Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

ലൗഡ് സ്പീക്കർ ഖുതുബയും ചില സഹോദരങ്ങളുടെ തെറ്റിധാരണകളും ഭാഗം 2

ലൗഡ് സ്പീക്കർ ഖുതുബ സംവാദത്തിൽ മുമ്പിട്ടിരുന്ന പോസ്റ്റിന്റെ തുടർച്ചയാണിത്. 
------------------------------------------------------------------------------------------------

ഞാൻ മുൻപിവിടെ എഴുതി പോസ്റ്റ് ചെയ്ത  ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ട  പോസ്റ്റിനു പ്രതികരണം എന്ന നിലയിൽ P. S. അബ്ബാസ് എഴുതിയ ടെക്സ്റ്റ്  വാട്സ്ആപ് വഴി ഷെയർ ചെയ്ത്   ലഭിച്ചിരുന്നു. അത് താഴെ വായിക്കാം. 
--------------------------------

ആംപ്ലിഫൈഡ് സിഗ്നൽ ആംപ്ലിഫൈറിന്റെ സൃഷ്ടി ആണെന്നും അത് കൊണ്ട് ലൗഡ്സ്‌പീക്കർ സൃഷ്ടിക്കുന്ന ശബ്ദം കൃത്രിമമാണെന്നും ഞാൻ എഴുതിയതിനെതിരെ സമസ്ത സൈബർ പോരാളി എന്ന ടീം ഒരു കുറിപ്പ് ഇറക്കിയതാണ് ഈ മറുപടി എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. 



1. ഹെഡിങ് ലൗഡ്‌സ്‌പീക്കർ സംവാദവും സംസ്ഥാനക്കാരുടെ ശാസ്ത്രത്തിലെ തെറ്റിദ്ധാരണയും എന്നാണ്. 



Ans. ഞാൻ എന്റെ ഔദ്യോഗിക പദവി വെച്ച് എഴുതിയ കുറിപ്പ് ആണ്. അതിൽ അപാകത ഉണ്ടെങ്കിൽ എന്നെ ആ സ്ഥാനത്ത് നിയമിച്ചവരെയാണ് ബാധിക്കുക 



2. എന്റെ കുറിപ്പിൽ ഉയർന്ന ശബ്ദം കിട്ടുന്നതിന് രണ്ട് സാധ്യത എഴുതിയത് ഉദ്ധരിച്ചിരിക്കുന്നു. 



i) വൈദ്യുതിയുടെ സഹായത്തോടെ ആദ്യ ശബ്ദം ഉയർത്തുക



ii) ആദ്യ ശബ്ദത്തിന് സമാനമായി ഉയർന്ന ശബ്ദം കൃത്രിമമായി നിർമ്മിക്കുക 



ഇതിൽ രണ്ടാമത്തേതാണ് പ്രശ്നം എന്നും വൈദ്യുതി ഉപയോഗിച്ച് ശബ്ദം ഉയർത്തിയാൽ കൃത്രിമമല്ലെന്നും മനസ്സിലാകുന്നത്രേ 



Ans. ലൗഡ്‌സ്‌പീക്കറിൽ ശബ്ദം മാറുന്നില്ലെന്നും വൈദ്യുതി കൊണ്ട് ഉയർത്തുക മാത്രമാണ് ചെയ്യുന്നതെന്നും സ്‌പീക്കർ ഖുതുബയെ അനുകൂലിക്കുന്നവർ പറയുന്നു. അത് ശരിയല്ല, ഇതാണ് ആംപ്ലിഫയറിലും ലൗഡ്‌സ്‌പീക്കറിലും നടക്കുന്നതെന്നാണ് ഞാൻ എഴുതിയത്. 



ട്രയോഡ് വാൽവുകളും ട്രാൻസിസ്റ്ററുകളും ഉപയോഗിച്ച് amplify ചെയ്യുമ്പോൾ വൈദ്യുതിയുടെ സഹായത്തോടെ അല്ല എന്നാണോ കരുതുന്നത് എന്നൊരു ചോദ്യം. എത്ര ബാലിശം!?  അതിനു അവർ കണ്ടെത്തുന്ന കാരണം എന്തെന്നോ?  വൈദ്യുതി എന്നാൽ ചാർജുകളുടെ പ്രയാണം മാത്രമെന്ന് ഞാൻ തെറ്റിദ്ധരിച്ചു. എന്നിട്ട് electricity എന്തെന്ന് വിശദമായി പഠിപ്പിക്കുന്നു 



Ans. ഈ ധാരണ മുകളിലെ devices വൈദ്യുതിയുടെ സഹായത്തോടെ അല്ല പ്രവർത്തിക്കുന്നതെന്ന് എന്ന് എങ്ങനെയാണ് മനസ്സിലാക്കി തരുന്നത് എന്നറിയില്ല. പുറമേ നിന്ന് കൊടുക്കുന്ന കറന്റ്‌ കൊണ്ട് ആംപ്ലിഫൈഡ് സിഗ്നൽ കൃത്രിമമായി അത് കൊണ്ട് ശബ്ദം സൃഷ്ടിക്കുന്നു എന്നെഴുതിയത് ഒരു ആരോപണം ആയി കാണുന്നവർക്ക് മറവി രോഗം ബാധിച്ചോ? 



ആംപ്ലിഫയറും ലൗഡ്‌സ്‌പീക്കറും ഒക്കെ ഇലൿട്രോണിക്സിൽ വരുന്നതാണ്. Electronics എന്നാൽ Electrons നെ കുറിച്ചുള്ള പഠനവും electric current എന്നാൽ electrons ന്റെ പ്രവാഹവും ആണെന്നത് ഈ ശാസ്ത്രശാഖയുടെ basic ആണ്. സൂചി വേണ്ടിടത്ത് വാൾപ്രയോഗം നടത്തേണ്ട.



