`നേര്‍ക്കുനേര്‍' വിമര്‍ശകന്റെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വരെയുള്ള, തിരുശേഷിപ്പുകളുടെ ആധികാരികത സംബന്ധിച്ച നിലപാട് ഇപ്രകാരമായിരുന്നു. ``....അത് (നബി(സ്വ)യുടെ മുടി) കിട്ടിയത് സുന്ദരമായി സനദ് വെച്ച്, അതിന്റെ അവലംബം വെച്ചുകൊണ്ടാണ് മുടികള്‍ സൂക്ഷിച്ചുവരുന്ന എല്ലാ വിശ്വസ്‌ത കേന്ദ്രങ്ങളിലും സൂക്ഷിച്ചുവരുന്നത്.... ആദരവായ നബി തങ്ങളുടെ മുടി സൂക്ഷിച്ച സ്ഥലങ്ങള്‍ നമ്മുടെ ഇന്ത്യയില്‍ തന്നെ അതിന്റെ വ്യക്തമായ അവലംബങ്ങളോട് കൂടെ, അതാരില്‍നിന്നു കിട്ടി, എവിടെനിന്നു കിട്ടി, എങ്ങനെ കിട്ടി എന്നു പരമ്പര മുറിയാതെ സനദുവെച്ചിട്ടാണ് സൂക്ഷിക്കുക. അല്ലാത്തത് വിശ്വാസികള്‍ കണക്കിലെടുക്കുകയില്ല, വിവരമുള്ളവര്‍ കണക്കിലെടുക്കുകയില്ല. അല്ലാഹുവിന്റെ റസൂലിന്റെ എന്ത്‌ശേഷിപ്പുകളുണ്ടെങ്കിലും ആ തിരുശേഷിപ്പുകള്‍ എവിടെനിന്നു കിട്ടി, ആരിലൂടെ കിട്ടി, എങ്ങനെ കൈവന്നു, എവിടെവരെ എത്തിനിന്നു, എന്നതിന് ശരിക്കും സനദുണ്ടാകും...'' (ദാറുസുന്ന, പാപ്പിനിപ്പാറ ഇറക്കിയ എംപിത്രിയില്‍നിന്ന്)
എന്നാല്‍ ഇപ്പറഞ്ഞതു ആധികാരികത തെളിയിക്കുന്ന വിഷയമാണെന്നും, സനദ് വേണ്ടെന്ന് പ്രസംഗിച്ചത് ബറക്കത്തെടുക്കുന്ന കാര്യമാണെന്നും രണ്ടും തമ്മില്‍ `ജംഅ്' ചെയ്‌ത കുറിപ്പും പുതുതായി ഇറങ്ങിയിട്ടുണ്ട് (ബുല്‍ബുല്‍ 2011 ജൂലൈ). വിശ്വാസികളും വിവരസ്‌തരും കണക്കിലെടുക്കാത്ത (അംഗീകരിക്കാത്ത) മുടിയെ വിശ്വസിക്കുന്നതും ബറക്കത്തെടുക്കുന്നതും അവിശ്വാസികളും വിവരംകെട്ടവരുമായിരിക്കുമല്ലോ. അവര്‍ക്ക് മാത്രം മതിയോ `തിരുമുടികളുടെ ബറക്കത്ത്'. മറുപടി പറയേണ്ടത് മധ്യസ്ഥന്റെ റോള്‍ സ്വയം പ്രഖ്യാപിച്ചവര്‍ തന്നെയാണ്. 14 നൂറ്റാണ്ട് കൈമാറിപ്പോന്ന (സനദ്) പരിശോധിച്ചാല്‍, മുടി നബിയുടേതു തന്നെയാണെന്ന് ഉറപ്പ് വരുത്താന്‍ കഴിയുന്നതാണെന്നും മേല്‍ മാസികയില്‍ എഴുതിയിട്ടുണ്ട്. തന്റെയടുക്കല്‍ `സ്വഹീഹും മുതവാതിറുമായ അനേകം സനദുകള്‍' തിരുകേശത്തിനുണ്ടെന്ന് ഖസ്‌റജി വായിച്ച പേപ്പറിലൊരിടത്ത് പറയുന്നുമുണ്ട്. തിരുകേശമെന്ന് സനദിലൂടെ `ഉറപ്പു വരുത്താന്‍' സാധിക്കുമെങ്കില്‍ പിന്നെയെന്തിനാണ് സംശായസ്‌പദമായ (അല്ല, വ്യാജമെന്നു തെളിഞ്ഞ) സാഹചര്യത്തില്‍നിന്നുകൊണ്ട് `ബറകത്തെടുക്കാന്‍' പോകുന്നത്? വിഷയം നബി(സ്വ)യുമായി ബന്ധപ്പെട്ടതാണെന്ന കാര്യം ഗൗരവമായി കണക്കിലെടുക്കാതെയാണോ ഇവരൊക്കെ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നത്?
മുടി കത്തിച്ചുനോക്കലും നിഴല്‍ പരിശോധിക്കലും
പ്രവാചക കേശണാണെന്ന അവകാശവാദവുമായി രംഗത്ത് വന്ന കാന്തപുരത്തിന് അതിന്റെ രേഖ സമര്‍പിക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രവാചക കാലംതൊട്ടേ ഇസ്‌ലാം പുല്‍കിയ കേരളത്തില്‍ തിരുകേശമില്ലാത്തതിന്റെ വിടവ് നികത്തിയത് കാന്തപുരവും മര്‍കസുമാണത്രെ. അതിന്റെ സൂക്ഷിപ്പുകേന്ദ്രമായിട്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ `ശഅ്‌ര്‍ മസ്‌ജിദ്' നിര്‍മ്മിക്കുന്നതുപോലും!
