Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

വിവാദകേശം; ആധികാരികത പരിശോധിച്ച്‌ വിവാദം അവസാനിപ്പിക്കണം : SKSSF യു.എ.ഇ.നാഷണല്‍ കമ്മിറ്റി

കേരള മുസ്‌ലിംകള്‍ക്കിടയില്‍ അടുത്ത കാലത്ത്‌ വിവാദകേശവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന അഭിപ്രായഭിന്നത പരിഹരിക്കുന്നതിനും അബൂദാബിയിലെ കേശദാതാവുമായി ബന്ധപ്പെട്ട്‌ അതിന്റെ ആധികാരികത പരിശോധിച്ച്‌ വിവാദം അവസാനിപ്പിക്കുന്നതിനും എ.പി.വിഭാഗം തയ്യാറാവണമെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. യു.എ.ഇ. നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുവിഭാഗത്തിന്റെയും പ്രമുഖപണ്ഡിതന്‍മാര്‍ യു.എ.ഇല്‍ എത്തിയ പശ്‌ചാതലത്തില്‍ മദ്ധ്യസ്ഥന്‍മാര്‍ മുഖേന അബൂദാബിയില്‍ പോയി കേശ കൈമാറ്റ ശൃംഖല (സനദ്‌) പരിശോധിക്കാന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌.വിഭാഗം തയ്യാറാണെന്നും മറുവിഭാഗം തയ്യാറാണെങ്കില്‍ അക്കാര്യത്തില്‍ അനുകൂലമായി പ്രതികരിക്കണമെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ആവശ്യപ്പെട്ടു. 
ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തോട്‌ പ്രതികരിക്കുകയായിരുന്നു എസ്‌.കെ.എസ്‌.എസ്‌.എഫ്‌. യു.എ.ഇ. നാഷണല്‍ കമ്മിറ്റി. നാഷണല്‍കമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ്‌ ശുഐബ്‌ തങ്ങള്‍ ആദ്ധ്യക്ഷം വഹിച്ചു. അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍ ഉദ്‌ഘാടനം ചെയ്‌തു. റസാഖ്‌ വളാഞ്ചേരി, കരീം ഫൈസി മുക്കൂട്‌, അബ്‌ദുല്ല ബാഖവി, ശരീഫ്‌ ഹുദവി, ഹകീം ഫൈസി, ഹൈദറലി ഹുദവി എന്നിവര്‍ പങ്കെടുത്തു. കരീം എടപ്പാള്‍ നന്ദി പറഞ്ഞു.

മര്കസിലെ മുടി ശാസ്ത്രീയ പരിശോധന നടത്തേണ്ടതില്ല - കാന്തപുരം

മര്കസിലെ  വിവാദ വ്യാജ മുടിയെ കുറിച്ച് ,അത്  സത്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനില്ലെന്നു കാന്തപുരം ദുബായിയില്‍ വെച്ച് അഭിപ്രായപ്പെട്ടു. ഞങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടത് കൊണ്ടാണ് വിശ്വസിക്കുന്നതെന്നും ബോധ്യപ്പെടാത്തവര്‍ വിശ്വസിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-------------------------------------------------------------------------