ആംപ്ലിഫൈഡ് സിഗ്നൽ സ്വാഭാവികം ആയി ഉണ്ടാകുന്ന ഒന്നാണെന്നാണ് ഒരു പ്രയോഗം. എങ്ങനെയാണ് ആംപ്ലിഫൈഡ് സിഗ്നൽ ഉണ്ടാകുന്നതെന്ന് വിവരിക്കുന്നില്ല താനും.



ആംപ്ലിഫൈഡ് സിഗ്നൽ കൊണ്ട് ശബ്ദം സൃഷ്ടിക്കുന്നു എന്നെഴുതിയതാണ് മറ്റൊരു പാതകം. ജനറേറ്റർ ഗതികോർജ്ജത്തെ വൈദ്യുതോർജ്ജമായും മോട്ടോർ തിരിച്ചും മാറ്റുന്നു എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം. ഒരു ഊർജ്ജം ഉപയോഗിച്ച് മറ്റൊന്ന് ഉണ്ടാക്കുന്നു എന്ന് തന്നെ. ലൗഡ്‌സ്‌പീക്കർ എന്ന പദത്തിന്റെ അർത്ഥം പോലും ആലോചിക്കാതെയാണ് ഈ ആരോപണം. Speaker എന്നാൽ one who speaks,  loudspeaker എന്നാൽ one who speaks loudly. ഉച്ചത്തിൽ ശബ്ദം സൃഷ്ടിക്കുന്നത് എന്ന് 



ആംപ്ലിഫൈഡ് സിഗ്നൽ പ്രത്യക്ഷപ്പെടുന്നത് അതിനുള്ള എല്ലാ സംവിധാനങ്ങളും ചെയ്തിട്ടാണ്. അല്ലാതെ സ്വാഭാവികം അല്ല. ഞാൻ എഴുതിയത് ശരിയല്ലെങ്കിൽ എങ്ങനെ ആണ് ആംപ്ലിഫൈഡ് സിഗ്നൽ ഉണ്ടാവുന്നത് എന്ന് വിവരിക്കൂ.



മൈക്രോഫോണിൽ നിന്നുള്ള വൈദ്യുതി ആണ് ഔട്ട്പുട്ട് സിഗ്നലിന്റെ waveform തീരുമാനിക്കുന്നത് എന്നതിൽ ആർക്കാ തർക്കം.waveform ഉള്ളത് കൊണ്ട് ആദ്യ ശബ്ദം ആകുമോ? ആ സ്വരം ആകും. മിമിക്രിക്കാരനും ആ സ്വരം സൃഷ്ടിക്കും.അത് പക്ഷേ അയാളുടെ ശബ്ദം ആണ്. 



കേൾവി കുറവുള്ളവർക്ക് ഫിഖ്ഹിൽ എന്ത് നിയമം എന്നതിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല. 



ആംപ്ലിഫൈറിന്റെ ഇൻപുട്ടിൽ നിന്നും ഒരു തരി പോലും പവർ പോകുന്നില്ലെന്ന് ഞാൻ എഴുതി എന്നത് വ്യാജ ആരോപണം ആണ്. വൈദ്യുത പ്രവാഹം ഉണ്ടാവുന്നില്ല എന്നാണ് ഞാൻ എഴുതിയത്.



ഇനിയും ഞാൻ എഴുതിയത് ആവർത്തിക്കുന്നു. ആംപ്ലിഫൈഡ് സിഗ്നൽ എന്നത് ആംപ്ലിഫൈറിന്റെ സൃഷ്ടി ആണ്. അല്ല സ്വാഭാവികം ആണെന്ന് അഭിപ്രായം ഉണ്ടെങ്കിൽ പ്രവർത്തന തത്വം വെച്ച് വിശദീകരിക്കൂ.



അബ്ബാസ്.പി.എസ്
---------------------------------------------------------------------
കിട്ടിയ പ്രധാന പോയന്റുകൾ ഞാൻ ഒന്ന് സംഗ്രഹിക്കാം 

1 - ലൗഡ്‌സ്‌പീക്കർ എന്ന പദത്തിന്റെ അർത്ഥം പോലും ആലോചിക്കാതെയാണ് ഈ ആരോപണം. Speaker എന്നാൽ one who speaks,  loudspeaker എന്നാൽ one who speaks loudly. ഉച്ചത്തിൽ ശബ്ദം സൃഷ്ടിക്കുന്നത് എന്ന്

2 - ജനറേറ്റർ ഗതികോർജ്ജത്തെ വൈദ്യുതോർജ്ജമായും മോട്ടോർ തിരിച്ചും മാറ്റുന്നു എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം. ഒരു ഊർജ്ജം ഉപയോഗിച്ച് മറ്റൊന്ന് ഉണ്ടാക്കുന്നു എന്ന് തന്നെ


3 - പുറമേ നിന്ന് കൊടുക്കുന്ന കറന്റ്‌ കൊണ്ട് ആംപ്ലിഫൈഡ് സിഗ്നൽ കൃത്രിമമായി അത് കൊണ്ട് ശബ്ദം സൃഷ്ടിക്കുന്നു. വൈദ്യുത പ്രവാഹം (ഇൻപുട്ടിൽ നിന്ന് ഔട്ട് പുട്ടിലേക്ക്) ഉണ്ടാവുന്നില്ല എന്നാണ് ഞാൻ എഴുതിയത്.




