കേശം ലഭിച്ചത് അഹമ്മദ് ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെയാണെന്ന് ഇതു വരെ പറഞ്ഞിട്ടില്ലെന്ന് കാന്തപുരം
കോഴിക്കോട്: കേശ വിവാദത്തില്‍ പ്രസക്തമായ ഭാഗം നിഷേധിച്ച് വിഘടിത നേതാവ് കാന്തപുരം നിലപാട് മാറ്റി രംഗത്ത്.വിവാദ മുടി ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെ ലഭിച്ചതാണെന്ന്താന്‍ ഇത് വരെ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം 'റിപ്പോര്‍ട്ടര്‍' ചാനല്‍ നടത്തിയ ഇന്റര്‍വ്യൂ-വില്‍ വ്യക്തമാക്കി യിരിക്കുന്നത്.
ഖസ്റജി യില്‍ നിന്നും തനിക്കു മുടി ലഭിച്ചത് അദ്ധേഹത്തിന്റെ കുടുംബ പരമ്പരയിലൂടെയാണെന്നായിരുന്നു കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വെച്ച് അദ്ദേഹം പ്രഖ്യാപിചിരുന്നതും അനുയായികള്‍ പ്രചരിപ്പിച്ചിരുന്നതും.
കാന്തപുരത്തിന്റെ രണ്ടു നിലപാടുകളും കേള്‍ക്കാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
1. കേശം ഖസ്റജിയില് നിന്നും പാരമ്പര്യമായി ലഭിച്ചതാണ് (മര്കസിലെ പ്രസംഗം)
2. അങ്ങിനെ പറഞ്ഞിട്ടില്ലെന്ന 'റിപ്പോര്‍ട്ടര്‍' ചാനല്‍ അഭിമുഖ ഭാഗം.
---------------------------------------------------------------------------------------------
- ശംസുല്‍ ഉലമ ഉള്‍പെടെയുള്ള ഉലമാക്കള്‍ സംഘടിത സമുദായ ശക്തിക്ക് ഒപ്പം നില്‍കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ താങ്കള്‍ സമസ്തയില്‍ കുഴപ്പമുണ്ടാക്കി. എന്നിട്ടിപ്പോള്‍ താങ്കള്‍ തന്നെ പറയുന്നു സമുദായം ഒറ്റെക്കെട്ടവണമെന്നു. ഉസ്താദുമാരുടെ അന്നത്തെ തീരുമാനത്തെ എതിര്‍ത്ത് സമുദായത്തില്‍ പ്രശ്നം ഉണ്ടാക്കുകയും അതിപ്പോഴും തുടരുകയും ചെയ്യുന്ന താങ്കളും കൂട്ടരും ഈ സമുദായത്തോട് മാപ്പ് പറയണം .
- താങ്കള്‍ കഴിഞ്ഞ ലോകസഭ ഇലക്ഷനില്‍ ഉള്‍പെടെ മുഴുവന്‍ ലോകസഭ തെരഞ്ഞെടുപ്പിലും പരസ്യമായി ലീഗിനെ എതിര്‍ത്തത് കാലം സാക്ഷിയാണ്. മറവിരോഗം വരാനുള്ള പ്രായം താങ്കളെപ്പോലെ എല്ലാവര്ക്കും ആയി എന്നു കരുതരുത്. താങ്കള്‍ റഹമതുള്ളക്കും സ്വലാഹുദ്ധീനും വേണ്ടി വോട്ടു പിടിക്കാന്‍ ഇറങ്ങിയതും കഴിഞ്ഞ ലോക്സഭയില്‍ താങ്കളുടെ അരുമയായ ഹുസൈനെയും എ.പി സുന്നിയാണെന്ന് പറഞ്ഞ ഹംസയെയും ജയിപ്പിക്കാന്‍ നിങ്ങള്‍ പ്രവര്‍ത്തകരെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചതും മറക്കാനായിട്ടില്ല .കാന്തപുരം താങ്കള്‍ക്ക് ഇനി സത്യം പറയാനാവാതെ പോയോ?
- ഖസ്രജിയുടെ പിതാവിന്റെ പരമ്പരയിലാണ് മുടിയുള്ളതെന്നു താങ്കള്‍ മര്‍കസില്‍ പ്രസംഗിച്ചതാണ് പിന്നെ താങ്കള്‍ അതെല്ലാം മാറ്റി പറഞ്ഞു, കൂടെ അനുയായികളും. താങ്കള്‍ ആരെയാണ് മണ്ടന്മാരാക്കുന്നത്?
- കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണ്ടത് ചെയ്യാമെന്നു പിണറായിയോട് പറഞ്ഞിരുന്നു എന്നു താങ്കള്‍ തന്നെ സമ്മതിക്കുന്നു. അവര്‍ വീണ്ടും ആവശ്യപ്പെടാതിരുന്നത് കൊണ്ടാണ് പിന്തുണയുടെ പാലം ഇടതുനിന്നു വലത്തോട്ടെടുത്തത് എന്നും താങ്കള്‍ തന്നെ പറയുന്നു. അല്ല ഉസ്താദെ ഒരു സംശയം ഒരിക്കല്‍ വാക്കു പറഞ്ഞാല്‍ അത് വാഗ്ദത്തമാവില്ലേ ? അതല്ല താങ്കളാണ് പറയുന്നത് എന്നത് കൊണ്ട് പല തവണ പറഞ്ഞ് വിലപേശി ഉറപ്പിക്കണമെന്നാണോ ?. ഉസ്താദിനു മാത്രമുള്ള ഈ മസ്അല അണികള്‍ ഒന്നു പറഞ്ഞു തരണം.