ആലുവ യൂസുഫ് സുല്‍ത്താന്‍ എന്നയാള്‍ 1999-ല്‍ തന്നെ ആറു പ്രവാചക കേശങ്ങളുമായി കേരളത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പരിശുദ്ധ റൗളയുടെ കാവല്‍ക്കാരനായിരുന്ന ഒരു വ്യക്തി (പേര് അജ്ഞാതം) പ്രവാചക നിര്‍ദ്ദേശപ്രകാരം സുല്‍ത്താന് അവ കൈമാറുകയായിരുന്നുവത്രെ! (ആലുവ ത്വരീഖത്തുകാരുടെ `തിരിച്ചറിവ്' 07- മെയ് 2007)
കേരള സംസ്ഥാനക്കാര്‍ക്ക് ഇനി മുതല്‍ ബറക്കത്തെടുക്കാന്‍ കന്നാസുമായി വര്‍ഷത്തിലൊരിക്കല്‍ വണ്ടൂരില്‍നിന്ന് ആലുവയിലേക്കും വണ്ടി കയറാവുന്നതാണ്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമോ, വിശ്വസിക്കാനുതകുന്ന രേഖയോ സമര്‍പ്പിക്കാതിരുന്നപ്പോള്‍, വിഷയത്തിന്റെ ഗൗരവം മാനിച്ച് കാര്‍കശ്യത്തില്‍നിന്ന് ഒരല്‍പം ഇറങ്ങിവന്ന് മുടി കത്തിച്ചു നോക്കുകയോ നിഴല്‍ ഉണ്ടോ എന്ന് പരിശോധിക്കുകയോ ചെയ്യാമെന്ന് നിര്‍ദ്ദേശം വരികയുണ്ടായി. എന്നിട്ടെങ്കിലും നമുക്കൊരു അനുമാനത്തിലെത്താമല്ലൊ. നിഷ്‌പക്ഷതയും പ്രവാചകന്റെതാകാനുള്ള സാധ്യത കണക്കിലെടുക്കലുമടങ്ങുന്ന മാന്യമായ ഒരു നിര്‍ദ്ദേശമായിട്ടാണതിനെ ബുദ്ധിയുള്ളവര്‍ നിരീക്ഷിച്ചത്. എന്നാല്‍ സംസ്ഥാനക്കാരന്‍ ഇതിനെ നിശിതമായി വിമര്‍ശിക്കുന്നു. വസ്‌തുതകളിലേക്ക് നമുക്കൊന്ന് ഇറങ്ങിച്ചെല്ലാം.
നബി(സ്വ)യുടെ ശരീരത്തിന് നിഴലില്ലായിരുന്നു കാരണം നബി(സ്വ) തങ്ങള്‍ ഒരു നൂര്‍ (പ്രകാശം) ആയിരുന്നു. (സുയൂത്വിയുടെ ഖസാഇസ് 1-68, സീറത്തുല്‍ ഹലബിയ്യ 3/339) നബി(സ്വ) തങ്ങള്‍ മുഖം തുടച്ച തൂവാല അനസ്(റ)വിന്റെയടുക്കല്‍ ഉണ്ടായിരുന്നു. അതു ചെളിപുരണ്ടാല്‍ തീയിലിട്ടു വെളുപ്പിക്കുമായിരുന്നു. അനസ്(റ) പറയുന്നു: പ്രവാചകന്മാരുടെ മുഖത്തിനു മേലെ നടന്ന വസ്‌തു തീ ഭക്ഷിക്കുകയില്ല. (ഖസാഇസ് 2-80) നബി(സ്വ)യുടെ മുടിയില്‍നിന്ന് വല്ലതും തീയില്‍ വീണാല്‍ അത് കരിയുന്നതല്ല. (സീറത്തുല്‍ ഹലബിയ്യ 3/339)
ഇത്രയും അനാമുഷികതകള്‍ സ്ഥായിയായ സംഭവങ്ങളായിട്ടാണ് മുകളില്‍ വിശദീകരിച്ചത്. പ്രവാചകന്മാരുടെ അത്തരം അനാമുഷികതകള്‍ വഫാത്തിനുശേഷം ഉണ്ടാകുകയില്ല എന്നൊരു അഖീദ ഇസ്‌ലാമിലില്ല. ഈ മുഅ്‌ജിസത്തുകള്‍ രേഖപ്പെടുത്തപ്പെട്ട സമയത്തും സ്ഥലത്തും മാത്രം പരിമിതമാണ് എന്ന വാദം ബിദഇകളുടേതാണ്. മരണാനന്തരവും അവ തുടരുകയെന്നാണ് അവയുടെ സ്വാഭാവികത (അസ്വല്‍) പ്രത്യേക ഘട്ടങ്ങളില്‍ മുഅ്‌ജിസത്ത് സംഭവിക്കാതിരിക്കുക എന്നുള്ളത് അതിനോടെതിരുമല്ല. പ്രാമാണികമായി തിരുകേശങ്ങളായി സൂക്ഷിച്ചുപോരുന്ന മുടികളെ കത്തിച്ചും മറ്റും പരിശോധിക്കേണ്ട ആവശ്യ ഉടലെടുക്കുന്നില്ല. അതേ സമയം സംശയമകറ്റാന്‍ കത്തിച്ചും നിഴല്‍ നോക്കിയും വിശുദ്ധി തിട്ടപ്പെടുത്തിയ പൂര്‍വ്വകാല മാതൃകകള്‍ നമ്മുടെ മുന്നിലുണ്ടുതാനും.
`നബി(സ്വ)യുടെ മുടി കത്തുകയില്ല എന്ന് സാധാരണക്കാര്‍ വരെ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇങ്ങനെ ഒരു അഖീദ ഇസ്‌ലാമിലില്ല. ഇജ്‌മാആയ കാര്യങ്ങളാണ് അഖീദ. ഇത് നിഷേധിച്ചവന്‍ മുബ്‌തദിഉമല്ല' എന്നൊക്കെയാണ് ചിലര്‍ വിലപിച്ചിട്ടുള്ളത്.
