Responsible Responses | Creative Criticism
നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില് നിന്ന് അണികളെ അകറ്റുന്നു.
Pages
- തിരുകേശത്തിന് നിഴലുണ്ടാവുമോ? ഒ എം തരുവണ x നൌ ഷാദ് അഹ്സനി
- വെല്ലൂരിലെ സനദ് നൗഷാദ് അഹ്സനിയോട് ചോദിക്കൂ
- SYS Press Meet Report 01-07-2011
- ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തിലെ കൂപമണ്ഡൂകങ്ങള്‍
- ജാലിയ വാല , ഉസ്താദ് ആന്റ് ശൈഖ് ഓഫ് കാന്തപുരം , ബോംബെ
- തൃശൂര്‍ ജില്ല SSF-കാര്‍ SKSSF-ന്റെ സംവാദ വെല്ലുവിളി സ്വീകരിച്ചില്ല
- കേശവിവാദം: പ്രമാണങ്ങള്‍ പറയുന്നത്- അബ്ദുല്‍ ഹമീദ് ഫൈസി
- ഡോ:ബഹാവുദ്ദീന്‍ നദ് വിയുടെ സെനഗല്‍ യാത്ര :വിഘടിതര്‍ സത്യത്തെ മറച്ചു പിടിക്കുന്നത് ഭീരുത്വം- ഹാദിയ
- മര്കസിലെ മുടിക്ക് സനദുണ്ടോ. അതോ ഇല്ലേ.?. പേരോട് ഫോണില്‍ സത്യം പറഞ്ഞപ്പോള്‍.
- കാരന്തൂരുകാരെ സഹായിച്ചത് ആര്? തിരിച്ച് ആരെ സഹായിക്കണം? മുള്ളൂര്‍ക്കരയുടെ രാഷ്ട്രീയ "വയള്"
- വിവാദകേശം: വിഘടിത വിഭാഗം ആലപ്പുഴ ജില്ല മുശാവറ മെമ്പര്‍ ആറ്റക്കോയ തങ്ങളുടെ നിലപാട്
- 40 കോടിയുടെ പള്ളിക്ക് തെളിവുണ്ടാക്കാന്‍ വിഘടിതരുടെ കൈകടത്തല്‍ ബുഖാരിയിലും
- വിവാദകേശം;വിശ്വാസികള്‍ വഞ്ചിതരാവരുത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
- "പ്രവാചക കേശം; വിഘടിത വെബ് സൈറ്റിന്റെ ഒളിച്ച് കളി"
- ഒരു കേശപ്രദര്ശനത്തിന്റെ ദ്യശ്യങ്ങളിലേക്ക്.
വ്യാജ കേശം; വെട്ടിലായ വിഘടിതര്‍ മലക്കം മറിച്ചില്‍ തുടരുന്നു..
കേശം ലഭിച്ചത് അഹമ്മദ് ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെയാണെന്ന് ഇതു വരെ പറഞ്ഞിട്ടില്ലെന്ന് കാന്തപുരം
കോഴിക്കോട്: കേശ വിവാദത്തില്‍ പ്രസക്തമായ ഭാഗം നിഷേധിച്ച് വിഘടിത നേതാവ് കാന്തപുരം നിലപാട് മാറ്റി രംഗത്ത്.വിവാദ മുടി ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെ ലഭിച്ചതാണെന്ന്താന്‍ ഇത് വരെ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം 'റിപ്പോര്‍ട്ടര്‍' ചാനല്‍ നടത്തിയ ഇന്റര്‍വ്യൂ-വില്‍ വ്യക്തമാക്കി യിരിക്കുന്നത്. ഖസ്റജി യില്‍ നിന്നും തനിക്കു മുടി ലഭിച്ചത് അദ്ധേഹത്തിന്റെ കുടുംബ പരമ്പരയിലൂടെയാണെന്നായിരുന്നു കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വെച്ച് അദ്ദേഹം പ്രഖ്യാപിചിരുന്നതും അനുയായികള്‍ പ്രചരിപ്പിച്ചിരുന്നതും.