- "ഞങ്ങളുടെ ശക്തികൊണ്ട് തന്നെയാണ് ലീഗ് ജയിച്ച എല്ലാ സീറ്റുകളും, ഞങ്ങളുടെ ശക്തി ഇല്ലായിരുന്നു എങ്കില്‍ ഒന്നോ രണ്ടോ സീറ്റു കിട്ടുമായിരുന്നു. അതല്ല പരസ്യമായി ഞങ്ങള്‍ അതിനെ എതിര്‍ത്തിരുന്നു എങ്കില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് സീറ്റ് കിട്ടുമായിരുന്നു എന്ന്" (അല്ല ഉസ്താദെ നിങ്ങളുടെ എതിര്‍പ്പിന്‍റെ ശക്തി കൂട്ടി പരസ്യമായി എതിര്‍ത്താല്‍ 1-2 ഇല്‍ നിന്നു ലീഗിന്‍റെ സീറ്റ് 2-3 ആയി ഉയരും എന്നല്ലെ നിങ്ങള്‍ പറഞ്ഞത്, ലീഗിനു ഒരു സീറ്റെങ്കിലും കൂടുതല്‍ കിട്ടണമെങ്കില്‍ കാന്തപുരം ലീഗിനെ പരസ്യമായി എതിര്‍ത്താല്‍ മതി എന്നു കാന്തപുരം തന്നെ പറയുന്നു. ലീഗു നേതാക്കള്‍ കേള്‍ക്കുന്നുണ്ടല്ലോ .? ല്ലേ..)
- ഞങ്ങളുടെ പ്രവര്‍ത്തി കൊണ്ട് തന്നെയാണ് ഇവിടെ ഭരണ മാറ്റം "ഉണ്ടായിക്കൊണ്ടിരിക്കുന്നത്" എന്നും നിങ്ങള്‍ പറഞ്ഞില്ലേ. അത് കേട്ട് ഉസ്താദിന്‍റെ മുഖത്ത് നോക്കി വേണു ചിരിച്ച സഹതാപച്ചിരിയില്‍ നമുക്കും പങ്കു ചേരാം. ഒരോ 5 വര്‍ഷവും ഭരണം മാറുന്ന കേരളത്തില്‍ ഒരോ തവണയും ഉസ്താദ് ഈ മമ്മൂഞ്ഞിത്തരം എടുത്ത് ചട്ടിയില്‍ വല്ലതും വീഴ്ത്താന്‍ നോക്കിയിട്ടുണ്ട് അല്ലേ.?. ഇപ്പോഴത്തെ ഈ ചട്ടിക്ക് 5 കൊല്ലത്തെ ആയുസ്സെ പരമാവധി ഉള്ളൂ എന്നു ചട്ടിയില്‍ വല്ലതും ഇടാന്‍ ഉദ്ദേശിക്കുന്നവര്‍ ഓര്‍ത്താല്‍ നല്ലത്.
- സമസ്തയും ലീഗും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കുള്ള കാരണമായി താങ്കളെ വേണു വിശേഷിപ്പിച്ചപ്പോള്‍ നല്ല സുഖിക്കുന്ന ചിരി ചിരിച്ച് താങ്കള്‍ കേട്ടു നിന്നു. സമുദായത്തില്‍ അടുത്ത ഫിത്ന ഉണ്ടാകാനുള്ള കാരണ മാവുന്നതില്‍ താങ്കള്‍ക്ക് സന്തോഷമേ ഉള്ളൂ എന്ന് മനസ്സിലാകുന്നു.
- യഥാര്‍ത്ഥ സമസ്തയെ സമസ്ത എന്നും താങ്കളുടെ ഗ്രൂപ്പിനെ കാന്തപുരം വിഭാഗം എന്നും വേണു പരാമര്‍ശിച്ചപ്പോള്‍ നിസംഗനായി കേട്ടു നില്‍ക്കാന്‍ താങ്കള്‍ കാണിച്ച യാഥാര്‍ത്ഥ്യബോധം എന്നാണാവോ താങ്കള്‍ അണികളിലേക്ക് പകരുന്നത്. സമസ്ത എന്ന പേര് വ്യാജമായി ഉപയോഗിക്കുന്നത് നിര്‍ത്തി നിങ്ങള്‍ സ്വന്തം പേരില്‍ രെജിസ്തര്‍ ചെയ്ത സംഘടനയായ അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ എന്ന പേരില്‍ സംഭാവന പിരിക്കാനും സമ്മേളനം നടത്താനും ധൈര്യം കാണിക്കണം
----------------------------------------------------------------------------------------------------
ഇതല്ലേ കണ്ണിയത് ഉസ്താദ് പറഞ്ഞ മുഖം കെടല്‍ ? നിങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഇനിയും ന്യായീകരിക്കേണ്ടി വരും, കഷ്ടം അവരുടെ ഒരു വിധി.