ഇതൊരു അഖീദയാണെന്നോ മുസ്‌ലിംകള്‍ പറഞ്ഞവരുന്ന കാര്യങ്ങളെല്ലാം അഖാഇദാണെന്നോ, വിശ്വാസ തത്വങ്ങള്‍ മാത്രമേ സംശയദുരീകരണത്തിനു മാനദണ്ഡമാക്കാന്‍ പറ്റുകയുള്ളൂവെന്നോ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? നിഴലിനോടെന്തിനാണ് വെറുതെ യുദ്ധം ചെയ്യുന്നത്?
ദീനില്‍പെട്ടതാണെന്ന് അനിഷേധ്യമായി അറിയപ്പെട്ട കാര്യങ്ങളാണ് അഖീദകള്‍. അവ നിഷേധിക്കുന്നവന്‍ കാഫിറും, വികലമാക്കുന്നവന്‍ മുബ്‌തദിഉമാണ്. അതിനാല്‍ അഖീദകള്‍ കൃത്യമായി വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. അതേ സമയം വിശ്വസിച്ച കാര്യങ്ങളെല്ലാം അഖീദയാകണമെന്നില്ല.
നബി(സ്വ)യുടെ സ്ഥായിയായ അനാമുഷികതകള്‍ വഫാത്താനന്തരവും നിലനില്‍ക്കുകയെന്നത് സ്വാഭാവികതയാണ്. ഇത് ഖിയാസാക്കിപ്പറഞ്ഞതൊന്നുമല്ല. നബി(സ്വ)യുടെ, വിധിവിലക്കുകളിലെ സവിശേഷതകള്‍ ഇതരര്‍ക്ക് ബാധകമാക്കപ്പെടാത്തത് വിവരിക്കുന്ന വല്ല ഉദ്ധരണിയും ഈ സ്വാഭാവികതയെ തകര്‍ക്കാന്‍ കൊണ്ടുവരുന്നത് തികഞ്ഞ മൗഢ്യമാണ്.
മുടി കത്തുകയില്ല, നിഴലുണ്ടാകുകയില്ല തുടങ്ങിയ സവിശേഷതകള്‍ ജീവിത കാലത്തേക്കു മാത്രം പരിമിതപ്പെടുത്തുന്ന ഉദ്ധരണിയുണ്ടെങ്കില്‍ അത് ഹാജരാക്കുന്നതിനു പകരം ``ഖുര്‍ആന്‍ വല്ല തോലിലും ആയിരുന്നുവെങ്കില്‍ തീ അത് തിന്നുകയില്ല'' (ഖസാഇസ് 1-118) എന്ന ഹദീസിനെക്കുറിച്ച് ഇബ്‌നുല്‍ അസീറിന്റെ ഒരു പ്രസ്‌താവന കൊണ്ടുവന്നത് മതിയാകില്ല. ``ഇതു നബി(സ്വ)യുടെ ജീവിതകാലത്തു മാത്രമുള്ള മുഅ്‌ജിസത്താണെന്നു ചിലര്‍ പറഞ്ഞിരിക്കുന്നു''വെന്നാണ് അദ്ദേഹം പ്രസ്‌താവിച്ചിട്ടുള്ളത്. (ഖസാഇസ് പേ. 1-118) ഒരു മുഅ്‌ജിസത്തിന്റെ പരിമിതി മറ്റു മുഅ്‌ജിസത്തുകള്‍ക്ക് ബാധകമാക്കുന്നതും ഒരു `ഖിയാസ്' തന്നെയല്ലേ?
ഹദീസില്‍ തോല്‍ എന്നത് കൊണ്ടുദ്ദേശിക്കപ്പെട്ടത് ഖുര്‍ആന്‍ മനഃപാഠമാക്കിയ മുഅ്‌മിനിന്റെ ഹൃദയവും അകവുമാണെന്ന് ഇമാം. സുയൂത്വി വേറെയും ഉദ്ധരിച്ചിട്ടുണ്ട്. (അല്‍ ഇത്‌ഖാല്‍ പേ. 2/193). നരകം അവനു നിഷിദ്ധമാണെന്നു താല്‍പര്യം.
ഈ മുഅ്‌ജിസത്ത് മറ്റൊരു വിധത്തിലും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് വല്ല പര്‍വ്വതത്തിന്മേലോ ഒരുമിച്ചു കൂട്ടിയത് വല്ല തോലിനകത്തോ ആയിരുന്നുവെങ്കില്‍, ഖുര്‍ആന്‍ താങ്ങാന്‍ കഴിയാത്തതിനാല്‍ പര്‍വ്വതവും തോലും തകര്‍ന്നുപോകുമായിരുന്നു. എന്നാല്‍ നബി(സ്വ)യുടെ ഹൃദയം ഭീമാകാരമായ പര്‍വ്വതങ്ങളെപോലും കവച്ചുവെക്കുന്നവിധം ഖുര്‍ആന്‍ വഹിക്കാന്‍ സജ്ജമായതായിരുന്നു. ഇതു നബി(സ്വ)യുടെ അത്ഭുകരമായ മുഅ്‌ജിസത്താണ്. മരണാനന്തരം ഈ മുഅ്‌ജിസത്തും നിലച്ചുവെന്ന് വഹാബികളെപ്പോലെ വഹബികള്‍ക്കും അഭിപ്രായമുണ്ടോ?