കാന്തപുരത്തിന്റെ രണ്ടു നിലപാടുകളും കേള്‍ക്കാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
1. കേശം ഖസ്റജിയില് നിന്നും പാരമ്പര്യമായി ലഭിച്ചതാണ് (മര്കസിലെ പ്രസംഗം)
2. അങ്ങിനെ പറഞ്ഞിട്ടില്ലെന്ന 'റിപ്പോര്‍ട്ടര്‍' ചാനല്‍ അഭിമുഖ ഭാഗം.
---------------------------------------------------------------------------------------------
- ശംസുല്‍ ഉലമ ഉള്‍പെടെയുള്ള ഉലമാക്കള്‍ സംഘടിത സമുദായ ശക്തിക്ക് ഒപ്പം നില്കാന് ആഹ്വാനം ചെയ്തപ്പോള്‍ താങ്കള്‍ സമസ്തയില്‍ കുഴപ്പമുണ്ടാക്കി. എന്നിട്ടിപ്പോള്‍ താങ്കള്‍ തന്നെ പറയുന്നു സമുദായം ഒറ്റെക്കെട്ടവണമെന്നു. ഉസ്താദുമാരുടെ അന്നത്തെ തീരുമാനത്തെ എതിര്‍ത്ത് സമുദായത്തില്‍ പ്രശ്നം ഉണ്ടാക്കുകയും അതിപ്പോഴും തുടരുകയും ചെയ്യുന്ന താങ്കളും കൂട്ടരും ഈ സമുദായത്തോട് മാപ്പ് പറയണം .
- താങ്കള്‍ കഴിഞ്ഞ ലോകസഭ ഇലക്ഷനില്‍ ഉള്‍പെടെ മുഴുവന്‍ ലോകസഭ തെരഞ്ഞെടുപ്പിലും പരസ്യമായി ലീഗിനെ എതിര്‍ത്തത് കാലം സാക്ഷിയാണ്. മറവിരോഗം വരാനുള്ള പ്രായം താങ്കളെപ്പോലെ എല്ലാവര്ക്കും ആയി എന്നു കരുതരുത്. താങ്കള്‍ റഹമതുള്ളക്കും സ്വലാഹുദ്ധീനും വേണ്ടി വോട്ടു പിടിക്കാന്‍ ഇറങ്ങിയതും കഴിഞ്ഞ ലോക്സഭയില്‍ താങ്കളുടെ അരുമയായ ഹുസൈനെയും എ.പി സുന്നിയാണെന്ന് പറഞ്ഞ ഹംസയെയും ജയിപ്പിക്കാന്‍ നിങ്ങള്‍ പ്രവര്‍ത്തകരെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചതും മറക്കാനായിട്ടില്ല .കാന്തപുരം താങ്കള്‍ക്ക് ഇനി സത്യം പറയാനാവാതെ പോയോ?
- ഖസ്രജിയുടെ പിതാവിന്റെ പരമ്പരയിലാണ് മുടിയുള്ളതെന്നു താങ്കള്‍ മര്‍കസില്‍ പ്രസംഗിച്ചതാണ് പിന്നെ താങ്കള്‍ അതെല്ലാം മാറ്റി പറഞ്ഞു, കൂടെ അനുയായികളും. താങ്കള്‍ ആരെയാണ് മണ്ടന്മാരാക്കുന്നത്?
- കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണ്ടത് ചെയ്യാമെന്നു പിണറായിയോട് പറഞ്ഞിരുന്നു എന്നു താങ്കള്‍ തന്നെ സമ്മതിക്കുന്നു. അവര്‍ വീണ്ടും ആവശ്യപ്പെടാതിരുന്നത് കൊണ്ടാണ് പിന്തുണയുടെ പാലം ഇടതുനിന്നു വലത്തോട്ടെടുത്തത് എന്നും താങ്കള്‍ തന്നെ പറയുന്നു. അല്ല ഉസ്താദെ ഒരു സംശയം ഒരിക്കല്‍ വാക്കു പറഞ്ഞാല്‍ അത് വാഗ്ദത്തമാവില്ലേ ? അതല്ല താങ്കളാണ് പറയുന്നത് എന്നത് കൊണ്ട് പല തവണ പറഞ്ഞ് വിലപേശി ഉറപ്പിക്കണമെന്നാണോ ?. ഉസ്താദിനു മാത്രമുള്ള ഈ മസ്അല അണികള്‍ ഒന്നു പറഞ്ഞു തരണം.
