പാണക്കാട് സാദാത്തീങ്ങളെയും മുസ്ലിം ലീഗ് നേതാക്കളെയും നിരന്തരം അവഹേളികുകയും ലീഗ് സ്ഥാനാര്‍ഥികളെ തോല്പിക്കാന്‍ മാര്‍കിസ്റ്റ് കമ്യൂണിസ്റ്റ് കൂട്ട് കെട്ടുണ്ടാക്കി കേരളത്തില്‍ പലയിടത്തും രഹസ്യമായും പരസ്യമായും എ.പി സുന്നികള്‍ അനൌദ്യോഗികമായി കമ്യൂണിസ്റ്റ് സഖ്യക്ഷിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകവരെ ചെയ്ത് അവസാനം പേര് തന്നെ അരിവാള്‍ സുന്നി ആയ ചരിത്രമാണ് വിഘടിതരുടെ, എ.പികളുടെ ടോട്ടല്‍ ബാലന്‍സ് ഷീറ്റ്..
. ബാബരി മസ്ജിദ് ധ്വംസനത്തില്‍ പങ്കെടുത്ത സമ്ഘ്പരിവാരങ്ങളുടെ ഇഷ്ട തോഴനും ബി.ജി.പി അഖിലേന്ത്യാ നേതാവുമായ രാജഗോപാലുമായി അവിശുദ്ധമായി കൂട്ട് കൂടുകയും അദ്ദേഹത്തെ ഒരിക്കല്‍ മര്‍കസില്‍ കാവിപ്പരവതാനി വിരിച്ച് ക്ഷണിച്ച് കൊണ്ടുവന്നു സല്‍കരിക്കുകയും ചെയ്തത് മുസ്ലിം മനസ്സാക്ഷിക്ക് മറക്കാനാവില്ല.കൂടാതെ ഏതാനും SSF പ്രവര്‍ത്തകരായ സഖാഫിമാര്‍ ബി.ജെ.പി മെമ്പര്‍ഷിപ് എടുക്കുകയും തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതും കഴിഞ്ഞ കാലങ്ങളില്‍ മുസ്ലിംകള്‍ ഞെട്ടലോടെ കണ്ടു... ലക്ഷദ്വീപ് ലോകസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ - ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വിജയത്തിന് സഹായിച്ച SSF പ്രവര്‍ത്തകരുടെ സേവങ്ങള്‍ക്ക് കടപ്പാട് ബി.ജെപി കേരളാ നേതാക്കള്‍ കാന്തപുരത്തിനോട് പത്രത്തിലൂടെ പ്രസ്താവന ഇറക്കി പരസ്യമായി പ്രകടിപ്പിച്ചതും കവരത്തിയില്‍ SSF പ്രവര്‍ത്തകര്‍ ബി.ജെ.പി വിജയം ആഘോഷിച്ചതും ആര്‍ക്ക് മറക്കാനാവും? “കാന്തപുരവും പിണറായിയും ഉറ്റ സുഹ്രത്തുക്കള്‍ ഞാന്‍ കടുത്ത എ.പി സുന്നി” എന്ന് പത്രസമ്മേളനത്തില്‍ അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ച കമ്യൂണിസ്റ്റുകാരന്‍ ടി.കെ ഹംസ പറഞ്ഞതും നമ്മുടെയൊക്കെ ഓര്‍മകളിലുണ്ട്!... ദേ...ഇപ്പോള്‍ പുതിയ കൂട്ട് ലാലുവായിട്ട്... ആരാണ് ലാലു പ്രസാദ് യാദവ്? ഒരുപാട് വര്ഷം ബീഹാര്‍ ഭരിച്ച് മുസ്ലിം ന്യൂനപക്ഷങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കൊടും ദാരിദ്ര്യത്തിലേക്ക് നയിച്ച ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍.. കോഴിത്തീറ്റയില്‍ അഴിമതി നടത്തി അവസാനം അരിവാള്‍ സുന്നി എന്നതുപോലെയുള്ള നല്ലൊരു വാക്ക് ഡിക്ഷണറിയില്‍ അയാളും സംഭാവന നല്‍കി “ലാലുത്തീറ്റ”! കള്ളപ്പണക്കാരന്‍ എന്ന് 100%ഉറപ്പുള്ള ഇയാളുടെ സംഭാവനയും സ്വീകരിച്ചുവത്രെ! ഇങ്ങിനെ അഴിമതിക്കാരും വര്‍ഗ്ഗീയ ഭ്രാന്തന്മാരുമൊക്കെ മര്‍കസില്‍ കയറിവന്നത് അഭിമാനപൂര്‍വ്വം കൊണ്ട് നടക്കുന്ന ഈ കൂട്ടര്‍ ഇപ്പോള്‍ പറയുന്നു ലീഗ് നേതാക്കള്‍ മര്‍കസില്‍ വന്നിരിക്കുന്നു എന്ന്! സത്യത്തില്‍ അത് നിങ്ങളുടെ പരാജയമായിട്ടെ വിഘടിതരുടെ ചരിത്രം അറിയുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കൂ ....