ഇനി അതാണ് നല്ലത്. സംഭവിച്ചതെല്ലാം കണ്ടും കേട്ടും കഴിഞ്ഞ മുശ്താക്കിനു ഒരാഗ്രഹം ..
---------------------------------------------------------------
ഇപ്പോള്‍ സൌദി യില്‍ ഉള്ള ബഹു. അബ്ദുല്‍ ഹകീം അസ്ഹരിയുടെ അറിവിലേക്കായി . താങ്കളുടെ "തിരുകേശം മദീനയുടെ സമ്മാനം" എന്ന പുസ്തകം ഒരു സുപ്രഭാതത്തില്‍ എല്ലാ പുസ്തക വില്പന ശാലകളില്‍ നിന്നും അപ്രത്യക്ഷമായതായി അറിഞ്ഞു. പുറം ലോകം അറിയരുതാത്തതായി എന്തോ അതില്‍ അടങ്ങിയിരിക്കുന്നു, അല്ലെങ്കില്‍ ആരുടെയോ മുഖം കെടുത്തുന്ന ചില സതുഅങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നെല്ലാം അനുമാനിക്കപ്പെടുന്നു. നിജ സ്ഥിതി വെളിവാക്കാന്‍ "തിരുകേശം മദീനയുടെ സമ്മാനം" എന്ന താങ്കളുടെ പുസ്തകം ഒരിക്കല്‍ കൂടെ വായിക്കാന്‍ അവസരം ഒരുക്കുമോ?മര്‍കസ് സമ്മേളനത്തില്‍ ഒരു അറബി സഹോദരന്‍ ആഘോഷ പൂര്‍വ്വം കൈമാറിയ കേശവുമായി ബന്ധപ്പെട്ടു നടക്കുന്ന സംവാദങ്ങളില്‍ താങ്കളുടെ പുസ്തകം പ്രതിപാദിക്കപ്പെട്ടിരുന്നു.
ലോകത്ത് തന്നെ അത്യപൂര്‍വ്വമായ പ്രവാചക കേശം, ആയിരക്കണക്കിന് എണ്ണം ഒരാള്‍ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. അതില്‍ നിന്നാണ് അദ്ദേഹം മര്കസിനു കൈമാറുന്നത് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ശേഖരം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്ന തിരു ശേഷിപ്പ് ശേഖരങ്ങളുടെ അത്യപൂര്‍വ കേന്ദ്രങ്ങളില്‍ ഒക്കെ കാണാവുന്നതില്‍ നിന്നും വ്യത്യസ്തമായി ഒരു മീറ്ററിനടുത്തു നീളം വരുന്ന കെട്ട് കണക്കിന് മുടികള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ മുടിക്കെട്ടു പ്രദര്‍ശനത്തില്‍ സംബന്ധിക്കുന്ന കാന്തപുരം മുസ്ലിയാരുടെ ചിത്രങ്ങളും വിശേഷണങ്ങളും ആദ്യം പരസ്യപ്പെടുത്തിയിരുന്ന എ.പി. ഗ്രൂപ്പിന്റെ അറബി വെബ് സൈറ്റില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷമായി. ഇതൊക്കെ വിമര്‍ശകരുടെ സ്രഷ്ടി ആണെന്നും അബുദാബിയിലെ അറബി സഹോദരന്റെ കയ്യില്‍ അങ്ങനെ മുടിക്കെട്ടൊന്നും ഇല്ലെന്നും അസൂയ കൊണ്ട് പറയുന്നതാണെന്നുമൊക്കെ വിശദീകരണം വന്നു. വിവാദങ്ങള്‍ കണ്ടും കേട്ടും കൌതുക പൂര്‍വ്വം ആസ്വദിച്ച സാധാരണക്കാരന് മുന്നില്‍ കാന്തപുരത്തിന്റെ മകന്‍ അബ്ദുല്‍ ഹകീം എഴുതിയ പുസ്തകം തുറക്കപ്പെടുന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞു. പുസ്തകത്തില്‍ ഹകീം താന്‍ കണ്ട മുടിക്കെട്ടുകളെ കുറിച്ചു എഴുതിയിട്ടുണ്ട് . ചില സത്യങ്ങള്‍ മൂടി വെച്ചില്ലെങ്കില്‍ മുഖം കെടും എന്ന തിരിച്ചറിവാണ് പുസ്തകം മുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് മനസിലാക്കാം.