- "ഞങ്ങളുടെ ശക്തികൊണ്ട് തന്നെയാണ് ലീഗ് ജയിച്ച എല്ലാ സീറ്റുകളും, ഞങ്ങളുടെ ശക്തി ഇല്ലായിരുന്നു എങ്കില്‍ ഒന്നോ രണ്ടോ സീറ്റു കിട്ടുമായിരുന്നു. അതല്ല പരസ്യമായി ഞങ്ങള്‍ അതിനെ എതിര്‍ത്തിരുന്നു എങ്കില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് സീറ്റ് കിട്ടുമായിരുന്നു എന്ന്" (അല്ല ഉസ്താദെ നിങ്ങളുടെ എതിര്‍പ്പിന്റെ ശക്തി കൂട്ടി പരസ്യമായി എതിര്‍ത്താല്‍ 1-2 ഇല് നിന്നു ലീഗിന്റെ സീറ്റ് 2-3 ആയി ഉയരും എന്നല്ലെ നിങ്ങള്‍ പറഞ്ഞത്, ലീഗിനു ഒരു സീറ്റെങ്കിലും കൂടുതല്‍ കിട്ടണമെങ്കില്‍ കാന്തപുരം ലീഗിനെ പരസ്യമായി എതിര്‍ത്താല്‍ മതി എന്നു കാന്തപുരം തന്നെ പറയുന്നു. ലീഗു നേതാക്കള്‍ കേള്‍ക്കുന്നുണ്ടല്ലോ .? ല്ലേ..)
- ഞങ്ങളുടെ പ്രവര്‍ത്തി കൊണ്ട് തന്നെയാണ് ഇവിടെ ഭരണ മാറ്റം "ഉണ്ടായിക്കൊണ്ടിരിക്കുന്നത്" എന്നും നിങ്ങള്‍ പറഞ്ഞില്ലേ. അത് കേട്ട് ഉസ്താദിന്റെ മുഖത്ത് നോക്കി വേണു ചിരിച്ച സഹതാപച്ചിരിയില്‍ നമുക്കും പങ്കു ചേരാം. ഒരോ 5 വര്‍ഷവും ഭരണം മാറുന്ന കേരളത്തില്‍ ഒരോ തവണയും ഉസ്താദ് ഈ മമ്മൂഞ്ഞിത്തരം എടുത്ത് ചട്ടിയില്‍ വല്ലതും വീഴ്ത്താന്‍ നോക്കിയിട്ടുണ്ട് അല്ലേ.?. ഇപ്പോഴത്തെ ഈ ചട്ടിക്ക് 5 കൊല്ലത്തെ ആയുസ്സെ പരമാവധി ഉള്ളൂ എന്നു ചട്ടിയില്‍ വല്ലതും ഇടാന്‍ ഉദ്ദേശിക്കുന്നവര്‍ ഓര്‍ത്താല്‍ നല്ലത്.
- സമസ്തയും ലീഗും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കുള്ള കാരണമായി താങ്കളെ വേണു വിശേഷിപ്പിച്ചപ്പോള്‍ നല്ല സുഖിക്കുന്ന ചിരി ചിരിച്ച് താങ്കള്‍ കേട്ടു നിന്നു. സമുദായത്തില്‍ അടുത്ത ഫിത്ന ഉണ്ടാകാനുള്ള കാരണ മാവുന്നതില്‍ താങ്കള്‍ക്ക് സന്തോഷമേ ഉള്ളൂ എന്ന് മനസ്സിലാകുന്നു.