വിശ്വാസ തത്വമല്ലെങ്കില്‍പോലും ചില മഹത്തുക്കളുടെ വാക്ക് അടിസ്ഥാനമാക്കി ആധികാരികത തെളിയിക്കാന്‍ പരീക്ഷണം നടത്തിയ ഒരു സാമ്പിള്‍ മാത്രം കാണുക:
ഒരു സ്‌ത്രീ ഖലീഫ മുതവക്കിലിന്റെ സന്നിധിയില്‍ വന്ന് താന്‍ `ശരീഫത്ത്' (ബീവി) ആണെന്ന് പറഞ്ഞു. ഇത് തെളിയിക്കാന്‍ വേണ്ടി അഹ്‌ലുല്‍ ബൈത്തില്‍പെട്ട മഹാനായ അലിയ്യുരിളാ(റ)വിനെ ഖലീഫ വിളിച്ചുവരുത്തി. അലിയ്യുരിളാ(റ) ഇപ്രകാരം പറഞ്ഞു: `ഹസന്‍, ഹുസൈന്‍(റ)വിന്റെ മക്കളുടെ മാംസം ക്രൂരജന്തുക്കള്‍ തിന്നുകയില്ല. അതുകൊണ്ട് അവളെ ഹിംസ്രജന്തുക്കളിലേക്കിട്ടു കൊടുക്കു! രാജാവ് അവളോട് ഇതു നടപ്പാക്കുകയാണെന്ന വിവരം ധരിപ്പിച്ചു. ഉടനെ അവള്‍ തന്റെ അസംബന്ധവാദം പിന്‍വലിച്ചു. ഖലീഫ മൂന്നു ക്രൂരജന്തുക്കളെ വരുത്തിച്ച് അലിയ്യുരിളാ(റ)വില്‍ തന്നെ ഇതു പരീക്ഷിച്ചു. എന്നാല്‍ മൃഗങ്ങള്‍ അദ്ദേഹത്തിനുചുറ്റും ഒതുങ്ങിനിന്നു! മേനി തടവിക്കൊടുക്കുകയാണുണ്ടായത്. അദ്ദേഹം തിരിച്ചും തടവിക്കൊടുത്തു. മഹാനവര്‍കള്‍ ഈ വിവരം പുറത്തറിയാതിരിക്കാന്‍ അവിടത്തെ ആളുകളോട് കല്‍പിക്കുകയുണ്ടായി. അഹ്‌ലുല്‍ ബൈത്തിലെ 12 ഇമാമീങ്ങളില്‍പെട്ട അലിയ്യുരിളായെ കുറിച്ചാണ് ഈ സംഭവം ഇവിടെ ഉദ്ധരിക്കപ്പെട്ടത്. എന്നാല്‍ അവിടത്തെ പൗത്രന്‍ മഹാനായ അലിയ്യുല്‍ അസ്‌കരിയാണ് കഥാ നായകന്‍ എന്നതാണു വാസ്‌തവം (അസ്വവാഇഖുല്‍ മുഹ്‌രിഖ 238, 239, നൂറുല്‍ അബ്‌സ്വാര്‍ 179)
അനധികൃതമായി അഹ്‌ലുല്‍ബൈത്തില്‍ പെട്ടവനാണെന്നു അവകാശപ്പെട്ടു വരുന്നവനെ അംഗീകരിക്കരുതെന്ന് തന്നെയാണ് അഇമ്മത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. അഹ്‌ലുല്‍ ബൈത്തിന്റെ കുടുംബപരമ്പരയുടെ കൃത്യത എന്നും പരിരക്ഷിച്ചു പോരേണ്ടതുണ്ട്. നേരിയ സാധ്യതവെച്ച് വല്ലവനെയും അഹ്‌ലുല്‍ ബൈത്തിലുല്‍പ്പെടുത്തുന്നവര്‍ പരലോകത്ത് മറുപടി പറയേണ്ടിവരും. ഈ വിശുദ്ധ പരമ്പരയില്‍ മായം വരാതെ കൃത്യപ്പെടുത്തുന്നതില്‍ കനത്ത ജാഗ്രത കാണിക്കേണ്ടതാണ്. ഇക്കാലത്തു അതില്‍ തീര്‍ത്തും അലംഭാവം പുലര്‍ത്തുന്നത് സാര്‍വ്വത്രികമായിരിക്കുന്നു. ഇതൊരിക്കലും ശരിയല്ല. അവകാശരഹിതമായി വല്ലവനും നബി(സ്വ)യിലേക്ക് നസബ ചേരുന്നത് തടയല്‍ അനിവാര്യമാണ്. ശര്‍ഇയ്യായ പ്രമാണം കൂടാതെ എന്തെങ്കിലും അവകാവാദവുമായി ആരുവന്നാലും തെളിവുസമര്‍പ്പിക്കാതെ അതംഗീകരിക്കാന്‍ നാം ബാധ്യസ്ഥരല്ല. `ഇസ്‌തിഫാളത്ത്' (അഹ്‌ലുല്‍ ബൈത്താരാണെന്ന് പ്രവാചരം നേടല്‍) കൊണ്ട്, ധാരണ കൈവരുന്ന കുടുംബപരമ്പര സ്ഥിരപ്പെടുന്നതാണ്. കാരണം വിമര്‍ശനാതീതമായ ഇസ്‌തിഫാളത്ത്, നസ്‌ബ സ്ഥിരപ്പെടുത്തുന്ന ശര്‍ഇയ്യായ പ്രമാണമാണ്. (അസ്സ്വവാഇഖുല്‍ മുഹ്‌രിഖ 217, 275, അല്‍മശ്‌റഉര്‍റവി 26-28, ളുഹൂറുല്‍ ഹഖാഇഖ് 124, ഫത്‌ഹുല്‍ മുഈന്‍ പേ. 512 കാണുക)
തങ്ങന്മാര്‍ നബി(സ്വ)യുടെ തിരുശേഷിപ്പുകളാണ് അതുകൊണ്ട് ഏതു തങ്ങള്‍ വാദിയെയും നിരുപാധികം നബി(സ്വ)യുടെ പൗത്രനായി അംഗീകരിക്കണം എന്നൊക്കെയാണിപ്പോള്‍ ചില വിവരസ്‌തന്മാര്‍ നിസ്സങ്കോചം വിളംബരം ചെയ്‌തിരിക്കുന്നത്!!