കൈമാറ്റ പരമ്പര അഥവാ സനദ് എന്നപേരില്‍ കുടുംബ പരമ്പരയും മറ്റും വായിച്ചു കേള്പ്പിച്ചത് വിമര്‍ശന വിധേയമായി. പിന്നീടു കേരളത്തിലെ മത പ്രബോധന പ്രചാരണ രംഗത്ത് നടന്നത് കേശ കേന്ദ്രീകൃത ചര്‍ച്ചകള്‍ മാത്രമായി. വിശദീകരിക്കുംതോറും സങ്കീര്‍ണ്ണമായ സനദ് അവസാനം ചോദിക്കാന്‍ പാടില്ല എന്ന ആജ്ഞാ സ്വരത്തോളമെത്തി.
ദേശീയ അന്തര്‍ ദേശീയ സംവാദങ്ങള്‍ നടക്കുമ്പോള്‍ തന്നെ " തിരു കേശത്തിനൊരു ഉത്തമ കേന്ദ്രം " എന്ന തലക്കെട്ടോടെ നാല്പതു കോടി രൂപയുടെ "ശഅറെ മുബാറക് " ഗ്രാന്റ് മോസ്ക് , വ്യാപാര വാണിജ്യ സമുച്ചയങ്ങളുടെ വര്‍ണ ചിത്രമടങ്ങിയ ആയിരം രൂപ കൂപ്പണ്‍ പിരിവും തകൃതി യായി നടന്നു.
ഈ വിഷയത്തില്‍ ആധികാരികത ചോദ്യം ചെയ്ത സമസ്തയുടെ വിദ്യാര്‍ഥി യുവ ജന സംഘടനകള്‍ നടത്തിയ അന്വേഷണങ്ങള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന പരമാര്‍ത്ഥങ്ങളാണ്.
കാന്തപുരം തന്റെ ആത്മീയ ഗുരു എന്ന് വിശേഷിപ്പിച്ച ഇഖ്ബാല്‍ ജാലിയ വാലാ എന്ന വ്യക്തിയെ നേരിട്ട് സന്ദര്‍ശിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നു. ജാലിയാ വാല യുടെ കൈവശം പ്രവാചകന്റെതെന്നും മറ്റു പല പൂര്‍വ്വീക മഹാന്മാരുടെതെന്നും അവകാശപ്പെടുന്ന നിരവധി ശേഷിപ്പുകള്‍ ഉണ്ട്.
അതില്‍ തിരു കേശം എന്ന പേരില്‍ കെട്ട് കണക്കിന് മുടികളും കാണാം. ഈ ശേഖരത്തില്‍ നിന്നും തനിക്കു അപേക്ഷ നല്‍കുന്ന ആര്‍ക്കും ജാലിയ വാല സംഗതി കൊടുക്കും. കാന്തപുരത്തിനും അബുദാബിയിലെ അറബി സഹോദരനും ഒക്കെ ഇത് കിട്ടിയത് ജാലിയ വാല യില്‍ നിന്നാണെന്നു വ്യക്തമാക്കുന്ന രേഖകള്‍, അഥവാ അവര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ ജാലിയ വാലയുടെ കൈ വശം ഉണ്ട്. കാന്ത പുരത്തിന് തൊട്ടു മുന്‍പ് ജാലിയ വാല കണ്ണിയാകുന്ന ഒരു പരമ്പര നേരത്തെ പരസ്യപ്പെടുത്തിയതും ഈ കള്ളക്കളിയില്‍ നിന്നും തല ഊരാനാകാത്ത വിധം കാന്തപുരം വിഭാഗത്തെ കുടുക്കിയിരിക്കുന്നു. ഇതൊക്കെ വിമര്‍ശകരുടെ അസൂയ ആണെന്ന് പറഞ്ഞു സ്വന്തം അണികളെ സമാധാനിപ്പിക്കാന്‍ പറ്റിയാല്‍ അത്രയും ആശ്വസിക്കാം.