- യഥാര്‍ത്ഥ സമസ്തയെ സമസ്ത എന്നും താങ്കളുടെ ഗ്രൂപ്പിനെ കാന്തപുരം വിഭാഗം എന്നും വേണു പരാമര്‍ശിച്ചപ്പോള്‍ നിസംഗനായി കേട്ടു നില്ക്കാന് താങ്കള്‍ കാണിച്ച യാഥാര്‍ത്ഥ്യബോധം എന്നാണാവോ താങ്കള്‍ അണികളിലേക്ക് പകരുന്നത്. സമസ്ത എന്ന പേര് വ്യാജമായി ഉപയോഗിക്കുന്നത് നിര്‍ത്തി നിങ്ങള്‍ സ്വന്തം പേരില്‍ രെജിസ്തര്‍ ചെയ്ത സംഘടനയായ അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ എന്ന പേരില്‍ സംഭാവന പിരിക്കാനും സമ്മേളനം നടത്താനും ധൈര്യം കാണിക്കണം
----------------------------------------------------------------------------------------------------
ഇതല്ലേ കണ്ണിയത് ഉസ്താദ് പറഞ്ഞ മുഖം കെടല് ? നിങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഇനിയും ന്യായീകരിക്കേണ്ടി വരും, കഷ്ടം അവരുടെ ഒരു വിധി.
ഫ്യൂസ് പോയ പെന്‍ ക്യാമറയും തുടരുന്ന കപട ആരോപണങ്ങളും
വിഘടിതര്‍ മുടി ക്കുടുക്കില്‍ കിടന്നു കഷ്ടപ്പെടുമ്പോഴും കപട ആരോപണങ്ങള്‍ തുടരുന്നു. വ്യാജ മുടികളുടെ ഉറവിടം ബോംബയിലെ ജാലിയ വാലാ ബ്രാന്‍ഡ് ഹോള്‍സെയില്‍ മുടി വില്‍പ്പന കേന്ദ്രമാണ് എന്നതിനുള്ള അനിഷേധ്യമായ തെളിവുകള്‍ പുറത്തു വന്നപ്പോള്‍, ഈ വസ്തുതകളെ ക്കുറിച്ച് ഒന്നും പറയാതെ അണികളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു വിഘടിതര്‍ ചെയ്തത്. ഹമീദ് ഫൈസി ഉസ്താദിന്റെ പക്കല്‍ നിന്ന് പെന്‍ കാമറ പിടിച്ചു എന്ന കള്ള വാദമാണ് അണികളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ ആദ്യം വിഘടിതര്‍ പറഞ്ഞത്. എന്തിനേറെ ഉസ്താദും കൂടെയുള്ളവരും ജാലിയവാലയുടെ കൈമുത്തുന്നത് പെന്‍ ക്യാമറയില്‍ ഞമ്മളെ കയ്യിലുണ്ട് എന്ന് വരെ നൗഷാദ് അഹ്സനി പറഞ്ഞു വെച്ചു. വാക്കിന് വ്യവസ്ഥയുള്ള വല്ലവരും ബാക്കി യുണ്ടെങ്കില്‍, നിങ്ങളുടെ കയ്യിലുണ്ട് എന്ന് പറയപ്പെടുന്ന പെന്‍ ക്യാമറയില്‍ നിന്ന് ഹമീദ് ഫൈസി ഉള്‍പ്പെടുന്ന ജാലിയവാല വീഡിയോ ദൃശ്യം പുറത്ത് വിട്ട് നിങ്ങളുടെ കള്ള ആരോപണം തെളിയിക്കാന്‍ തയാറാകണം. നമുക്ക് കാണാല്ലോ ആരാണ് കള്ള ക്ലിപ്പുകള്‍ വെച്ച് ആളെ പറ്റിക്കുന്നത് എന്ന്. കള്ള ക്ലിപ്പുകള്‍ കൊണ്ട് ഒരു വ്യാജ മുടി തിരുകേശമാകില്ല അഹ്സനീ.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വീണ്ടും വന്നു കൊണ്ടിരിക്കുന്നു "വിസ്മയപാര്‍ക്കിലെ വിസ്മയ വിനോദങ്ങളില്‍" അബ്ദുല്‍ ഹമീദ് ഫൈസി ഉസ്താദ് പങ്കെടുത്തു എന്നും അത് വല്യ അപരാധമായിപ്പോയി എന്നും അത് കള്ളമുടിയുടെ കുരുത്തക്കേടാണ് എന്നുവരെയും തട്ടിവിട്ടു. അതു പറയാന്‍ കാരണമായതെന്ന നിലയില്‍ ഫേസ്ബുക്കില്‍ കണ്ട ഫോട്ടോ കാണുക.
