഞ്ഞു കൂട്ടിയ ഫോട്ടോ നിങ്ങള്‍ക്ക്‌ അയച്ചു തന്ന ഫോട്ടോയുടെ മുകള്‍ ഭാഗത്തും താഴ് ഭാഗത്തും കട്ട് ചെയ്ത നിലയിലാണ്. അത് പോലെ തന്നെ ഞാന്‍ നിങ്ങള്‍ക്ക്‌ അയച്ചു തന്ന ക്ഷണ ക്കത്ത്  860 KB size ഉള്ള ഒരു PDF ഫയല്‍ ആണ്. ഇവിടെയും നിങ്ങള്‍ അതുപയോഗിക്കാതെ പിക്ചര്‍ ഫയല്‍ ആക്കി ചെറുതാക്കിയ  JPEG image file ആണ് വിമര്‍ശിക്കാന്‍ തിരഞ്ഞെടുത്തത്‌. ഞാന്‍ കൊടുത്ത PDF ഫയലിന്റെ വിമര്‍ശിക്കപെടുന്ന ഭാഗം താഴെകൊടുക്കാം
  4. രണ്ടു കത്തിലെയും പരാമര്‍ശിക്കുന്ന സമ്മേളന തിയതികള്‍ ഒരു ദിവസത്തിന്റെ അന്തരം ഉണ്ട്-- 19-May-2011 ന്  (കത്തിന്‍റെ വലത്‌ വശത്ത്  മുകളില്‍ ഉള്ള തയാറാക്കിയ തിയതി ) തയാറാക്കിയ വിസ ഓണ്‍ അറൈവലിനുള്ള കത്തിലുള്ളസമ്മേളന തിയതി 7th to 9th June എന്നാണ്. ആ കത്തുണ്ടാക്കിയതിന്റെ അടുത്ത മാസം 01/06/2011 ന് തയാറാക്കിയ ക്ഷണ കത്തിലുള്ള സമ്മേളന തിയതി 6th to 8th June എന്നായി എന്നത് കൊണ്ട് ഈ രണ്ടു കത്തുകളും വ്യാജമാണെന്നോ ഔദ്യോഗികമല്ലെന്നോ പറയാനാവില്ല. കാരണം ഞാന്‍ മുകളില്‍ കൊടുത്ത, ആഫ്രിക്കന്‍ നേതാവിനയച്ച കത്തിലെ സമ്മേളന തിയതി മാര്‍ച്ച് 4-5-6 ആണ്. ഈ മൂന്നു കത്തുകളിലും തയാറാക്കിയ തിയതികളില്‍ (2011/2/04, 19 May 2011, 01/06/2011) വലിയ അന്തരം ഉണ്ട്. അതില്‍ ഏറ്റവും അവസാനം ഉണ്ടാക്കിയ കത്തിലെ തിയ്തിയിലാണ് (6th to 8th June 2011) സമ്മേളനം നടന്നിട്ടുള്ളത്.
  5. മുമ്പ്‌ പ്രസിദ്ധീകരിച്ച സെനഗലിലെക്കും തിരിച്ചുമുള്ള ടിക്കറ്റ്‌ ഡീടൈല്‍സ് അനുസരിച്ച് ജൂണ്‍ 10 ന് നാട്ടില്‍ തിരിച്ചെത്തേണ്ടതായിരുന്നു. അതില്‍ നിന്ന് മാറി തിരിച്ചുള്ള യാത്രയില്‍ എമിറേറ്റ്‌സില്‍  ഇറങ്ങിയിട്ടുണ്ട് എന്നിട്ട് 13 മാത്രമാണ് നാട്ടിലെത്തിയത്‌ എന്ന് . അല്ല സഹോദരാ അതുകൊണ്ടെന്താ? സെനഗലില്‍ പോയിട്ടില്ല ക്ഷണിചിട്ടേ ഇല്ല അലി ജുമാ യുമായി കണ്ടിട്ടില്ല  എന്നല്ലേ സിറാജ് പ്രഖ്യാപിച്ചു കളഞ്ഞത്. സെനഗലില്‍ പോയിട്ടില്ല എന്നതിനുള്ള തെളിവാണോ ഇത്.  വരുന്ന സമയത്ത്എമിറേറ്റ്‌സില്‍ പോയിട്ടില്ല എന്നോ  ജൂണ്‍ 10 നു തന്നെ തിരിച്ചെത്തി എന്നോ ഉസ്താദ്‌ പറഞ്ഞോ? എങ്കില്‍ ഇത് താങ്കള്‍ക്ക് ന്യായമായും ഉദ്ധരിക്കാവുന്ന തെളിവായിരുന്നു. പിന്നെ ടിക്കറ്റ്‌ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍  തിരിച്ചു വരുമ്പോള്‍ ഇങ്ങനെ പ്ലാനില്‍ നിന്ന് മാറി യാത്ര ചെയ്തത വിവരം ആദ്യമേ പറഞ്ഞുകൂടായിരുന്നോ എന്ന് ആരെങ്കിലും സംശയിക്കുന്നു എങ്കില്‍; അതിന്റെ ആവശ്യമില്ലായിരുന്നു എന്നതല്ലേ സത്യം സെനഗലില്‍ പോയതിനെ നിഷേധിച്ചവര്‍ക്കുള്ള മതിയായ തെളിവ്‌ പ്രസിദ്ധപ്പെടുത്തപ്പെട്ടിട്ടുണ്ട്
    ----------------------------------------
വിഘടിതരെ ഇനിയും നിങ്ങളുടെ കളികള്‍ തുടരാം  ആ കാരന്തൂരി പൈതൃകം കാത്തു സൂക്ഷിക്കുകയും ചെയ്യാം. പക്ഷെ ദുരഭിമാനം കൊണ്ട് ചെയ്തു കൂട്ടുന്നത് കൊണ്ട് ആഖിറം നഷ്ടമാകുന്നതിനെ സൂക്ഷിക്കുക.