സമസ്ത മുസ്ലിം ലീഗുമായി ബന്ധം വെക്കുന്നു എന്ന ഒറ്റ കാരണം പറഞ്ഞാണ് 1989ഇല്‍ നിങ്ങള്‍ വിഘടിച്ചു പോയത്... മുസ്ലിം ലീഗ് നേതാവ് എന്ന കാരണം പറഞ്ഞാണ് പണ്ട് SSF പ്രസിഡണ്ട് ആയിരുന്ന ഹൈദരലി ശിഹാബ് തങ്ങളെ വിഘടനവാദം മനസ്സില്‍ കത്തിച്ചുവെച്ച ഏതാനും എ.പി അനുകൂലി സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍മാര്‍ ചേര്‍ന്ന് പുറത്താക്കാന്‍ തുനിഞ്ഞത്... പിന്നീടുള്ള കാലങ്ങളിലൊക്കെയും ലീഗിനോടും പാണക്കാട് സാദാത്തീങ്ങളോടും ഏറെ വെറുപ്പോടെയായിരുന്നു നിങ്ങള്‍ പെരുമാറിയത് എന്നത് നിങ്ങളുടെ നേതാക്കളുടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട പ്രസംഗങ്ങളും പുറത്തിറക്കപ്പെട്ട നിങ്ങളുടെ തന്നെ മാഗസിനുകളും തെളിവായി യൂട്ടൂബിലും ഫേസ്ബൂക് കൂട്ടായ്മകളിളുല്‍പ്പെടെ എങ്ങും സാക്ഷിയായി നിറഞ്ഞ് കിടക്കുന്നു! അപ്പോഴാണ് ഏവരും പ്രതീക്ഷിക്കെ തന്നെ അധികാരത്തില്‍ ഇരിക്കുന്നവരുടെ അപ്പക്കഷണത്തിനായി നിങ്ങളുടെ കൊതി മൂത്ത് വന്നു തുടങ്ങിയത്... മുസ്ലിം ലീഗെന്ന പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കമ്യൂണിസ്റ്റുകളോട് കൂട്ട് കൂടുകയും പിണറായിയും കോടിയേരിയും പലവട്ടം ചുവപ്പ് പരവതാനി വിരിച്ച് തങ്ങളുടെ അരമനയായ മര്‍കസില്‍ സ്വീകരിച്ച നിങ്ങള്ക്ക് ഇപ്പോള്‍ ആ ചുവന്നത് മാറ്റി പച്ചപ്പരവതാനി വിരിച്ച് ഇരു കയ്യും നീട്ടി ലീഗ് നേതാക്കളെ സ്വീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഒരുകാലത്ത് ലീഗിനെ ഇല്ലായ്മ ചെയ്യാന്‍ സംഘടിച്ച നിങ്ങളെ സംബന്ധിച്ചെടത്തോളം ഗതികേട് തന്നെയാണ് ഈ മുട്ടുമടക്കല്‍... സമസ്ത ലീഗുമായി ബന്ധം വെക്കുന്നു എന്ന കാരണം പറഞ്ഞ് സമസ്തയെ പിളര്‍ത്തിയ എ.പി വിഭാഗത്തിന് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് കനത്ത ആശയപാപ്പത്തരവും അപചയവുമാണ് എന്നതില്‍ യാതൊരു സംശയവുമില്ല!! എന്തുതന്നെയായാലും വര്‍ഷങ്ങളോളം മാര്‍സ്ക്സിറ്റുകാരന്‍റെ അമ്മിഞ്ഞിപ്പാല് കുടിച്ച് വളര്‍ന്ന സഖാഫികളുള്‍പ്പടെയുള്ളവരൊക്കെയും സി.പിഎം പ്രവര്‍ത്തകരായിപ്പോയതിനാല്‍ കാന്തപുരത്തിന് അങ്ങിനെ പെട്ടന്നങ്ങു കൂടുമാറാന്‍ സാധ്യമല്ലല്ലോ! കുറെ കാലം സഹായിച്ചതല്ലേ തിരിച്ചും സഹായിക്കണ്ടേ എന്റെ കാന്തപുരം ഉസ്താദേ!