ഈ ഫോട്ടോ ഒറിജിനല്‍ ആണെങ്കില്‍ തന്നെ അതില്‍ വിമര്‍ശിക്കപ്പെടേണ്ട എന്ത് അപരാധമാണ് ഉള്ളത്. മതത്തിന്റെ ചിഹ്നങ്ങളെയും വേഷങ്ങളെയും പരിപൂര്‍ണമായി ഉയര്‍ത്തിപ്പിടിക്കുന്ന, കുട്ടികളോട് അളവറ്റ വാല്‍സല്യം കാണിച്ച തിരുനബി ചര്യ അറിയുന്ന ഒരു പണ്ഡിതനെയല്ലാതെ എന്ത് "കുറ്റമാണ്" നിങ്ങള്‍ ഈ ഫോട്ടോയില്‍ കണ്ടത്. കോലാഹലമുണ്ടാക്കി ആളെക്കൂട്ടി വ്യാജ മുടിവിമര്‍ശകരായ പണ്ഡിതരെ മുഴുവന്‍ ചീത്ത വിളിക്കുന്നതിനു മുന്‍പ് കാരണമായിപ്പറഞ്ഞ പറഞ്ഞ ആന മണ്ടത്തരം തെളിവുകള്‍ ചുരുങ്ങിയ പക്ഷം വിമര്‍ശകരെന്കിലും കാണേണ്ടതായിരുന്നു. വിഘടിതരുടെ ബെയലക്സ് ക്ലാസ് റൂമില്‍ പ്രദര്‍ശിപ്പിക്കാനോ അന്വേഷിച്ചു ചെന്നിട്ട് വിട്ടു തരാനോ കൂട്ടാക്കാതിരുന്ന ഈ ചിത്രം ഉസ്താദുമാരെ അവഹേളിക്കുന്ന എല്ലാ വിഘടിതനും കണ്ടിരിക്കണം.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം അണ പൊട്ടി; SKSSF പ്രഖ്യാപന സമ്മേളനം താക്കീതായി
29 September 2011
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ പ്രക്ഷോപങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ടാഗൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
50 കേന്ദ്രങ്ങളില്‍ പ്രധിഷേധ സംഗമങ്ങള്‍; ഡിസംബറില്‍ ബഹു ജന പ്രക്ഷോഭം
ലീഗും മര്‍കസുകാരുടെ അപചയവും
പാണക്കാട് സാദാത്തീങ്ങളെയും മുസ്ലിം ലീഗ് നേതാക്കളെയും നിരന്തരം അവഹേളികുകയും ലീഗ് സ്ഥാനാര്‍ഥികളെ തോല്പിക്കാന് മാര്‍കിസ്റ്റ് കമ്യൂണിസ്റ്റ് കൂട്ട് കെട്ടുണ്ടാക്കി കേരളത്തില്‍ പലയിടത്തും രഹസ്യമായും പരസ്യമായും എ.പി സുന്നികള്‍ അനൌദ്യോഗികമായി കമ്യൂണിസ്റ്റ് സഖ്യക്ഷിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകവരെ ചെയ്ത് അവസാനം പേര് തന്നെ അരിവാള്‍ സുന്നി ആയ ചരിത്രമാണ് വിഘടിതരുടെ, എ.പികളുടെ ടോട്ടല്‍ ബാലന്‍സ് ഷീറ്റ്..