നബി(സ്വ)യുടെ തലമുടിയുടെ ദൈര്‍ഘ്യം
ഇവ്വിഷയകമായി സംസ്ഥാന വിഘടിതരുടെ വിവരണങ്ങള്‍ ദൂരവ്യാപകമായ അപകടങ്ങള്‍ ഉണ്ടാക്കാവുന്നതാണെന്നതില്‍ രണ്ടുപക്ഷമില്ല. ഒരു മീറ്ററോളം നീളമുള്ള ആയിരക്കണക്കിനു മുടികളാണ് പ്രവാചകന്റെ പേരില്‍ ഖസ്‌റജീ ലോബി പ്രദര്‍ശിപ്പിക്കുന്നതത്രെ. ഇങ്ങനെയൊക്കെ ആയിരിക്കതന്നെ പ്രസ്‌തുത മുടികള്‍ നബി(സ്വ)യുടെതാകുന്ന സാധ്യത തള്ളിക്കളഞ്ഞുകൂടെന്നു പ്രമാണങ്ങളും ചരിത്രങ്ങളും സൂചിപ്പിക്കുന്നുണ്ടെന്നു വരുത്താനാണ് അവര്‍ ശ്രമം നടത്തിയത്.
നബി(സ്വ)യുടെ തലമുടിയുടെ ദൈര്‍ഘ്യം കൃത്യപ്പെടുത്തിയ പ്രമാണങ്ങളും രേഖകളും ഉണ്ടായിരിക്കെ എന്തിനാണിവര്‍ ഉരുണ്ടുകളിക്കുന്നത്?! അല്ലാമാ അബ്ദുര്‍റഊഫുല്‍ മുനാവി പറയുന്നു: ``അബൂശാമ പറഞ്ഞു- നബി(സ്വ)യുടെ മുടി ഇരു ചെവികളുടെയും മധ്യംവരെയായിരുന്നുവെന്ന് സ്വഹീഹായ ഹദീസുകള്‍ അറിയിച്ചിരിക്കുന്നു.
മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് ചെവിയുടെ പാട വരെ എന്നാണ്. വേറൊരു റിപ്പോര്‍ട്ടിലുള്ളത് ചെവിയുടെയും ചുമലിന്റെയും ഇടയിലേക്കെത്തി എന്നാണ്. ഇരുചുമലുകളുടെയും തൊട്ടടുത്തെത്തിയിരുന്നെന്നും ഇരു ചുമലുകളിലും തട്ടുന്നവിധത്തിലെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ (ചുമലിനേക്കാള്‍) ദീര്‍ഘിച്ചതായി ഒരു രേഖയും നമുക്കു എത്തിയിട്ടില്ല. (ജവാഹിറുല്‍ ബിഹാര്‍ 2/180) ഹി. 1030-ലാണ് മുനാവി വഫാത്തായത്. ചുമലില്‍ തട്ടുന്ന ദൈര്‍ഘ്യമാണ് മുടിയുടെ പരമാവധി എന്ന് ഇമാം ബാജൂരിയും രേഖപ്പെടുത്തുന്നു. (ഹാശിയത്തുല്‍ ബാജൂരി പേ. 46)
മേല്‍ റിപ്പോര്‍ട്ടുകളെ ഖാളീ ഇയാള്(റ) സംയോജിപ്പിച്ചത് ഇപ്രകാരമാണ്: ``മുന്‍ഭാഗത്തുള്ള മുടികളാണ് ചെവിയുടെ മദ്ധ്യംവരെ എത്തിയിരിക്കുന്നത്. അതിനു പിറകിലുള്ളത് ചെവിയുടെ പാട വരെക്കും നബി(സ്വ) ഇരുവശത്തേക്കും തലമുടി വാര്‍ന്നു വയ്‌ക്കാറുണ്ടായിരുന്നു). അതിനും അപ്പുറത്തുള്ള മുടി ചെവിയുടെയും ചുമലിന്റ ഇടയിലും നിന്ന് പിന്നിലുള്ളത് ചുമലിലേക്കും അതിനോടടുത്തുമായിട്ടായിരുന്നു.
ഇമാം നവവി(റ) സംയോജിപ്പിക്കുന്നത് ഇങ്ങനെയാണ്: ``നബി(സ്വ)യുടെ വിവിധ സന്ദര്‍ഭങ്ങളിലുള്ള തലമുടികളാണ് വ്യത്യസ്‌ത രിവായത്തുകളില്‍ വിവരിച്ചിരിക്കുന്നത്. വിവിധ സമയങ്ങളിലുള്ള അവസ്ഥകളാണത്. നബി(സ്വ) മുടി വെട്ടിച്ചാല്‍ ചെവിയുടെ മധ്യം വരെക്കുമാകും. പിന്നെ അല്‍പാല്‍പം നീണ്ട്, മുടിവെട്ടിക്കാന്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ചുമല്‍ വരെ എത്തിയിട്ടുണ്ടാകും.'' (ബാജൂരി പേ. 45)
നബി(സ്വ) മുടി വെട്ടാറുണ്ടായിരുന്നുവെന്നാണല്ലോ ഇമാം നവവി(റ) പറഞ്ഞത്. ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തിയത് കാണുക: ``നബി(സ്വ) ചിലപ്പോള്‍ മുടിവെട്ടുന്നത് ഒഴിവാക്കും. അപ്പോള്‍ മുടി നീളും. ചിലപ്പോള്‍ മുടി വെട്ടും. അപ്പോള്‍ മുടി ചെറുതാകും (ശര്‍ഹുല്‍ ഹംസിയ്യ പേ. 100) നബി(സ്വ)യും സ്വഹാബത്തും മുടിവെട്ടല്‍ പതിവായിരുന്നുവെന്ന് (ഫതാവല്‍ കുബ്‌റാ 4-360) പ്രസ്‌താവിച്ചിട്ടുണ്ട്.