------------------------------------------------------------------------------

പ്രവർത്തകന്റെ നിലപാട് 

1)  ലൗഡ് സ്പീക്കർ എന്ന പേരും അത് ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കുന്നതും ആണ് പ്രശ്നം എങ്കിൽ അത് ആംപ്ലിഫയറിന്റെ പ്രവർത്തനവും ആയി (സിഗ്നൽ ശക്തി പ്പെടുത്തുന്നതുമായി) നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നതല്ല. പിന്നെ എന്തിനാണ് സംവാദത്തിൽ ഇൻപുട്ടിൽ നിന്ന് ഔട്പുട്ടിലേക്ക് വൈദ്യുതി വരാത്തതാണ് പ്രശ്നം (അത് എത്രത്തോളം ശരിയാണ് എന്ന്  നമുക്ക് വഴിയേ പരിശോധിക്കാം ) എന്ന രീതിയിൽ അവതരിപ്പിച്ചത്. വൈദ്യുതി ശബ്ദം ആക്കുക എന്ന പണി മാത്രമല്ലെ ലൗഡ് സ്പീക്കറിനുള്ളൂ. അതെ പ്രവർത്തനം തന്നെ തിരിച്ചു ശബ്ദം വൈദ്യുതി ആക്കി മാറ്റലല്ലേ മൈക്രോഫോണിൽ നടക്കുന്നത്. മൈക്രോഫോണിൽ നടക്കുന്നത് ഹലാലും സ്പീക്കറിൽ നടക്കുന്നത് ഹലാലല്ലാതെയും ആകുമോ ?


2)  "ജനറേറ്റർ ഗതികോർജ്ജത്തെ വൈദ്യുതോർജ്ജമായും മോട്ടോർ തിരിച്ചും മാറ്റുന്നു എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം. ഒരു ഊർജ്ജം ഉപയോഗിച്ച് മറ്റൊന്ന് ഉണ്ടാക്കുന്നു എന്ന് തന്നെ"

ഇത് എന്തോ വലിയ അപരാധമായാണ് അദ്ദേഹം കാണുന്നത്. സംസ്ഥാനക്കാർക്ക്  മൊത്ത  ഈ നിലപാടാണോ എന്നറിയില്ല. സംവാദത്തിലും അത് അധികം ഉയർന്നു കേട്ടില്ല.

അങ്ങനെ മനസ്സിലാക്കിയാൽ മനുഷ്യർ കേൾക്കുന്നതെല്ലാം കൃത്രിമ ശബ്ദമല്ലേ ? മനുഷ്യനിൽ ശബ്ദോർജ്ജം ആദ്യം ഗതികോർജ്ജമായും പിന്നീട് വൈദ്യുതോർജ്‌ജമായും മാറിയാണ് തലച്ചോറിൽ എത്തുന്നത്. മനുഷ്യർ കേൾക്കുന്ന ശബ്ദം ചെവിയിലെ കര്ണപുടത്തിൽ വെച്ച് തന്നെ ആദ്യമായി രൂപം മാറി അപ്പോഴേ കൃത്രിമമായില്ലേ?  കർണ്ണപുടത്തിന്റെ കമ്പനമായി മാറുന്നു. പിന്നീട് അത് മദ്ധ്യകർണ്ണത്തിലെ അസ്ഥികളെ ചലിപ്പിക്കുന്നു. പിന്നീടത്  അണ്ഡാകാരജാലകത്തിലും  പെരിലിംഫിലും പ്രകമ്പനങ്ങൾ ഉണ്ടാക്കുന്നു. ഈ പ്രകമ്പനങ്ങൾ കോക്ലിയയുടെ ഉള്ളിലുള്ള സം‌വേദകോശങ്ങളെ ഉദ്ദീപിപ്പിക്കുകയും കേട്ട ശബ്ദത്തെ സൂചിപ്പിക്കുന്ന വൈദ്യുത തരംഗങ്ങളായി സിഗ്നലുകൾ തല്കച്ചോറിലേക്ക് കൈമാറുന്നു. ഇത്തരത്തിൽ പല തവണ ഊർജ്ജ രൂപവും  കോലവും മാറിയാണ് മനുഷ്യനിൽ പടച്ചവൻ കേൾവി സംവിധാനിച്ചിട്ടുള്ളത്. 

3-  "പുറമേ നിന്ന് കൊടുക്കുന്ന കറന്റ്‌ കൊണ്ട് ആംപ്ലിഫൈഡ് സിഗ്നൽ കൃത്രിമമായി അത് കൊണ്ട് ശബ്ദം സൃഷ്ടിക്കുന്നു. വൈദ്യുത പ്രവാഹം (ഇൻപുട്ടിൽ നിന്ന് ഔട്ട് പുട്ടിലേക്ക്) ഉണ്ടാവുന്നില്ല എന്നാണ് ഞാൻ എഴുതിയത്."


" ആംപ്ലിഫൈറിന്റെ ഇൻപുട്ടിൽ നിന്നും ഒരു തരി പോലും പവർ പോകുന്നില്ലെന്ന് ഞാൻ എഴുതി എന്നത് വ്യാജ ആരോപണം ആണ്"

ഇൻപുട്ടിൽ നിന്ന് പവർ പോകുന്നു എന്ന് പറഞ്ഞാൽ ഊർജ്ജ കയ്മാറ്റം നടക്കുന്നു എന്ന് തന്നെ അല്ലെ. അത് വൈദ്യുതിയുടെ രൂപത്തിലായാലെ ശരിയാവൂ എന്നത് എവിടുന്ന് കിട്ടി. ഇനി ഇവിടെ വൈദ്യുതി ഇൻപുട്ടിൽ നിന്ന് ഔട്ട്പുട്ടിലേക്ക് തീരെ പോകുന്നില്ലേ എന്നും നോക്കാം.

കുറ്റം പറയരുതല്ലോ ഇതേ കാര്യം തന്നെ സംവാദത്തിൽ ഉസ്താദുമാരും കൊണ്ട് വന്നിരുന്നു.


