Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

അണ്ണാറകണ്ണനും തന്നാലായത് (മുടി സമ്മേളനം x സമസ്ത മഹാ സമ്മേളനം)

സമസ്ത വാര്‍ഷികം നടന്നത് കൂരിയാട്‌ ദേശീയ പാത 17 നു ഇരുവശവുമുള്ള 37 ഏക്കര്‍ വിസ്തൃതിയുള്ള പാടത്ത്‌. സമ്മേളന വേദിയും കവിഞ്ഞു കിലോമീറ്ററുകളോളം ദേശീയ പാതയില്‍ ഇരു വശത്തേക്കും തടിച്ചു കൂടിയ ജനസാഗരം സമ്മേളന വേദിയില്‍ പോലുമെത്താനാകാതെ ഞെരുങ്ങി നിന്നു. കഷ്ടിച്ച് രണ്ട് ഏക്കര്‍ വിസ്തൃതിയുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടത്തുന്ന മുടി സമ്മേളനത്തെ സമസ്ത സമ്മേളനവുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കരുത് 
 

വിമോചന യാത്രയെ താറടിക്കാന്‍ ശ്രമിച്ച വിഘടിതര്‍ നാണം കെട്ടു


ഇ.കെ. വിഭാഗം സ്വീകരണ യാത്രയില്‍ നുഴഞ്ഞുകയറിയ എ.പി. യുവാക്കള്‍ പിടിയില്‍ 
സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ എ.പി. വിഭാഗത്തിന്റെ സുന്നി സ്റ്റുഡന്റ് ഫെഡറേഷനില്‍പ്പെട്ട രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം മമ്പാട് ഫിറോസ് (30), കോഴിക്കോട് പുള്ളാവൂര്‍ സിദ്ദീഖ് (22) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ എസ്.കെ.എസ്.എസ്.എഫിന്റെ കേരളയാത്രയ്ക്ക് കേച്ചേരിയില്‍ സ്വീകരണം നല്‍കുമ്പോഴാണ് പ്രശ്‌നമുണ്ടായത്. പിടികൂടിയ രണ്ടുപേരെ ചോദ്യം ചെയ്തതോടെ  എ.പി. വിഭാഗത്തിന്റെ ഒരു ഉന്നത നേതാവിനുവേണ്ടിയാണ് പടമെടുക്കുന്നത് എന്ന്  പറഞ്ഞു. 
------------------------------------------------------------
....വിഘടിതര്‍ ഇങ്ങനെയും മാനവികത ഉയര്‍ത്തും ...
വിമോചന യാത്ര കലക്കുന്നതിന്നും പരിപാടികള്‍ തുടങ്ങുന്നതിനു മുമ്പ്‌ ഫോട്ടോകള്‍ എടുക്കുന്നതിന്നും സ്വന്തം ഫോണ്‍ കൊടുത്തു വഹാബ് സഖഫി പറഞ്ഞയക്കുകയും ചെയ്ത നാലുപേരില്‍ രണ്ടു പേരെ പിടികൂടുകയും വേദിയില്‍ വച്ച് മാപ്പ് പറയിപ്പിക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു

-----------------------------------------------------------------
 മുഴുവന്‍ ശാഖകളിലും പ്രതിഷേധ പ്രകടനം നടത്താന്‍ ആഹ്വാനം

കാന്തപുരത്തിന്റെ പെയ്ഡ് ന്യൂസ്‌ റിപ്പോര്‍ട്ടര്‍ ചാനലില്‍

ചാനലുകാര്‍ കേരളയാത്ര വാര്‍ത്തകള്‍ ചവറ്റുകൊട്ടയില്‍ എറിഞ്ഞപ്പോള്‍ നിവൃത്തിയില്ലാത്ത വിഘടിതര്‍  പൈസ അങ്ങോട്ടു കൊടുത്ത് റിപ്പോര്‍ട്ടറില്‍ "സ്പോണ്‍സര്‍ഡായി വിഘടിത ന്യൂസ്‌ " കൊടുത്തപ്പോള്‍

 അട്ടപ്പാടി വാര്‍ത്ത കൊടുത്തത് വഴി വിഘടിതരുടെ കണ്ണിലെ കരടായി മാറിയ ചാനലിന് തന്നെ കാശ് കൊടുത്ത് ന്യൂസ്‌ ആക്കേണ്ടിയിരുന്നില്ല എന്ന്ആരൊക്കെയോ പറയുന്ന കേട്ടു.  അല്ല പിന്നെ..

കാന്തപുരം വിഭാഗത്തിന്‍റെ മാനവികതയും അട്ടപ്പാടി സഖാഫിയും

പണ്ഡിത നാമധാരികള്‍ അസാന്മാര്‍ഗികള്‍ ആവുകയും അത്തരക്കാര്‍ നേതൃ നിരയില്‍ വരെ എത്തുകയും ചെയ്യുക എന്ന ഗുരുതരമായ സ്ഥിതി വിഘടിത സുന്നികളെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നതിന്‍റെ ഉദാഹരണമാണ് ഉസ്മാന്‍ സഖാഫി പയ്യനെടം.
 

www.sunnionlineclass.com എന്ന വിഘടിത ക്ലാസ്സ്‌ റൂമിന്‍റെ ഔദ്യോഗിക സൈറ്റിന്‍റെ പേരിനോട് ചേര്‍ന്ന് കാണുന്ന പണ്ഡിത വേഷധാരിയാണ് അട്ടപ്പാടി സഖാഫി.  
ഇത്തരക്കാരെ സംരക്ഷിക്കുന്ന നയമാണ് വിഘടിതര്‍ തുടരുന്നത് എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം.  ഈ സഖാഫിയുടെ ഫോട്ടോഉള്‍പ്പടെയുള്ള വാര്‍ത്തകള്‍  http://www.ssfmalappuram.com/news/default.asp?id=palakkad  എന്ന വിഘടിത സൈറ്റ് ലിങ്കില്‍ ഇപ്പോഴും (03/4/2012) ഉണ്ട്.
------------------------------------------------------
മാനവികത ഉണ്ടാക്കാനുള്ള വിഘടിതരുടെ നെട്ടോട്ടം  അട്ടപ്പാടി യിലും കുറ്റിപ്പുറത്തും എത്തുമ്പോള്‍ കല്ലേറ് കിട്ടാതിരിക്കാന്‍  ശ്രമിക്കുന്നത് നല്ലതായിരിക്കും