അബ്ദുര്‍റഊഫുല്‍ മുനാവി പറയുന്നത് കാണുക: ഇരു ചുമലുകള്‍ക്കുമപ്പുറം നബി(സ്വ)യുടെ മുടി നീണ്ടതായി ഉദ്ധരിക്കപ്പെടാതിരിക്കാന്‍ കാരണം.
``ഓരോ മനുഷ്യന്റെ മുടിയും ഏതെങ്കിലും ഒരു പരിധിയില്‍ നിന്നുപോകുന്നതുപോലെ നബി(സ്വ)യുടെ മുടി ഇരുചുമലുകള്‍ക്കുമപ്പുറം വളരാതെ നിന്നുപോയതാവാന്‍ സാധ്യതയുണ്ട്'' (ജവാഹിറുല്‍ ബിഹാര്‍ പേ. 2/180).
അഇമ്മത്ത് മുഴുവന്‍ രേഖപ്പെടുത്തിയത് നബി(സ്വ)യുടെ തലമുടി ഇരുചുമലുകള്‍ക്കുമപ്പുറം നീണ്ടിട്ടില്ല എന്നാണ്.
നബി(സ്വ) ഹിജ്‌റ വര്‍ഷങ്ങളില്‍ 3 തവണയല്ലാതെ (ഹുദൈബിയ്യ ഹി. 6-ാം വര്‍ഷം, ഉംറത്തുല്‍ ഖളാഅ് ഹി. 7-ാം വര്‍ഷം, ഹജ്ജത്തുല്‍ വദാഅ ഹി. 10-ാം വര്‍ഷം) മുടി മുണ്ഡനം ചെയ്‌തിട്ടില്ല. അവര്‍ക്കിടയിലെ കാലദൈര്‍ഘ്യമനുസരിച്ച് നബി(സ്വ)യുടെ മുടിയുടെ നീളവ്യത്യാസങ്ങള്‍ മനസ്സിലാക്കപ്പെടുന്നതാണ്. ഏറ്റവും ചുരുങ്ങിയ നീളം ഹജ്ജത്തുല്‍ വദാഇനുശേഷം വഫാത്തുവരെക്കുമുള്ള 3 മാസത്തെ മുടിക്കായിരിക്കും. ശര്‍ഹുല്‍ മസാബീഹില്‍ നിന്നു സൈനീ ദഹ്‌ലാന്‍ ഇതുദ്ധരിച്ചിട്ടുണ്ട്. (സീറത്തുന്നബവിയ്യ പേ. 3/253)
ഇപ്പറഞ്ഞതില്‍നിന്ന്, ഹിജ്‌റ വര്‍ഷങ്ങളില്‍ നബി(സ്വ) തലമുടി വെട്ടിക്കുകപോലും ചെയ്‌തിട്ടില്ല. എന്നു സംസ്ഥാന വിഘടിത കണ്ടുപിടുത്തം അത്യപാരമായിരിക്കുന്നു! ഹി. 8-ാം വര്‍ഷത്തിലെ ഉംറത്തു ജിഇര്‍റാനയില്‍ നബി(സ്വ)യുടെ തലമുടി വെട്ടിച്ചതായി ബുഖാരി, മുസ്‌ലിം റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്.
ഹുദൈബിയ്യയ്‌ക്കു മുമ്പും നബി(സ്വ)യുടെ മുടി വെട്ടിക്കല്‍ പതിവായിരുന്നുവെന്ന് ഇമാമുകളുടെ ഉദ്ദൃത ഇബാറത്തുകള്‍ തെളിയിക്കുന്നുണ്ടല്ലോ. മൊട്ടയടിക്കല്‍ അറബികളില്‍ അപൂര്‍വ്വമായിരുന്നുവെന്നും അവര്‍ മുടിവെട്ടിക്കുന്നവരായിരുന്നുവെന്നും നബി(സ്വ) ആ രീതി കൈക്കൊള്ളുകയാണ് സാധാരണയില്‍ ചെയ്യാറുണ്ടായിരുന്നതെന്നുമെന്നാണ് മനസ്സിലാകുന്നത്. (അല്‍മവാഹിബുല്‍ ലദുന്നിയ്യ 4/453 കാണുക)
`ശര്‍ഹുല്‍ മസ്വാബീഹി'ന്റെ ഇബാറത്ത് ഉദ്ധരിച്ചതിനു സേഷം ഇമാം ബാജൂരി രേഖപ്പെടുത്തിയത്. ഇരു ചുമലുകളിലും സ്‌പര്‍ശിക്കുന്നതിലധികം നബി(സ്വ)യുടെ മുടി നീണ്ടിട്ടില്ലെന്നാണ്.
നബി(സ്വ) മക്ക ഫത്‌ഹിനു വരുമ്പോള്‍ രണ്ടു ചെവികളുടെയും ഇരുവശത്തുമായി നടു മുടഞ്ഞ മുടികള്‍ ഉണ്ടായിരുന്നുവെന്ന് ഉമ്മുഹാനിഅ്(റ)യില്‍നിന്നു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. `മുടഞ്ഞ മുടികള്‍' എന്നു കാണുമ്പോള്‍ സ്‌ത്രീകളെപോലെ ചന്തിവരെ എത്തുന്ന മുടിയായി ചിലര്‍ വ്യാഖ്യാനിച്ചത് എത്രമാത്രം സങ്കടകരമാണ്. തലയില്‍നിന്ന് ചുമലിന്റെ താഴേക്ക് ആ മുടികളും ഇറങ്ങിയിട്ടില്ല എന്ന കാര്യം ഉറപ്പാണ്. വാഖിദിയുടെ മഗാസിയിലോ മറ്റോ ഇതിന്നപവാദമായി ഒരു ഇബാറത്തും കാണിക്കാന്‍ കഴിയില്ല.