  1. ദീനിന്‍റെ  അടിത്തറയാണ് സനദ്‌ എന്നും മുത്തസ്സിലായ സനദോട് കൂടെയാണ് ഈ മുടി കിട്ടിയതെന്നും അത് വായിച്ചു കേട്ടു എന്നും  മര്‍കസ്‌ സമ്മേളനത്തില്‍ വെച്ച്  കാന്തപുരം ഉസ്താദും,  ടെലഫോണില്‍ സനദ്‌ ചോദിച്ച് കിട്ടാത്തതില്‍ ക്ഷോഭിച്ചവര്‍ക്കായി സനദ്‌ വായിച്ചാണ് മുടി നീക്കം ചെയ്യുന്നത് എന്ന്‍  പേരോടും മര്‍കസ്‌ സമ്മേളനത്തില്‍ വെച്ച് പറഞ്ഞിരുന്നല്ലോ? ആ സനദ്‌ എവിടെ ഉസ്താദുമാരെ? അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കില്‍, അത് കാണിച്ചിരുന്നു എങ്കില്‍ ഈ ശാസ്ത്രീയ പരീക്ഷണത്തിന്റെ ആവശ്യം വരില്ലായിരുന്നല്ലോ.?. വീഡിയോ കാണുക
  2. മുത്തസിലായ സനദ്‌ എന്ന്‍ കാന്തപുരം പറഞ്ഞ മര്‍കസ്‌ സമ്മേളനത്തില്‍ വായിക്കപ്പെട്ട രേഖ സനദല്ല നസബയാണെന്ന് മാസങ്ങള്‍ കഴിഞ്ഞ്  പേരോട്‌ ഉസ്താദ്‌ തിരുത്തി.
  3. സ്വപ്നകഥ കളിലൂടെ കുപ്രസിദ്ധനായ വിഘടിത നേതാവ്‌ പകര അഹ്സനി ഇത്തരം ശാസ്ത്രീയ പരീക്ഷണങ്ങളെ ക്കുറിച്ച്  ( മുടി കത്തിച്ചു നോക്കുന്നതിനെ ക്കുറിച്ച് ) തന്‍റെ പ്രസംഗത്തില്‍ വാചാലമായി പറഞ്ഞത്‌ ആളുകള്‍ മറന്നിട്ടില്ല ഉസ്താദേ.  വീഡിയോ കാണുക
  4.  തങ്ങള്‍ക്ക് മുടി കിട്ടിയ അതേ കേന്ദ്രത്തില്‍ നിന്ന് തന്നെയാണ് സമസ്തയുടെ പ്രധിനിധികള്‍ക്കും മുടി കിട്ടിയത്‌ എന്ന് മുന്‍പ്‌ കളിയാട്ടമുക്ക് വെച്ച് കാന്തപുരം സമ്മതിച്ചിരുന്നു.  വീഡിയോ കാണുക
------------------------------------------------------------------------------------
തിരിയേണ്ടവര്‍ക്ക്‌ തിരിഞ്ഞിട്ടുണ്ട് ഉസ്താദേ. തിരിഞ്ഞിട്ടും പൊട്ടന്‍ കളിക്കുന്നവരും ഉണ്ട് അവര്‍  മുടിയില്‍ കുടുങ്ങി നട്ടം തിരിയുകയേ ഉള്ളൂ 


വ്യാജ മുടി; വിഘടിതര്‍ അക്രമപാതയിലേക്ക്.. ആലപ്പുഴയില്‍ വിശദീകരണ യോഗം കയ്യേറാന്‍ ശ്രമം.

ആലപ്പുഴ: വിവാദ കേശം സംബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് തൃക്കുന്നപ്പുഴ മേഖലാ കമ്മിറ്റി പാനൂര്‍ പുത്തന്‍പുര ജങ്ഷനില്‍ സംഘടിപ്പിച്ച സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിത ശ്രമം. സംഘര്‍ഷത്തില്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.
എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് മുസ്തഫ അഷ്‌റഫി കക്കുപ്പടി പ്രസംഗിക്കവെ പതിയാങ്കര കൊച്ചുപാണ്ട്യാലയില്‍ നൗഷാദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒരുസംഘം എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞ് വേദിക്കരികിലേക്ക് എത്തി. എന്നാല്‍ ഒരാള്‍ക്ക് വേദിയില്‍ കയറി ചോദ്യം ചോദിക്കാമെന്ന് സമ്മതം നല്‍കിയപ്പോള്‍ അതിന് വഴങ്ങാതെ എല്ലാവരും കൂടി വേദിയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തടയാന്‍ ശ്രമിച്ച എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനും സംഘാടകനുമായ പാനൂര്‍ പെരുമ്പുഴയില്‍ ഹുസൈന് മര്‍ദനമേറ്റു. ഹുസൈനെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ പിന്നീട് മതില്‍ചാടി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് തൃക്കുന്നപ്പുഴ എസ്.ഐ റാംമോഹന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. സംഘര്‍ഷത്തിനിടെ തങ്ങളുടെ രണ്ട് ലാപ്‌ടോപ്പുകള്‍ നഷ്ടപ്പെട്ടതായും സാധനസാമഗ്രികള്‍ക്ക് കേടുസംഭവിച്ചതായും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കി.