വ്യാജ മുടിക്കുവേണ്ടിയുള്ള വൈകൃതങ്ങള്‍- എം.ടി. അബൂബക്ര് ദാരിമി പനങ്ങാങ്ങര
`നേര്‍ക്കുനേര്‍' വിമര്‍ശകന്റെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വരെയുള്ള, തിരുശേഷിപ്പുകളുടെ ആധികാരികത സംബന്ധിച്ച നിലപാട് ഇപ്രകാരമായിരുന്നു. ``....അത് (നബി(സ്വ)യുടെ മുടി) കിട്ടിയത് സുന്ദരമായി സനദ് വെച്ച്, അതിന്റെ അവലംബം വെച്ചുകൊണ്ടാണ് മുടികള്‍ സൂക്ഷിച്ചുവരുന്ന എല്ലാ വിശ്വസ്ത കേന്ദ്രങ്ങളിലും സൂക്ഷിച്ചുവരുന്നത്.... ആദരവായ നബി തങ്ങളുടെ മുടി സൂക്ഷിച്ച സ്ഥലങ്ങള്‍ നമ്മുടെ ഇന്ത്യയില്‍ തന്നെ അതിന്റെ വ്യക്തമായ അവലംബങ്ങളോട് കൂടെ, അതാരില്‍നിന്നു കിട്ടി, എവിടെനിന്നു കിട്ടി, എങ്ങനെ കിട്ടി എന്നു പരമ്പര മുറിയാതെ സനദുവെച്ചിട്ടാണ് സൂക്ഷിക്കുക. അല്ലാത്തത് വിശ്വാസികള്‍ കണക്കിലെടുക്കുകയില്ല, വിവരമുള്ളവര്‍ കണക്കിലെടുക്കുകയില്ല. അല്ലാഹുവിന്റെ റസൂലിന്റെ എന്ത്ശേഷിപ്പുകളുണ്ടെങ്കിലും ആ തിരുശേഷിപ്പുകള്‍ എവിടെനിന്നു കിട്ടി, ആരിലൂടെ കിട്ടി, എങ്ങനെ കൈവന്നു, എവിടെവരെ എത്തിനിന്നു, എന്നതിന് ശരിക്കും സനദുണ്ടാകും...'' (ദാറുസുന്ന, പാപ്പിനിപ്പാറ ഇറക്കിയ എംപിത്രിയില്‍നിന്ന്)
വിവാദകേശം; ആധികാരികത പരിശോധിച്ച് വിവാദം അവസാനിപ്പിക്കണം : SKSSF യു.എ.ഇ.നാഷണല്‍ കമ്മിറ്റി
കേരള മുസ്ലിംകള്ക്കിടയില് അടുത്ത കാലത്ത് വിവാദകേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഭിപ്രായഭിന്നത പരിഹരിക്കുന്നതിനും അബൂദാബിയിലെ കേശദാതാവുമായി ബന്ധപ്പെട്ട് അതിന്റെ ആധികാരികത പരിശോധിച്ച് വിവാദം അവസാനിപ്പിക്കുന്നതിനും എ.പി.വിഭാഗം തയ്യാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുവിഭാഗത്തിന്റെയും പ്രമുഖപണ്ഡിതന്മാര് യു.എ.ഇല് എത്തിയ പശ്ചാതലത്തില്‍ മദ്ധ്യസ്ഥന്മാര് മുഖേന അബൂദാബിയില്‍ പോയി കേശ കൈമാറ്റ ശൃംഖല (സനദ്) പരിശോധിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്.വിഭാഗം തയ്യാറാണെന്നും മറുവിഭാഗം തയ്യാറാണെങ്കില്‍ അക്കാര്യത്തില്‍ അനുകൂലമായി പ്രതികരിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ്. ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് നടത്തിയ വാര്‍ത്താ സമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. നാഷണല്‍ കമ്മിറ്റി. നാഷണല്‍കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ശുഐബ് തങ്ങള്‍ ആദ്ധ്യക്ഷം വഹിച്ചു. അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍ ഉദ്ഘാടനം ചെയ്തു. റസാഖ് വളാഞ്ചേരി, കരീം ഫൈസി മുക്കൂട്, അബ്ദുല്ല ബാഖവി, ശരീഫ് ഹുദവി, ഹകീം ഫൈസി, ഹൈദറലി ഹുദവി എന്നിവര്‍ പങ്കെടുത്തു. കരീം എടപ്പാള്‍ നന്ദി പറഞ്ഞു.