എന്റെ അന്വേഷണത്തിൽ അത് ഈ സ്വകാര്യ വെബ്സൈറ്റ് ലിങ്കിലെ വിവരങ്ങളാണ് https://www.electronics-notes.com/articles/electronic_components/valves-tubes/triode-valve-vacuum-tube.php 

ഈ വെബ്സൈറ്റ് ലിങ്കിന്റെ സ്ക്രീൻ ഷോട്ട് ആണ് സംവാദത്തിൽ ഇട്ടത് ആ ലിങ്ക് മൊത്തം വായിച്ചാലും ഗ്രിഡിൽ നിന്ന് ഔട്പുട്ടിലേക്ക് കറണ്ട് / വൈദ്യുത പ്രവാഹം ഇല്ല എന്ന് കാണില്ല.
-----------------------------------------------------------------------
എന്നാൽ ട്രയോഡ്  വാൽവിന്റെ പ്രവർത്തനവും കൂടുതൽ വായനയും മനസ്സിലാക്കിത്തരുന്നത് ഗ്രിഡിൽ നിന്ന് വൈദ്യുത പ്രവാഹവും ഊർജ്ജകൈമാറ്റവും വളരെ കുറഞ്ഞ അളവിൽ / നെഗലിജിബിൾ അളവിൽ ഉണ്ടാവുന്നു എന്നാണ്. വളരെ കുറഞ്ഞ അളവിലായതു കൊണ്ട് പൊതുവെ അതിനെ പരിഗണിക്കാറില്ല.
-------------------------------------------------------------------------
 triode is an electronic amplifying vacuum tube (or valve in British English) consisting of three electrodes inside an evacuated glass envelope: a heated filament or cathode, a grid, and a plate (anode). In the triode, electrons are released into the tube from the metal cathode by heating it, a process called thermionic emission. The cathode is heated red hot by a separate current flowing through a thin metal filament. In a few triodes, the filament itself is the cathode, while in most the filament heats a separate cathode electrode. Virtually all the air is removed from the tube, so the electrons can move freely. The negative electrons are attracted to the positively charged anode, and flow through the spaces between the grid wires to it, creating a current through the tube from cathode to anode.  https://en.wikipedia.org/wiki/Triode

ട്രയോഡ് വാൽവിൽ മൂന്ന് ഇലക്ട്രോഡുകൾ ഉണ്ട്.
രണ്ട് നെഗറ്റീവും ഒരു പോസിറ്റീവും. 
കാത്തോഡും ഗ്രിഡും നെഗറ്റീവ് ആണ് ആനോഡ് പോസിറ്റീവും.
ഗ്രിഡ് എലെക്ട്രോണിന്റെ  ഒഴുക്കിനെ നിയന്ത്രിക്കുന്നു.
കാതോഡിലാണ് പുറത്തുനിന്നുള്ള വൈദ്യുതി കൊടുക്കുന്നത്. 
ഗ്രിഡിൽ മൈക്കിൽ നിന്നുള്ള വൈദ്യുതി കൊടുക്കുന്നു.
കാതോഡിനെ വളരെ ഉയർന്ന അളവിൽ ചൂടാക്കുന്നു. 
ചൂടാക്കിയ കാതോഡിൽ നിന്ന് ഗണ്യമായ അളവിൽ എലെക്ട്രോൺസ് പുറപ്പെടുന്നു. അത് ആനോഡിലേക്ക് / പോസിറ്റീവ് എലെക്ട്രോഡിലേക്ക് സഞ്ചരിക്കുന്നു.
ഗ്രിഡ് കാതോഡിനെ പോലെ നെഗറ്റീവ് അല്ലെ അവിടെയും വൈദ്യുതി കൊടുക്കുന്നുണ്ടല്ലോ  പിന്നെ എന്ത് കൊണ്ട് ആനോഡിലേക്കു കാതോഡിൽ നിന്നെന്ന പോലെ എലെക്ട്രോണ് പ്രവാഹം ഉണ്ടാകുന്നില്ല. 

കാരണം ഗ്രിഡിനെ ചൂടാക്കുന്നില്ല അത് കൊണ്ട് എന്നാണ്. തീരെ ഇല്ല എന്നല്ല. തെർമിയോണിക് എമിഷൻ വഴി എലെക്ട്രോൺസ് ഗ്രിഡിൽ നിന്നും സ്വാതന്ത്രമാകുകയും ട്യൂബിനകത്തെ  എലെക്ട്രോണ് ക്‌ളൗഡിന്റെ ഭാഗമാവുകയും വൈദ്യുത പ്രവാഹത്തിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഗ്രിഡിനെ ചൂടാക്കാത്തതു കൊണ്ട് തെർമിയോണിക് എമിഷൻ വളരെ കുറഞ്ഞ അളവിലെ ഉണ്ടാകൂ അത് കൊണ്ടുണ്ടാകുന്ന കറണ്ടും നെഗലിജിബിൾ ആകും.
------------------------------------------------------------------------------ 

In the triode, electrons are released into the tube from the metal cathode by heating it, a process called thermionic emission.  https://en.wikipedia.org/wiki/Triode

Thermionic emission is the liberation of electrons from an electrode by virtue of its temperature (releasing of energy supplied by heat). This occurs because the thermal energy given to the carrier overcomes the work function of the material https://en.wikipedia.org/wiki/Thermionic_emission

 Vacuum emission from metals tends to become significant only for temperatures over 1,000 K (730 °C; 1,340 °F).
------------------------------------------------------------------------------------------------



Elements of Electronics for Physical Scientists    By R. L. Havill, Alan Keith Walton   


എന്ന പുസ്തകത്തിൽ ഇത്തരത്തിൽ ഇൻപുട്ടിൽ നിന്ന് അഥവാ ഗ്രിഡിൽ നിന്ന് കറണ്ട് / വൈദ്യുത പ്രവാഹം ഉണ്ടാകുന്നു എന്നും ഇൻപുട്ട് പവർ ( യൂണിറ്റ് സമയത്തെ ഊർജ്ജ കൈമാറ്റം) ഉണ്ടാകുന്നു എന്നും അത് നെഗ്ലിജിബിൾ ആണ് എന്നും പറയുന്ന ഭാഗമാണ്. 

ഓംസ് ലോ പ്രകാരം വൈദ്യുത പ്രവാഹം / കറണ്ട് രണ്ടു വോൾടേജുകൾക്കിടയിൽ (പോസിറ്റീവ് നെഗറ്റീവ് എലെക്ട്രോഡുകൾക്കിടയിൽ  )മാത്രമേ ഉണ്ടാകൂ.

