Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

വിവാദകേശം; ആധികാരികത പരിശോധിച്ച്‌ വിവാദം അവസാനിപ്പിക്കണം : SKSSF യു.എ.ഇ.നാഷണല്‍ കമ്മിറ്റി

കേരള മുസ്‌ലിംകള്‍ക്കിടയില്‍ അടുത്ത കാലത്ത്‌ വിവാദകേശവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന അഭിപ്രായഭിന്നത പരിഹരിക്കുന്നതിനും അബൂദാബിയിലെ കേശദാതാവുമായി ബന്ധപ്പെട്ട്‌ അതിന്റെ ആധികാരികത പരിശോധിച്ച്‌ വിവാദം അവസാനിപ്പിക്കുന്നതിനും എ.പി.വിഭാഗം തയ്യാറാവണമെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. യു.എ.ഇ. നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുവിഭാഗത്തിന്റെയും പ്രമുഖപണ്ഡിതന്‍മാര്‍ യു.എ.ഇല്‍ എത്തിയ പശ്‌ചാതലത്തില്‍ മദ്ധ്യസ്ഥന്‍മാര്‍ മുഖേന അബൂദാബിയില്‍ പോയി കേശ കൈമാറ്റ ശൃംഖല (സനദ്‌) പരിശോധിക്കാന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌.വിഭാഗം തയ്യാറാണെന്നും മറുവിഭാഗം തയ്യാറാണെങ്കില്‍ അക്കാര്യത്തില്‍ അനുകൂലമായി പ്രതികരിക്കണമെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ആവശ്യപ്പെട്ടു. 
ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തോട്‌ പ്രതികരിക്കുകയായിരുന്നു എസ്‌.കെ.എസ്‌.എസ്‌.എഫ്‌. യു.എ.ഇ. നാഷണല്‍ കമ്മിറ്റി. നാഷണല്‍കമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ്‌ ശുഐബ്‌ തങ്ങള്‍ ആദ്ധ്യക്ഷം വഹിച്ചു. അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍ ഉദ്‌ഘാടനം ചെയ്‌തു. റസാഖ്‌ വളാഞ്ചേരി, കരീം ഫൈസി മുക്കൂട്‌, അബ്‌ദുല്ല ബാഖവി, ശരീഫ്‌ ഹുദവി, ഹകീം ഫൈസി, ഹൈദറലി ഹുദവി എന്നിവര്‍ പങ്കെടുത്തു. കരീം എടപ്പാള്‍ നന്ദി പറഞ്ഞു.