മര്കസിലെ മുടി ശാസ്ത്രീയ പരിശോധന നടത്തേണ്ടതില്ല - കാന്തപുരം
മര്കസിലെ വിവാദ വ്യാജ മുടിയെ കുറിച്ച് ,അത് സത്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനില്ലെന്നു കാന്തപുരം ദുബായിയില്‍ വെച്ച് അഭിപ്രായപ്പെട്ടു. ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് വിശ്വസിക്കുന്നതെന്നും ബോധ്യപ്പെടാത്തവര്‍ വിശ്വസിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-------------------------------------------------------------------------
- ദീനിന്റെ അടിത്തറയാണ് സനദ് എന്നും മുത്തസ്സിലായ സനദോട് കൂടെയാണ് ഈ മുടി കിട്ടിയതെന്നും അത് വായിച്ചു കേട്ടു എന്നും മര്‍കസ് സമ്മേളനത്തില്‍ വെച്ച് കാന്തപുരം ഉസ്താദും, ടെലഫോണില്‍ സനദ് ചോദിച്ച് കിട്ടാത്തതില്‍ ക്ഷോഭിച്ചവര്‍ക്കായി സനദ് വായിച്ചാണ് മുടി നീക്കം ചെയ്യുന്നത് എന്ന് പേരോടും മര്‍കസ് സമ്മേളനത്തില്‍ വെച്ച് പറഞ്ഞിരുന്നല്ലോ? ആ സനദ് എവിടെ ഉസ്താദുമാരെ? അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കില്‍, അത് കാണിച്ചിരുന്നു എങ്കില്‍ ഈ ശാസ്ത്രീയ പരീക്ഷണത്തിന്റെ ആവശ്യം വരില്ലായിരുന്നല്ലോ.?. വീഡിയോ കാണുക
- മുത്തസിലായ സനദ് എന്ന് കാന്തപുരം പറഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വായിക്കപ്പെട്ട രേഖ സനദല്ല നസബയാണെന്ന് മാസങ്ങള്‍ കഴിഞ്ഞ് പേരോട് ഉസ്താദ് തിരുത്തി.
- സ്വപ്നകഥ കളിലൂടെ കുപ്രസിദ്ധനായ വിഘടിത നേതാവ് പകര അഹ്സനി ഇത്തരം ശാസ്ത്രീയ പരീക്ഷണങ്ങളെ ക്കുറിച്ച് ( മുടി കത്തിച്ചു നോക്കുന്നതിനെ ക്കുറിച്ച് ) തന്റെ പ്രസംഗത്തില്‍ വാചാലമായി പറഞ്ഞത് ആളുകള്‍ മറന്നിട്ടില്ല ഉസ്താദേ. വീഡിയോ കാണുക
- തങ്ങള്‍ക്ക് മുടി കിട്ടിയ അതേ കേന്ദ്രത്തില്‍ നിന്ന് തന്നെയാണ് സമസ്തയുടെ പ്രധിനിധികള്‍ക്കും മുടി കിട്ടിയത് എന്ന് മുന്‍പ് കളിയാട്ടമുക്ക് വെച്ച് കാന്തപുരം സമ്മതിച്ചിരുന്നു. വീഡിയോ കാണുക.
------------------------------------------------------------------------------------
തിരിയേണ്ടവര്‍ക്ക് തിരിഞ്ഞിട്ടുണ്ട് ഉസ്താദേ. തിരിഞ്ഞിട്ടും പൊട്ടന് കളിക്കുന്നവരും ഉണ്ട് അവര്‍ മുടിയില്‍ കുടുങ്ങി നട്ടം തിരിയുകയേ ഉള്ളൂ
വ്യാജ മുടി; വിഘടിതര്‍ അക്രമപാതയിലേക്ക്.. ആലപ്പുഴയില്‍ വിശദീകരണ യോഗം കയ്യേറാന്‍ ശ്രമം.
ആലപ്പുഴ: വിവാദ കേശം സംബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് തൃക്കുന്നപ്പുഴ മേഖലാ കമ്മിറ്റി പാനൂര്‍ പുത്തന്‍പുര ജങ്ഷനില്‍ സംഘടിപ്പിച്ച സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിത ശ്രമം. സംഘര്‍ഷത്തില്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്ത്തകന് മര്‍ദനമേറ്റു. ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.
എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് മുസ്തഫ അഷ്റഫി കക്കുപ്പടി പ്രസംഗിക്കവെ പതിയാങ്കര കൊച്ചുപാണ്ട്യാലയില്‍ നൗഷാദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ ഒരുസംഘം എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞ് വേദിക്കരികിലേക്ക് എത്തി. എന്നാല്‍ ഒരാള്‍ക്ക് വേദിയില്‍ കയറി ചോദ്യം ചോദിക്കാമെന്ന് സമ്മതം നല്കിയപ്പോള് അതിന് വഴങ്ങാതെ എല്ലാവരും കൂടി വേദിയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തടയാന്‍ ശ്രമിച്ച എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനും സംഘാടകനുമായ പാനൂര്‍ പെരുമ്പുഴയില്‍ ഹുസൈന് മര്‍ദനമേറ്റു. ഹുസൈനെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ പിന്നീട് മതില്‍ചാടി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് തൃക്കുന്നപ്പുഴ എസ്.ഐ റാംമോഹന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. സംഘര്‍ഷത്തിനിടെ തങ്ങളുടെ രണ്ട് ലാപ്ടോപ്പുകള് നഷ്ടപ്പെട്ടതായും സാധനസാമഗ്രികള്‍ക്ക് കേടുസംഭവിച്ചതായും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്കി.
എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് മുസ്തഫ അഷ്റഫി കക്കുപ്പടി പ്രസംഗിക്കവെ പതിയാങ്കര കൊച്ചുപാണ്ട്യാലയില്‍ നൗഷാദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ ഒരുസംഘം എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞ് വേദിക്കരികിലേക്ക് എത്തി. എന്നാല്‍ ഒരാള്‍ക്ക് വേദിയില്‍ കയറി ചോദ്യം ചോദിക്കാമെന്ന് സമ്മതം നല്കിയപ്പോള് അതിന് വഴങ്ങാതെ എല്ലാവരും കൂടി വേദിയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തടയാന്‍ ശ്രമിച്ച എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനും സംഘാടകനുമായ പാനൂര്‍ പെരുമ്പുഴയില്‍ ഹുസൈന് മര്‍ദനമേറ്റു. ഹുസൈനെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ പിന്നീട് മതില്‍ചാടി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് തൃക്കുന്നപ്പുഴ എസ്.ഐ റാംമോഹന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. സംഘര്‍ഷത്തിനിടെ തങ്ങളുടെ രണ്ട് ലാപ്ടോപ്പുകള് നഷ്ടപ്പെട്ടതായും സാധനസാമഗ്രികള്‍ക്ക് കേടുസംഭവിച്ചതായും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്കി.
ഉസ്താദ് ഡോ: ബഹാവുദീന് നദ`വി യുടെ സെനഗല്‍ യാത്ര: ചുള്ളിക്കോട് സഖാഫി പറഞ്ഞത്; സുന്നിക്കൂട്ടത്തിന്റെ കാട്ടിക്കൂട്ടലുകള്‍
ദുരഭിമാനം എന്നത് കാരന്തൂരികളുടെ ജന്മസിദ്ധമായ കഴിവാണ്. അതുകൊണ്ട് തന്നെ ബുഖാരിയിലെ ഹദീസ് പോലും തിരുത്തി വ്യാജ കേശപ്പള്ളിക്ക് തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ നാടിന്റെ മുക്കിലും മൂലയില്‍ വെച്ചതും ഈ വ്യാജ കേശത്തിന്റെ എല്ലാ കള്ളക്കളികളും പുറത്തായിട്ടും ഒരു ചമ്മലുമില്ലാതെ വ്യാജ കേശവും അത് കൊണ്ട് വന്ന ആളെയും ഇപ്പോഴും തോളിലേറ്റി നടക്കുന്നതും കാണുമ്പോള്‍ സുന്നി കൈരളിക്ക് അത്ഭുതം തോന്നിയിരിക്കാന്‍ ഇടയില്ല. മര്‍കസ് നായകന്റെ പൂര്‍വകാലം ശരിക്കറിയുന്നവര്‍ക്ക് പ്രത്യേകിച്ചും. ഉസ്താദ് ഡോ: ബഹാവുദീന് നദ`വി യുടെ സെനഗല്‍ യാത്രയെ നിഷേധിക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതും മണ്ടത്തരമായിരിക്കും.