Ohm's law states that the current through a conductor between two points is directly proportional to the potential difference across the two points https://en.wikipedia.org/wiki/Electric_current

In physics, power is the rate of doing work or of transferring heat, i.e. the amount of energy transferred or converted per unit time. https://en.wikipedia.org/wiki/Power_(physics)

--------------------------------------------------------------------------------------------------------

ചുരുക്കി പറഞ്ഞാൽ മൈക്രോഫോണിൽ നിന്നും  വൈദ്യുത പ്രവാഹം ഔട്ട് പുട്ടിലേക്ക്  തീരെ ഉണ്ടാകുന്നില്ല എന്ന് പറഞ്ഞാൽ അത് കളവാകും. വളരെ കുറഞ്ഞ അളവിലുണ്ട് അതുള്ളതു കൊണ്ടാണ് ആംപ്ലിഫിക്കേഷൻ നടക്കുന്നത്. ഗണ്യമായ അളവിലില്ല അതുകൊണ്ട് അത് പരിഗണിക്കാറില്ല എന്നതാണ് ശരി.

-------------------------------------

സംവാദത്തിൽ കൊണ്ട് വന്ന പോലെ വൈദ്യുത പ്രവാഹം ഇൻപുട്ടിൽ നിന്ന് ഔട്ട് പുട്ടിലേക്ക്  ഉണ്ടാകുന്നില്ല എന്ന ആരോപണമാണ് പ്രധാന പ്രശ്നം എങ്കിൽ അത് വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്നതല്ലേ  ഉളളൂ. 

ആംപ്ലിഫിക്കേഷൻ കഴിഞ്ഞുണ്ടാകുന്ന സിഗ്നലും വൈദ്യുതി മാത്രമാണ്. അതിനെ വൈദ്യുതി മാത്രമായി പരിഗണിക്കുക. അതിലേക്കു മൈക്രോഫോണിൽ നിന്നുള്ള സിഗ്നൽ നേരിട്ട് കൊടുക്കുക. വളരെ എളുപ്പത്തിൽ നടക്കേണ്ടതാണ്. അപ്പൊ അങ്ങനെ നടക്കട്ടെ. ല്ലേ.. 



ലൗഡ് സ്പീക്കർ ഖുതുബയും ചില സഹോദരങ്ങളുടെ തെറ്റിധാരണകളും

ലൗഡ് സ്പീക്കർ ഖുതുബയെ ക്കുറിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിൽ  ഈ അടുത്ത് നടന്ന വാട്സാപ്പ് സംവാദം ഭൂരിഭാഗവും കേട്ടു.
കർമ്മശാസ്ത്രത്തിൻറെ കൂടെ ഭൗതികശാസ്ത്രവും ചർച്ചയായപ്പോൾ  പലരുടെയും പല തീരുമാനങ്ങളും തെറ്റിദ്ധാരണയുടെ പുറത്താണോ എന്ന സംശയം  ബാക്കി ആകുന്നു.

ഭൗതികശാസ്ത്ര തെളിവുകൾ രണ്ടു വിഭാഗവും കൊണ്ടുവന്നത് 

കക്ഷി ബി കൊണ്ട് വന്ന (SCERTടെക്സ്റ്റ് ബുക്ക് താഴെ 





കക്ഷി എ  കൊണ്ട് വന്ന കൊണ്ട് വന്ന സ്ക്രീൻ ഷോട്ടും വിവരണവും താഴെ 


സ്‌കൂൾ പാഠപുസ്തകം തെളിവായി പോരാ എന്ന് പറഞ്ഞ വിഭാഗം കൊണ്ടുവന്ന സ്ക്രീന്ഷോട്ട്  ഏതു ആധികാരിക സ്രോതസ്സിൽ നിന്ന് കിട്ടിയതാണെന്നു സംവാദത്തിൽ പറഞ്ഞു കേട്ടില്ല. എന്റെ അന്വേഷണത്തിൽ അത് ഈ സ്വകാര്യ വെബ്സൈറ്റ് ലിങ്കിലെ വിവരങ്ങളാണ് https://www.electronics-notes.com/articles/electronic_components/valves-tubes/triode-valve-vacuum-tube.php 

ഈ ബ്ലോഗ്ഗിൽ മുൻപ് എഴുതിയതിൽ  മൈക്രോഫോണിൽ നിന്നുള്ള സിഗ്നൽ കാതോഡിൽ കൊടുക്കുന്നു എന്ന് തെറ്റായി എഴുതിയിരുന്നു. അത് ഒഴിവാക്കിയിട്ടുണ്ട്.

കക്ഷി ബി കൊണ്ട് വന്ന തെളിവ് വെച്ച് പറയാൻ ശ്രമിച്ചത് . മൈക്രോഫോൺ ശബ്ദത്തെ വൈദ്യുതി ആക്കി മാറ്റും ആംപ്ലിഫയർ അവയെ ശാക്തീകരിച്ച സിഗ്നലുകളാക്കി സ്പീക്കറിൽ ഉയർന്ന ശബ്ദമാക്കി പുറപ്പെടീക്കും.

കക്ഷി എ സ്ക്രീൻഷോട്ട് വെച്ച് പറയാൻ ശ്രമിച്ചത് - ആംപ്ലിഫയർ എന്ന നിലയിൽ ട്രയോട് വാൽവിന്റെ പ്രവർത്തനത്തിൽ മൈക്രോഫോണിൽ നിന്ന് കിട്ടുന്ന  സിഗ്നൽ  കൊടുക്കുന്ന ഗ്രിഡിൽ നിന്ന് നേരിട്ട് ഔട്ട് പൂട്ടിലേക്കു വൈദ്യുതി പ്രവഹിക്കുന്നില്ല. 

അത് കൊണ്ട് അത് കൃത്രിമമാണ് എന്നാണ് വിവക്ഷ എന്ന് കരുതുന്നു. 

