ഫ്ലക്സ് ബോര്‍ഡുകളില്‍ ഹദീസില്‍ വെട്ടിപ്പ് നടത്തി എന്ന്‍ ബോധ്യപ്പെട്ടിട്ടും വിഘടിതരുടെ സ്വതസിദ്ധമായ ദുരഭിമാനം കാരണം തിരുത്താന്‍ തയാറാവുന്നില്ല.
-----------------------------------------------------------
വ്യാജകേശ സൂക്ഷിപ്പിനുള്ള പള്ളി പണിയുന്നതില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്യുന്ന വിഘടിത ഫ്ലക്സ് ബോര്‍ഡുകളില്‍ ഉല്ലേഖനം ചെയ്ത ബുഖാരിയുടെ ഹദീസില്‍ വന്‍ തട്ടിപ്പ് വരുത്തിയിയത് വന്‍ വിവാദമായിരുന്നു. ഈ ലോകത്തെക്കാളും അതിലുള്ള സകലതിനേക്കാളും എനിക്കിഷ്ടം തിരുനബി(സ)യുടെ മുടികളില്‍ നിന്ന് ഒരു മുടി ''എന്‍റെ പക്കല്‍ ഉണ്ടായിരിക്കുന്നതാണ് '' എന്ന ഇബ്നു സീരിന്‍ (റ) ന്റെ ഹദീസിലെ വാക്കുകള്‍ ' ഈ ലോകത്തിലെ സകലതിനേക്കാളും അഭികാമ്യമായി ഞാന്‍ കാണുന്നത് ''തിരുകേശ സൂക്ഷിപ്പാണ്'' എന്ന് തിരുത്തി, കേശ സൂക്ഷിപ്പിന് പള്ളി നിര്‍മ്മിക്കല്‍ അഭികാമ്യമാണെന്ന് വരുത്തി തീര്‍ത്തിരിക്കുകയായിരുന്നു
حَدَّثَنَا مَالِكُ بْنُ إِسْمَاعِيلَ قَالَ حَدَّثَنَا إِسْرَائِيلُ عَنْ عَاصِمٍ عَنْ ابْنِ سِيرِينَ قَالَ قُلْتُ لِعَبِيدَةَ عِنْدَنَا مِنْ شَعَرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَصَبْنَاهُ مِنْ قِبَلِ أَنَسٍ أَوْ مِنْ قِبَلِ أَهْلِ أَنَسٍ فَقَالَ لَأَنْ تَكُونَ عِنْدِي شَعَرَةٌ مِنْهُ أَحَبُّ إِلَيَّ مِنْ الدُّنْيَا وَمَا فِيهَا
( കോഴിക്കോട് മാവൂര്‍ റോഡിലുള്ള വിഘടിത പള്ളിയുടെ മുന്നില്‍ വെച്ചിട്ടുള്ള ബോര്‍ഡ് ആണിത്) മാസങ്ങളായി ഇത് അവിടെ തന്നെ ഉണ്ട്.
എന്നാല്‍ ഈ അടുത്ത കാലത്ത് ചില പ്രദേശങ്ങളില്‍ വെച്ച് ശ്രദ്ധയില്‍ പെട്ട ഒരു ബോര്‍ഡ്. അതും കൂടെ നിങ്ങള്‍ കാണുക.
ഇതിലെ വെട്ടിപ്പും തട്ടിപ്പും ഇസ്ലാമിലെ ചിഹ്നങ്ങളെയും പ്രമാണങ്ങളെയും വിഘടിതര്‍ സമീപിക്കുന്ന രീതിയും ജനങ്ങള്‍ മനസ്സിലാക്കിയതിലെ വിഘടിത ജാള്യത വ്യക്തമാവുന്നുണ്ട് . എന്നാല്‍ വളരെ ഗുരുതരമായ ഈ വിഷയത്തിന്‍റെ മറുമരുന്ന് ഏതെങ്കിലും ഒറ്റയിട്ട സ്ഥലങ്ങളിലെ ഫ്ലക്സ് ബോര്‍ഡുകളില്‍ തിരുത്തി ഒന്നും അറിയാത്ത പോലെ ഇരിക്കലല്ല. തെറ്റ് ബോധ്യപ്പെട്ട സ്ഥിതിക്ക വ്യാജ ഹദീസ് പ്രദര്‍ശിപ്പിച്ച എല്ലാ ബോര്‍ഡുകളും മാതൃകാപരമായി നശിപ്പിക്കണം. ഖേദപ്രകടനം നടത്തുകയും വേണം. ഹദീസില്‍ വ്യാജം ചമയ്ക്കുന്നത് പോലെ തന്നെ ഗൌരവമുള്ളതാണ് തിരുശേഷിപ്പുകളില്‍ വ്യാജം കൊണ്ടുവരുന്നത് എന്ന് അറിയാത്തവരൊന്നും അല്ല കേരള സുന്നികള്‍ എന്ന് വിഘടിതര്‍ ഓര്‍ക്കുന്നതും നന്ന്‍. ആ വിഷയത്തില്‍ എടുത്ത് മാറ്റപ്പെടുന്നത് ഫ്ലക്സ് ബോര്‍ഡുകള്‍ ആയിരിക്കില്ല കേട്ടോ.