ആറ് വര്‍ഷം ബാര്‍ബര്‍ ഷാപ്പില്‍ കയറാതെ പോറ്റിയിട്ട് നീണ്ടുവരുന്ന മുടിയുടെ അളവെടുത്താല്‍ അറിയുമത്രെ റസൂല്‍(സ്വ) ഹുദൈബിയ്യയില്‍ നീക്കം ചെയ്‌ത ശഅറ് മുബാറക്കിന്റെ നീളം- നഊദുബില്ലാഹ്! സംസ്ഥാന- വിഘടിത കൂട്ടായ്‌മയുടെ ഗവേഷണം അതിരുവിട്ടിരിക്കുന്നു (സിറാജ് 2011 ജൂണ്‍ 9 കാണുക)
മുടിയുടെ വിഷയത്തിലെങ്കിലും സ്‌ത്രീപുരുഷ തുല്യത അംഗീകരിച്ചുകൂടെ എന്നു ചോദിക്കപ്പെടാനുള്ള സാഹചര്യം സൃഷ്‌ടിക്കുകയാണിവര്‍. എന്നാല്‍ ഇതിന്റെ ഇസ്‌ലാമിക വിധി കാണുക. നബി(സ്വ) പറഞ്ഞു: വല്ലവനും മുടിയുണ്ടെങ്കില്‍ അവന്‍ അതിനു ആദരിച്ചുകൊള്ളട്ടെ. (അബൂദാവൂദ്) അഥവാ, മുടി വളര്‍ത്തുന്നവര്‍ അതിനെ നന്നായി പരിചരിക്കുന്നവരാകണം.
വാഇലുബ്‌നു ഹുജ്‌ര്‍(റ) പറയുന്നു: ഞാന്‍ നബി(സ്വ)യുടെ അടുത്ത് ചെന്നു. എനിക്കു നീണ്ട മുടിയുണ്ടായിരുന്നു. എന്നെ റസൂല്‍(സ്വ) കണ്ടു. അവിടന്ന് പറഞ്ഞു `മോശം!' ഞാന്‍ തിരിച്ചുപോന്നു. മുടിവെട്ടി പിറ്റേന്ന് നബി(സ്വ)യുടെയടുത്ത് ചെന്നു. നബി(സ്വ) പറഞ്ഞു: ഞാന്‍ നിന്നെ ആക്ഷേപിക്കാന്‍ പറഞ്ഞതല്ല. എന്നാല്‍ നീ മുടിവെട്ടിയത് കൂടുതല്‍ ഭംഗിയായിട്ടാണ് (അബൂദാവൂദ്)
മുടി അലസമായി നീട്ടി വളര്‍ത്തിയ പലരോടും നബി(സ്വ) മുടിവെട്ടിച്ചെറുതാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുടിവെട്ടുകാരനെ വിളിച്ചുവരുത്തി ഞങ്ങളുടെ തല മൊട്ടയടിക്കാന്‍ നബി(സ്വ) കല്‍പിക്കുകയും അയാള്‍ ഞങ്ങളുടെ മുടി മുണ്ഡനം ചെയ്‌തുവെന്നും അബ്ദുല്ലാഹിബ്‌നു ജഅ്‌ഫറി(റ)ല്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (അബൂദാവൂദ്)
``ഈ പ്രമാണങ്ങളെ മുന്‍നിര്‍ത്തി കര്‍മശാസ്‌ത്രജ്ഞര്‍ രേഖപ്പെടുത്തിയത് കാണുക: ഹജ്ജിലും നവജാതശിശുവിന്റെ ഏഴാം ദിനത്തിലും അവിശ്വാസി മുസ്‌ലിമാകുമ്പോഴുമല്ലാതെ മൊട്ടയടിക്കല്‍ സുന്നത്തില്ല. അല്ലാത്തപ്പോള്‍ അനുവദനീയമാണ്. എന്നാല്‍ മുടി വളര്‍ത്തല്‍കൊണ്ട് ബുദ്ധിമുട്ടുണ്ടാകുകയോ പരിചരണം പ്രയാസമാകുകയോ മുടി നീട്ടല്‍ മാന്യതയ്‌ക്ക് ഭംഗം വരുത്തുകയോ ആണെങ്കില്‍ മൊട്ടയടിക്കല്‍ സുന്നത്താണ്.'' (ഇആനത്ത് 2/117)
ഇത്രയും പറഞ്ഞത് സംസ്ഥാന- വിഘടിത വിശദീകരണങ്ങള്‍ `പന്ന്യന്‍ സംസ്‌കാരത്തി'ന് പുതുതലമുറയെ പ്രചോദിപ്പിക്കുമെന്നു ആശങ്ക നിമിത്തമാണ്.