ഇത് സംബന്ധമായി അബ്ബാസ് പിഎം എന്ന ഒരു എഞ്ചിനീയർ വാട്സാപ്പിൽ തന്ന ഒരു ടെക്സ്റ്റ് ചുവടെ കൊടുക്കുന്നു 
-------------------------------------------------------------------------------

"ഞാൻ P. S. അബ്ബാസ്, കേന്ദ്രസർക്കാർ സ്ഥാപനമായ പാലക്കാട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ (ITI LTD) അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രോണിക്സ്) ആയി ജോലി ചെയ്യുന്നു. ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ സെക്ഷൻ തലവൻ ആണ്. ലൗഡ് സ്പീക്കറിന്റെ ശബ്ദത്തെ കുറിച്ച് ആധികാരികമായി തന്നെ കുറിക്കാൻ ആണ് ഇത്രയും കുറിച്ചത്.

സ്പീക്കർ ശബ്ദത്തെ കുറിച്ച് നടക്കുന്ന കോലാഹലങ്ങൾ ക്കിടയിൽ ആണ് ഞാൻ കോഴ്സ് ചെയ്യുന്നത്. ശബ്ദം മാറുന്നു എന്ന വാദത്തോട് ആദ്യം യോജിക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ അല്പം മനസ്സിരുത്തിയാൽ ലൗഡ് സ്പീക്കർ ശബ്ദത്തിലെ കൃത്രിമത്വം മനസിലാകും.

മൈക്കിന് മുമ്പിൽ സംസാരിക്കുന്നതിന്റെ പതിൻമടങ്ങ് ശബ്ദം ആണല്ലോ ലൗഡ് സ്പീക്കറിൽ കേൾക്കുന്നത്. പുറമേ നിന്ന് പ്രായോഗിക്കുന്ന വൈദ്യുതിയുടെ സഹായത്തോടെ ആണിത്. ഇവിടെ രണ്ട് സാധ്യതകളാണ് പരിശോധിക്കേണ്ടത്. 1) വൈദ്യുതിയുടെ സഹായത്തോടെ ആദ്യശബ്ദം ഉയർത്തുക. 2) ആദ്യശബ്ദത്തിന് സമാനമായി ഉയർന്ന ശബ്ദം കൃത്രിമമായി നിർമിക്കുക

എല്ലാവർക്കും മനസിലാകുന്ന ഒരു ഉദാഹരണം കൊടുക്കുന്നു. നാരങ്ങാവെള്ളത്തിൽ ശുദ്ധവെള്ളം ചേർത്ത് അളവ് കൂട്ടാം. പക്ഷെ ചേർക്കുന്ന വെള്ളത്തിന്റെ അളവ് കൂടുന്നതനുസരിച്ച് നാരങ്ങ വെള്ളത്തിന്റെ രുചിയും സ്വഭാവവും വ്യത്യാസപ്പെടും. ഇത് പോലെ വൈദ്യുതി ചെന്ന് നിലവിലുള്ള ശബ്ദത്തെ ശക്തിപ്പെടുത്തുകയായിരുന്നെങ്കിൽ ചെറുതായി ഉയർത്തമ്പോഴും വലുതായി ഉയർത്തുമ്പോഴും വ്യത്യാസം ഉണ്ടാവണം. ക്രമാതീതമായി പ്രയോഗിച്ചാൽ ഒരു മുഴക്കം മാത്രം അനുഭവപ്പെടും. പക്ഷെ ലൗഡ് സ്പീക്കറിൽ സംഭവിക്കുന്നത് അങ്ങനെ അല്ലല്ലോ. ചെറുതായും വലുതായും ഉയർത്തുമ്പോൾ ഒരേ വ്യക്തത (clarity) അനുഭവപ്പെടുന്നു. ഇതിൽ നിന്ന് വൈദ്യുതി കൊണ്ട് ശബ്ദം ഉയർത്തുകയല്ല, സമാനമായ ഉയർന്ന ശബ്ദം കൃത്രിമമായി നിർമിക്കുകയാണ് ഇതിന്റെ ധർമം എന്ന് മനസ്സിലാക്കാമല്ലോ.

ഇനി ലൗഡ് സ്പീക്കർ സംവിധാനത്തിന്റെ സാങ്കേതിക വശം പരിശോധിക്കാം. ട്രയോഡ്
വാൽവിന്റെ കണ്ടുപിടിത്തത്തോടെയാണ് ആംപ്ലിഫയർ എന്ന ആശയം ഉദിക്കുന്നത്. പിന്നീട് transistor, integrated chip, microchip തുടങ്ങിയവ ഉടലെടുത്തു. ആകാരത്തിലെ ചെറുപ്പവും പ്രവർത്തനമികവും ഒന്നിനൊന്നു മെച്ചപ്പെട്ടെങ്കിലും പ്രവർത്തനതത്വം എല്ലാത്തിനും ഒന്നു തന്നെ.

മൈക്കിൽ നിന്ന് വരുന്ന, signal എന്ന് വിളിക്കപ്പെടുന്ന വൈദ്യുതതരംഗം triode valve ന്റെ grid ൽ പ്രായോഗിക്കുമ്പോൾ; cathode ൽ നിന്ന് anode ലേക്കുള്ള നേർധാരാ പ്രവാഹത്തിൽ (DC) signal ന്റെ പതിൻമടങ്ങ് വലുപ്പമുള്ള വൈദ്യുതതരംഗം (amplified signal) പ്രത്യക്ഷപ്പെടുന്നു. Coulomb ന്റെ electrostatic നിയമം അനുസരിച്ച് ആണിത്. ഈ amplified signal ഉപയോഗിച്ചാണ് ലൗഡ് സ്പീക്കറിൽ ഉയർന്ന ശബ്ദം സൃഷ്ടിക്കുന്നത്. വായുവിൽ മർദം ഉണ്ടാക്കി ശബ്ദം നിർമിക്കാനുള്ള എല്ലാ സംവിധാനവും അതിൽ ഉണ്ട്. Input signal പ്രായോഗിക്കുന്ന grid ൽ നിന്ന് amplified signal ലഭിക്കുന്ന output ലേക്ക്‌ യാതൊരു തരത്തിലും വൈദ്യുതപ്രവാഹം ഉണ്ടാകുന്നില്ല.

മൈക്കിൽ നിന്ന് വരുന്ന വൈദ്യുതതരംഗത്തിന് സാമാനമായി amplifier ൽ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഉയർന്ന വൈദ്യുതതരംഗമാണ് ലൗഡ് സ്പീക്കറിൽ എത്തുന്നതെങ്കിൽ, ആ വൈദ്യുതി കൊണ്ട് ഉൽപ്പാദിപ്പിക്കുന്ന ശബ്ദം എങ്ങനെ ഖത്തീബിന്റെ ശബ്ദം ആകും?"

---------------------------------------------------------------------------------------------------------------------------------




1) വൈദ്യുതിയുടെ സഹായത്തോടെ ആദ്യശബ്ദം ഉയർത്തുക.

2) ആദ്യശബ്ദത്തിന് സമാനമായി ഉയർന്ന ശബ്ദം കൃത്രിമമായി നിർമിക്കുക




ഈ രണ്ടു സാധ്യത കളാണ് എന്നും ഇതിൽ രണ്ടാമത്തേത് ആണ് പ്രശ്നം എന്നും വിശദീകരണത്തിൽ നിന്ന് കിട്ടുന്നത്. ഈ വാദം അംഗീകരിച്ചാൽ വൈദ്യുതി ഉപയോഗിച്ച് ശബ്ദം ഉയർത്തിയാൽ അത് കൃത്രിമമല്ല എന്ന് മനസ്സിലാകുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ വാദത്തിലേക്കു എത്തിയത് എന്നറിയില്ല എങ്കിലും.




ട്രയോഡ് വാൾവുകളും ട്രാൻസിസ്‌റ്ററുകളും ഉപയോഗിച്ചു ആംപ്ലിഫയ് ചെയ്യുമ്പോൾ വൈദ്യുതിയുടെ സഹായത്തോടെ അല്ല എന്നാണോ സുഹൃത്ത് കരുതുന്നത്.




എങ്കിൽ അത് വൈദ്യുതി എന്നത് ചാർജ്ജുകളുടെ പ്രയാണം മാത്രമാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നാണ്.




ചോദിതകണങ്ങളുടെ ചലനഫലമായുണ്ടാകുന്ന ഊർജ്ജപ്രവാഹം എന്നാണ് വൈദ്യുതി എന്ന പദത്തിന്റെ സാമാന്യവിവക്ഷ. എന്നാൽ, വൈദ്യുതചോദന, വൈദ്യുതമർദ്ദം, വൈദ്യുതപ്രവാഹം, വൈദ്യുതമണ്ഡലം തുടങ്ങി, ഒന്നിലധികം പ്രതിഭാസങ്ങളെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചുവരുന്നു https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%A6%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B4%BF






Electricity is the set of physical phenomena associated with the presence and motion of matter that has a property of electric charge. https://en.wikipedia.org/wiki/Electricity




അദ്ദേഹത്തിന്റെ തന്നെ ടെക്സ്റ്റിൽ ഉള്ളത് പ്രകാരം "പതിൻമടങ്ങ് വലുപ്പമുള്ള വൈദ്യുതതരംഗം (amplified signal) പ്രത്യക്ഷപ്പെടുന്നതാണ്".

Coulomb ന്റെ electrostatic നിയമം അനുസരിച്ച് ആണിത്. എന്ത് പേരിട്ട വിളിച്ചാലും ഈ പ്രപഞ്ചം സംവിധാനിച്ചവൻ കൊടുത്ത ഒരു പ്രത്യേകതയാണ് അത്. വൈദ്യുത മണ്ഡലത്തിൻറെ ഗുണങ്ങളിൽ പെട്ടതാണ് കടന്നു പോകുന്ന ചാർജുകൾ സ്വാധീനിക്കാനുള്ള കഴിവ്. മനുഷ്യഇടപെടലോ പ്രകൃതി പ്രതിഭാസങ്ങളല്ലാത്ത എന്തെങ്കിലും ശക്തിയോ അവിടെ ഇല്ല.




"ഈ amplified signal ഉപയോഗിച്ചാണ് ലൗഡ് സ്പീക്കറിൽ ഉയർന്ന ശബ്ദം സൃഷ്ടിക്കുന്നത്"


എന്തിനാണ് വെറുതെ ശബ്ദം സൃഷ്ടിക്കുന്നതാണ് എന്ന് എഴുതുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനല്ലാതെ


ആംപ്ലിഫൈഡ് സിഗ്നൽ ഉണ്ടാക്കുന്നിടത്താണ് ചർച്ച നടന്നത് മുഴുവൻ. അവിടെ വൈദ്യുതി പ്രവഹിക്കുന്നില്ല അതുകൊണ്ടു അവിടെ നടക്കുന്നത് കൃത്രിമ മാണ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്. അവിടെ പോലും ആ ആംപ്ലിഫൈഡ് സിഗ്നൽ പ്രത്യക്ഷപ്പെടുന്നതാണ് എന്നാണു താങ്കൾ എഴുതിയത്. പിന്നെ എവിടെയാണ് കൃത്രിമമായ സൃഷ്ടിപ്പ് നടക്കുന്നത്. ഉണ്ടെങ്കിൽ അതിന്റെ സൃഷ്ടാവ് ആരാണ്. ഉപകരണം ഉണ്ടാക്കിയ ആളാണോ അതോ ഉപകരണമോ ?. ഉപകരണം ഉണ്ടാക്കിയ ആളാണ് സൃഷ്ടാവ് എങ്കിൽ അയാൾ മരണപ്പെടുകയും ഉപകരണം ബാക്കിയാവുകയും ചെയ്‌താൽ. പിന്നീട് അതിൽ നിന്നുണ്ടാവുന്ന കൂടിയ ശബ്ദത്തിന്റെ സൃഷ്ടാവ് ആരാണ് ?