നബി(സ്വ)യുടെ ആയിരക്കണക്കിന് കേശങ്ങള്‍ ഒരേ കുടുംബത്തില്‍ തലമുറകളായി 1400 കൊല്ലക്കാലം സൂക്ഷിച്ചുവരിക എന്നത് ഇസ്‌ലാമിക ലോകത്തെ ഒരു മഹാ സംഭവമായിരിക്കും. ചരിത്രകാരന്മാരും നിരൂപകരും ദീനിന്റെ കാവല്‍ക്കാരായ ഇമാമുകളും അതു വലിയ വിഷയമായി അവതരിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ അത്തരത്തിലുള്ള ഒരു രേഖയും സമര്‍പ്പിക്കാനില്ലാത്ത തികച്ചും വ്യാജമായ ഒരു മുടിയെക്കുറിച്ച് `സ്വഹീഹും മുതവാതിറുമായ അനേകം സനദുകളു'ണ്ടെന്നു അവകാശപ്പെട്ട് വരുമ്പോള്‍ പോലും അത് പ്രവാചക കേശമാകാനുള്ള എന്തെങ്കിലും സാധ്യത ആരായുകയാണ് ഇവിടെ ചിലര്‍ ചെയ്‌തിരിക്കുന്നത്.
ഹജ്ജത്തുല്‍ വിദാഇല്‍ നബി(സ്വ)യുടെ വലതുഭാഗത്തുള്ള തലമുടി സ്വഹാബത്തിനു വിതരണം ചെയ്യുകയുണ്ടായി. ഇടതുഭാഗത്തുള്ള മുടി അബൂത്വല്‍ഹ(റ)ക്കു നല്‍കി എന്നും ഉമ്മുസുലൈമി(റ)നു കൊടുത്തു എന്നും ഇങ്ങനെ പല രിവായത്തുകളുമുണ്ട്. ഏതായാലും അത്രയുമധികം കേശങ്ങള്‍ അബൂത്വല്‍ഹ ഉമ്മുസുലൈം കുടുംബത്തിന്റെ തലമുറകള്‍ കെട്ടായി സൂക്ഷിച്ചുവെന്നതിന് ഒരു തെളിവുമില്ല. അതും വിതരണം ചെയ്യപ്പെടുകയാണുണ്ടായതെന്ന് ചില രേഖകള്‍ സൂചിപ്പിക്കുന്നുമുണ്ട്.
ഉമ്മുസുലൈം ബീവിക്ക് കൊടുക്കാന്‍ കാരണം അവര്‍ അബൂത്വല്‍ഹയ്‌ക്കു തിരികെ കൊടുത്ത് അബൂത്വല്‍ഹ(റ) അതു വിതരണം ചെയ്‌തതാകാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ അബൂത്വല്‍ഹ വശം കൊടുത്ത കേശങ്ങള്‍ ഉമ്മുസുലൈമിനെ ഏല്‍പിച്ച് ഉമ്മുസുലൈം(റ) സ്‌ത്രീകള്‍ക്കിടയില്‍ വിതരണം ചെയ്‌തതാകാനും സാധ്യതയുണ്ട്. ഇങ്ങനെ ഇമാം സുര്‍ഖാനി വിവിധ രിവായത്തുകളുടെ സംയോജനം ഉദ്ധരിച്ചിട്ടുണ്ട്. (ശര്‍ഹുസ്സര്‍ഖാനി 8/195)
ഏതായാലും ഇത്രയധികം കേശങ്ങല്‍ ഒന്നിച്ച് ആ കുടുംബത്തിലോ മറ്റോ നിലനിന്നിരുന്നുവെന്ന് സാധ്യതയായിട്ടുപോലും ആരും പറഞ്ഞിട്ടുമില്ല. പുതിയ ഗവേഷകരുടെ സാധ്യതാ പഠനങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല.
Responsible Responses | Creative Criticism
നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.
Pages
- തിരുകേശത്തിന് നിഴലുണ്ടാവുമോ? ഒ എം തരുവണ x നൌ ഷാദ് അഹ്സനി
- വെല്ലൂരിലെ സനദ് നൗഷാദ് അഹ്സനിയോട് ചോദിക്കൂ
- SYS Press Meet Report 01-07-2011
- ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തിലെ കൂപമണ്ഡൂകങ്ങള്‍
- ജാലിയ വാല , ഉസ്താദ് ആന്റ് ശൈഖ് ഓഫ് കാന്തപുരം , ബോംബെ
- തൃശൂര്‍ ജില്ല SSF-കാര്‍ SKSSF-ന്റെ സംവാദ വെല്ലുവിളി സ്വീകരിച്ചില്ല
- കേശവിവാദം: പ്രമാണങ്ങള്‍ പറയുന്നത്- അബ്ദുല്‍ ഹമീദ് ഫൈസി
- ഡോ:ബഹാവുദ്ദീന്‍ നദ് വിയുടെ സെനഗല്‍ യാത്ര :വിഘടിതര്‍ സത്യത്തെ മറച്ചു പിടിക്കുന്നത് ഭീരുത്വം- ഹാദിയ
- മര്കസിലെ മുടിക്ക് സനദുണ്ടോ. അതോ ഇല്ലേ.?. പേരോട് ഫോണില്‍ സത്യം പറഞ്ഞപ്പോള്‍.
- കാരന്തൂരുകാരെ സഹായിച്ചത് ആര്? തിരിച്ച് ആരെ സഹായിക്കണം? മുള്ളൂര്‍ക്കരയുടെ രാഷ്ട്രീയ "വയള്"
- വിവാദകേശം: വിഘടിത വിഭാഗം ആലപ്പുഴ ജില്ല മുശാവറ മെമ്പര്‍ ആറ്റക്കോയ തങ്ങളുടെ നിലപാട്
- 40 കോടിയുടെ പള്ളിക്ക് തെളിവുണ്ടാക്കാന്‍ വിഘടിതരുടെ കൈകടത്തല്‍ ബുഖാരിയിലും
- വിവാദകേശം;വിശ്വാസികള്‍ വഞ്ചിതരാവരുത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
- "പ്രവാചക കേശം; വിഘടിത വെബ് സൈറ്റിന്റെ ഒളിച്ച് കളി"
- ഒരു കേശപ്രദര്ശനത്തിന്റെ ദ്യശ്യങ്ങളിലേക്ക്.