ട്രയോഡ് ആംപ്ളിഫയർ കളിൽ ആവട്ടെ ട്രാൻസിസ്റ്റർ ആംപ്ളിഫയർ കളിൽ ആവട്ടെ മൈക്രോഫോണിൽ നിന്നുള്ള വൈദ്യുതി തന്നെയാണ് ഔട്ട് പുട്ട് സിഗ്നലിലെ വേവ് ഫോം തീരുമാനിക്കുന്നത്. വൈദ്യുത ധാര / കറണ്ട് നേരിട്ട് പ്രവഹിക്കുന്നില്ല അതുകൊണ്ടു അവിടെ ആംപ്ലിഫിക്കേഷൻ ഉപയോഗിക്കുന്നത് വൈദ്യുതി അല്ല എന്ന് പറയുന്നത് വിഡ്ഢിത്തം ആണ്. ട്രയോഡ് വാൽവിൽ മൈക്കിൽ നിന്ന് കൊടുക്കുന്ന സിഗ്‌നൽ ഉണ്ടാകുന്ന വൈദ്യുതിയുടെ എലെക്ട്രോസ്റ്റാറ്റിക് ശക്തിയാണ് അത് ചെയ്യുന്നത്.


____________________________________________________



കേൾവി കുറവുള്ളവർ ഉപയോഗിക്കുന്ന ശ്രവണസഹായികളിൽ ഉപയോഗിക്കുന്നത് നിങ്ങൾ വിമർശിച്ച അതേ സാങ്കേതിക വിദ്യയാണ്.

ജുമുഅ ഖുതുബ കേട്ട ആകെ നാല്പത് ആളിൽ ഒരാൾ ശ്രവണ സഹായി വെച്ചാണ് ഖുതുബ കേട്ടത് എങ്കിൽ ആ ഖുതുബ ശരിയാകുമോ?

പള്ളിയിൽ വരുന്ന ആളുകളിലെ ചെവി തപ്പി ശ്രവണ സാഹായി ഉണ്ടോന്നു തപ്പിക്കൊണ്ടിരിക്കണോ ? ജമാഅത്ത് സമയത്ത് ഇമാമിന്റെ ചലനങ്ങൾ അറിഞ്ഞു തുടരലും മുന്തിപോകാതിരിക്കലും വേണമല്ലോ? ശ്രവണ സഹായി വെച്ച് കേൾവി ഉള്ള ആൾക്ക് ഇമാമിൽ നിന്നുള്ള ശബ്ദങ്ങൾ അടിസ്ഥാനമാക്കി തുടരാമോ ? കാഴ്ച തന്നെ ആശ്രയിക്കണോ ? അന്ധനാണെങ്കിലോ വെളിച്ചക്കുറവുകൊണ്ടു കാണാൻ പറ്റാതിരിക്കുമ്പോഴോ ഇമാമിന്റെ ചലനങ്ങൾ ശബ്ദം വഴി ശ്രവണ സഹായിയിലൂടെ അറിഞ്ഞാലും അതനുസരിച്ചു പ്രവർത്തിക്കാൻ പറ്റുമോ? നികാഹിന്റെ വേളയിൽ ശ്രവണ സഹായി ഉപയോഗിക്കുന്ന വരനോ വലിയ്യിനോ നികാഹിന്റെ വചനങ്ങൾ ചൊല്ലിക്കൊടുക്കാൻ പറ്റുമോ?



ഇതൊക്കെ എപ്പോഴെങ്കിലും കർമ്മ ശാസ്ത്ര വിഷയമായി വന്നിട്ടുണ്ടോ ? ഇല്ലെങ്കിൽ എന്തുകൊണ്ട് ?


----------------------------------------------------------------------------------------------------------------

പിന്നെ സംവാദത്തിൽ ആംപ്ലിഫയർ ആയി താരതമ്യം ചെയ്തത് ട്രാൻസ്‌ലേഷൻ പരിപാടികളെ ആണ്. ആംപ്ലിഫയർ മനുഷ്യൻ ഉണ്ടാക്കിയ ഒരു ഉപകരണം മാത്രമാണ്. അതിനു എന്തൊക്കെ ഗുണങ്ങളുണ്ടോ അതെല്ലാം അതിലുപയോഗിച്ച ഭൗതിക വസ്തുക്കൾക്കും സംവിധാനങ്ങൾക്കും പടച്ചവൻ കൊടുത്ത പ്രത്യേകതകളെ ഉപയോഗപ്പെടുത്തിയാണ്.

ട്രാൻസ്ലേഷൻ / ഭാഷാന്തരം നടത്തുമ്പോൾ ഒരു മനുഷ്യ ഇടപെടൽ അനിവാര്യമാണ്. അത് നേരിട്ട് കേട്ട് വേറെ ഒരാൾ പറയുന്നതാകാം അല്ലെങ്കിൽ ഓട്ടോമാറ്റിക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി കേട്ട ശബ്ദത്തെ അപഗ്രഥിച്ചു അർത്ഥം മനസ്സിലാക്കി അതെ അർഥം ഉള്ള മൊഴിമാറ്റം ചെയ്യേണ്ട ഭാഷ യിലെ മുൻപ് റെക്കോർഡ് ചെയ്തു വെച്ച വാക്കുകളും വാചകങ്ങളും പ്ലേയ് ചെയ്തിട്ടും ആകാം. മനുഷ്യ ഇടപെടലോ റെക്കോർഡഡ് ശബ്ദമോ മുൻ‌കൂർ പ്രോഗ്രാം ചെയ്ത മനുഷ്യ നിർദേശങ്ങളും ഇല്ലാതെ ട്രാൻസ്ലേഷൻ നടക്കില്ല. അതിനെ ആംപ്ലിഫിക്കേഷനുമായി താരതമ്യം ചെയ്തത് ബാലിശമായി പോയി.

------------------------------------------------------------------------------------------------------------------